Kerala News Politics

കൊടകര കൊണ്ടുവരുന്നത് തിരഞ്ഞെടുപ്പ് സമയത്ത് പതിവ് കാര്യം;തൃശൂർ പാലക്കാടും ചേലക്കരയിലും ആവർത്തിക്കും: കെ സുരേന്ദ്രൻ

പാലക്കാട്: തെരഞ്ഞെടുപ്പ് സമയത്ത് മാത്രം ഉയര്‍ത്തിക്കൊണ്ടുവരുന്ന കേസാണ് കൊടകരയിലേതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്ന് കണ്ടാണ് കൊടകര പോലുള്ള ആരോപണങ്ങളുമായി വരുന്നതെന്ന് പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു. വ്യാജ ആരോപണങ്ങള്‍ കൊണ്ട് ബിജെപിയുടെ മുന്നേറ്റത്തെ തടയാന്‍ കഴിയില്ല.ഇത്തരത്തില്‍ സുരേഷ് ഗോപിക്കെതിരെ പല തരത്തിലുള്ള ആരോപണങ്ങളും ഉയര്‍ത്തി. എന്നാല്‍ ജനങ്ങളത് മുഖവിലയ്ക്കെടുത്തില്ല. അന്ന് ജനങ്ങള്‍ ശരിയായ നിലപാട് സ്വീകരിച്ചു. അതു തന്നെ പാലക്കാടും ആവര്‍ത്തിക്കും. എം.വി. ഗോവിന്ദന്റെ പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നത്. ബിജെപിക്ക് കൊടകര Read More…

Kerala News

കുടുംബ യോഗങ്ങള്‍ കേന്ദ്രീകരിച്ചും ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചും എന്‍ ഡി എ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

പാലക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്തും ഇടത് വലത് മുന്നണികളുടെ ഒത്തുതീര്‍പ്പ് രാഷ്ട്രീയം തുറന്ന് കാണിച്ചും എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാറിന്റെ പ്രചാരണം. രാവിലെ വിക്ടോറിയ കോളേജ് ജങ്ഷന്‍ മുതല്‍ മാട്ടുമാന്ത വരെയുള്ള പ്രഭാത സവാരിക്ക് ശേഷമാണ് സ്ഥാനാര്‍ത്ഥി പ്രചാരണത്തിന് തുടക്കമിട്ടത്. കല്‍പ്പാത്തി ക്ഷേത്ര ദര്‍ശനത്തിന് ശേഷം ഒലവക്കോട് ഐശ്വര്യ നഗറില്‍ വോട്ടഭ്യര്‍ത്ഥിച്ചു. എന്‍ഡിഎ നേതൃത്വത്തിലുള്ള നഗരസഭ നടപ്പാക്കിയ വിവിധ പദ്ധതികള്‍ സ്ഥാനാര്‍ത്ഥി വിശദീകരിച്ചു. പിന്നീട് നഗരസഭ പരിധിയില്‍ കുന്നുംപുറം ഏരിയ, സില്‍വര്‍ ലൈന്‍ Read More…

Kerala News

പാലക്കാട് 16, ചേലക്കര 9, വയനാട് 21; ഉപതിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം അവസാനിച്ചു

തിരുവനന്തപുരം: മൂന്ന് നിയോജകമണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായി. പാലക്കാട് 16 സ്ഥാനാർഥികളും ചേലക്കരയിൽ 9 സ്ഥാനാർഥികളും വയനാട്ടിൽ 21 സ്ഥാനാർഥികളും മത്സര രംഗത്തുണ്ട്. പാലക്കാട് മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ (കോൺഗ്രസ്), സി കൃഷ്ണകുമാർ (ബിജെപി) എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ, കൂടാതെ ഡമ്മി സ്ഥാനാർഥികളും സ്വതന്ത്ര സ്ഥാനാർഥികളുമുള്‍പ്പടെ 16 പേർ മത്സരിക്കുന്നു. ചേലക്കരയിൽ യു ആർ പ്രദീപ് (സിപിഎം), രമ്യ ഹരിദാസ് (കോൺഗ്രസ്), കെ ബാലകൃഷ്ണൻ (ബിജെപി) എന്നിവരാണ് മുന്നണി സ്ഥാനാർഥികൾ, 9 പേരാണ് പത്രിക Read More…

Kerala News

ദേശീയ ജനാധിപത്യസഖ്യത്തിന്റെ ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ 28ന്

പാലക്കാട്: ദേശീയ ജനാധിപത്യസഖ്യത്തിന്റെ പാലക്കാട്, ചേലക്കര നിയമസഭ ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ 28ന് നടത്താന്‍ സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. 29, 30 തീയതികളില്‍ ഏരിയ – പഞ്ചായത്ത് കേന്ദ്രങ്ങളിലും കണ്‍വെന്‍ഷന്‍ നടക്കും. നവംബര്‍ നാല് മുതല്‍ ഏഴുവരെ ഏരിയ – പഞ്ചായത്ത് കേന്ദ്രങ്ങളില്‍ റാലി നടത്താനും തീരുമാനിച്ചു.

Kerala News

സ്ഥാനാർത്ഥിയെ പിൻവലിച്ചതായി പി.വി അൻവർ

പാലക്കാട് ഡിഎംകെ പിന്തുണയില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്നതായി പി.വി അന്‍വര്‍ എംഎല്‍എ. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് നേതാക്കളെ മുന്നില്‍ കണ്ടല്ല പിന്തുണ നല്‍കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രവര്‍ത്തനത്തിന് ഒപ്പം ഉണ്ടാകുമെന്നും പി വി അന്‍വര്‍ പറഞ്ഞു.

