Agriculture Farming Kerala Medical News

ദേവസ്വത്തിൽ വെറ്ററിനറി സർജൻ ഒഴിവ്

ഗുരുവായൂർ ദേവസ്വത്തിൽ ഒഴിവുള്ള വെറ്ററിനറി സർജൻ തസ്‌തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് യോഗ്യരായ ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളെ 21.08.2026 ന് 12.00pm ന് ദേവസ്വം ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നു. താല്പര്യമുളള ഉദ്യോഗാർത്ഥികൾ ജാതി, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്നതിനായുള്ള അസ്സൽരേഖകളും വെള്ളക്കടലാസ്സിൽ തയ്യാറാക്കിയ ബയോഡാറ്റയും, രേഖകളുടെ പകർപ്പും സഹിതം കൂടിക്കാഴ്‌ചയ്ക്ക് ഒരു മണിക്കൂർ മുൻപ് (11am ) ഹാജരാകേണ്ടതാണ്. സംവരണ വിഭാഗത്തിന് നിയമാനുസൃത വയസ്സിളവ് ഉണ്ടാകും. താഴെ കാണിക്കുന്ന യോഗ്യതയുളളവർക്ക് കൂടിക്കാഴ്‌ചയിൽ Read More…

Job Kerala News

ഗുരുവായൂർ ദേവസ്വത്തിൽ ചീഫ് എൻജിനീയർ ഒഴിവ്

ഗുരുവായൂർ ദേവസ്വത്തിൽ മരാമത്ത് പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കുന്നതിനും, പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ഒരു ചീഫ് എഞ്ചിനിയറുടെ ഒഴിവിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് താൽപര്യമുള്ള ഹിന്ദുക്കളായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത PWD Building/Road Division SE / CE വിരമിച്ച എഞ്ചിനീയർ ആയിരിക്കണം. അപേക്ഷിക്കുന്നവർ അവരുടെ Resume, അഡ്‌മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ, തൃശ്ശൂർ 680 101 എന്ന വിലാസത്തിലേക്ക് 09.09.2026 ന് 5.00 P.m ന് മുമ്പായി ലഭിക്കത്തക്കവണ്ണം അയക്കേണ്ടതാണ്. കൂടുതൽ Read More…

Business Economy Kerala News

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാര വരവ് 5.38 കോടിരൂപ

ഗുരുവായൂർ ക്ഷേത്രത്തിൽ 2026 ആഗസ്റ്റ് മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് വൈകിട്ട് (ആഗസ്റ്റ് 11 ന്) പൂർത്തിയായപ്പോൾ ലഭിച്ചത് 5,38,89,765 രൂപ. 1കിലോ 450ഗ്രാം 300 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 41 കിലോഗ്രാം 65 ഗ്രാം.കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 15 ഉം നിരോധിച്ച ആയിരം രൂപയുടെ 4, അഞ്ഞൂറിൻ്റെ 46 കറൻസിയും ലഭിച്ചു .പി എൻ ബി ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല. ഇ ഭണ്ഡാരങ്ങൾ വഴി കിഴക്കേ നട എസ്.ബി.ഐ Read More…

Culture Kerala News

ഗുരുവായൂരിൽ ആഗസ്റ്റ് 23, ആഗസ്റ്റ് 30 തീയതികളിൽ മുന്നൂറിലേറെ വിവാഹങ്ങൾ: ദർശനത്തിനും വിവാഹത്തിനും പ്രത്യേക ക്രമീകരണം

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 377 ഉം ആഗസ്റ്റ് 30 ന് 295 ഉം വിവാഹങ്ങൾ ഇതിനകം ശീട്ടാക്കിയിരിക്കുന്ന സാഹചര്യത്തിൽ ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ഗുരുവായൂർ ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കും. ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്ര ദർശനത്തിനും വിവാഹ ചടങ്ങുകൾ ഭംഗിയായി നടത്തുന്നതിനും ദേവസ്വം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് അറിയിച്ചു. വിവാഹങ്ങൾ പുലർച്ചെ 4 മണി മുതൽ; കൂടുതൽ മണ്ഡപങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ആഗസ്റ്റ് 23, ആഗസ്റ്റ് 30 Read More…

