Kerala News

കേരളത്തിലെ വന്ദേഭാരത്, ഇന്റര്‍സിറ്റി ട്രെയിനുകള്‍ക്ക് അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വേ

ന്യൂഡല്‍ഹി: കേരളത്തിലെ രണ്ട് പ്രധാന ട്രെയിനുകള്‍ക്കായി കേന്ദ്ര റെയില്‍വേ മന്ത്രാലയം അധിക കോച്ചുകള്‍ അനുവദിച്ചു. മംഗലൂരു-തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിനും കോട്ടയം-നിലമ്പൂര്‍ റോഡ് ഇന്റര്‍സിറ്റി എക്‌സ്പ്രസിനുമാണ് പുതിയ കോച്ചുകള്‍ അനുവദിച്ചത്. വന്ദേഭാരത് എക്‌സ്പ്രസിന് എട്ടു കോച്ചുകള്‍ കൂടി അനുവദിച്ചതോടെ നിലവിലുള്ള എട്ട് കോച്ചുകള്‍ ഉള്‍പ്പെടെ ഇനി മുതൽ 16 കോച്ചുകള്‍ ഉണ്ടാകും. ഇതോടെ ട്രെയിനിന്റെ യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷി ഇരട്ടിയാകും. കോട്ടയം-നിലമ്പൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിന് രണ്ട് കോച്ചുകള്‍ അധികമായി അനുവദിച്ചതായും കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചു. യാത്രക്കാരുടെ Read More…

Kerala News

ട്രെയിനില്‍ ഗ്രൂപ്പ് യാത്രക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം: പ്ലാറ്റ്‌ഫോമില്‍ പ്രവേശത്തിനും പരിശോധന കര്‍ശനമാക്കി

തിരുവനന്തപുരം: ട്രെയിനില്‍ ഗ്രൂപ്പ് ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവര്‍ ഓരോരുത്തരും അംഗീകൃത തിരിച്ചറിയല്‍ രേഖ കൈവശം നിര്‍ബന്ധമാക്കിയതായി റെയില്‍വേ അറിയിച്ചു. പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഈ കര്‍ശന നടപടികള്‍. സതേണ്‍ റെയില്‍വേ ഇതുസംബന്ധിച്ച ഉത്തരവ് ടിക്കറ്റ് പരിശോധകര്‍ക്കും ആര്‍പിഎഫിനും കൈമാറി. യാത്രാ സമയം തിരിച്ചറിയല്‍ രേഖ കൈവശം വച്ചിരിക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നു. പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കുന്നതിനും തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്. ഓണ്‍ലൈനോ നേരിട്ടോ ഗ്രൂപ്പ് ടിക്കറ്റ് എടുക്കുമ്പോള്‍ രേഖ ആവശ്യമായിട്ടില്ലെങ്കിലും യാത്രയ്ക്കിടെ ഏതു സമയത്തും പരിശോധിക്കാമെന്ന് അറിയിപ്പില്‍ പറയുന്നു. പ്രധാന Read More…

India News

മെയ് 1 മുതൽ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പർ, എസി കോച്ചുകളിൽ കയറാൻ പാടില്ല: ഇന്ത്യൻ റെയിൽവേയുടെ പുതിയ നിയന്ത്രണം

ന്യൂഡൽഹി: സ്ലീപ്പർ, എസി കോച്ചുകളിൽ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി കയറുന്നതിനുള്ള അനുമതി ഇനി ഒഴിവാകുന്നു. മെയ് ഒന്നുമുതൽ പുതിയ വ്യവസ്ഥ പ്രാബല്യത്തിൽ വരുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. കൺഫേം ടിക്കറ്റുള്ളവരുടെ യാത്രാനുഭവം മെച്ചപ്പെടുത്താൻ വേണ്ടിയാണ് തീരുമാനം. ഇതുവരെ കൗണ്ടറിൽ നിന്ന് വാങ്ങിയ വെയിറ്റിങ് ടിക്കറ്റുകൾ ഉപയോഗിച്ച് സ്ലീപ്പർ, എസി കോച്ചുകളിൽ യാത്ര ചെയ്യുന്നവരുണ്ട്. എന്നാൽ ഇനി മുതൽ ഇവരെ ജനറൽ കോച്ചിൽ മാത്രം യാത്ര ചെയ്യാൻ അനുവദിക്കും. ഐആര്‍സിടിസി വഴി ഓൺലൈനിൽ ബുക്ക് ചെയ്ത വെയിറ്റിങ് ടിക്കറ്റുകൾ Read More…

