Culture Kerala News

ഗജകേസരികളുടെ സുഖ ചികിത്സ സമാപിച്ചു

ഒരു മാസമായി നടന്നു വന്ന ഗുരുവായൂർ ദേവസ്വം ആനകളുടെ വാർഷിക സുഖചികിത്സയ്ക്ക് ഇന്ന് പരിസമാപ്തിയായി. ആനകളുടെ ആരോഗ്യ സംരക്ഷണവും ശരീരപുഷ്ടിയും ലക്ഷ്യമാക്കിയ സുഖചികിത്സ ആനകൾക്ക് ഏറെ പ്രയോജന പ്രദമായെന്നാണ് വിലയിരുത്തൽ. പുന്നത്തൂർ കോട്ട ആനത്താവളത്തിൽ നടന്ന സമാപന ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്, അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഐ എ എസ്, ദേവസ്വം ഭരണസമിതി അംഗം സി. മനോജ് എന്നിവർ സന്നിഹിതരായി.

Culture Health Kerala News

വാർഷിക ആന സുഖചികിത്സക്ക് ഇന്ന് സമാപനം

ഒരു മാസമായി നടന്നു വരുന്ന ഗുരുവായൂർ ദേവസ്വം ആനകളുടെ വാർഷിക സുഖചികിത്സ ഇന്ന് (ജൂലായ് 30) സമാപിക്കും. ആനകളുടെ ആരോഗ്യ സംരക്ഷണവും ഒപ്പം ശരീരപുഷ്ടിക്കും വേണ്ടിയായിരുന്നു സുഖചികിത്സ. വിശദമായ തേച്ചു കുളിയും സമീകൃത ആഹാരവും ആനകളുടെ ആരോഗ്യത്തിന് ഗുണപരമായ മാറ്റത്തിന് ഇടയാക്കിയിട്ടുണ്ട്. ജീവധനം വിദഗ്ധ സമിതി അംഗങ്ങളായ ഡോ. പി.ബി.ഗിരിദാസ്, ഡോ. എം.എൻ.ദേവൻ നമ്പൂതിരി, ഡോ. ടി.എസ്. രാജീവ്, ഡോ. കെ.വിവേക്, ഡോ.യു. ഗിരീഷ്, ഡോ. വി.ശബരീനാഥ്, ദേവസ്വം വെറ്ററിനറി സർജൻ ഡോ. ചാരുജിത്ത് നാരായണൻ എന്നിവരുടെ Read More…

Culture Kerala News

കൗസ്തുഭം റെസ്റ്റ് ഹൗസ് ഉദ്ഘാടനം ജൂലായ് 31ന്

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് കുറഞ്ഞനിരക്കിൽ മികച്ചതാമസ സൗകര്യം ലഭ്യമാക്കുന്നതിനായി നവീകരിച്ച കൗസ്തുഭം റെസ്റ്റ് ഹൗസിൻ്റെ സമർപ്പണം ജൂലായ് 31ന് ( വെള്ളിയാഴ്ച) നടക്കും. രാവിലെ 9 മണിക്ക് കൗസ്തുഭം റെസ്റ്റ് ഹൗസ് അങ്കണത്തിൽ ചേരുന്ന ചടങ്ങിൽ ദേവസ്വം മന്ത്രി കെ. മുരളീധരൻ സമർപ്പണം നിർവ്വഹിക്കും. നേരത്തെ ജൂലായ് 28ന് ഉദ്ഘാടനം നടത്താൻ നിശ്ചയിച്ചെങ്കിലും ദേവസ്വം മന്ത്രിക്ക് ദില്ലിയിൽ അന്നേ ദിവസം അടിയന്തിര യോഗത്തിൽ പങ്കെടുക്കേണ്ട സാഹചര്യത്തെത്തുടർന്നാണ് ഉദ്ഘാടനം ജൂലൈ 31ലേക്ക് മാറ്റിയത്.ഉദ്ഘാടന ചടങ്ങിൽ ദേവസ്വം ചെയർമാൻ Read More…

