സംസ്ഥാനത്ത് ക്രമസമാധാനനില പൂർണമായും തകർന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് എറണാകുളം ജില്ലയിലെ ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ സംഭവം. വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവം ഭീതിപ്പെടുത്തുന്നതാണ്. സംസ്ഥാനത്തിൻ്റെ എല്ലാ ഭാഗങ്ങളിലും നിഷ്ഠൂരമായ കൊലപാതകങ്ങൾ ആവർത്തിക്കുകയാണ്. ലഹരിമരുന്ന് മാഫിയകളും ഗുണ്ടാസംഘങ്ങളും കേരളത്തിൽ അഴിഞ്ഞാടുകയാണ്. സാധാരണക്കാരുടെ സ്വൈര്യജീവിതത്തിന് തടസം നിൽക്കുന്ന ശക്തികളെ സർക്കാർ സംരക്ഷിക്കുകയാണ്. കേരളം ഗുണ്ടകളുടെ സ്വന്തം നാടായി മാറുകയാണ്. രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ഏറ്റവും കൂടുതൽ ആക്രമണം നടക്കുന്ന Read More…
Tag: k surendran
എൽഡിഎഫിലെയും യുഡിഎഫിനെയും പ്രധാന നേതാക്കന്മാർ എല്ലാം സിഎംആർഎല്ലിൽ നിന്നും മാസപ്പടി വാങ്ങി: കെ.സുരേന്ദ്രൻ
എൽഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രധാന നേതാക്കൾ കാലാകാലങ്ങളായി സിഎംആർഎല്ലിൽ നിന്നും കോടിക്കണക്കിന് രൂപ മാസപ്പടി വാങ്ങുന്നുണ്ടെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി മാത്രമാണ് ഇത്തരം പ്രകൃതിയെ ചൂഷണം ചെയ്യുന്ന കമ്പനികളിൽ നിന്നും പണം വാങ്ങാത്തതെന്നും കോഴിക്കോട് ബാലുശ്ശേരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും മാത്രമല്ല യുഡിഫ് വന്നാൽ മുഖ്യമന്ത്രി ആകുമെന്ന് പറയുന്ന ചെന്നിത്തലയും മാസപ്പടി വാങ്ങിയിട്ടുണ്ട്. ഉപമുഖ്യമന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്കും മറ്റു പ്രധാനപ്പെട്ട എല്ലാ നേതാക്കൾക്കും മാസപ്പടി ലഭിച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥർക്കും Read More…
പിസി ജോർജിനെ മതമൗലികവാദികൾ വേട്ടയാടുന്നു: കെ.സുരേന്ദ്രൻ
പിസി ജോർജിനെ മതമൗലികവാദികൾ വേട്ടയാടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മതമൗലികവാദികളുടെ ഭീഷണിക്ക് വഴങ്ങി പിസിക്കെതിരെ സർക്കാർ കേസെടുത്തത് അന്യായമാണ്. ഇത് അംഗീകരിക്കാനാവില്ല. ഇതിനെ ബിജെപി നിയമപരമായും രാഷ്ട്രീയമായും നേരിടും. ചാനൽ ചർച്ചയിൽ സംഭവിച്ച നാക്ക് പിഴക്ക് അദ്ദേഹം ഫേസ്ബുക്കിലൂടെ മാപ്പ് പറഞ്ഞിട്ടും വേട്ടയാടുന്നത് അംഗീകരിക്കാനാവില്ല. ടിജെ ജോസഫ് മാഷിനെതിരെ വിഎസ് സർക്കാർ കേസെടുത്തതിന് സമാനമാണ് ഇപ്പോൾ പിസി ജോർജിനെതിരെ പിണറായി സർക്കാർ കേസെടുത്തത്. ഇതിന്റെ ധൈര്യത്തിലായിരുന്നു തീവ്രവാദികൾ ജോസഫ് മാഷിന്റെ കൈവെട്ടിയത്. പിസിക്കെതിരെയും ഇത്തരത്തിലാണ് മതമൗലികവാദികൾ Read More…
കെ.സുരേന്ദ്രൻ അനുശോചിച്ചു
പി.ജയചന്ദ്രന്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. മലയാളത്തിൻ്റെ ഭാവഗായകനെയാണ് നഷ്ടമായത്. മലയാള സിനിമാപിന്നണി ഗാനരംഗത്ത് നികത്താനാവാത്ത നഷ്ടമാണ് സംഭവിച്ചത്. മലയാളഗാനരംഗത്തേക്ക് ഒരു മുല്ലപ്പൂമാലയുമായി എത്തിയ അദ്ദേഹം സംഗീതത്തിൻ്റെ മഞ്ഞലയിൽ മുങ്ങിത്തോർത്തിയാണ് ആസ്വാദകഹൃദയം കീഴടക്കിയത്. ലോകമാകെയുള്ള മലയാളികളുടെ ദുഖത്തിൽ പങ്കുചേരുന്നതായും കെ.സുരേന്ദ്രൻ പറഞ്ഞു.
ഐസി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കണം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: വയനാട് കോൺഗ്രസ് ട്രെഷറർ എൻഎം വിജയന്റെ ആത്മഹത്യപ്രേരണ കേസിൽ പ്രതിയായ ഐസി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എംഎൽഎയെയും ഡിസിസി പ്രസിഡൻറിനെയും ഉടൻ അറസ്റ്റ് ചെയ്യണം. പ്രിയങ്ക ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറാവണം. എൻഎം വിജയനെ കോൺഗ്രസ് നേതൃത്വം കൊലയ്ക്ക് കൊടുത്തതാണ്. അദ്ദേഹത്തിന്റെ കത്ത് കിട്ടിയിട്ടും മിണ്ടാതിരുന്ന കോൺഗ്രസിന്റെ ഉന്നത നേതൃത്വം മനുഷ്യത്വ വിരുദ്ധമായ സമീപനമാണ് കൈക്കൊണ്ടത്. വയനാട്ടിലും സംസ്ഥാനത്തും കോൺഗ്രസ് നടത്തുന്ന സഹകരണ കൊളളയുടെ Read More…
എംവി ഗോവിന്ദനെതിരെ കേസെടുക്കണം: കെ.സുരേന്ദ്രൻ
സനാതന ധർമ്മം അശ്ലീലമാണെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോടിക്കണക്കിന് വരുന്ന ഹിന്ദുക്കളെയും ഭാരത സംസ്കാരത്തെയുമാണ് ഗോവിന്ദൻ അപമാനിച്ചത്. സനാതന ധർമ്മത്തിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനയും ഗോവിന്ദൻ്റെ പ്രസ്താവനയും ഒരേ ദിശയിലേക്കാണ് വിരൽ ചൂണ്ടുന്നത്. മതതീവ്രവാദികളെ സന്തോഷിപ്പിക്കലാണ് ഇത്തരം പ്രസ്താവനകൾ കൊണ്ട് സിപിഎം ലക്ഷ്യമിടുന്നത്. ഇൻഡി മുന്നണി നേതാക്കൾ സനാതന ധർമ്മത്തെ ആക്രമിക്കുന്നത് തുടരുകയാണ്. നേരത്തെ ഡിഎംകെയും പിന്നീട് ശക്തി സങ്കൽപ്പത്തെ അവഹേളിച്ച് രാഹുൽ ഗാന്ധിയും രംഗത്ത് വന്നിരുന്നു. Read More…
സിപിഎം ഭീകര പാർട്ടിയായി അധപതിച്ചു: കെ.സുരേന്ദ്രൻ
പെരിയ ഇരട്ടക്കൊലപാതക കേസിൽ മുൻ എംഎൽഎ വരെ ശിക്ഷിക്കപ്പെട്ടതോടെ സിപിഎം ഭീകര പാർട്ടിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിധിക്കെതിരെ രംഗത്ത് വന്ന സിപിഎം സംസ്ഥാന – ജില്ലാ നേതൃത്വങ്ങളുടെ നിലപാട് അവരുടെ അധപതനത്തിൻ്റെ ആഴം വ്യക്തമാക്കുന്നതാണ്. സിബിഐക്കെതിരെ രംഗത്ത് വന്നത് കൊണ്ട് ചെയ്ത കുറ്റം മായ്ച്ചുകളയാൻ സാധിക്കുകയില്ലെന്ന് സിപിഎം മനസിലാക്കണം. സിബിഐ അന്വേഷിച്ചത് കൊണ്ട് മാത്രമാണ് ഈ കേസിൽ കുറ്റക്കാർ ശിക്ഷിക്കപ്പെട്ടത്. കേസ് അട്ടിമറിക്കാനാണ് ലോക്കൽ പൊലീസ് തുടക്കം മുതൽ പരിശ്രമിച്ചത്. സിബിഐ അന്വേഷണം Read More…
മന്നം കേരളത്തിൽ മൂന്നാംബദലിന് നേതൃത്വം കൊടുത്ത മഹാവ്യക്തിത്വം: കെ.സുരേന്ദ്രൻ
മന്നത്തിൻറെ പേര് എല്ലാകാലവും രാജ്യത്ത് സ്മരിക്കപ്പെടുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരള കോൺഗ്രസ് ഡെമോക്രാറ്റിക് സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിനും കേരള കോൺഗ്രസിനും മന്നത്തിന്റെ പേര് മറക്കാനാവില്ല. കമ്മ്യൂണിസ്റ്റിനും കോൺഗ്രസിനും എതിരെ ഉയർന്നുവന്ന ജനശക്തിയായിരുന്നു കേരള കോൺഗ്രസ്. മധ്യതിരുവിതാംകൂറിൽ ഈ മൂന്നാംശക്തിയുടെ ജനമുന്നേറ്റം ഉണ്ടായി. അതിന് കാരണക്കാരനായിരുന്ന വ്യക്തി മന്നത്ത് ആചാര്യനായിരുന്നു. കോൺഗ്രസുമല്ല കമ്മ്യൂണിസ്റ്റുമല്ലാത്ത ശരിയായ മൂന്നാം ബദലായിരുന്നു മന്നം ആഗ്രഹിച്ചിരുന്നത്. കോൺഗ്രസിൻറെ തമ്മിലടിയും അനൈക്യവും സ്വജനപക്ഷപാതവും മന്നത്താചാര്യന് അറിയാമായിരുന്നു. Read More…
മുഖ്യമന്ത്രി ശ്രീനാരായണഗുരുവിനെയും ഭൂരിപക്ഷസമുദായത്തെയും അപമാനിക്കുന്നത് വോട്ട് ബാങ്കിന് വേണ്ടി: കെ.സുരേന്ദ്രൻ
മുഖ്യമന്ത്രി പിണറായി വിജയൻ തുടർച്ചയായി ശ്രീനാരായണ ഗുരുദേവനെയും ഭൂരിപക്ഷജനവിഭാഗങ്ങളെയും അപമാനിക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ശ്രീനാരായണ ഗുരുവിനെ ഹിന്ദുവല്ലാതാക്കി മാറ്റാൻ പിണറായി വിജയൻ അല്ല ആര് വിചാരിച്ചാലും സാധിക്കില്ല. ഗുരുദേവൻ സനാതനധർമ്മത്തിന്റെ പതാക വാഹകനാണ്. ഭാരതീയ തത്വസംഹിത ലളിതമായി സാധാരണക്കാർക്ക് പകർന്ന് നൽകിയ ഹൈന്ദവ ആചാര്യനാണ് ഗുരു. ഒരിക്കൽ പോലും തന്റെ ധർമ്മത്തെ തള്ളികളയാത്ത സനാതനിയായ ഗുരുവിനെ ഹിന്ദുവല്ലാതാക്കി മാറ്റാൻ ശ്രമിച്ചാൽ പിണറായി വിജയൻ നാണംകെടുകയേ ഉള്ളൂ. ഹൈന്ദവ ആചാരങ്ങൾ അനാചാരമെന്ന് Read More…
മുഖ്യമന്ത്രി ശ്രീനാരായണ ധര്‍മ്മത്തെ അധിക്ഷേപിച്ചു: കെ.സുരേന്ദ്രന്‍
തിരുവനന്തപുരം: ശ്രീനാരായണ ധര്‍മ്മത്തെ ശിവഗിരിയിൽ അവഹേളിച്ച മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ശ്രീനാരായണ ഗുരുദേവനെ കേവലം ഒരു സാമൂഹിക പരിഷ്കർത്താവായി മാത്രം കാണുന്നത് പിണറായി വിജയന് വരേണ്യ മനസ്സുള്ളത് കൊണ്ടാണ്. ഗുരുദേവൻ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം അവതാര പുരുഷനാണ്. അദ്ദേഹം 60 ഓളം കൃതികൾ ഹിന്ദു ദൈവങ്ങളെ സ്തുതിച്ചു കൊണ്ട് എഴുതിയിട്ടുണ്ട്. സാധാരണക്കാർക്ക് മനസിലാവുന്ന രീതിയിൽ സനാതന ധർമ്മത്തെ നിർവചിച്ച മഹാത്മാവാണ് ഗുരുദേവൻ. ഗുരുദേവൻ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ അവഹേളിച്ചവരുടെ Read More…







