Kerala News

ന്യൂറോഡൈവർജന്റ് പ്രശ്‌നങ്ങളുള്ളവർക്ക് സമൂഹത്തിൽ കൂടുതൽ ഇടപെടാനുള്ള അവസരമൊരുക്കണം: മന്ത്രി ആർ ബിന്ദു

ന്യൂറോഡൈവർജന്റ് പ്രശ്‌നങ്ങളുള്ളവരുടെ ഭദ്രമായ ജീവിതത്തിന് വരുമാനദായകമായ തൊഴിൽ ചെയ്യാൻ അവരെ പരിശീലിപ്പിക്കേണ്ടതുണ്ടെന്നും അവർക്ക് സമൂഹത്തിൽ കൂടുതൽ ഇടപെടാനുള്ള അവസരമൊരുക്കി കൊടുക്കുക എന്നത് അവരുടെ വ്യക്തിത്വവികാസത്തിൽ വല്യ സ്വാധീനം ചെലുത്തുമെന്നും സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു. ന്യൂറോ ഡൈവർജന്റ് ഡിസോർഡറുകൾ സംബന്ധിച്ച് സാമൂഹ്യ നീതി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനകം തന്നെ പ്രധാന വിഷയങ്ങളെ ആധാരമാക്കി ഈ മേഖലയിൽ  മീറ്റിങ്ങുകൾ ചേർന്നിട്ടുണ്ട്. ചെയ്യേണ്ട പ്രവർത്തനങ്ങളെ കുറിച്ച് പ്രാഥമികമായ Read More…

Kerala News

അനന്യം പദ്ധതി: പരിശീലന ക്യാമ്പ് ഉദ്ഘാടനം നാളെ (ജനുവരി 9)

ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സാമൂഹികമായും, സാമ്പത്തികമായും മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഒരു കലാ ടീം രൂപീകരിക്കുന്നതിനായി അനന്യം എന്ന പേരിൽ ഒരു പദ്ധതി സാമൂഹ്യനീതി വകുപ്പ് ആവിഷ്കരിച്ചിട്ടുണ്ട്. ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് കലാഭിരുചിയുള്ള മേഖല തിരിച്ചറിഞ്ഞ് ആവശ്യമായ പരിശീലനം നൽകി സർക്കാർ/ പ്രാദേശിക സർക്കാർ നടത്തുന്ന വിവിധ കലാപരിപാടികളിൽ കലാപ്രകടനത്തിന് അവസരം ഒരുക്കുക എന്നതാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. സംഗീതം, അഭിനയം, നാടോടി കലകൾ, വിവിധ നൃത്തരൂപങ്ങൾ എന്നിവയിൽ പ്രാവീണ്യവും വൈദഗ്ധ്യവുമുള്ള 30 ട്രാൻസ്ജെൻഡർ വ്യക്തികളെയാണ് പ്രസ്തുത കലാടീമിലേക്ക് Read More…

Kerala News

ഭക്ഷ്യവിഷബാധപ്രിൻസിപ്പൽ സെക്രട്ടറിഅന്വേഷിക്കും:മന്ത്രി ഡോ. ബിന്ദു

എൻസിസി സംസ്ഥാന ക്യാമ്പിലുണ്ടായ ഭക്ഷ്യവിഷബാധയെപ്പറ്റി ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിക്കും. സംഭവം അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമതി. ഇഷിത റോയ് ഐഎഎസിനെ ചുമതലപ്പെടുത്തിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. തൃക്കാക്കര കെ എം എം കോളേജിൽ നടന്ന എൻസിസി ക്യാമ്പിലാണ് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തത്. എൻ.സി.സി. ഡയറക്ടറേറ്റിന്റെ കീഴിലുളള 21 കേരള ബറ്റാലിയൻ എൻസിസി എറണാകുളത്തിലെ സ്കൂൾ/കോളേജ് കേഡറ്റുകൾ പങ്കെടുക്കുന്ന പത്ത് ദിവസത്തെ സംയുക്ത വാർഷികപരിശീലന ക്യാമ്പാണ് നടക്കുന്നത്.

