പത്തനംതിട്ട: നിറപുത്തിരി പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. നാളെയാണ് നിറപുത്തരി. ഭക്തര്‍ ഇരുമുടിക്കെട്ടിനൊപ്പം എത്തിക്കുന്ന നെല്‍ക്കറ്റകള്‍ ഇന്ന് വൈകീട്ട് പതിനെട്ടാം പടിയില്‍ സമര്‍പ്പിക്കും. നാളെ പുലര്‍ച്ചെ 5ന് നടതുറന്ന്, നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും ഗണപതി ഹോമവും നടത്തും. തുടര്‍ന്ന് നെല്‍ക്കറ്റകള്‍ തീര്‍ഥം തളിച്ച് ശുദ്ധിവരുത്തിയശേഷം പൂജിക്കും. നിറപുത്തരിയ്ക്കായുള്ള നെല്‍ക്കതിരുകളുമായി ഘോഷയാത്ര ഇന്ന് പുലര്‍ച്ചെ 4.30ന് അച്ചന്‍കോവില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടു. Read More…
Tag: sabarimala
ശബരിമല റോപ്പ് വേയ്ക്ക് സംസ്ഥാന വന്യജീവി ബോർഡിന്റെ അംഗീകാരം; പദ്ധതി കേന്ദ്ര അനുമതിക്കായി സമർപ്പിക്കും
തിരുവനന്തപുരം: ശബരിമല റോപ്പ് വേ പദ്ധതിക്ക് സംസ്ഥാന വന്യജീവി ബോർഡിന്റെ അനുമതി ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിലാണ് അനുമതി നൽകിയത്. അന്തിമ അനുമതിക്കായി പദ്ധതി കേന്ദ്ര സർക്കാരിന് സമർപ്പിക്കും. ഇനി ദേശീയ വന്യജീവി ബോർഡിന്റെ അംഗീകാരമാണ് ആവശ്യമായിരിക്കുന്നത്. വനംവകുപ്പിന്റെ മുൻകൂർ ക്ലിയറൻസിനെ തുടർന്നാണ് സംസ്ഥാന വന്യജീവി ബോർഡ് ഇപ്പോഴത്തെ അനുമതി നൽകിയത്. പദ്ധതിക്ക് ആവശ്യമായ 4.5336 ഹെക്ടർ വനഭൂമിക്ക് പകരമായി റവന്യു ഭൂമി സർക്കാർ അനുവദിച്ചിരുന്നു. പമ്പ ഹിൽടോപ്പിൽ നിന്ന് സന്നിധാനം Read More…
മിഥുനമാസ പൂജകൾ; ശബരിമല നട നാളെ തുറക്കും
പത്തനംതിട്ട: അഞ്ച് ദിവസത്തെ മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. നാളെ വൈകീട്ട് അഞ്ചിനാണ് നട തുറക്കുക. പ്രത്യേക പൂജകളൊന്നും നാളെയില്ല. മിഥുനം ഒന്ന് ഞായറാഴ്ച രാവിലെ അഞ്ചിന് നട തുറന്ന ശേഷം നെയ്യഭിഷേകം ഉൾപ്പെടെയുള്ള പതിവു ചടങ്ങുകൾ നടക്കും. ദിവസവും വൈകീട്ട് പടി പൂജയുണ്ട്. 19നു രാത്രി 10നു പൂജകൾ പൂർത്തിയാക്കി നടയടയ്ക്കും. ദർശനത്തിനു www.sabarimalaonline.org പോർട്ടൽ വഴി വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യണം.
ഇടവമാസ പൂജയ്ക്ക് ശബരിമല നട ഇന്ന് തുറക്കും
പത്തനംതിട്ട: ഇടവമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകീട്ട് 4ന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ് അരുണ്‍ കുമാര്‍ നമ്പൂതിരിയാണു നട തുറക്കുക. 19 വരെ പൂജയുണ്ട്. ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം എന്നിവ വിശേഷാല്‍ വഴിപാടായി ഉണ്ട്. അതിനിടെ ഇടവമാസ പൂജയ്ക്കായി തുറക്കുന്ന ശബരിമലയില്‍ ദര്‍ശന നടത്താന്‍ എത്തുന്ന ഭക്തര്‍ക്ക് കെഎസ്ആര്‍ടിസി വിപുലമായ യാത്രാ ക്രമീകരണങ്ങള്‍ ഒരുക്കി. തീര്‍ഥാടകര്‍ക്ക് മുന്‍കൂട്ടി ടിക്കറ്റ് ബുക്കിംഗ് സംവിധാനമുള്‍പ്പെടെ വിപുലമായ യാത്രാ ക്രമീകരണം Read More…
രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം ഒഴിവാക്കി; വെര്‍ച്വല്‍ ക്യൂ ബുക്കിങ് വീണ്ടും ആരംഭിച്ചു
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം തല്‍ക്കാലത്തേക്ക് ഒഴിവാക്കിയ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന വെര്‍ച്വല്‍ ക്യൂ ബുക്കിങ് വീണ്ടും ആരംഭിച്ചു. ഇന്ത്യ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് രാഷ്ട്രപതി സന്ദര്‍ശനം മാറ്റിയത്. 18നും 19നും രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന് മുന്‍കൂട്ടിയുള്ള സുരക്ഷാ സംവിധാനങ്ങളോടനുബന്ധിച്ചാണ് വെര്‍ച്വല്‍ ക്യൂ നിർത്തിയത്. ഈ ദിവസം പ്രസിഡന്റ് ശബരിമല സന്ദര്‍ശിക്കുമെന്ന അടിസ്ഥാനത്തിലാണ് ഒരുക്കങ്ങള്‍ പുരോഗമിച്ചിരുന്നത്. എന്നാല്‍, സന്ദര്‍ശനം ഒഴിവാക്കിയ വിവരം പൊലീസ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ അറിയിച്ചു. തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിരുന്നുവെന്നും, മറ്റൊരു അവസരത്തില്‍ രാഷ്ട്രപതി Read More…
മൂന്നര ലക്ഷം തീര്‍ത്ഥാടകര്‍, ഏറ്റവും കൂടുതല്‍ വിഷുദിനത്തില്‍; ശബരിമല നട ഇന്ന് അടയ്ക്കും
പത്തനംതിട്ട: മേടമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് (വെള്ളിയാഴ്ച) രാത്രി 10 മണിക്ക് അടയ്ക്കും. പൈങ്കുനി ഉത്ര ഉത്സവവും വിഷുമഹോത്സവവും മേടമാസ പൂജകളും ചേര്‍ന്ന ഈ 18 ദിവസത്തിനിടെ 3.5 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ശബരിമലയില്‍ എത്തിച്ചേര്‍ന്നതായി ദേവസ്വം ബോര്‍ഡ് കണക്ക് പുറത്ത് വിട്ടു. വിഷുദിനമായ ഏപ്രില്‍ 14ന് ഏറ്റവും കൂടുതല്‍ ഭക്തര്‍ ദര്‍ശനത്തിനായി എത്തി — ഏകദേശം 46,645 പേര്‍. പൈങ്കുനി ഉത്ര ഉത്സവത്തിനുവേണ്ടി ഏപ്രില്‍ ഒന്നിനാണ് നടതുറന്നത്, രണ്ടിന് കൊടിയേറി. ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂ, Read More…
ശബരിമലയില്‍ അയ്യപ്പന്‍റെ സ്വര്‍ണ ലോക്കറ്റ് വിതരണം ആരംഭിച്ചു; രണ്ട് ദിവസത്തിനകം 100 ല്‍ അധികം ബുക്കിംഗുകള്‍
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിഷു കൈനീട്ടമായി ശ്രീകോവിലില്‍ പൂജിച്ച അയ്യപ്പന്റെ ചിത്രം മുദ്രണം ചെയ്ത സ്വര്‍ണ ലോക്കറ്റുകളുടെ വിതരണം ആരംഭിച്ചു. ആദ്യ ലോക്കറ്റ് ഏറ്റുവാങ്ങിയത് ആന്ധ്രപ്രദേശ് സ്വദേശി കൊബാഗെപ്പു മണിരത്‌നം ആയിരുന്നു. ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ലിങ്ക് വിതരണോദ്ഘാടനം നിര്‍വഹിച്ചു. തന്ത്രി കണ്ടരര്‍ രാജീവര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗം അഡ്വ. എ. അജികുമാര്‍ എന്നിവര്‍ വിതരണ ചടങ്ങില്‍ പങ്കെടുത്തു. മുന്നോട്ട് ബുക്ക് ചെയ്ത തീര്‍ത്ഥാടകര്‍ക്ക് മാത്രമാണ് ലോക്കറ്റുകള്‍ ലഭിക്കുന്നത്. Read More…
ശബരിമല ഉത്സവത്തിന് ഇന്ന് കൊടിയേറ്റ്; തുടർച്ചയായി 18 ദിവസം ദര്‍ശനസൗകര്യം
പത്തനംതിട്ട : പൈങ്കുനി ഉത്ര ഉത്സവത്തിനും വിഷു-മേട മാസപൂജകള്‍ക്കുമായി ചൊവ്വാഴ്ച വൈകീട്ട് നാലിന് ശബരിമല നടതുറന്നു. ഉത്സവത്തിന് ഇന്ന് രാവിലെ 9.45നും 10.45നും മധ്യേ കൊടിയേറി. തന്ത്രി കണ്ഠര് രാജീവര് മുഖ്യകാര്‍മികത്വം വഹിച്ചു . 3 മുതല്‍ 10 വരെ ഉച്ചപൂജയ്ക്കു ശേഷം ഉത്സവബലിയും വൈകീട്ട് ശ്രീഭൂതബലിയും നടക്കും. അഞ്ചാം ഉത്സവമായ 6 മുതല്‍ 10 വരെ രാത്രി ശ്രീഭൂതബലിക്കൊപ്പം വിളക്കിനെഴുന്നള്ളിപ്പും ഉണ്ടായിരിക്കും. 10ന് രാത്രി വിളക്കിനെഴുന്നള്ളിപ്പിന് ശേഷം പള്ളിവേട്ടയ്ക്കായി ശരംകുത്തിയിലേക്ക് എഴുന്നള്ളും. പള്ളിവേട്ട കഴിഞ്ഞ് ശ്രീകോവിലിനു Read More…
മമ്മൂട്ടിക്കായി ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ; ആരാധകർ ആവേശത്തിൽ
പത്തനംതിട്ട: നടൻമാരായ മോഹൻലാലും മമ്മൂട്ടിയും തമ്മിലുള്ള സ്നേഹ ബന്ധം എത്രത്തോളമാണെന്ന് മലയാളികൾക്ക് നന്നായി അറിയാം. പൊതുവേദികളിലടക്കം ഇരുവരും തങ്ങൾ തമ്മിലുള്ള അടുപ്പത്തേക്കുറിച്ച് സംസാരിക്കാറുണ്ട്. ഇരുവരും ഒന്നിച്ചെത്തുന്ന അവസരങ്ങളെല്ലാം ആരാധകരും ആഘോഷമാക്കാറുമുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിക്കായി ശബരിമലയിൽ വഴിപാട് നടത്തിയിരിക്കുകയാണ് മോഹൻലാൽ. ‘മുഹമ്മദ് കുട്ടി, വിശാഖം’ എന്ന മമ്മൂട്ടിയുടെ ജന്മനാമത്തിൽ മോഹൻലാൽ നീരഞ്ജനം വഴിപാട് നടത്തുകയും, ഭാര്യ സുചിത്രയുടെ പേരിലും സമർപ്പണ നടത്തുകയും ചെയ്തു. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് മോഹൻലാൽ ശബരിമലയിലെത്തിയത്. പമ്പ ഗണപതി ക്ഷേത്രത്തിൽ കെട്ടു നിറച്ച് ശേഷം Read More…
ശബരിമലയിൽ പുതിയ ദർശന ക്രമീകരണം നാളെ മുതൽ; ഇരുമുടിക്കെട്ടുമായി വരുന്ന തീർഥാടകർക്ക് മുൻഗണന
പത്തനംതിട്ട: ശബരിമല സന്നിധാനത്തിൽ നാളെ മുതൽ പുതിയ ദർശന രീതി പ്രാബല്യത്തിൽ വരും. ഇരുമുടിക്കെട്ടുമായി വരുന്ന തീർഥാടകർക്ക് മുൻഗണന നൽകുന്നതാണ് പുതിയ സംവിധാനം. മീന മാസ പൂജയ്ക്ക് നാളെ വൈകിട്ട് 5 മണിക്ക് നട തുറക്കും. നാളെ മുതൽ തീർഥാടകരെ കടത്തിവിട്ട് പുതിയ ദർശന രീതി പരീക്ഷിക്കാനാണ് തീരുമാനം. ഇരുമുടിക്കെട്ടില്ലാത്ത തീർഥാടകർ നെയ്യഭിഷേകത്തിന് വരി നിൽക്കുന്നതിനുള്ള സമീപ പാതയിൽ നിന്ന് മേൽപാലം കയറി പഴയ രീതിയിൽ സോപാനത്ത് എത്തി ദർശനം നടത്തേണ്ടതായിരിക്കും. പൂജാ സമയങ്ങളിൽ വഴിപാടുകാർക്ക് ആദ്യ Read More…










