India News

ഇന്ത്യന്‍ വംശജ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

ന്യൂയോര്‍ക്ക്: ബഹിരാകാശ പര്യവേഷണ ചരിത്രത്തില്‍ തന്റേതായ സംഭാവനകള്‍ നല്‍കി അഭിമാനമായി മാറിയ ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് വിരമിച്ചു. 27 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷമാണ് നാഷണല്‍ എയറോനോട്ടിക്‌സ് ആന്റ് സ്‌പേസ് അഡ്മിനിസ്‌ട്രേഷനില്‍ നിന്ന് സുനിത വില്യംസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. മൂന്ന് പതിറ്റാണ്ടോളം നീണ്ട സേവനത്തിനിടയില്‍ നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചുകൊണ്ടാണ് അവര്‍ ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ടത്. ”എന്നെ അറിയുന്ന ആര്‍ക്കും ബഹിരാകാശമാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം എന്ന് അറിയാം,”- വില്യംസ് പറഞ്ഞു. ബഹിരാകാശ സഞ്ചാരിയായി Read More…

International News

ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി; നാസ സംഘത്തില്‍ അനില്‍ മേനോനും

വാഷിങ്ടണ്‍: ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി എന്ന നേട്ടത്തിനരികെ നാസയുടെ ശാസ്ത്രജ്ഞനായ അനില്‍ മേനോന്‍. നാസ ഭാവി യാത്രകള്‍ക്കായി പരിശീലിപ്പിക്കുന്ന പത്തംഗ ബഹിരാകാശ സംഘത്തിലാണ് മലയാളിയായ അനിലും ഉള്‍പ്പെട്ടത്. 12000 പേരില്‍ നിന്നു നിശിതമായ പരിശോധനകള്‍ക്കും ശേഷിയളക്കലുകള്‍ക്കും ശേഷമാണു സംഘത്തെ തെരഞ്ഞെടുത്തത്. മലയാളിയായ ശങ്കരന്‍ മേനോന്റെയും യുക്രെയ്ന്‍കാരിയായ ലിസ സാമോലെങ്കോയുടെയും മകനാണു 45 കാരനായ അനില്‍ മേനോന്‍. 2026 ജൂണില്‍ റഷ്യയുടെ സോയൂസ് എംഎസ്-29 പേടകത്തില്‍ അനിലും സംഘവും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് പുറപ്പെടുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. കസാഖ്‌സ്താനിലെ ബെയ്ക്ക്‌നൂറില്‍ നിന്നാകും Read More…

International News science

സുനിത വില്യംസും സംഘം ഭൂമിയില്‍ തിരിച്ചെത്തി; പേടകത്തെ വരവേറ്റത് ഡോള്‍ഫിന്‍ കൂട്ടം

ഫ്‌ലോറിഡ: ഒന്‍പതു മാസത്തിലേറെ നീണ്ട ബഹിരാകാശ ദൗത്യത്തിനൊടുവില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തി. ഇന്ത്യന്‍സമയം ബുധനാഴ്ച പുലര്‍ച്ചെ 3.27ന് മെക്സിക്കോ ഉള്‍ക്കടലിലാണ് ഡ്രാഗണ്‍ പേടകം ലാന്‍ഡ് ചെയ്തത്. നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നീ ബഹിരാകാശ യാത്രികരും സുനിതയ്ക്കും വില്‍മോറിനും ഒപ്പമുണ്ടായിരുന്നു. കടല്‍പരപ്പില്‍ ഇറങ്ങിയ പേടകത്തിനടുത്തേക്ക് ആദ്യമെത്തിയത് യുഎസ് നേവി സീലിന്റെ ബോട്ടാണ്. പത്തു മിനിറ്റ് നീണ്ട സുരക്ഷാ പരിശോധനയ്ക്കു ശേഷം പേടകത്തെ എംവി മേഗന്‍ എന്ന റിക്കവറി ഷിപ്പിലേക്കു മാറ്റി. 4.10ന് Read More…

International News

17 മണിക്കൂർ യാത്ര; സുനിത വില്യംസും സംഘവും ബുധനാഴ്ച ഭൂമിയിലെത്തും

ഫ്ലോറിഡ: കാത്തിരിപ്പനൊടുവിൽ ബഹിരാകാശ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വിൽമോറും ബുധനാഴ്ച (ഇന്ത്യൻ സമയം പുലർച്ചെ 3.30) ഭൂമിയിൽ തിരിച്ചെത്തും. ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന കടലിലായിരിക്കും പേടകം ഇറങ്ങുക. നാസയുടെ റിപ്പോർട്ട് പ്രകാരം, യുഎസ് സമയം വൈകീട്ട് 5.57 ഓടെ സ്പേസ് എക്സിന്റെ ഡ്രാഗൺ ഫ്രീഡം പേടകം പതിക്കുമെന്നാണ് പ്രതീക്ഷ. 17 മണിക്കൂറോളം നീളുന്ന യാത്രയ്ക്കുശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഇവർ തിരിച്ചെത്തും. ക്രൂ-9 സംഘത്തിലെ അംഗങ്ങളായ സുനിത വില്യംസും ബുച്ച് വിൽമോറും കൂടാതെ, നിക് Read More…

