Kerala News

ഹൈക്കോടതി കേസ് വീണ്ടും വിളിപ്പിച്ചു; ബോബി ചെമ്മണൂർ ജയിൽ വിട്ടു, നാടകീയ നീക്കങ്ങൾ തുടരുന്നു

കൊച്ചി: നടി ഹണിറോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ ജാമ്യം ലഭിച്ച വ്യവസായി ബോബി ചെമ്മണൂർ കാക്കനാട് ജില്ലാ ജയിലിൽ നിന്ന് മോചിതനായി. ഇന്ന് രാവിലെ 9.50ന് ബോബി ജയിലിൽ നിന്ന് പുറത്തിറങ്ങി. ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടരുന്നതിനെക്കുറിച്ചുള്ള ഹൈക്കോടതിയുടെ ശ്രദ്ധയെത്തുടർന്നാണ് ഇയാളെ ഇന്ന് പുറത്തുവിട്ടത്. മാധ്യമങ്ങളോട് സംസാരിച്ച ബോബി, സഹതടവുകാരെ സഹായിക്കാൻ ഒരുദിവസം കൂടി ജയിലിൽ തുടരാനായിരുന്നുവെന്ന് വ്യക്തമാക്കി. ജാമ്യം ലഭിച്ചിട്ടും പിഴയടയ്ക്കാൻ പറ്റാത്ത 16ത്തോളം തടവുകാരെ സഹായിക്കാനായിരുന്നു തന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ജയിലിൽ തുടർന്നത് Read More…

Kerala News

ബോബി ചെമ്മണൂറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് ബോബി ചെമ്മണൂർ ഹൈക്കോടതിയെ സമീപിച്ചത്. ബോബിക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ കോടതിയിൽ വാദിക്കും. പരാതിക്കാരിയെ പിന്തുടർന്ന് അപമാനിച്ചതും, പൊതുപരിപാടിയിലോടെ അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചെന്നുമാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നു ബോബി ചെമ്മണൂർ പറയുന്നു. മജിസ്ട്രേറ്റ് കോടതി താൻ Read More…

Kerala News

അഭിപ്രായപ്രകടനത്തില് ജാഗ്രത ആവശ്യമാണ്: ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും; ജയില്‍ തുടരും

കൊച്ചി: നടിയെ ലൈംഗികമായി അതിക്രമിച്ചതെന്ന കേസില് അറസ്റ്റിലായ ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കുമെന്ന് അറിയിച്ചു. കേസില് സര്‍ക്കാരിന് മറുപടി നല്‍കാന്‍ കോടതി സമയം അനുവദിച്ചതിനാലാണ് ജാമ്യാപേക്ഷയുടെ പരിഗണനം മാറ്റിയത്. ഇതോടെ ബോബി ചെമ്മണൂര്‍ കാക്കനാട് ജില്ലാ ജയിലില് തുടരുമെന്ന് ഹൈക്കോടതി അറിയിച്ചു. പൊതുഇടങ്ങളില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടെയെന്ന് ഓര്‍മപ്പെടുത്തിയ കോടതി എന്താണ് ഇത്ര ധൃതിയെന്നും അടിയന്തര പ്രാധാന്യം എന്താണെന്നും ചോദിച്ചു. പരാതിക്കാരി സോഷ്യല് മീഡിയയിലൂടെ തന്നെ വേട്ടയാടുകയാണെന്നും, താന്‍ നിരപരാധിയാണെന്നും ബോബി ഹര്‍ജിയില് വ്യക്തമാക്കിയിരുന്നു. സംഭവം Read More…

Entertainment News

തെലങ്കാന ഹൈക്കോടതി അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ചു

ഹൈദരാബാദ്: ഡിസംബർ 4-ന് ‘പുഷ്പ 2’ പ്രീമിയറിനിടെ ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അറസ്റ്റിലായ നടൻ അല്ലു അർജുനിന് തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം നിലനിൽക്കുമോ എന്നതിൽ സംശയം ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വിവരമനുസരിച്ച്, പ്രീമിയർ ഷോയ്ക്കിടെ 39 കാരിയായ രേവതി എന്ന യുവതി തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടു. ഇതേ തുടർന്ന് നടനെയും സുരക്ഷാ ജീവനക്കാരെയും സന്ധ്യ തിയറ്റർ Read More…