India News

ദീര്‍ഘദൂര ട്രെയിനുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക റിസര്‍വേഷന്‍

ന്യൂഡല്‍ഹി: ദീര്‍ഘദൂര മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളില്‍ സ്ത്രീ യാത്രക്കാര്‍ക്ക് പ്രത്യേക റിസര്‍വേഷന്‍ അനുവദിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സ്ലീപ്പര്‍ ക്ലാസിലെ ഓരോ കോച്ചിലും ആറു മുതല്‍ ഏഴ് വരെ ലോവര്‍ ബെര്‍ത്തുകള്‍, 3AC കോച്ചുകളില്‍ നാല് മുതല്‍ അഞ്ച് വരെ ലോവര്‍ ബെര്‍ത്തുകളും, 2AC ക്ലാസുകളില്‍ മൂന്ന് മുതല്‍ നാല് വരെ ലോവര്‍ ബെര്‍ത്തുകളും സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഗര്‍ഭിണികള്‍ക്കും സംവരണം ചെയ്യാവുന്നതാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയെ അറിയിച്ചു. ഗരീബ് രഥ്, രാജധാനി, തുരന്തോ, എയര്‍ Read More…

India News

റെയിൽവേയുടെ എല്ലാ സേവനങ്ങളും ഇനി ‘സ്വാറെയിൽ’ സൂപ്പർ ആപ്പിൽ

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ എല്ലാ സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നതിനായി റെയിൽവേ മന്ത്രാലയം ‘സ്വാറെയിൽ’ സൂപ്പർ ആപ്പ് പുറത്തിറക്കി. പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ച ഈ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) ആണ് ആപ്പ് വികസിപ്പിച്ചെടുത്തത്. പരീക്ഷണഘട്ടമാകുന്നതിനാൽ ആപ്പ് ഡൗൺലോഡ് ചെയ്യാനാകുന്ന ഉപയോക്താക്കളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 1000 പേർക്ക് ഡൗൺലോഡ് ചെയ്യാൻ അവസരമുണ്ടായിരിക്കുകയാണ്. ഉപയോക്താക്കളുടെ അഭിപ്രായങ്ങൾ വിലയിരുത്തിയതിന് ശേഷം 10,000 പേർക്ക് ആപ്പ് ഉപയോഗിക്കാൻ അനുവദിക്കുമെന്നാണ് റിപ്പോർട്ട്. ‘സ്വാറെയിൽ’ Read More…

Kerala News

നാളെയും മറ്റന്നാളും ട്രെയിന്‍ ഗതാഗത നിയന്ത്രണം, ആറു വണ്ടികള്‍ റദ്ദാക്കി; ചില സര്‍വീസുകള്‍ വെട്ടിച്ചുരുക്കി

ഒല്ലൂര്‍ സ്റ്റേഷനിലും പുതുക്കാട് സ്റ്റേഷനിലും റെയില്‍വേ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ 19ന് ട്രെയിന്‍ ഗതാഗത നിയന്ത്രണം തൃശൂര്‍: ഒല്ലൂര്‍ സ്റ്റേഷനിലും പുതുക്കാട് സ്റ്റേഷനിലും റെയില്‍വേ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ 19ന് ട്രെയിന്‍ ഗതാഗത നിയന്ത്രണം. ഞായറാഴ്ച രാവിലെ 3.30നും 7.30നും ഇടയിലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ചില ട്രെയിനുകള്‍ ഭാഗികമായും മറ്റ് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകള്‍ക്ക് നിയന്ത്രണവുമുണ്ടാകും. 18ന് സര്‍വീസ് തുടങ്ങുന്ന എഗ്മൂര്‍ – ഗുരുവായൂര്‍ ട്രെയിന്‍ (16127) ചാലക്കുടിയില്‍ ഓട്ടം നിറുത്തും. 19ന് സര്‍വീസ് Read More…