Health Kerala News

ഗുരുവായൂർ ദേവസ്വം നവീകരിച്ച കുന്നംകുളം റെസ്റ്റ് ഹൗസ് സമർപ്പണം ജൂലൈ 28ന്

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൻ്റെ നവീകരിച്ച കുന്നംകുളം റെസ്റ്റ് ഹൗസിൻ്റെ സമർപ്പണം ജൂലൈ 28-ന് രാവിലെ 9 മണിക്ക് നടക്കും. കുന്നംകുളം കിഴക്കേ നടയിലെ റെസ്റ്റ് ഹൗസ് അങ്കണത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ദേവസ്വം മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. ഗുരുവായൂർ ദേവസ്വം ചെയർമാൻ പി. എസ്. ഗോപിനാഥ് അധ്യക്ഷത വഹിക്കും. ചടങ്ങിൽ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ എൻ. കെ. അക്ബർ, ഗുരുവായൂർ ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ (ഭരണം & വികസനം) എം. ജി. രാജമാണിക്യം (ഐഎഎസ്), Read More…

Culture Kerala News

ചെമ്പൈ സംഗീതോത്സവം: സംഗീതാർച്ചനയിൽ പങ്കെടുക്കാൻ അപേക്ഷിക്കാം

ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി വിശ്വപ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം നവംബർ 6 മുതൽ നവംബർ 21 വരെ ഗുരുവായൂരിൽ നടക്കും. സംഗീതോൽസവത്തിൽ പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. സംഗീതാർച്ചനയിൽ പങ്കെടുക്കാൻ മിനിമം അഞ്ചു വർഷമെങ്കിലും കർണാടക സംഗീതം പഠിച്ചിരിക്കണം. അറിവുള്ള പത്തു കൃതികൾ അപേക്ഷയിൽ കാണിക്കണം. ഇവയിൽ ദേവസ്വം തെരഞ്ഞെടുക്കുന്ന കൃതി അഞ്ച് മിനിട്ടിൽ ആലപിക്കേണ്ടതാണ്. രാഗം, സ്വരം, നിരവൽ അനുവദനീയമല്ല.സംഗീതാർച്ചനയിൽ പങ്കെടുക്കാൻ മിനിമം പ്രായപരിധി പത്ത് വയസ്. 2026 ജൂലായ് 1-ന് പത്തു വയസ്സ് Read More…

Culture Kerala News

ഗുരുവായൂർ ക്ഷേത്രം ചുറ്റമ്പല ദീപസ്തംഭങ്ങൾ നവശോഭയിൽ

ഗുരുവായൂർ ക്ഷേത്രം കൊടിമരത്തിൻ്റെ ഇരുവശത്തുo, ശ്രീഅയ്യപ്പനടയിലും പടിഞ്ഞാറെ നടയിലുമായി സ്ഥാപിച്ചിരുന്ന നാലു ദീപസ്തംഭങ്ങൾ നവീകരിച്ച് സമർപ്പിച്ചു. ദീപാരാധനയ്ക്ക് മുമ്പായി നടന്ന തിരി തെളിയിക്കുന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വിഗോപിനാഥ് എക്സ് എം എൽ എ, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ടേറ്റർ എം.രാധ, അസി.മാനേജർ ലെജുമോൾ, CSO മോഹൻകുമാർ, ഓതിക്കൻ കക്കാട് വാസുദേവൻ നമ്പൂതിരി എന്നിവർ സന്നിഹിതരായി. കിഴക്കെ നടയിലെ ദീപസ്തംഭങ്ങൾ നവീകരിച്ചതിൻ്റെ തുടർച്ചയായാണ് ഈ ദീപസ്തംഭങ്ങളും നവീകരിച്ചത്. ദീപസ്തംഭം സമർപ്പിച്ച ഗുരുവായൂർ ഗോവിന്ദ് ഗ്രൂപ്പിലെ കുടുംബാംഗങ്ങൾ തന്നെയാണ് നവീകരണത്തിൻ്റെയും Read More…

