Kerala News

മിഥുനിന്റെ മരണം: പ്രധാനാധ്യാപികക്ക് സസ്‌പെന്‍ഷന്‍, സ്‌കൂള്‍ മാനേജ്‌മെന്റിനോട് വിശദീകരണം തേടി – മൂന്ന് ലക്ഷം അടിയന്തര സഹായം പ്രഖ്യാപിച്ച് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: കൊല്ലം തേവലക്കരയില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥി മിഥുനിന്റെ മരണത്തെ തുടര്‍ന്ന് സ്‌കൂള്‍ പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യാന്‍ മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കിയതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ തന്നെ നടപടിയെടുക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മിഥുനിന്റെ മരണത്തില്‍ സ്‌കൂളിന്റെ വീഴ്ചയുണ്ടായിട്ടുള്ളതിനാല്‍ മാനേജ്‌മെന്റിനോടും ബന്ധപ്പെട്ട എഇഒ ആന്റണി പീറ്ററിനോടും വിശദീകരണം തേടിയിട്ടുണ്ട്. മാനേജ്‌മെന്റ് മൂന്നു ദിവസത്തിനകം മറുപടി നല്‍കണം. ആരോപണങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. മിഥുനിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി പൊതു Read More…

Kerala News

സ്‌കൂൾ പാചക തൊഴിലാളികളുടെ അടിസ്ഥാന പ്രശ്‌നം പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കുന്നത് സർക്കാർ ആലോചനയിൽ: മന്ത്രി വി ശിവൻകുട്ടി

സ്‌കൂൾ പാചക തൊഴിലാളികളുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണുന്നതിനായി, അടിസ്ഥാന പ്രശ്‌നങ്ങൾ പഠിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ കെ റ്റി ഡി സി യുടെ സഹകരണത്തോടെ പി.എം പോഷൺ – പൊതുവിദ്യാഭ്യാസവകുപ്പ് സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സ്‌കൂൾ പാചക തൊഴിലാളി മാസ്റ്റർ ട്രെയിനർമാർക്കുള്ള പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സ്‌കൂൾ കുട്ടികൾക്ക് പോഷക സമൃദ്ധവും രുചികരവുമായ ഉച്ചഭക്ഷണം Read More…

Kerala News

ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസുകൾ ജൂലൈ 9 മുതൽ

മാറിയ പാഠപുസ്തകത്തിനനുസരിച്ച് ഒന്ന് മുതൽ 10 വരെ ക്ലാസുകൾക്കുള്ള  ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകൾ ജൂലൈ 9 മുതൽ കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അക്കാദമിക് മോണിറ്ററിംഗ് പ്ലാറ്റ്‌ഫോമുകൾ പരിചയപ്പെടുത്താൻ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ജില്ലാതല ഹൈസ്‌കൂൾ പ്രഥമാധ്യാപക ശില്പശാലയിൽ വീഡിയോ കോൺഫറൻസിംഗിലൂടെ സംസാരിക്കുകയായിരുന്നു മന്ത്രി. അക്കാദമിക് മാസ്റ്റർ പ്ലാനുകൾ മോണിറ്റർ ചെയ്യുന്നതിനും ആസൂത്രണം Read More…

Kerala News

വെല്ലുവിളികളെ അതിജീവിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കും: മന്ത്രി വി ശിവൻകുട്ടി

പൊതുവിദ്യാലയങ്ങളിൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നതോടൊപ്പം വെല്ലുവിളികളെ അതിജീവിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനുള്ള ‘കൂടെയുണ്ട് കരുത്തേകാൻ’ പദ്ധതിയ്ക്കും തുടക്കമാവുകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ചരിത്രദൗത്യമായ ഈ ബൃഹത്തായ പദ്ധതിയിലൂടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും വിപുലമായ പിന്തുണ സംവിധാനങ്ങൾ ഒരുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കൂട്ടായ പ്രവർത്തനത്തിലൂടെ മുന്നോട്ട് കൊണ്ടുപോകുന്ന ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികളുടെ വ്യക്തിഗത വളർച്ചയ്ക്കും പുരോഗതിക്കും ഉതകുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കും. ഹയർസെക്കൻഡറി ഒന്നാംവർഷ വിദ്യാർഥികൾക്കുള്ള സംസ്ഥാനതല പ്രവേശനോത്സവം ‘വരവേൽപ്പ് 2025’ തൈക്കാട് ഗവ മോഡൽ ബോയ്‌സ് ഹയർ സെക്കന്ററി സ്‌കൂളിൽ Read More…

