Kerala News

ഫയല്‍ നീക്കം വേഗത്തിലാക്കും; ഏകീകൃത കൗണ്ടര്‍ സംവിധാനം തുടങ്ങുമെന്ന് ഗണേഷ് കുമാര്‍

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിലെ ഫയല്‍ നീക്കം വേഗത്തിലാക്കുന്നതിനായി ഏകീകൃത കൗണ്ടര്‍ സിസ്റ്റം ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ഗണേഷ് കുമാര്‍. ഫയലുകള്‍ പൂള്‍ ചെയ്ത് നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തുമെന്നും ഇനി മുതല്‍ ആര്‍ടിഒ പരിധി നോക്കാതെ അപേക്ഷകള്‍ തുല്യമായി വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. അതിനാല്‍ ഒരു ജില്ലയില്‍ നല്‍കിയ അപേക്ഷ മറ്റൊരു ജില്ലയിലെ ഉദ്യോഗസ്ഥനാകും പരിശോധിക്കുക. പുതിയ സംവിധാനത്തോടെ വകുപ്പില്‍ അഴിമതി ഇല്ലാതാകുമെന്നും ഫയല്‍ നീക്കം വേഗത്തിലാകുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഫയലുകള്‍ തുല്യമായി വിതരണം ചെയ്തതോടെ ഉദ്യോഗസ്ഥരുടെ Read More…

Kerala News

ഓട്ടോ തൊഴിലാളികളെ പരിഹസിക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ കരിനിയമം പിൻവലിക്കുക: എ.ഐ.ടി.യു.സി

തൃശൂർ:- ഫെയർ മീറ്റർ സ്ഥാപിച്ചില്ലെങ്കിൽ യാത്ര സൗജന്യമാക്കുമെന്നും യാത്ര സൗജന്യമാണെന്ന സ്റ്റിക്കർ വാഹനത്തിനുളളിൽ യാത്രക്കാരന് കാണാവുന്ന വിധത്തിൽ പതിക്കണമെന്ന വിചിത്രമായ ഉത്തരവാണ് ട്രാൻസ്പോർട്ട് കമ്മീഷണർ പുറത്തിറക്കിയിരിക്കുന്നത്. ഇത്തരം ഒരു കരിനിയമം തൊഴിലാളിപക്ഷ ഗവൺമെന്റിന് യോജിച്ചതല്ലെന് AITUC സംസ്ഥാന സെക്രട്ടറിയും മോട്ടോർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ.സി. ജയപാലൻ പറഞ്ഞു. തൃശൂർ ജില്ലാ പ്രൈവറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ ( AITUC )യുടെ നേതൃത്വത്തിൽ തൃശൂർകളക്ട്രേറ്റിനു മുന്നിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. Read More…

Kerala News

മാർച്ച് 1 മുതൽ ആർസി ബുക്കുകൾ ഡിജിറ്റലാകുന്നു; ഉടമകൾ ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യണം

സംസ്ഥാനത്ത് മാർച്ച് 1 മുതൽ എല്ലാ വാഹനങ്ങളുടെ ആർസി ബുക്കുകളും ഡിജിറ്റലാകുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ആർസി ബുക്കുകൾ പ്രിന്റ് ചെയ്ത് നൽകുന്നതിനുപകരം, രജിസ്ട്രേഷൻ പൂർത്തിയാക്കിയ ഉടൻ വാഹൻ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തും. ഫെബ്രുവരി മാസത്തിനുള്ളിൽ എല്ലാ വാഹന ഉടമകളും ആർസി ബുക്കുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോൺ നമ്പറുകൾ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ഗതാഗത കമ്മീഷണർ എച്ച്. നാഗരാജു നിർദേശിച്ചു. ആധാർ നമ്പറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറുകൾ മാത്രമേ അംഗീകരിക്കൂ. ഇതിന് വാഹന ഉടമകൾ Read More…

Kerala News

പൊലീസ്-എംവിഡി സംയുക്ത പരിശോധന 24 മണിക്കൂറും; ഹെല്‍മറ്റിലും സീറ്റ് ബെൽറ്റിലും നടപടി കടുപ്പിച്ച് സര്‍ക്കാര്‍

