തിരുവനന്തപുരം: മലയാള സിനിമയുടെ പ്രതിഭാസവും പ്രിയതാരവുമായ മോഹൻലാൽ തന്റെ 65-ാം പിറന്നാൾ ദിനത്തിൽ ആരാധകർക്ക് അഭിമാനകരമായ ഒരു സന്തോഷവാർത്ത പങ്കുവെച്ചു – അഭിനയ ജീവിതത്തിന്റെ 47 വർഷം അനുസ്മരിപ്പിച്ച് അദ്ദേഹത്തിന്റെ ജീവചരിത്രം പുസ്തകമായി പുറത്തിറങ്ങുകയാണ്. “മുഖരാഗം” എന്ന പേരിൽ ഭാനുപ്രകാശ് എഴുതുന്ന ഈ ആത്മകഥ മാതൃഭൂമി ബുക്സ് ആണ് പ്രസിദ്ധീകരിക്കുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി വാസുദേവൻ നായർ, അദ്ദേഹമാണ് അവതാരിക എഴുതിയിരിക്കുന്നത്. “പ്രിയപ്പെട്ടവരെ, എന്റെ ഈ പിറന്നാൾ ദിനത്തിൽ ഒരു വലിയ സന്തോഷം നിങ്ങളുമായി Read More…
Tag: mohanlal
ഛോട്ടാ മുംബൈ’യുടെ റീ-റിലീസ് ജൂണിലേക്ക് മാറ്റി
മോഹന്‍ലാല്‍ നായകനായി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ‘ഛോട്ടാ മുംബൈ’യുടെ റീ-റിലീസ് ജൂണിലേക്ക് മാറ്റിയതായി നിര്‍മാതാവ് മണിയന്‍പിള്ള രാജു അറിയിച്ചു. 2007-ൽ പുറത്തിയറങ്ങിയ ചിത്രം 4 കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവോടെ മെയ് 21ന് തിയറ്ററുകളില്‍ വീണ്ടുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. മോഹന്‍ലാല്‍ അഭിനയിച്ച ‘തുടരും’ എന്ന ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുന്നതിന്റെ പശ്ചാത്തലത്തിലാണ് ‘ഛോട്ടാ മുംബൈ’യുടെ തീയതി നീട്ടിയതെന്ന് നിര്‍മാതാവ് വ്യക്തമാക്കി. ബെന്നി പി. നായരമ്പലം തിരക്കഥ എഴുതിയ ‘ഛോട്ടാ മുംബൈ’യില്‍ Read More…
“പ്രാർഥിക്കുന്നത് എന്തിന് പുറത്ത് പറയണം?” – മോഹൻലാൽ
മമ്മൂട്ടിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ, ശബരിമലയിൽ അദ്ദേഹത്തിന് വേണ്ടി പൂജ നടത്തിയതിനെക്കുറിച്ച് മോഹൻലാൽ . മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നും പേടിക്കേണ്ടതൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി ചെന്നൈയിൽ ‘എംപുരാൻ’ സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മോഹൻലാൽ ശബരിമലയിൽ നടത്തിയ പൂജയെ കുറിച്ചും വിശദീകരിച്ചത്. “അദ്ദേഹം സുഖമായിരിക്കുന്നു. ചെറിയ പ്രശ്നമുണ്ടായിരുന്നു, എന്നാൽ എല്ലാവർക്കുമുണ്ടാകുന്ന രീതിയിലുള്ളതായിരുന്നു. പേടിക്കേണ്ട കാര്യമൊന്നുമില്ല.” – മോഹൻലാൽ പറഞ്ഞു. ശബരിമലയിൽ പോയി അദ്ദേഹത്തിന് വേണ്ടി ഒരു പൂജ നടത്തി. ആരോ ആ രസീത് ലീക്ക് ചെയ്തു. അതൊരു പേഴ്‌സനൽ കാര്യമാണ്.”അത് Read More…
മമ്മൂട്ടിക്കായി ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ; ആരാധകർ ആവേശത്തിൽ
