Kerala News Politics

ബത്തേരിയെ ആവേശത്തിലാറാടിച്ച് എൻ.ഡി. എ കൊട്ടിക്കലാശം

ബത്തേരി : തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ സമാപനം കുറിച്ച് ബത്തേരിയിൽ നടന്ന എൻഡിഎ കൊട്ടിക്കലാശത്തിൽ ആവേശം തിരതല്ലി. നൂറുകണക്കിന് പാർട്ടി പ്രവർത്തകർ കൊട്ടിക്കലാശത്തിൽ പങ്കെടുത്തു. ബത്തേരി ബിജെപി ഓഫീസിന് സമീപത്ത് നിന്നാരംഭിച്ച റോഡ് ഷോയും , പ്രകടനവും നഗരം ചുറ്റി ചുങ്കത്ത് സമാപിച്ചു. ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്,സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.വി.രാജൻ, ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് മലവയൽ, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, മേഖല പ്രസിഡൻ്റ് ടി.പി. Read More…

Kerala News Politics

വികസനം ചർച്ചയാക്കി പിരായിരിയിൽ സ്ഥാനാർത്ഥി പര്യടനം

പാലക്കാട്: നഗരസഭയിലും, പിരായിരി പഞ്ചായത്തിലുമായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണ കുമാറിൻ്റെ പര്യടനം. രാവിലെ 7.30 ഓടെ നഗര സഭയിലെ ശ്രീരാം കോളനി, പ്രശാന്ത് നഗർ, അംബികാ പുരം എന്നിവിടങ്ങളിലാണ് ഭവന സന്ദർശനം നടന്നത്. പിന്നീട് കോടതിയിലെത്തിയ സ്ഥാനാർത്ഥി അഭിഭാഷകരോടും, കോടതി ജീവനക്കാരോടും വോട്ടഭ്യർത്ഥിച്ചു. തുടർന്ന് കർഷക മോർച്ചയുടെ നേതൃത്വത്തിൽ നെല്ല് സംഭരണ വില ഉയർത്തണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച ട്രാക്ടർ റാലിയിൽ ഉടനീളം സ്ഥാനാർത്ഥി സംബന്ധിച്ചു.ഉച്ച തിരിഞ്ഞ് വികസനവും കുടിവെള്ള പ്രശ്നവും ചർച്ചയാക്കി പിരായിരി പഞ്ചായത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി Read More…

Kerala News Politics

വഖഫിന്റെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തണ്ട ; സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാവണം: നവ്യ ഹരിദാസ്

കൽപ്പറ്റ: വഖഫിൻ്റെ പേര് പറഞ്ഞ് സമാധാനപരമായി ജീവിക്കുന്ന ജനങ്ങളെ ഭീഷണിപ്പെടുത്തരുതെന്നും, ഇത്തരം ഭീഷണികളെ ശക്തമായി നേരിടുമെന്നും വയനാട് ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ്. മാനന്തവാടി തലപ്പുഴയിൽ പന്ത്രണ്ടോളം കുടുംബങ്ങൾക്ക് വഖഫ് നോട്ടീസ് നൽകിയ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു സ്ഥാനാർത്ഥി. വഖഫ് കുടിയൊഴിപ്പിക്കൽ ഭീഷണി മുനമ്പത്ത് മാത്രമല്ല സംസ്ഥാന വ്യാപകമായ പ്രതിഭാസമായി മാറുകയാണെന്നും, ഇത്തരം ഭീഷണികളെ കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്നും നവ്യ ഹരിദാസ് വ്യക്തമാക്കി. കുടുംബങ്ങൾക്ക് പരമ്പരാഗതമായി കൈമാറി വന്ന ഭൂമിയിൽ, വഖഫ് അവകാശവാദം ഉന്നയിക്കുന്നത് നിയമപരമായും, രാഷ്ട്രീയപരമായും Read More…

Kerala News Politics

തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് വയനാട്ടില്‍ കോടികളുടെ കള്ളപ്പണം ഒഴുക്കുന്നു: പി.കെ. കൃഷ്ണദാസ്

കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി കോണ്‍ഗ്രസ് വയനാട്ടില്‍ കോടികളുടെ കള്ളപ്പണം ഒഴുക്കുന്നതായി ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. കല്‍പ്പറ്റയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ണ്ണാടക ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലാണ് കള്ളപ്പണവും മദ്യവും വയനാട്ടിലേക്ക് എത്തിക്കുന്നത്. രാത്രിയാത്രാ നിരോധനമുള്ള മുത്തങ്ങ വഴി രാത്രി കര്‍ണ്ണാടക പോലീസിന്റെയും ഫോറസ്റ്റിന്റെയും അകമ്പടിയോടെ നിരവധി വാഹനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കടന്നു പോന്നിട്ടുണ്ടെന്ന് തദ്ദേശീയരായ ദൃക്‌സാക്ഷികള്‍ പറയുന്നു. 2019ലും 24ലും രാഹുല്‍ പ്രധാനമന്ത്രിയാകുമെന്ന് യുഡിഎഫിന് Read More…