സംസ്ഥാനത്ത് അപകടങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ റോഡുകളില്‍ പൊലീസും മോട്ടോര്‍ വാഹനവകുപ്പും ചേര്‍ന്ന് സംയുക്ത പരിശോധന നടത്താന്‍ തീരുമാനം. റോഡില്‍ 24 മണിക്കൂറും പൊലീസിനെയും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെയും വിന്യസിച്ച് നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് നടപടികള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചത്. അടുത്തിടെ ആലപ്പുഴയിലും പാലക്കാടും പത്തനംതിട്ടയിലും ഉണ്ടായ അപകടങ്ങളില്‍ നിരവധിപ്പേരുടെ ജീവന്‍ പൊലിഞ്ഞ പശ്ചാത്തലത്തിലാണ് ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. മദ്യപിച്ച് വാഹനം ഓടിക്കല്‍, അമിത Read More…

Kerala News

‘ഉറക്കം വന്നാൽ ലക്ഷ്യം എത്ര അടുത്താണെങ്കിലും റിസ്ക് എടുക്കരുത്’: മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: റോഡ് അപകടങ്ങളിൽ പ്രധാന കാരണം ഉറക്കം എന്നതിനെതിരേ ശക്തമായ മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. ഉറക്കത്തിൻ്റെ ലക്ഷണം വന്നു കഴിഞ്ഞാൽ, ലക്ഷ്യം എത്ര അടുത്താലും വാഹനം ഓടിച്ച് മുന്നോട്ട് പോകാൻ റിസ്ക് എടുക്കരുത് എന്നാണ് മുന്നറിയിപ്പ്. സുരക്ഷിതമായി വാഹനം പാർക്ക് ചെയ്ത് അല്പസമയമെങ്കിലും ഉറങ്ങി, അതിനുശേഷം യാത്ര തുടരുക എന്നതാണ് സുരക്ഷിത മാർഗം. വ്യക്തിയുടെ ബയോളജിക്കൽ ക്ലോക്കിന്റെ സ്വാഭാവിക പ്രവർത്തനം കാരണം, ഉറങ്ങേണ്ട സമയത്ത് മനസ്സും ശരീരവും അവശതയിലാകുമെന്നു മോട്ടോർ വാഹന വകുപ്പിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ Read More…

Kerala News

ഇനി വാഹന രജിസ്‌ട്രേഷൻ എവിടെയായാലും, നിയന്ത്രണങ്ങൾ നീങ്ങി

സംസ്ഥാനത്ത് സ്ഥിരം മേല്‍വിലാസമുള്ള സ്ഥലത്ത് മാത്രമേ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനാകൂ എന്ന ചട്ടത്തില്‍ മാറ്റം വരുത്തി. ഇതോടെ സംസ്ഥാനത്ത് എവിടെയെങ്കിലും മേല്‍വിലാസം ഉണ്ടെങ്കില്‍ ഏത് ആര്‍ടി ഓഫീസിന് കീഴിലും വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്. ഇനി വാഹന ഉടമ താമസിക്കുന്ന, ബിസിനസ് നടത്തുന്ന, അല്ലെങ്കിൽ രജിസ്‌ട്രേഷൻ നടത്താൻ സൗകര്യപ്രദമായ ആർ.ടി.ഒ ഓഫിസിൽ വാഹന രജിസ്‌ട്രേഷൻ സാധിക്കും. മുൻപ് സ്വന്തം വീട് ഉള്ള ആർ.ടി.ഒ പരിധിയിലോ മാത്രമേ രജിസ്‌ട്രേഷൻ ചെയ്യാൻ കഴിഞ്ഞിരുന്നുള്ളൂ. Read More…

Kerala News

കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്തു;നടന്‍ കെ മണികണ്ഠന് സസ്പെൻഷൻ

പാലക്കാട്: കണക്കില്‍പ്പെടാത്ത 1.90 ലക്ഷം രൂപ കണ്ടെടുത്തതിന് പിന്നാലെ മോട്ടോര് വാഹന വകുപ്പ് ഉദ്യോഗസ്ഥനും നടനുമായ കെ മണികണ്ഠനു സസ്പെൻഷൻ. ഒക്ടോബര് 29ന് ഒറ്റപ്പാലത്തെ വാടക വീട്ടില് നടത്തിയ വിജിലൻസ് പരിശോധനയിലാണ് ഇയാളുടെ പക്കല് നിന്ന് പണം പിടിച്ചെടുത്തത്. വരുമാനത്തിന്റെ പുറത്തുള്ള സ്വത്ത് സമ്പാദനം സംബന്ധിച്ച കേസിൽ, കോഴിക്കോട്ടെ വിജിലൻസ് സ്പെഷ്യൽ സെല്ല് എഫ്ഐആർ രജിസ്റ്റർ ചെയ്തതിനു ശേഷമാണ് റെയ്ഡ് നടത്തിയത്. മണികണ്ഠന്‍റെ വാടക വീട്ടിൽ നിന്ന് പണത്തിന് പുറമേ മൊബൈൽ ഫോണുകളും ചില രേഖകളും കസ്റ്റഡിയിലെടുത്തിരുന്നു. Read More…