India News

വിമാനത്താവള സൗകര്യങ്ങളോടെ ബെംഗളൂരു കെഎസ്ആർ റെയിൽവേ സ്റ്റേഷൻ; 1,500 കോടിയുടെ നവീകരണ പദ്ധതി

ബെംഗളൂരു കെഎസ്ആർ സിറ്റി റെയിൽവേ സ്റ്റേഷൻ ലോകോത്തര സ്റ്റേഷനായി മാറ്റാൻ 1,500 കോടി രൂപ ചെലവിൽ നവീകരണ പദ്ധതി പ്രഖ്യാപിച്ചു. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ (കെഐഎ) മാതൃകയിൽ സജ്ജമാക്കുന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾ 160 ഏക്കറിൽ നടക്കുമെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി വി സോമണ്ണ അറിയിച്ചു. വിശാലമായ ലോബി, എസി വിശ്രമ മുറികൾ, ഉയർന്ന നിലവാരമുള്ള പ്ലാറ്റ്ഫോം, ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, ടിക്കറ്റ് കൗണ്ടറുകൾ, ശുചിമുറികൾ എന്നിവ ഉൾപ്പെടെ വിമാനത്താവള തലത്തിലുള്ള സൗകര്യങ്ങൾ. പുതിയ വികസന പ്രവർത്തനങ്ങൾ വഴി ജോലിഅവസരങ്ങൾ Read More…

Kerala Medical

ഒരു ദിവസത്തെ സന്ദർശനത്തിനായി, കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് കേരളത്തില്‍ എത്തും

ഒരു ദിവസത്തെ സന്ദർശനത്തിനായി, കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് കേരളത്തില്‍ എത്തും.റെയിൽവെയുടെ വിവിധ വികസന പദ്ധതികള്‍ അവലോകനം ചെയ്യും.കൊച്ചി മുതല്‍ കോഴിക്കാട്‌ വരെ ട്രെയിനില്‍ സഞ്ചരിച്ച്‌ ട്രാക്കുകള്‍ ഉള്‍പ്പെടെയുള്ളവ കേന്ദ്രമന്ത്രി പരിശോധിക്കും.തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ വികസന പുരോഗതി വിലയിരുത്തും.കോഴിക്കോട്‌ ജന്മഭൂമി ദിനപത്രത്തിന്‍റെ, സുവര്‍ണ്ണജൂബിലി ആഘോഷം, അശ്വിനി വൈഷ്ണവ്‌ ഉദ്ഘാടനം ചെയ്യും.

Kerala News

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! 36 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം – പുതിയ ടൈംടേബിൾ ഇന്ന് മുതൽ

തിരുവനന്തപുരം: കൊങ്കൺ റൂട്ടിലൂടെയുള്ള ട്രെയിനുകളുടെ യാത്രയ്ക്ക് ഇന്ന് മുതൽ മാറ്റം. റെയിൽവേ അധികൃതരുടെ നിർദേശപ്രകാരം, നോൺ-മൺസൂൺ സമയക്രമം അനുസരിച്ച് 36 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി, തിരുവനന്തപുരം-ഹസ്രത് നിസാമുദ്ദീൻ രാജധാനി വീക്കിലി എക്സ്പ്രസ്, തിരുവനന്തപുരം വെരാവൽ വീക്കിലി എക്സ്പ്രസ്, മംഗളൂർ ലക്ഷദ്വീപ് എക്പ്രസ്, നേത്രാവതി എക്പ്രസ് തുടങ്ങിയ കേരളത്തിൽ സർവീസ് നടത്തുന്ന പ്രധാന ട്രെയിനുകൾ പുതിയ ഷെഡ്യൂളിൽ ഓടിത്തുടങ്ങി.