Culture Kerala News

ഗുരുവായൂർ ദേവസ്വം പഞ്ചാംഗം പ്രകാശനം ചെയ്തു

1202-ാമാണ്ടത്തെ ഗുരുവായൂർ ദേവസ്വം പഞ്ചാംഗം പ്രകാശനം ചെയ്തു. ഇന്ന് വൈകീട്ട് അഞ്ചരയോടെ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് എക്സ് എം എൽ എ,ശ്രീഗുരുവായൂരപ്പൻ്റെ സോപാനപ്പടിയിൽ പഞ്ചാംഗത്തിൻ്റെ ആദ്യ കോപ്പി സമർപ്പിച്ച ശേഷമായിരുന്നു പ്രകാശന ചടങ്ങ്. ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്, ഗുരുവായൂർ ക്ഷേത്രം തന്ത്രിയും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ: പി.സി.ദിനേശൻ നമ്പൂതിരിപ്പാടിന് പഞ്ചാംഗം നൽകിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം.രാധ, Read More…

Job Kerala News

ദേവസ്വത്തിൽ വെറ്ററിനറി സർജൻ ഒഴിവ്

ഗുരുവായൂർ ദേവസ്വത്തിൽ ഒഴിവുള്ള വെറ്ററിനറി സർജൻ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ ഏഴിന് നടത്തും. യോഗ്യരായ ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ അന്നേ ദിവസം 9 ന് ദേവസ്വം ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കെത്തേണ്ടതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജാതി, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്നതിനായുള്ള അസ്സൽരേഖകളും വെള്ളക്കടലാസ്സിൽ തയ്യാറാക്കിയ ബയോഡാറ്റയും, രേഖകളുടെ പകർപ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. സംവരണ വിഭാഗത്തിന് നിയമാനുസ്യത വയസ്സിളവ് ഉണ്ടാകും. താഴെ കാണിക്കുന്ന യോഗ്യതയുള്ളവർക്ക് കൂടിക്കാഴ്‌ചയിൽ ഹാജരാകാവുന്നതാണ്.വെറ്ററിനറി സർജൻ –യോഗ്യത Read More…

Culture Kerala News

ഗുരുവായൂർ ദേവസ്വം ആന സുഖചികിത്സ ജൂലായ് ഒന്നു മുതൽ

റവന്യൂ (ദേവസ്വം ) സെക്രട്ടറി എം.ജി. രാജമാണിക്കം ഐഎഎസ് ഉദ്ഘാടനം ചെയ്യും ഗുരുവായൂർ ദേവസ്വം ആനകൾക്കായി നടത്തി വരുന്ന വാർഷിക സുഖചികിത്സ ജൂലായ് ഒന്നിന് (ബുധനാഴ്ച) ആരംഭിക്കും. ആനകൾക്കുള്ള സുഖചികിത്സയുടെ ഉദ്ഘാടനം ഉച്ചതിരിഞ്ഞ് 3 മണിക്ക് സംസ്ഥാന റവന്യൂ (ദേവസ്വം ) സെക്രട്ടറി എം.ജി.രാജമാണിക്കം ഐഎഎസ് നിർവ്വഹിക്കും. ദേവസ്വം പുന്നത്തൂർ ആനത്താവളത്തിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് എക്സ് എം എൽ എ അദ്ധ്യക്ഷത വഹിക്കും. ആനകൾക്ക് ഔഷധ ചോറുരുള നൽകിയാണ് ഉദ്ഘാടനം. ചടങ്ങിൽ Read More…

Culture Kerala News

ഗുരുവായൂർ ക്ഷേത്രം നട നാളെ നേരത്തെ അടക്കും

ഗുരുവായൂർ ക്ഷേത്ര ശ്രീകോവിലിൽ ജൂൺ 23 ചൊവ്വാഴ്ച അഷ്ട ബന്ധം ഇടുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഉച്ചപൂജ കഴിഞ്ഞ് 1.30 മുൻപ് തന്നെ നാലമ്പലത്തിന് അകത്തേക്ക് ഭക്തജനങ്ങളുടെ ദർശനം നിർത്തി 1.30 ന് ക്ഷേത്രംനട അടക്കും. വൈകിട്ട് നാലരയ്ക്ക് തുറന്ന് പതിവ് ചടങ്ങുകളും ദർശനവും തുടരും.