Education Kerala News

ഹൈസ്കൂളുകളില്‍ പ്രവൃത്തിസമയം അരമണിക്കൂര്‍ വര്‍ധിക്കും; അടുത്ത ആഴ്ച മുതലാണ് നടപ്പാക്കും: മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: ഹൈസ്‌കൂളുകളിലെ പ്രവൃത്തിസമയം അരമണിക്കൂര്‍ കൂട്ടിയത് അടുത്തയാഴ്ചമുതല്‍ നടപ്പില്‍ വരും. രാവിലെയും വൈകിട്ടും 15 മിനിറ്റ് വര്‍ധിപ്പിക്കാനാണ് തീരുമാനം. ടൈംടേബിള്‍ പുനഃക്രമീകരിക്കാന്‍ വിദ്യാഭ്യാസവകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. വിദ്യാഭ്യാസ കലണ്ടര്‍ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

പിഎം ശ്രീ പദ്ധതി നടപ്പിലാക്കാത്തതിനാല്‍ എസ്‌എ ഫണ്ട് തടഞ്ഞതുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രിയുമായി വീണ്ടും കൂടിക്കാഴ്ച നടത്താനാണ് ആലോചന.

ഇക്കൊല്ലത്തെ പ്രവേശനോത്സവത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ച കാര്യങ്ങള്‍ ഉള്‍പ്പെടുത്തി അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. കരട് അന്തിമമാക്കുന്നതിനായി വിവിധ മേഖലകളിലെ വിദഗ്ധരുമായി ജൂണ്‍ 21ന് ചര്‍ച്ച നടത്തും.

പോക്സോ കേസുകളില്‍ നടപടി കൈക്കൊള്ളാത്ത ഡിഡിഇമാര്‍ക്ക് നോട്ടീസ് നല്‍കിയതായും മന്ത്രി അറിയിച്ചു.

2025–26 അധ്യയനവര്‍ഷത്തെ ആറാം പ്രവൃത്തി ദിനം അടിസ്ഥാനമാക്കി സ്‌കൂളുകളിലെ കുട്ടികളുടെ കണക്കെടുപ്പ് ഇന്ന് നടക്കും. വൈകിട്ട് 5 മണി വരെ ശേഖരിച്ച കണക്കുകള്‍ മാത്രമേ അംഗീകരിക്കുകയുള്ളു. കണക്കെടുപ്പില്‍ പിഴവുണ്ടായാല്‍ ഉത്തരവാദിത്തം പ്രധാനാധ്യാപകന് തന്നെ വഹിക്കേണ്ടിവരും.

തസ്തിക നിര്‍ണയം തിരിച്ചറിയല്‍ രേഖയുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. ആധാര്‍ ഇല്ലെന്ന് പറഞ്ഞ് പ്രവേശനം നിഷേധിക്കരുതെന്നും സംസ്ഥാനത്ത് ആധാര്‍ ലഭിക്കാത്ത ഒരു സാഹചര്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *