Kerala News

കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ വയനാട് സന്ദർശിച്ചു

കൽപ്പറ്റ: കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ വയനാട് സന്ദർശിച്ചു. വിവിധ വനവാസി സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ഗോത്രപർവ്വം 2025 ഗവർണർ ഉദ്ഘാടനം ചെയ്തു. രാവിലെ ഹെലികോപ്റ്റർ മാർഗ്ഗം കൽപ്പറ്റയിൽ എത്തുന്ന ഗവർണർ പൂക്കോട് വെറ്റിറനറി സർവ്വകലാശാലയിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. തുടർന്ന് ചുണ്ടയിൽ ആനപ്പാറ വട്ടക്കുണ്ട് ഉന്നതി സന്ദർശിച്ചു. വനവാസി ഗ്രാമത്തിലെത്തുന്ന ഗവർണറെ വാദ്യോപകരണങ്ങളോടെ സ്വീകരിച്ചു. തുടർന്ന് ഗോത്രകലകൾ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എം.വി.വിജേഷിൻ്റെ നേതൃത്വത്തിലാണ് ഗവർണറെ സ്വീകരിച്ചു. വിവിധ ഗോത്ര സംഘടനാ നേതാക്കളുമായി ഗവർണർ ചർച്ച Read More…

Kerala News

സര്‍വകലാശാല നിയമഭേദഗതി : രണ്ടാം ബില്ലിന് മുൻകൂര്‍ അനുമതി നൽകി ഗവര്‍ണര്‍

തിരുവനന്തപുരം: സർവകലാശാല നിയമഭേദഗതിയുമായി ബന്ധപ്പെട്ട രണ്ടാം ബില്ലിന് ഗവർണർ മുൻകൂർ അനുമതി നൽകി. കുസാറ്റ്, കെടിയു, മലയാളം സർവകലാശാല നിയമ ഭേദഗതി ബില്ലിനാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ അവതരിപ്പിക്കാൻ മുൻകൂർ അനുമതി നൽകിയത്. നേരത്തെ ഗവർണർ മുൻകൂർ അനുമതി നൽകാത്തതിനെത്തുടർന്ന് ഈ ബില്ലിന്‍റെ അവതരണം സർക്കാർ മാറ്റിവെച്ചിരുന്നു. കഴിഞ്ഞ ദിവസം നിയമമന്ത്രി രാജ്ഭവനിലെത്തി ഗവർണർക്ക് വിശദീകരണം നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഗവര്‍ണര്‍ രണ്ടാം ബില്ലിന് അനുമതി നൽകിയത്. ഈ മാസം 20നായിരിക്കും ഈ ബിൽ നിയമസഭയിൽ അവതരിപ്പിക്കുക. Read More…

Kerala News

നൂറ് ശതമാനം സമ്മതിദാന അവകാശം വിനിയോഗിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറണം: ഗവർണർ

സംസ്ഥാനതല വോട്ടർ ദിനാചരണം ഗവർണർ ഉദ്ഘാടനം ചെയ്തു ജനാധിപത്യ പ്രകിയയിൽ മികച്ച മാതൃകകൾ തീർക്കുന്ന  കേരളം നൂറ് ശതമാനം സമ്മതിദാന അവകാശം വിനിയോഗിക്കുന്ന ആദ്യ സംസ്ഥാനമായി മാറണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അഭിപ്രായപ്പെട്ടു. ദേശീയ വോട്ടർ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം കനകക്കുന്നിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഗവർണർ. ജനാധിപത്യത്തോടും വോട്ടിംഗിനോടും എല്ലാക്കാലവും പ്രതിബദ്ധത കാട്ടിയ ജനങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതിനായി നിതാന്ത പരിശ്രമം നടത്തുന്ന ബൂത്ത് തലം വരെയുള്ള ഉദ്യോഗസ്ഥരെ ഈ വേളയിൽ അഭിനന്ദിക്കുന്നു. ലോകത്ത് Read More…

