Kerala News

നന്മയില്‍ ജോണ്‍ ക്വിഹോത്തെ: അസ്ഥിരമായ സ്വപ്നങ്ങളുടെ കാവല്‍ക്കാരന്‍

സെര്‍വാന്റിസിന്റെ ലോകപ്രശസ്തമായ ഡോണ്‍ ക്വിക്‌സോട്ട് എന്ന നോവലിനെ കേരളീയ പശ്ചാത്തലത്തില്‍ പുനര്‍വായിക്കുന്ന നന്മയില്‍ ജോണ്‍ ക്വിഹോത്തെ എന്ന നാടകത്തിന്റെ മീറ്റ് ദി ആര്‍ട്ടിസ്റ്റ് പരിപാടിയില്‍ ഈ കലാസൃഷ്ടിയുടെ നിര്‍മ്മാണവഴികളെക്കുറിച്ചും ദര്‍ശനങ്ങളെക്കുറിച്ചും അണിയറപ്രവര്‍ത്തകര്‍ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു. അലിയാര്‍ കെ ,സായൂജ്, ഷാന്റോ, ഷൈജു, ഫിദ, സജി, ദാസന്‍, കണ്ണനുണ്ണി, നാരു, ബിനി, സന്ദീപ് എന്നിവര്‍ ഈ സെഷനില്‍ പങ്കെടുത്തുഈ സര്‍ഗ്ഗാത്മക ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പരേതനായ മിഥുന്‍ മോഹന്റെ സ്മരണയ്ക്ക് മുന്‍പില്‍ ആദരവര്‍പ്പിച്ചു. നാടകത്തോടുള്ള അടങ്ങാത്ത അഭിനിവേശം പുലര്‍ത്തിയിരുന്ന Read More…

Kerala News

നിശബ്ദ സമ്മതത്തിന്റെ പൊരുള്‍: ‘അഗര്‍ബത്തി’ സംവാദം

ഫാവോസില്‍ അരങ്ങേറിയ അഗര്‍ബത്തി എന്ന നാടകത്തെ ആസ്പദമാക്കിയ സംവാദം, അക്രമത്തെയും അനീതിയെയും നിസ്സംഗമായി കണ്ടുനില്‍ക്കുന്ന പൊതുസമൂഹത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വങ്ങളെ കനത്തമായി ചോദ്യം ചെയ്യുന്ന ഗൗരവകരമായ ചര്‍ച്ചയായി മാറി. റുവന്തി ഡി ചിക്കേര മോഡറേറ്ററായ സെഷന്‍ കേവലമായ നാടകവിശകലനത്തിനപ്പുറം, സമകാലിക സമൂഹം പുലര്‍ത്തുന്ന “അറിഞ്ഞുകൊണ്ടുള്ള നിശബ്ദത”യെ വിചാരണ ചെയ്യുന്ന ബൗദ്ധിക വേദിയായി വികസിച്ചു. ആശിഷിന്റെ രചനയിലും സ്വാതി ദുബെയുടെ സംവിധാനത്തിലുമൊരുങ്ങിയ അഗര്‍ബത്തി, ബെഹ്‌മയി കൂട്ടക്കൊലയുടെ ചരിത്രപശ്ചാത്തലത്തിലാണ് നില്‍ക്കുന്നത്. കൂട്ടക്കൊല ചെയ്യപ്പെട്ട താക്കൂര്‍ പുരുഷന്മാരുടെ വിധവകളെ പുനരധിവസിപ്പിക്കാനായി സര്‍ക്കാര്‍ ആരംഭിക്കുന്ന Read More…

Kerala News

കാപട്യത്തിന്റെ പൊയ്മുഖങ്ങൾ അഴിച്ചുമാറ്റി ‘ഡംപ്ലിങ്ങ്’ — ഇറ്റ്ഫോക്കിൽ രാഷ്ട്രീയചിന്തകളെ ഉണർത്തിയ അർമേനിയൻ നാടകം

ഇറ്റ്ഫോക്ക് വേദിയെ വിസ്മയിപ്പിച്ച അർമേനിയൻ നാടകം ‘ഡംപ്ലിങ്ങ്’ അരങ്ങൊഴിഞ്ഞതിന് പിന്നാലെ, കലാകാരന്മാരും പ്രേക്ഷകരും പങ്കെടുത്ത സംവാദം ഫാവോസിൽ ഗൗരവമേറിയ രാഷ്ട്രീയചിന്തകളിലേക്കാണ് വഴിമാറിയത്. സംവിധായിക നറൈൻ ഗ്രിഗോറിയൻ, സിനോഗ്രാഫറും കോസ്റ്റ്യൂം ഡിസൈനറുമായ വിക്ടോറിയ റെയ്‌ഡോ, അഭിനേതാക്കളായ വർഷം ഗെവോർഗ്യൻ, തതേവ് ഗസാര്യൻ, നരേക് ബാഗ്ദാസര്യൻ, അല്ല സഹക്യാൻ എന്നിവർ പങ്കെടുത്ത ചർച്ചയ്ക്ക് നടൻ ദേവേന്ദ്രനാഥ് ശങ്കരനാരായണൻ നേതൃത്വം നൽകി. നാടകത്തിൽ അതിഭാവുകത്വത്തിന് പകരം സത്യസന്ധവും ആക്ഷേപഹാസ്യപരവുമായ ശാരീരിക ഭാഷയാണ് ഉപയോഗിച്ചതെന്ന് മോഡറേറ്റർ നിരീക്ഷിച്ചു. ഈ ശൈലി തന്നെ കാപട്യത്തിനെതിരെയുള്ള Read More…

Kerala News

കല: നിർബന്ധിത ജീവിതങ്ങൾക്ക് വിപ്ലവാത്മക ബദൽ

ഫാവോസിൽ ‘നൂറമ്മ ബിരിയാണി ദർബാർ’ മീറ്റ് ദി ആർട്ടിസ്റ്റ്; ക്വീർ-ട്രാൻസ് ജീവിതങ്ങളുടെ തീക്ഷ്ണ യാഥാർഥ്യങ്ങൾ തുറന്നുവെച്ച് ചർച്ച ഫാവോസിൽ അരങ്ങേറിയ ‘നൂറമ്മ ബിരിയാണി ദർബാർ’ എന്ന നാടകത്തിന്റെ മീറ്റ് ദി ആർട്ടിസ്റ്റ് പരിപാടി ശക്തമായ ആശയവിനിമയങ്ങളാൽ ശ്രദ്ധേയമായി. സന്ദീപ് കുമാർ മോഡറേറ്ററായ ചർച്ചയിൽ സംവിധായകൻ ശ്രീജിത്ത് സുന്ദരം, എ. രേവതി, ശീതൾ ശ്യാം, അനീഷ്, ജെനി ഭാരതി എന്നിവർ പങ്കെടുത്തു. ക്വീർ സ്വത്വം തുറന്നുപറഞ്ഞ സംവിധായകൻ ശ്രീജിത്ത് സുന്ദരം, ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന പരുക്കൻ യാഥാർഥ്യങ്ങളെ ആഴത്തിൽ Read More…