International News

സുനിത വില്യംസും ബുച്ച് വില്‍മോറും നാളെ ഭൂമിയില്‍ തിരിച്ചെത്തുമെന്ന് നാസ

ഫ്‌ലോറിഡ: ബഹിരാകാശ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വില്‍മോറും നാളെ വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തുമെന്ന് നാസ അറിയിച്ചു. യുഎസ് സമയം ചൊവ്വാഴ്ച വൈകുന്നേരം 5.57 ഓടെ (ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 3.30) ഇവരെ വഹിക്കുന്ന പേടകം സുരക്ഷിതമായി ഭൂമിയില്‍ പതിക്കുമെന്നാണ് പ്രതീക്ഷ. സുനിത വില്യംസും ബുച്ച് വില്‍മോറും ഇന്നലെ ബഹിരാകാശ നിലയത്തില്‍ എത്തിയ മറ്റ് രണ്ട് ബഹിരാകാശയാത്രികരായ നിക്ക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനേവ് എന്നിവരോടൊപ്പമാണ് തിരിച്ചെത്തുന്നത്. ഇന്നലെ രാവിലെ 9.30ന് ക്രൂ-10 സംഘം ഡോക്കിങ് പൂര്‍ത്തിയാക്കി Read More…

International News

സ്‌പേസ് എക്‌സ് ക്രൂ-10 ബഹിരാകാശ നിലയത്തിലെത്തി; സ്വീകരിച്ച് സുനിത വില്യംസ്

ഫ്‌ലോറിഡ: സ്‌പേസ് എക്‌സ് ക്രൂ-10 ദൗത്യത്തിലെ ബഹിരാകാശ യാത്രികര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. നാസയുടെ ബഹിരാകാശ സഞ്ചാരികളായ ആന്‍ മക്ക്‌ലെയിന്‍, നിക്കോളെ അയേഴ്‌സ്, ജപ്പാന്റെ ടകുയു ഒനിഷി, റഷ്യയുടെ കിരില്‍ പെസ്‌കോവ് എന്നിവരാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയത്. ഇന്ത്യന്‍ സമയം ഞായറാഴ്ച രാവിലെ 9.30-ഓടെ ക്രൂ ഡ്രാഗണ്‍ പേടകത്തിന്റെ ഡോക്കിങ് പൂർത്തിയായി. രാവിലെ 11.05-ന് പേടകത്തിന്റെ ഹാച്ച് തുറന്ന് യാത്രികര്‍ ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ചു. അടുത്ത ബാച്ച് സഞ്ചാരികളെ സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും നേതൃത്വത്തില്‍ Read More…

International News

സുനിത വില്യംസ് ഇനി ഭൂമിയിലേക്ക്; ക്രൂ 10 വിക്ഷേപണം വിജയകരം

ഫ്ലോറിഡ: ബഹിരാകാശ യാത്രികരായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചെത്തിക്കാനുള്ള ക്രൂ 10 ദൗത്യം വിജയകരം. നാസയും സ്‌പേസ് എക്‌സും ചേർന്നാണ് ദൗത്യം നടത്തിയത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റിലൂടെയാണ് സ്പേസ് എക്‌സ് ക്രൂ 10 പേടകം വിക്ഷേപിച്ചത്. നാല് ബഹിരാകാശ സഞ്ചാരികളുമായി ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 4:30നാണ് പേടകം പുറപ്പെട്ടത്. നാളെ രാവിലെ 9 മണിക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) ക്രൂ 10 ഡോക്ക് ചെയ്യും. പുതിയ Read More…

International News

സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും: ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒൻപത് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വംശജ ബഹിരാകാശ യാത്രിക സുനിത വില്യംസും ബുച്ച് വിൽമോറും ഉടൻ ഭൂമിയിലേക്ക് മടങ്ങുന്നു. ഇവരെ മടക്കി കൊണ്ടുവരുന്നതിനുള്ള സ്പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന് (വെള്ളിയാഴ്ച) വിക്ഷേപിക്കും. ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 4:30 ന് ആണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. മാർച്ച് 20ന് സുനിതയ്ക്കും വിൽമോറിനും ഭൂമിയിലെത്താനാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇവരുടെ മടങ്ങിവരവ് നേരത്തെ തന്നെ ഉദ്ദേശിച്ചിരുന്നെങ്കിലും സ്പേസ് എക്‌സ് ക്രൂ 10 ദൗത്യം Read More…

News science

ബഹിരാകാശത്തിലും ഭൂമിയിലും കൃഷിക്ക് നാഴികക്കല്ലായി സുനിത വില്യംസിന്റെ ലറ്റൂസ് കൃഷി

നാസയുടെ ബഹിരാകാശ സഞ്ചാരിയായ സുനിത വില്യംസ്, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) “ഓട്രെഡ്ജിയസ്” റോമൈൻ ലറ്റൂസ് കൃഷി ചെയ്യുന്നതിനിലൂടെ ബഹിരാകാശ കൃഷിയിൽ ചരിത്രം സൃഷ്ടിക്കുന്നു. ദീർഘകാല ബഹിരാകാശ ദൗത്യങ്ങൾക്കുള്ള നിലനിറവുപൂർണ്ണമായ ഭക്ഷ്യവിഭവങ്ങളുടെ സാധ്യതകൾ തേടുന്ന നാസയുടെ ശ്രമങ്ങളുടെ ഭാഗമാണിത്. ഭൂമിശാസ്ത്രത്തിന്റെ അഭാവം കൊണ്ട് ഉണ്ടാകുന്ന സവിശേഷ വെല്ലുവിളികളെ മറികടന്ന് പാചകയോഗ്യമായ ഭക്ഷണം ബഹിരാകാശത്ത് വളർത്താനാണ് ഈ പഠന ശ്രമം. നാസയുടെ വെജ്ജി പ്ലാന്റ് ഗ്രോത്ത് സിസ്റ്റത്തിന്റെ ഭാഗമായി സുനിത വില്യംസ് ഈ പരീക്ഷണം മേൽനോട്ടം വഹിക്കുന്നു. ലറ്റൂസ് Read More…