Kerala News

പ്രഥമ കെ.ഐ.ആർ.എഫ്. റാങ്കുകൾ പ്രഖ്യാപിക്കും

എൻ ഐ ആർ എഫ് മാതൃകയിൽ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തിൽ റാങ്കുചെയ്യുന്ന കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (കെ.ഐ.ആർ.എഫ്.) സംവിധാനത്തിൽ പ്രഥമ റാങ്കുകൾ ഡിസംബർ 20ന് പ്രഖ്യാപിക്കും. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു തൃശൂരിൽ വാർത്താസമ്മേളനത്തിലാണ് പ്രഥമ കെ ഐ ആർ എഫ് റാങ്കുകൾ പ്രഖ്യാപിക്കുക. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയവും അന്തർദേശീയവുമായ റാങ്കിംഗ് മെച്ചപ്പെടുത്താനും ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുവാനും സഹായമാകാൻ എൽഡിഎഫ് സർക്കാർ ആരംഭിച്ച സംവിധാനമാണിത്. ഇന്ത്യയിലാദ്യമായാണ് ഒരു സംസ്ഥാനം Read More…

Kerala News

കോഴിക്കോട് ഗവ. എഞ്ചി. കോളേജിൽ മതിയായ അധ്യാപകരെത്താൻ മന്ത്രി ഡോ. ബിന്ദുവിൻ്റെ അടിയന്തര ഇടപെടൽ

കോഴിക്കോട് സർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപകരുടെ അഭാവം നികത്താൻ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയുടെ അടിയന്തിര ഇടപെടൽ. ഒരു അസോസിയേറ്റ് പ്രൊഫസറുടെയും രണ്ട് അസി. പ്രൊഫസർ തസ്തികകളും മൂന്ന് കോളേജുകളിൽ നിന്നായി ഇവിടേക്ക് പുനർവിന്യസിച്ചാണ് വിദ്യാർത്ഥികളുടെ പഠനപ്രയാസം അവസാനിപ്പിക്കാൻ മന്ത്രി ഡോ. ആർ ബിന്ദു വഴിയൊരുക്കിയത്. സ്ഥിരമായാണ് ഈ തസ്തികകൾ കോഴിക്കോട് ഗവ. കോളേജിലേക്ക് പുനർവിന്യസിപ്പിക്കാൻ മന്ത്രിയുടെ നിർദ്ദേശപ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. അഞ്ചു വർഷത്തേക്ക് തസ്തികകൾ അനുവദിക്കില്ലെന്ന വ്യവസ്ഥയിലാണ് കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ Read More…

Kerala News

വിദ്യാർത്ഥികളെ തൊഴിൽ ദാതാക്കളാകാൻ സജ്ജമാക്കും: മന്ത്രി ഡോ. ആർ ബിന്ദു

വിദ്യാർത്ഥികളെ തൊഴിൽ അന്വേഷകരിൽ നിന്നും തൊഴിൽ ദാതാക്കളാകാൻ സജ്ജമാക്കുന്ന പ്രായോഗിക വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് സംസ്ഥാനം പിന്തുടരുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു.  തൊഴിൽ അഭിരുചിയും നൈപുണ്യവും വർദ്ധിപ്പിക്കുന്നതിനായി എക്സ്പീരിയൻഷ്യൽ ലേണിംഗ് പദ്ധതി നടപ്പാക്കിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിലെ ഓപ്പൺ എയർ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സാങ്കേതിക വിദ്യാഭ്യാസമേഖലയിലെ വിദ്യാർത്ഥികൾ സാമൂഹിക വെല്ലുവിളികൾക്കുള്ള സാങ്കേതിക പ്രതിവിധികൾ രൂപപ്പെടുത്തുന്നുണ്ട്. കൃഷി, വ്യവസായ, ആരോഗ്യ മേഖലകളിൽ ഇതിനോടകം നിരവധി പരിഹാരമാർഗങ്ങൾ കുട്ടികൾ അവതരിപ്പിച്ചിട്ടുണ്ട്. കേരള സാങ്കേതിക സർവകലാശാലയിൽ Read More…

Entertainment Kerala News

മികവാർന്ന സിനിമകൾ ജനങ്ങളിലേക്കെത്തിക്കേണ്ട ഉത്തരവാദിത്തം ഐ എഫ് എഫ് കെ നിർവഹിക്കുന്നു: മന്ത്രി ആർ ബിന്ദു