Kerala News

ശബരിമല ശരണപാതയില് അടിയന്തര സഹായത്തിന് ഹെല്‍പ് ലൈന്‍ നമ്പറുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ശബരിമല ശരണപാതയിലൂടെ യാത്രക്കിടെ വാഹന തകരാറുകൾ നേരിടുന്നവർക്കായി മോട്ടോർ വാഹനവകുപ്പ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്‍പ് ലൈന്‍ ആരംഭിച്ചു. ഇലവുങ്കൽ, എരുമേലി, കുട്ടിക്കാനം എന്നീ കേന്ദ്രങ്ങളിൽ സഹായസേവനങ്ങൾ ലഭ്യമാണ്. ഹെല്‍പ് ലൈന്‍ നമ്പറുകൾ: ആംബുലൻസ്, ബ്രേക്ക്‌ഡൗൺ അസിസ്റ്റൻസ്, ക്രെയിൻ സേവനങ്ങൾ ഉൾപ്പെടെ സേവനങ്ങൾ നൽകുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.

Kerala News

ട്രാഫിക് നിയമലംഘന പിഴയുടെ പേരിൽ വാട്സ്ആപ്പിൽ വരുന്ന ലിങ്കുകളിൽ മുന്നറിയിപ്പുമായി എംവിഡി

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനത്തിന് പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വാട്സ്ആപ്പിൽ വരുന്ന വ്യാജ സന്ദേശങ്ങളിൽ നിന്നും ജാഗ്രത പുലർത്തണമെന്ന് മോട്ടോർ വാഹന വകുപ്പ് (എംവിഡി) മുന്നറിയിപ്പ് നൽകി. “echallan.parivahan.gov.in” പോർട്ടൽ വഴിയാണ് യഥാർത്ഥമായ നിയമലംഘന സന്ദേശങ്ങൾ ലഭിക്കുന്നത് എന്നും, അവ രജിസ്‌ട്രേഡ് മൊബൈൽ നമ്പറിലേക്ക് മാത്രമായിരിക്കും സന്ദേശം അയക്കുന്നതെന്നും എംവിഡി വ്യക്തമാക്കി. മൊബൈലിൽ ലഭിക്കുന്ന ഇത്തരം വ്യാജ പേയ്മെന്റ് ലിങ്കുകൾ തുറക്കാതിരിക്കുകയും. സ്‌ക്രീന്‍ ഷോട്ട് എടുത്ത് ഓഫീസുമായി ബന്ധപ്പെട്ട് ഇതിന്റെ സാധുത ഉറപ്പാക്കണമെന്നും’ അധികൃതര്‍ മുന്നറിയിപ്പില്‍ പറയുന്നു.

Kerala News

വാഹനം കൈമാറുമ്പോള് 14 ദിവസത്തിനകം ആർ.സി. മാറ്റണം; മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ 14 ദിവസത്തിനകം ആർ.ടി.ഓയിൽ അപേക്ഷ സമർപ്പിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ്. വാഹനം മറ്റൊരാള്ക്ക് വില്ക്കുമ്പോൾ പേപ്പർ ഓർ മുദ്രപ്പത്രം ഒപ്പിട്ടുവാങ്ങിയതിൽ കാര്യമില്ല, ഉടമസ്ഥാവകാശം മാറുന്നതിന് രേഖാപരമായ നടപടികൾ സ്വീകരിക്കുക ആവശ്യമാണ്. അടുത്ത ബന്ധുക്കള്ക്കും കൂട്ടുകാര്ക്കും വിറ്റാൽ, സെക്കൻഡ് ഹാൻഡ് ഡീലർമാർക്ക് ഉടമസ്ഥാവകാശം മാറ്റാനുള്ള ഉത്തരവാദിത്വം ഉണ്ടായിരിക്കും.വാഹനം വാങ്ങുന്ന വ്യക്തിക്ക് ഒടിപി ലഭിച്ച് പണമടച്ചാൽ, ഉത്തരവാദിത്വം ആ വ്യക്തിക്ക് ആയിരിക്കും. 200 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ സത്യവാങ്മൂലം ചേർത്താൽ, 15 വർഷം പഴക്കമുള്ള Read More…