Health Kerala Medical News

ദേവസ്വത്തിൽ വെറ്ററിനറി സർജൻ ഒഴിവ്

ഗുരുവായൂർ ദേവസ്വത്തിൽ ഒഴിവുള്ള വെറ്ററിനറി സർജൻ തസ്‌തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് യോഗ്യരായ ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളെ 21.08.2026 ന് 12.00pm ന് ദേവസ്വം ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നു. താല്പര്യമുളള ഉദ്യോഗാർത്ഥികൾ ജാതി, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്നതിനായുള്ള അസ്സൽരേഖകളും വെള്ളക്കടലാസ്സിൽ തയ്യാറാക്കിയ ബയോഡാറ്റയും, രേഖകളുടെ പകർപ്പും സഹിതം കൂടിക്കാഴ്‌ചയ്ക്ക് ഒരു മണിക്കൂർ മുൻപ് (11am ) ഹാജരാകേണ്ടതാണ്. സംവരണ വിഭാഗത്തിന് നിയമാനുസൃത വയസ്സിളവ് ഉണ്ടാകും. താഴെ കാണിക്കുന്ന യോഗ്യതയുളളവർക്ക് കൂടിക്കാഴ്‌ചയിൽ Read More…

Culture Kerala News

ശ്രീഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ഇലക്ട്രിക് ആട്ടോ

ശ്രീഗുരുവായൂരപ്പന് വഴിപാട് സമർപ്പണമായി മഹീന്ദ്രയുടെ പുതിയ മോഡൽ ഇലക്ട്രിക് ആട്ടോ. ക്ഷേത്രം കിഴക്കേ നടയിൽ നടന്ന സമർപ്പണ ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ആട്ടോയുടെ താക്കോലും രേഖകളും ഏറ്റുവാങ്ങി. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം സി. മനോജ്, മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി കോർപ്പറേറ്റ് സെയിൽസ് ഹെഡ് ഗണേഷ്, ഭാരത് മോട്ടോർ എം ഡി അശോക് കുമാർ, ദേവസ്വം പർച്ചേസ് ഡി.എ കെ. എസ് മായാദേവി, മാനേജർമാരായ കെ.എം. വിനോദൻ, കെ.ജി. സുരേഷ് കുമാർ, ക്ഷേത്രം അസി.മാനേജർ Read More…

Culture Kerala News

കർക്കടകവാവുബലി: നെൻമിനി ബലരാമ ക്ഷേത്രത്തിൽ വിപുലമായ സൗകര്യങ്ങൾ

ഗുരുവായൂർ ദേവസ്വം കീഴേടമായ നെൻമിനി ശ്രീബലരാമ ക്ഷേത്രത്തിൽ കർക്കടകവാവു ബലിക്ക് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തി. കർക്കടകവാവു ബലിദിനമായ ആഗസ്ത് 12 ബുധനാഴ്ച ഭക്തർക്ക് സുഗമമായ ബലിതർപ്പണത്തിന് അവസരമൊരുക്കാൻ അധികം ജീവനക്കാരെ ക്ഷേത്രത്തിലേക്ക് നിയോഗിച്ചു. ക്ഷേത്രവും പരിസരം വൃത്തിയാക്കാനും നടപടിയായി. ഭക്തരുടെ വാഹനം പാർക്ക് ചെയ്യാനുള്ള സ്ഥലവും ശുചിയാക്കും. കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയോഗിക്കാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.വി. സൂര്യനാരായണൻ എളയതിൻ്റെ മുഖ്യകാർമ്മികത്വത്തിലാണ് ബലിതർപ്പണ ചടങ്ങുകൾ. പുലർച്ചെ നാലുമണി മുതൽ ഭക്തർക്ക് ബലിതർപ്പണം നടത്താം. ബലിതർപ്പണം ശീട്ടാക്കാൻ പുലർച്ചെ Read More…