Kerala News Politics

മുനമ്പത്തേത് നീതി നിഷേധിക്കപ്പെട്ടവൻ്റെ അവകാശ സമരം; സി. കൃഷ്ണകുമാർ

മുനമ്പം/ പാലക്കാട് :പാലക്കാട് നിന്ന് തെരഞ്ഞെടുക്കപ്പെട്ടാൽ വഖഫ് നിയമം പോലെ കിരാതമായ നിയമങ്ങൾക്ക് ഐക്യ കണ്ഠേന പ്രമേയം പാസാക്കാൻ നിയമ സഭയെ അനുവദിക്കില്ലെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പറഞ്ഞു.നീതി നിഷേധിക്കപ്പെട്ടവൻ്റെ അവകാശ സമരമാണ് മുനമ്പത്ത് നടക്കുന്നത്. കേവലം മുനമ്പത്തെ മാത്രം പ്രശ്നമായി വഖഫ് അധിനിവേശത്തെ കാണാൻ കഴിയില്ലെന്നും സ്ഥാനാർത്ഥി പറഞ്ഞു.വഖഫ് അധിനിവേശത്തിനെതിരെ റിലെ സത്യഗ്രഹ സമരം നടത്തുന്ന മുനമ്പം നിവാസികൾക്ക് ഐക്യദാർഡ്യവുമായി മുനമ്പത്തെ സമര പന്തലിലെത്തിയ ശേഷം സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥി. മുനമ്പം നിവാസികളുടെ നാവായി താൻ Read More…

Kerala News Politics

വയനാടിന് വേണ്ടി ഒന്നും ചെയ്യാൻ സാധിക്കാത്തവർ കിറ്റ് നൽകി വോട്ട് പിടിക്കുന്നു; പ്രകൃതിദുരന്തം അതിജീവിച്ചവരെ മറ്റൊരു ദുരന്തത്തിലേക്ക് ഭരണകൂടം തള്ളി വിടുകയാണ്: നവ്യ ഹരിദാസ്

കൽപ്പറ്റ: വയനാടിന്റെ വികസനത്തിനായി ഇതുവരെ ഒന്നും ചെയ്യാൻ സാധിക്കാത്തവർ 500 രൂപയുടെ കിറ്റ് നൽകി വോട്ട് പിടിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്ന് എൻഡിഎ വയനാട് ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി നവ്യ ഹരിദാസ്. വികസനത്തിൻ്റെ തേരാളികളായ എൻഡിഎ ശക്തൻ തമ്പുരാൻറെ നാട്ടിൽ താമര വിരിയിച്ചെങ്കിൽ പഴശ്ശിയുടെ മണ്ണിലും താമര വിരിയിക്കുമെന്ന് നവ്യ ഹരിദാസ് വ്യക്തമാക്കി. കൽപ്പറ്റ -കമ്പളക്കാട് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥിമേപ്പാടി ഗ്രാമപഞ്ചായത്ത് നൽകിയ കിറ്റിലെ പഴകിയ ഭക്ഷ്യധാന്യങ്ങൾ കഴിച്ച്വിഷബാധയേറ്റ കുട്ടികളെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ നവ്യ ഹരിദാസ് സന്ദർശിച്ചു. Read More…

Kerala News Politics

യുഡിഎഫിന് വേണ്ടി കള്ളപ്പണവും ,കിറ്റും ഒഴുകുന്നത് കർണാടകയിൽ നിന്ന്; കോൺഗ്രസ്, ലീഗ് കേന്ദ്രങ്ങളിൽ പരിശോധന നടത്തണം: നവ്യ ഹരിദാസ്

കൽപ്പറ്റ: വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക വദ്രയ്ക്ക് വേണ്ടി കള്ളപ്പണവും കിറ്റും ഒഴുകുന്നത് കർണാടകയിൽ നിന്നാണെന്ന് എൻഡിഎ വയനാട് ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി നവ്യ ഹരിദാസ്. കഴിഞ്ഞദിവസം തിരുനെല്ലിയിൽ പിടികൂടിയ കിറ്റിൽ കർണാടകയിലെ കോൺഗ്രസ് നേതാക്കന്മാരുടെ ചിത്രവും ആലേഖനം ചെയ്തിരുന്നത് ഇതിൻറെ തെളിവാണെന്നും, കർണാടക തെരഞ്ഞെടുപ്പിൽ ബാക്കി വന്ന കിറ്റുകൾ വയനാട്ടിലേക്ക് കൊണ്ടുവന്നതാണെന്നും നവ്യ ഹരിദാസ് ചൂണ്ടിക്കാട്ടി. കള്ളപ്പണ ഇടപാടുകൾക്ക് കുപ്രസിദ്ധി ആർജ്ജിച്ച, പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വദേരയുടെ നേതൃത്വത്തിലാണ് വയനാട്ടിലേക്ക് കള്ളപ്പണം എത്തുന്നതെന്ന സൂചനകൾ ഉണ്ടെന്നും, Read More…