Kerala News

റിപ്പബ്ലിക് ദിനം: ഗവർണർ രാജ്ഭവനിൽ വിരുന്നൊരുക്കി

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ രാജ്ഭവനിൽ വിരുന്നൊരുക്കി. രാജ്ഭവൻ അങ്കണത്തിൽ പന്തലിട്ടാണ് വിരുന്നൊരുക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, സ്പീക്കർ എ എൻ ഷംസീർ, മുൻ കേന്ദ്രമന്ത്രി ഒ രാജഗോപാൽ, മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പാളയം ഇമാം വി പി ഷുഹൈബ് മൗലവി,  സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ബസേലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവ, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, ബിസിനസ് തുടങ്ങിയ Read More…

Kerala News

സമ്മതിദായക ദിനാഘോഷം ഗവർണർ ഉദ്ഘാടനം ചെയ്യും

ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 25ന് രാവിലെ 11ന് തിരുവനന്തപുരം കനകക്കുന്ന് പാലസിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർവഹിക്കും. ആഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും ചീഫ് ഇലക്ടറൽ ഓഫീസറുടെ കാര്യാലയവും ചേർന്നൊരുക്കുന്ന ഫോട്ടോ പ്രദർശനവും ഗവർണർ ഉദ്ഘാടനം ചെയ്യും. പ്രമുഖ പത്രങ്ങളുടെയും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും ശേഖരത്തിലുള്ള ചരിത്രപ്രാധാന്യമുള്ളതും കാലികപ്രസക്തിയുള്ളതുമായ ഫോട്ടോകൾ പ്രദർശനത്തിന്റെ ഭാഗമായിരിക്കും. ചടങ്ങിൽ ക്ലൗഡ് ബെയിസ്ഡ് ഫയൽ ആർക്കൈവിങ് സിസ്റ്റത്തിന്റെ ഉദ്ഘാടനം ഗവർണർ നിർവഹിക്കും. ആഘോഷങ്ങളുടെ ഭാഗമായി Read More…

Kerala News

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ഗവർണറെ സന്ദർശിച്ചു

ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ സന്ദർശിച്ചു. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണസംവിധാനം, ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന വാർഡ് പുനർവിഭജനപ്രക്രിയ, 2025 ൽ നടക്കാനുള്ള തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പ് എന്നിവയെക്കുറിച്ച്, രാജ്ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ഗവർണറുമായി ആശയവിനിമയം നടത്തി.  2024 ലെ സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലിന്റെ അവലോകനറിപ്പോർട്ട്, തിരഞ്ഞെടുപ്പ് കമ്മീഷന്റെ 2023-24 വർഷത്തെ പ്രവർത്തനറിപ്പോർട്ട്, 2020ലെ പൊതുതിരഞ്ഞെടുപ്പ് റിപ്പോർട്ട്, തിരഞ്ഞെടുപ്പ് ഗൈഡ് എന്നിവ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ഗവർണർക്ക് കൈമാറി.

Kerala News

റിപ്പബ്ലിക് ദിനം: സംസ്ഥാനതല ആഘോഷത്തിൽ ഗവർണർ ദേശീയ പതാക ഉയർത്തും

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ രാവിലെ ഒമ്പതിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ ദേശീയ പതാക ഉയർത്തും. ജില്ല, ബ്ലോക്ക്, പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ തലങ്ങളിലും പബ്ലിക് ഓഫിസുകൾ, സ്‌കൂൾ, കോളജ്, ആരോഗ്യ സ്ഥാപനങ്ങൾ തുടങ്ങിയിടങ്ങളിലും രാവിലെ ഒമ്പതിനോ അതിനു ശേഷമോ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. സംസ്ഥാനതല ആഘോഷ ചടങ്ങിൽ ദേശീയ പതാക ഉയർത്തിയ ശേഷം ഗവർണർ റിപ്പബ്ലിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിക്കും. കര, വ്യോമ സേനകളും പൊലീസ്, പാരാ മിലിറ്ററി, മൗണ്ടഡ് പൊലീസ്, എൻ.സി.സി, സ്‌കൗട്ട് തുടങ്ങിയ വിഭാഗങ്ങൾ പരേഡിൽ അണിനിരക്കും. ഗാർഡ് ഓഫ് ഓണർ Read More…