 ഐ എഫ് എഫ് കെ മീഡിയ സെൽ ഉദ്ഘാടനം മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു മികവാർന്ന സിനിമകൾ ജനങ്ങളിലേക്ക്  എത്തിക്കേണ്ട ഉത്തരവാദിത്തം കേരള രാജ്യാന്തര ചലച്ചിത്ര മേള പൂർണ അർത്ഥത്തിൽ നിർവഹിക്കുന്നതായി ഉന്നതവിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ്   മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 29-)മത് രാജ്യാന്തര ചലച്ചിത്ര മേളയുടെ മീഡിയ സെൽ  ടാഗോർ തിയേറ്ററിൽ ഉദ്ഘാടനം  ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.എല്ലാ വിഭാഗങ്ങളെയും ഉൾക്കൊണ്ടുപോകുന്ന സമീപനമാണ് ചലച്ചിത്ര പ്രവർത്തകരിൽ നിന്നും ഉണ്ടാകേണ്ടത്.ലോകമെമ്പാടുമുള്ള വിവിധ മനുഷ്യ സമൂഹങ്ങളുടെ ജീവിതവും അതിജീവനങ്ങളുടെയും Read More…

Kerala News

‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവിന് തുടക്കമായി

മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു കേരളത്തെ വിജ്ഞാനസമൂഹമാക്കി പരിവർത്തനപ്പെടുത്താനും ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുന്നതിന്റെ അടുത്തഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായും തിരുവനന്തപുരത്ത് സംഘടിപ്പിച്ച  ഉദ്യമ 1.0 ഉന്നതവിദ്യാഭ്യാസ കോൺക്ലേവിന് തുടക്കമായി. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. ഡിസംബർ 10 വരെയാണ് കോൺക്ലേവ്. സാങ്കേതിക മേഖലയിലടക്കം മൽസരത്തിനപ്പുറം സഹകരണമാണ് പ്രധാനമെന്ന് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വ്യാവസായിക രംഗത്തെ പുരോഗതിക്കനുസൃതമായി സാങ്കേതിക Read More…

Kerala News

രാഗേഷ് കൃഷ്ണനെ അഭിനന്ദിച്ച് കളം@24 സിനിമ കാണാൻ മന്ത്രി ഡോ:ആർ.ബിന്ദു തീയറ്ററിൽ എത്തി

സെറിബ്രൽ പാൾസിയെ അതിജീവിച്ച് നവാഗത സംവിധായകനായുയർന്ന രാഗേഷ് കൃഷ്ണൻ കൂരംബാലയുടെ സിനിമ “കളം@24” ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദുവും സാമൂഹ്യനീതി വകുപ്പിലെ ജീവനക്കാരും തിരുവനന്തപുരം നിള തീയേറ്ററിൽ ഡിസംബർ എട്ടിന് ഉച്ചക്ക് 2.30ന് കാണുവാൻ നേരിട്ടത്തി. ഭിന്നശേഷിക്കാരൻ ആയ,വിശിഷ്യാ സെറിബ്രൽ പാൾസി ബാധിതനായ രാകേഷ് കൃഷ്ണന്റെ ആദ്യ ഫീച്ചർ ഫിലിം സംരംഭത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വിവിധങ്ങളായ കഴിവുകൾ ഉള്ള ഭിന്നശേഷിക്കാരുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് രാഗേഷ് കൃഷ്ണന്റെ കളം@24 പ്രദർശനം കാണുന്നതിന് വേണ്ടി Read More…

Kerala News

‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ്  7 മുതൽ 10 വരെ തിരുവനന്തപുരത്ത്

കേരളത്തെ വിജ്ഞാനസമൂഹമാക്കി പരിവർത്തനപ്പെടുത്താനും ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുന്നതിന്റെ അടുത്തഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ഡിസംബർ 7 മുതൽ 10 വരെ തിരുവനന്തപുരത്ത് ഉദ്യമ 1.0 എന്ന പേരിൽ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് സംഘടിപ്പിക്കും.  ജനുവരിയിൽ കൊച്ചിൻ സർവ്വകലാശാലയിൽ നടക്കുന്ന കോൺക്ലേവിന്റെ പ്രാരംഭമായി സംഘടിപ്പിക്കുന്ന ഉദ്യമ 1.0 യുടെ ഭാഗമായി ലോകോത്തര വീക്ഷണമുൾക്കൊള്ളുന്ന വിഷൻ ഡോക്യുമെന്റിന്റെ കരട് പ്രകാശനം ചെയ്യുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാലാം വ്യാവസായിക വിപ്ലവത്തിന്റെ അനന്തരഫലമായി ലോകത്താകമാനം തൊഴിൽമേഖല നേരിടുന്ന സങ്കീർണ്ണമായ വെല്ലുവിളികളെ Read More…