Culture Kerala News Politics

മന്ത്രിക്കും ശ്രീഗുരുവായൂരപ്പൻ ട്രസ്റ്റിനും ദേവസ്വം ഉപഹാരങ്ങൾ സമ്മാനിച്ചു

ശ്രീഗുരുവായൂരപ്പൻ സ്റ്റേജ് ഭക്തർക്ക് സമർപ്പിക്കാനെത്തിയ ദേവസ്വം മന്ത്രിക്ക് ഉപഹാരമായി ശ്രീ ഗുരുവായൂരപ്പൻ്റെ ഫോട്ടോയും നിലവിളക്കും.ശ്രീഗുരുവായൂരപ്പൻ്റെ ഭക്തൻ കൂടിയായ മന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞപ്പോഴാണ് ക്ഷേത്രം തന്ത്രിയും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഫോട്ടോ സമ്മാനിച്ചത്. ഉദ്ഘാടന ചടങ്ങ് പൂർത്തിയാകുന്ന വേളയിൽ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് മന്ത്രിയെ ഷാളണിയിച്ചു. നിലവിളക്ക് ദേവസ്വത്തിൻ്റെ ഉപഹാരമായി നൽകി. ഗുരുവായൂർ ദേവസ്വത്തിൻ്റെ പ്രവർത്തനങ്ങൾക്ക് നൽകി വരുന്ന പൂർണ പിന്തുണയ്ക്ക് ദേവസ്വത്തിൻ്റെ സ്നേഹവും നന്ദിയും ചെയർമാൻ എ.വി.ഗോപിനാഥ് അധ്യക്ഷ പ്രസംഗത്തിൽ പ്രത്യേകം പരാമർശിച്ചിരുന്നു. Read More…

Culture Kerala News Politics

“ഗുരുവായൂരപ്പനെ തൊഴുതാൽ ലഭിക്കുന്നത് പോസിറ്റീവ് എനർജി”: ദേവസ്വം മന്ത്രി കെ.മുരളീധരൻ

ഗുരുവായൂർ ദേവസ്വം ഭരണസമിതി സർക്കാരുമായി പൂർണ സഹകരണത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരൻ. ഈ മാസത്തോടെ കാലാവധി പൂർത്തിയാക്കുന്ന ഭരണ സമിതി അംഗങ്ങളെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. അവരുടെ സേവനം നല്ല നിലയിൽ സർക്കാരിന്‌ ലഭിച്ചിട്ടുണ്ട് – കാലാവധി പൂർത്തീയാക്കുന്ന സി. മനോജ്, മനോജ് ബി നായർ എന്നീ ഭരണ സമിതി അംഗങ്ങളെ പരാമർശിച്ച് മന്ത്രി അറിയിച്ചു. ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിൽ പുതുതായി നിർമ്മിച്ച ശ്രീ ഗുരുവായൂരപ്പൻ സ്‌റ്റേജിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗുരുവായൂരിൽ Read More…

Culture Kerala News

ശ്രീഗുരുവായൂരപ്പൻ സ്റ്റേജ് ഉദ്ഘാടനം ചെയ്ത് ദേവസ്വം മന്ത്രി കെ മുരളീധരൻ

ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിൽ പുതുതായി നിർമിച്ച ശ്രീഗുരുവായൂരപ്പൻ സ്റ്റേജ് ഭക്തർക്ക് സമർപ്പിച്ചു. ഭക്തിനിർഭരമായ ചടങ്ങിൽ ദേവസ്വം മന്ത്രി കെ. മുരളീധരനാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ദേവസ്വം ചെയർമാൻ എ വി.ഗോപിനാഥ് അധ്യക്ഷനായ ചടങ്ങിൽ എൻ.കെ.അക്ബർ എം എൽ എ, നഗരസഭാധ്യക്ഷ സുനിത അരവിന്ദൻ, ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, സി.മനോജ്, മനോജ് ബി നായർ, കെ .എസ് Read More…