Kerala News

ബാലവേല അനുവദിക്കില്ല : മന്ത്രി വി ശിവന്‍കുട്ടി

തൊഴിലിടങ്ങളിലെ ബാലവേല കര്‍ശനമായി തടയുമെന്ന് തൊഴില്‍ നൈപുണ്യ-പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ബാലവേല വിരുദ്ധദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ബാലവേല പൂര്‍ണമായും അവസാനിപ്പിച്ച ഏക സംസ്ഥാനമാണ് കേരളം. കുട്ടികളുടെ ജനാധിപത്യപരമായ അവകാശം സര്‍ക്കാര്‍ സംരക്ഷിക്കും. കുട്ടികള്‍ക്ക് നിലവാരമുള്ള പഠനം ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കുകയാണ്.  ബാലവേലയ്‌ക്കെതിരെ അവബോധത്തിനായും കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനും വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. വ്യക്തിയെയും സമൂഹത്തെയും മികവുറ്റ ജീവിതത്തിലേക്ക് നയിക്കുന്ന കാഴ്ചപ്പാടാണ് സംസ്ഥാന സര്‍ക്കാരിന്റേത്.   ഈ വര്‍ഷം അതിദരിദ്രര്‍ Read More…

Kerala News

സ്‌കൂൾ കുട്ടികളുടെ രചനകൾ അടങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനതല എക്സിബിഷൻ നടത്തും: മന്ത്രി വി ശിവൻകുട്ടി

സ്‌കൂൾ കുട്ടികളുടെ രചനകൾ അടങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനതല എക്സിബിഷൻ നടത്തുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായുള്ള പുസ്തക പ്രകാശനം പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. പുസ്തക വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണ്. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ  ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, തദ്ദേശ ഭരണ സ്ഥാപനങ്ങൾ, പോലീസ് തുടങ്ങി സമൂഹത്തിലെ വിവിധ Read More…

Education Kerala News

ഹൈസ്കൂളുകളില്‍ പ്രവൃത്തിസമയം അരമണിക്കൂര്‍ വര്‍ധിക്കും; അടുത്ത ആഴ്ച മുതലാണ് നടപ്പാക്കും: മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: ഹൈസ്‌കൂളുകളിലെ പ്രവൃത്തിസമയം അരമണിക്കൂര്‍ കൂട്ടിയത് അടുത്തയാഴ്ചമുതല്‍ നടപ്പില്‍ വരും. രാവിലെയും വൈകിട്ടും 15 മിനിറ്റ് വര്‍ധിപ്പിക്കാനാണ് തീരുമാനം. ടൈംടേബിള്‍ പുനഃക്രമീകരിക്കാന്‍ വിദ്യാഭ്യാസവകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. വിദ്യാഭ്യാസ കലണ്ടര്‍ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. പിഎം ശ്രീ പദ്ധതി നടപ്പിലാക്കാത്തതിനാല്‍ എസ്‌എ ഫണ്ട് തടഞ്ഞതുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രിയുമായി വീണ്ടും കൂടിക്കാഴ്ച നടത്താനാണ് ആലോചന. ഇക്കൊല്ലത്തെ പ്രവേശനോത്സവത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ച കാര്യങ്ങള്‍ ഉള്‍പ്പെടുത്തി അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. കരട് അന്തിമമാക്കുന്നതിനായി വിവിധ മേഖലകളിലെ വിദഗ്ധരുമായി Read More…