Kerala News

എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ നാമനിര്‍ദ്ദേശ പത്രികസമര്‍പ്പിച്ചു

പാലക്കാട്: എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ നാമനിര്‍ദ്ദേശ പത്രികസമര്‍പ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.07നാണ് പാലക്കാട് ആര്‍ഡിഒ എസ്. ശ്രീജിത്ത് മുമ്പാകെ നാല് സെറ്റ് പത്രിക സമര്‍പ്പിച്ചത്. മേലാമുറി പച്ചക്കറി കച്ചവടസംഘം ജില്ലാ പ്രസിഡന്റ് സി.ഗുരുവായൂരപ്പന്‍, സെക്രട്ടറി നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്. അഡ്വ.ഇ.കൃഷ്ണദാസ്, അഡ്വ.ജി. ജയചന്ദ്രന്‍, ജില്ലാ വൈസ് പ്രസിഡന്റ് സി. മധു, പാലക്കാട് മണ്ഡലം പ്രസിഡന്റ് കെ.ബാബു വെണ്ണക്കര എന്നിനരാണ് പിന്താങ്ങിയത്. ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്‍,നഗരസഭ അധ്യക്ഷ പ്രമീള Read More…

Kerala News Politics

മെട്രോമാന്റെ അനുഗ്രഹം വാങ്ങി പ്രചാരണത്തിന് തുടക്കം കുറിച്ച് സി കൃഷ്ണകുമാർ

പാലക്കാട്: മെട്രോമാൻ ഇ ശ്രീധരനെ കണ്ട് അനുഗ്രഹം വാങ്ങി പ്രചാരണ കളത്തിലിറങ്ങി പാലക്കാട്‌ നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർഥി സി കൃഷ്ണകുമാർ. നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ബിജെപി സി കൃഷ്ണകുമാറിനെസ്ഥാനാർഥിയാക്കി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം ഇ ശ്രീധരനെ കണ്ട് അനുഗ്രഹം വാങ്ങിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ കൃഷ്ണകുമാർ മത്സരിച്ചിരുന്നു. മലമ്പുഴയിൽ രണ്ട് തവണ ബിജെപി സ്ഥാനാർത്ഥിക്കായി പ്രവർത്തനം നടത്തിയാണ് അദ്ദേഹം കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ശ്രദ്ധേയനാകുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ Read More…

Kerala News

പാലക്കാട് ഉപതെരഞ്ഞെടുപ്പ്: രാഹുലിനെ സ്ഥാനാർഥിയാക്കിയതിൽ കോണ്‍ഗ്രസിൽ കലഹം; ഇടഞ്ഞ് പി. സരിൻ

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസിൽ കനത്ത അതൃപ്തി. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറായ ഡോ. പി സരിൻ വലിയ വിമർശനവുമായി രംഗത്ത് പാലക്കാട് ജില്ലക്കാരനായ തനിക്ക് സ്ഥാനാർത്ഥിത്വം ലഭിക്കുമെന്നായിരുന്നു സരിന്റെ പ്രതീക്ഷ. എന്നാൽ, നേതൃത്വം രാഹുലിനെ തെരഞ്ഞെടുത്തത് സരിനെ നിരാശപ്പെടുത്തി.സരിന്റെ വിയോജിപ്പ് കോൺഗ്രസിൽ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. ജില്ലയുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ജില്ലയ്ക്ക് പുറത്തു നിന്നുള്ള സ്ഥാനാർത്ഥി വേണ്ടെന്നുമായിരുന്നു സരിന്റെ വാദം. മെഡിക്കൽ സർവീസും സിവില്‍ സർവീസും ഉപേക്ഷിച്ച് Read More…

Kerala News

പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് നവംബർ 13-ന്; 23-ന് വോട്ടെണ്ണൽ

തിരുവനന്തപുരം: കേരളത്തിലെ വയനാട് ലോക്സഭാ മണ്ഡലത്തിനും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങൾക്കും ഉപതെരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് നവംബർ 13-ന്, വോട്ടെണ്ണൽ നവംബർ 23-ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഡൽഹിയിൽ അറിയിച്ചു. വയനാട് ലോക്സഭാ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിക്കുമെന്നാണ് സൂചന, കൂടാതെ ചേലക്കരയിൽ രമ്യ ഹരിദാസും, പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തും സാധ്യതാ സ്ഥാനാർഥികളാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ചില നിയമസഭാംഗങ്ങൾ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് ആവശ്യമായി Read More…

Business Economy India Kerala News

പാലക്കാടിന് വ്യവസായ സ്മാർട്ട് സിറ്റി: 3,806 കോടി രൂപയുടെ വലിയ നിക്ഷേപം

പാലക്കാട്: കേന്ദ്ര സർക്കാരിന്റെ വലിയ പദ്ധതിയായ ഇന്ത്യയുടെ 12 വ്യവസായ സ്മാർട്ട് നഗരങ്ങളിൽ ഒന്നാണ് പാലക്കാടിന്റെ പുതുശേരി. 51,000 പേർക്ക് നേരിട്ട് തൊഴിൽ നൽകാൻ പദ്ധതിക്ക് ലക്ഷ്യമിട്ടിരിക്കുകയാണ്. 3,806 കോടി രൂപ ചെലവിൽ കൊച്ചി-സേലം പാതയിലായിരിക്കും ഈ വ്യവസായ നഗരം സ്ഥാപിക്കുന്നത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആണ് കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷം ഈ പ്രമുഖ തീരുമാനം പ്രഖ്യാപിച്ചത്. ദേശീയ വ്യവസായ ഇടനാഴി വികസന പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ സ്മാർട്ട് സിറ്റി നിർമിക്കുന്നത്. മെഡിക്കൽ, കെമിക്കൽ, നോൺ Read More…