ഡോക്ടർമാരുടെ കുറവ് പരിഹരിക്കാതെ ജോലിസമയം കൂട്ടുന്നത് അംഗീകരിക്കാനാവില്ലെന്ന് സംഘടന തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ ഒ.പി. സമയം വർധിപ്പിച്ച സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധവുമായി സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. രംഗത്ത്. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കുന്നതിന് പകരം ഒ.പി. സമയം നീട്ടിയ നടപടി അംഗീകരിക്കാനാവില്ലെന്നും ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. സർക്കാർ ആശുപത്രികളിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഒ.പി. സമയം രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് രണ്ടുവരെയാക്കിയാണ് സർക്കാർ ഇന്നലെ ഉത്തരവിറക്കിയത്. ഇതുവരെ ഉച്ചയ്ക്ക് Read More…
Tag: nurse
സ്വകാര്യാശുപത്രി നഴ്‌സുമാർക്ക് ശമ്പളവർധനവ്; മിനിമം വേതനം പരിഷ്‌കരിച്ച് കരട് വിജ്ഞാപനം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും ശമ്പളം പരിഷ്‌കരിച്ച് സർക്കാർ കരട് വിജ്ഞാപനം പുറത്തിറക്കി. പുതുക്കിയ നിർദേശപ്രകാരം നഴ്‌സുമാർക്ക് ലഭിക്കേണ്ട മിനിമം വേതനം ₹25,450 മുതൽ ₹30,880 വരെയായിരിക്കും. ഈ തീരുമാനം ആരോഗ്യ മേഖലയിലെ ജീവനക്കാർക്ക് ആശ്വാസം നൽകുന്നതായാണ് വിലയിരുത്തൽ. ശമ്പളവർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് യുഎന്‍എയുടെ നേതൃത്വത്തിൽ മാർച്ച് 4-ന് സെക്രട്ടേറിയറ്റിനു മുൻപിൽ നഴ്‌സുമാർ പ്രതിഷേധ പ്രകടനവും ധർണയും നടത്തിയിരുന്നു. ആയിരക്കണക്കിന് നഴ്‌സുമാർ പങ്കെടുത്ത സമരത്തിൽ തിങ്കളാഴ്ചയ്ക്കുള്ളിൽ മിനിമം വേതനം സംബന്ധിച്ച് സർക്കാർ Read More…
പകല്‍ ആറു മണിക്കൂര്‍, രാത്രി 12; എല്ലാ ആശുപത്രികളിലും ഇനി ഒരേ ഷിഫ്റ്റ്, ഉത്തരവിറക്കി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ അടക്കം നഴ്‌സുമാര്‍ ഉള്‍പ്പെടെ ജീവനക്കാരുടെ ജോലി സമയം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കിടക്കകളുടെ എണ്ണം നോക്കാതെയാണ് ഡ്യൂട്ടി സമയം ഏകീകരിച്ചത്. ഇതോടെ സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലും ഒരേ ഷിഫ്റ്റ് സമ്പ്രദായമായി. മുഴുവന്‍ ജീവനക്കാര്‍ക്കും 6-6-12 മണിക്കൂര്‍ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണമെന്നാണ് തൊഴില്‍ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. അധിക സമയം ജോലി ചെയ്താൽ, ഓവർടൈം അലവൻസ് നല്‍കണം. മാസത്തിൽ 208 മണിക്കൂർ അധികരിച്ചാലാണ് അലവൻസ്. വി.വീരകുമാര്‍ കമ്മിറ്റിയുടെ ശുപാര്‍ശയനുസരിച്ചു 2021ല്‍ പുറത്തിറക്കിയ ഉത്തരവാണ് Read More…
പാലിയേറ്റീവ് കെയര്‍ നേഴ്‌സ് ഒഴിവ്
എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ പാലിയേറ്റീവ് കെയര്‍ നഴ്‌സിന്റെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബി. എസ്. സി നഴ്‌സിംഗ്, ജി.എന്‍.എം., എ.എന്‍.എം, എന്നിവയില്‍ ഏതെങ്കിലും കോഴ്‌സ് പാസ്സായ പാലിയേറ്റീവ് നഴ്‌സിംഗ് സര്‍ട്ടിഫിക്കറ്റും നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 41 വയസ് കവിയാത്ത എറണാകുളം ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ജനുവരി 14 മുമ്പ് രജിസ്റ്റര്‍ ചെയ്യണം. 24520 രൂപയാണ് ശമ്പളം.