Kerala News

ആദ്യ ദിനം തന്നെ ഗവർണർ ആർലേക്കറിന്റെ കർശന ഇടപെടൽ: മുൻ ഗവർണറുടെ വിശ്വസ്തരെ മാറ്റിയ സർക്കാർ തീരുമാനം തടഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ​ഗവർണറായി ചുമതലയേറ്റതിനു ദിവസം തന്നെ സർക്കാരിന്റെ നടപടിയ്ക്ക് തടയിട്ട് ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഗവർണറുടെ സുരക്ഷാസേനയിലുള്ള പൊലീസ് ഉദ്യോ​ഗസ്ഥരെ മാറ്റിയ നടപടിയാണ് ​ആർലേക്കർ തടഞ്ഞത്. മുൻ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിശ്വസ്തരായിരുന്ന ഉദ്യോ​ഗസ്ഥരെയാണ് സർക്കാർ നീക്കിയത്. സർക്കാരിന്റെയും ആഭ്യന്തരവകുപ്പിന്റെയും വിശ്വസ്തരെ രാജ്ഭവനിലേക്ക് നിയമിക്കാൻ ശ്രമിച്ചതിൽ സംശയം തോന്നിയ ഗവർണർ എഡിജിപി മനോജ് ഏബ്രഹാമിനെ രാജ്ഭവനിലേക്ക് വിളിച്ച് വിശദീകരണം ആവശ്യപ്പെട്ടു. ഗവർണർ ആവശ്യപ്പെട്ടതിനെ തുടർന്ന് ഒഴിവാക്കിയവരെ സുരക്ഷാസേനയിൽ ഉൾപ്പെടുത്തുകയായിരുന്നു.

Kerala News

രാജേന്ദ്ര വിശ്വനാഥ് ആർലേകർ ഗവർണറായി ചുമതലയേറ്റു

കേരള ഗവർണർ ആയി രാജേന്ദ്ര വിശ്വനാഥ് ആർലേകർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി ശാരദ മുരളീധരനും ഹൈക്കോടതി ചീഫ് ജസ്റ്റിസും പൊതുഭരണ അഡിഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാലും ചേർന്നാണ് നിയുക്ത ഗവർണറെയും ഭാര്യ അനഘ ആർലേകറെയും വേദിയിലേക്ക് സ്വീകരിച്ചത്. തുടർന്ന് ഗവർണറെ നിയമിച്ചു കൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ചീഫ് സെക്രട്ടറി വായിച്ചു. Read More…

Kerala News Politics

ഗവര്‍ണര്‍ പദവിയില്‍ പാര്‍ട്ടിക്ക് പുറത്തുള്ളവരെ പരിഗണിക്കണം: ഡോ എ.പി അബ്ദുല്‍ഹക്കീം അസ്ഹരി

ആമ്പല്ലൂര്‍/ തൃശൂര്‍: സജീവ കക്ഷി രാഷ്ട്രീയത്തിന് പുറത്ത് നിന്നുള്ളവരെ ഗവർണർ പദവിയിൽ നിയോഗിക്കുന്നത് സംസ്ഥാനങ്ങളും ഗവര്ണർമാരും തമ്മിലുള്ള കലഹങ്ങൾ ഒഴിവാക്കാൻ സഹായകമാകുമെന്ന് എസ് വൈ എസ് സംസ്ഥാന ജന:സെക്രട്ടറി ഡോ എ.പി അബ്ദുല്‍ഹക്കീം അസ്ഹരി കാന്തപുരം അഭിപ്രായപ്പെട്ടു. കേരള യുവജന സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന ആത്മീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് അഭിമാനമായ എത്രയോ പ്രതിഭകൾ നമ്മുടെ രാജ്യത്തുണ്ട്. അത്തരക്കാരെ ഇത്തരം ഭരണഘടനാ പദവികളിലേക്ക് പരിഗണിക്കുന്നത് രാജ്യത്തിൻറെ യശസ്സുയർത്തും. കക്ഷി രാഷ്ട്രീയത്തിൽ നിന്നുള്ളവരെ തന്നെ നിയമിക്കണം എന്ന് Read More…