Kerala News Politics

പാലക്കാടിൻ്റെ വികസനം ചർച്ച ചെയ്താൽ ഇരു മുന്നണികളും പ്രതിക്കൂട്ടിലാകും; സി കൃഷ്ണകുമാർ

നഗരസഭയിൽ ആവേശമായി എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പര്യടനം പാലക്കാട്: പാലക്കാടിൻ്റെ വികസന കാര്യത്തിൽ ഇടത് വലത് മുന്നണികളെ വെല്ലുവിളിച്ച് എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ.പാലക്കാടിൻ്റെ വികസനം ചർച്ച ചെയ്താൽ ഇരു മുന്നണികളും പ്രതിക്കൂട്ടിലാകുമെന്ന് സ്ഥാനാർത്ഥി പറഞ്ഞു.25 വർഷം തുടർച്ചയായി ഭരിച്ചപ്പോഴും നഗരസഭക്ക് വേണ്ടി ഒരു പദ്ധതി നൽകാൻ കോൺഗ്രസ്സിന് കഴിഞ്ഞിരുന്നില്ല.മലമ്പുഴയിൽ നിന്ന് വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിട്ടും കാര്യമായ പദ്ധതികൾ കൊണ്ട് വരാനായില്ല.മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം നിരവധി പദ്ധതികൾ പാലക്കാടിന് ലഭിച്ചതായും സ്ഥാനാർത്ഥി പറഞ്ഞു.പര്യടനത്തിൻ്റെ ഭാഗമായുള്ള റോഡ് Read More…

Kerala News Politics

രാജ്യത്തെ ഏത് സീറ്റിലും ബിജെപിക്ക് വിജയിക്കാനാവും: പ്രകാശ് ജാവദേക്കര്‍

കരുവാരകുണ്ട്: രാജ്യത്ത് ഒരു സീറ്റും ആരുടെയും കുത്തകയല്ലെന്നും ഏത് സീറ്റിലും ബിജെപിക്ക് മത്സരിച്ച് വിജയിക്കാനാവുമെന്നും ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കര്‍. വയനാട് ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിന്റെ വണ്ടൂര്‍ മണ്ഡലത്തിലെ ചോക്കാട് നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധി കുടുംബത്തിന്റെ ഉറച്ചമണ്ഡലം എന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്ന റായ്ബറേലിയില്‍ ഇന്ദിരാഗാന്ധിയും അമേഠിയില്‍ രാഹുലും തോല്‍വിയറിഞ്ഞിട്ടുണ്ട്. ഇക്കുറി ചരിത്രം തിരുത്തി വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യഹരിദാസ് വിജയിച്ച് കയറുമെന്നും അദ്ദേഹം പറഞ്ഞു. 90 ശതമാനം Read More…

Kerala News Politics

വയനാട്ടിൽ യുഡിഎഫ് വ്യാപകമായി കള്ളപ്പണം ഒഴുക്കുന്നു. കിറ്റ് കൊടുത്ത് വോട്ട് നേടാൻ ശ്രമിക്കുന്നത് പരാജയ ഭീതിയിൽ : നവ്യ ഹരിദാസ്

കൽപ്പറ്റ: വയനാട്ടിൽ യുഡിഎഫ് വലിയതോതിൽ കള്ളപ്പണം ഒഴുക്കുന്നുവെന്ന് എൻ.ഡി എ വയനാട് ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി നവ്യ ഹരിദാസ്. തെരഞ്ഞെടുപ്പിനെ ഭയക്കുന്നത് കൊണ്ടാണ് യുഡിഎഫ് കിറ്റ് കൊടുത്ത് വോട്ട് നേടാൻ യു.ഡി.എഫ് ശ്രമിക്കുന്നതെന്നും നവ്യ ഹരിദാസ് ആരോപിച്ചു. യു ഡി എഫ് കേന്ദ്രങ്ങളിൽ പരിശോധന നടത്തണമെന്നും, തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയവർക്കെതിരെ കേ സേടുത്ത് അന്വേഷണം നടത്തണമെന്നും നവ്യഹരിദാസ് ആവശ്യപ്പെട്ടു. ആങ്ങളുടേയും പെങ്ങളുടേയും ഫോട്ടോ പതിച്ച കിറ്റ് കൊടുത്ത് വോട്ടർമാരെ സ്വാധീനിക്കാനാണ് ശ്രമിക്കുന്നത്. പരാജയഭീതി മൂലമാണ് കോൺഗ്രസിന്റെ കേന്ദ്ര Read More…