Education Kerala News

വിദ്യാർത്ഥികളുടെ കണക്കെടുപ്പ് നാളെ; യുഐഡി ഇല്ലാത്തവരെ പരിഗണിക്കില്ല: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ കണക്കെടുപ്പ് നാളെ (ജൂൺ 10, ചൊവ്വാഴ്ച) നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്കൂളുകൾ തുറന്നിട്ടുള്ള ആറാം പ്രവൃത്തി ദിനമായ നാളെയാണ് കണക്കെടുപ്പ് നടത്തുന്നത്. കഴിഞ്ഞ ജൂൺ 2നാണ് സ്‌കൂളുകൾ തുറന്നത്. കണക്കെടുപ്പ് വൈകിട്ട് 5 മണി വരെ മാത്രമേ അനുവദിക്കുകയുള്ളൂ, അതിനുശേഷം ലഭിക്കുന്ന വിവരങ്ങൾ തസ്തിക നിർണ്ണയത്തിൽ പരിഗണിക്കില്ല. യുഐഡി ഇല്ലാത്ത വിദ്യാർത്ഥികളെ കണക്കിൽ ഉൾപ്പെടുത്താൻ അനുവദിക്കില്ല. കണക്ക് ഓൺലൈൻ വഴിയാണ് ശേഖരിക്കുന്നത്. കണക്കെടുപ്പിൽ ഏതെങ്കിലും തരത്തിലുള്ള പിഴവുകൾ ഉണ്ടായാൽ Read More…

Kerala News

കേരളം പരിസ്ഥിതി സംരക്ഷണത്തിൽ  മാതൃകയാകണം: മന്ത്രി വി ശിവൻകുട്ടി

 വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയ്ക്ക് മാതൃകയായ കേരളം പരിസ്ഥിതി സംരക്ഷണത്തിലും മുന്നിൽ നിൽക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്  മന്ത്രി വി. ശിവൻകുട്ടി. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം പട്ടം സെയിന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സ്‌കൂൾ വളപ്പിലും മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിലും അദ്ദേഹം വൃക്ഷത്തൈകൾ നട്ടു. വിദ്യാർഥികളിൽ പരിസ്ഥിതി ബോധം വളർത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് ശക്തമായ പ്രവർത്തനങ്ങൾ നടപ്പാക്കിവരുന്നുണ്ട്. ഹരിത വിദ്യാലയങ്ങൾ, ശുചിത്വ മിഷൻ, പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിനുകൾ, ജൈവകൃഷിയോടുള്ള താൽപര്യം വളർത്തൽ തുടങ്ങിയവ Read More…

Kerala News

ഹൈസ്‌കൂളുകളില്‍ ക്ലാസ് സമയം അര മണിക്കൂര്‍ കൂടി; 7 ശനിയാഴ്ചകള്‍ കൂടി പ്രവര്‍ത്തിദിനമായി – പുതിയ വിദ്യാഭ്യാസ കലണ്ടര്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടര്‍ സർക്കാർ പുറത്തിറക്കി. ഹൈസ്‌കൂളുകളിലെ ക്ലാസ് സമയം ഇനി അര മണിക്കൂര്‍ കൂടുമെന്ന് തീരുമാനമായി. രാവിലെയും വൈകീട്ടുമായി 15 മിനിറ്റ് വീതം കൂട്ടി, പുതിയ സമയം രാവിലെ 9.45 മുതല്‍ വൈകീട്ട് 4.15 വരെയായിരിക്കും. ഒപ്പം, തുടര്‍ച്ചയായി ആറു പ്രവൃത്തിദിനങ്ങള്‍ വരാതെ സൂക്ഷിച്ചുള്ള ക്രമീകരണത്തോടെ 7 ശനിയാഴ്ചകള്‍ കൂടി ക്ലാസ് ദിവസങ്ങളായി ചേര്‍ത്തിട്ടുണ്ട്. ഇതോടെ ഹൈസ്‌കൂളുകളില്‍ ആകെ 205 പ്രവൃത്തിദിനങ്ങളുണ്ടാകും. യുപി ക്ലാസുകളില്‍ 2 ശനിയാഴ്ചകള്‍ കൂടി ഉള്‍പ്പെടുത്തി 200 Read More…