പത്തനംതിട്ട: നടൻമാരായ മോഹൻലാലും മമ്മൂട്ടിയും തമ്മിലുള്ള സ്നേഹ ബന്ധം എത്രത്തോളമാണെന്ന് മലയാളികൾക്ക് നന്നായി അറിയാം. പൊതുവേദികളിലടക്കം ഇരുവരും തങ്ങൾ തമ്മിലുള്ള അടുപ്പത്തേക്കുറിച്ച് സംസാരിക്കാറുണ്ട്. ഇരുവരും ഒന്നിച്ചെത്തുന്ന അവസരങ്ങളെല്ലാം ആരാധകരും ആഘോഷമാക്കാറുമുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിക്കായി ശബരിമലയിൽ വഴിപാട് നടത്തിയിരിക്കുകയാണ് മോഹൻലാൽ. ‘മുഹമ്മദ് കുട്ടി, വിശാഖം’ എന്ന മമ്മൂട്ടിയുടെ ജന്മനാമത്തിൽ മോഹൻലാൽ നീരഞ്ജനം വഴിപാട് നടത്തുകയും, ഭാര്യ സുചിത്രയുടെ പേരിലും സമർപ്പണ നടത്തുകയും ചെയ്തു. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് മോഹൻലാൽ ശബരിമലയിലെത്തിയത്. പമ്പ ഗണപതി ക്ഷേത്രത്തിൽ കെട്ടു നിറച്ച് ശേഷം Read More…
‘അമ്മ’യുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മോഹൻലാൽ പിന്മാറുന്നു
മലയാള സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി ഇനി മോഹൻലാൽ പ്രവർത്തിക്കില്ലെന്ന് സൂചന. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും നിർദ്ദേശങ്ങൾ പരിഗണിച്ചാണ് താരത്തിന്റെ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ. ഭാരവാഹിത്വം തുടരാൻ താൽപര്യമില്ലെന്ന് മോഹൻലാൽ ‘അമ്മ’യുടെ അഡ്ഹോക് കമ്മിറ്റിയെ അറിയിച്ചതായും സൂചന. ‘അമ്മ’യിലെ ചില നടന്മാർക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങൾ ചേർന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ സംഘടന വലിയ സമ്മർദ്ദത്തിലാകുകയും നിലവിലെ ഭരണസമിതി രാജിവെക്കുകയും ചെയ്തിരുന്നു. മുന്‍ ഭാരവാഹികളായ ജയൻ ചേർത്തലയും സുരേഷ് ഗോപിയും അടുത്ത ജനറൽബോഡി യോഗത്തിൽ പുതിയ ഭരണസമിതി Read More…
ഞാന് ഒളിച്ചോടിയിട്ടില്ല; ഹേമ കമ്മിറ്റി റിപ്പോര്ട്ട് സ്വാഗതാര്‍ഹം”: മോഹൻലാൽ
കൊച്ചി: “ഞാന് എവിടേക്കും ഒളിച്ചോടിയിട്ടില്ല,” എന്ന് ആസൂത്രിത വിവാദങ്ങൾക്ക് മറുപടിയായി മോഹൻലാൽ. അമ്മ (അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ്) ചുമതല ഏറ്റെടുക്കാൻ താനിഷ്ടപ്പെടാത്തതാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഹേമ കമ്മിറ്റി റിപ്പോര്ട്ട് സ്വാഗതാര്‍ഹമാണ് എന്ന് വ്യക്തമാക്കിയതോടെ താനുമൊരു മൊഴി നൽകിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. അമ്മ മാത്രം അല്ല മറുപടി പറയേണ്ടത്, എല്ലാ സംഘടനകളും അവരുടെ നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. താനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയായായിരുന്നു മോഹൻലാലിന്റെ പ്രതികരണം. “എല്ലാവരും ആലോചിച്ചാണ് ഞാന് ‘അമ്മ’യിൽ നിന്ന് ഒഴിഞ്ഞത്. ദയവായി Read More…





