ബംഗളൂരു: 18 വർഷം കാത്തിരുന്നു ഒടുവിൽ ഇക്കഴിഞ്ഞ സീസണിൽ ഐപിഎൽ കിരീടം സ്വന്തമാക്കിയതിനു പിന്നാലെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീം വിൽക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ആർസിബി ഫ്രാഞ്ചൈസിയുടെ മാതൃ കമ്പനിയായ ഡിയാജിയോ ഗ്രേറ്റ് ബ്രിട്ടനാണ് ടീമിന്റെ ഓഹരികൾ വിൽക്കാനൊരുങ്ങുന്നത്. ബ്രിട്ടനിലെ പ്രമുഖ മദ്യ നിർമാണ, വിതരണ കമ്പനിയാണ് ഡിയാജിയോ ഗ്രേറ്റ് ബ്രിട്ടൻ. തുടക്കം മുതൽ കിരീട നേട്ടം വരെ 18 സീസണുകളിലും ടീമിനായി കളിച്ച സൂപ്പർ താരം വിരാട് കോഹ്‍ലി വാണിജ്യ കരാർ പുതുക്കിയിട്ടില്ല എന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം വന്നിരുന്നു. ഇതുകൂടി Read More…
Tag: RCB
‘ആര്‍സിബി കെയേഴ്‌സ്’; തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം നല്‍കും
ബംഗളൂരു: ഐപിഎല്‍ കന്നിക്കിരീടം നേടിയെത്തിയ ആര്‍സിബി ടീമിന് ബംഗളൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സ്വീകരണം നല്‍കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ടീം അധികൃതര്‍ അറിയിച്ചു. ആര്‍സിബി കെയേഴ്‌സ് എന്ന പേരിലാണ് ടീം സഹായധനം നല്‍കുക. കീരിടം നേടിയെത്തിയ റോയല്‍ ചാലഞ്ചേഴ്‌സിന് സ്വീകരണം നല്‍കാന്‍ രണ്ടരലക്ഷത്തോളം പേരാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയത്. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദുരന്തത്തിന് തൊട്ടുപിന്നാലെ ടീം പത്ത്‌ലക്ഷം രൂപ Read More…
ആര്‍സിബി അനുമതിയില്ലാതെ ആളെക്കൂട്ടി; ബംഗളൂരു ദുരന്തത്തില്‍ റോയൽ ചലഞ്ചേഴ്‌സിനെ കുറ്റപ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍ — ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ബംഗളൂരു: ഐപിഎല്‍ കിരീടനേട്ടത്തിന്റെ വിജയാഹ്ളാദ റാലിക്കിടെ ബംഗളൂരുവിലുണ്ടായ ദുരന്തത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ (ആര്‍സിബി) കുറ്റപ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ആര്‍സിബിയെ കുറ്റപ്പെടുത്തുന്നത്. പൊലീസുമായി ആലോചിക്കുകയോ, അനുമതി തേടുകയോ ചെയ്യാതെ ആര്‍സിബി ചിന്നസ്വാമി സ്‌റ്റേഡിയത്തിലേക്ക് ഏകപക്ഷീയമായി ആളുകളെ ക്ഷണിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റേഡിയത്തിലേക്ക് ആളുകള്‍ ഇരച്ചെത്തിയതിനെത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 50 ലേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജൂണ്‍ നാലിനാണ് ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വിക്ടറി പരേഡ് സംഘടിപ്പിച്ചത്. എന്നാല്‍ Read More…
ഐപിഎല്‍ ചരിത്രം എഴുതിയ ഫൈനല്‍: ഡിജിറ്റലായി കണ്ടത് 17 കോടി ആരാധകര്‍
18 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഐപിഎല്‍ കിരീടം ആദ്യമായി സ്വന്തമാക്കിയ സീസണ്‍ ചരിത്രമെഴുതുകയാണ്. പഞ്ചാബ് കിംഗ്സിനെതിരായ ഫൈനല്‍ പോരാട്ടം ലോക ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ടി20 മത്സരം എന്ന നേട്ടവും ഈ മത്സരത്തിനാണ് ലഭിച്ചത്. ജിയോ സിനിമ, ഹോട്ട് സ്റ്റാര്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ഏകദേശം 17 കോടി ആരാധകര്‍ മത്സരം തത്സമയം കണ്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൊത്തം 3107 കോടി മിനിറ്റുകളുടെ വാച്ച് ടൈം ഫൈനലിന് ലഭിച്ചു – Read More…
ബെംഗളൂരു ദുരന്തം: ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കെഎസ്‌സിഎ സെക്രട്ടറിയും ട്രഷററും രാജിവെച്ചു
ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഐപിഎല്‍ വിജയാഘോഷത്തിനിടെ സംഭവിച്ച ഭീകരദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനിലെ (കെഎസ്‌സിഎ) സെക്രട്ടറി എ. ശങ്കറും ട്രഷറര്‍ ഇ. എസ്. ജയറാമും രാജി സമര്‍പ്പിച്ചു. ദുരന്തത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നു വ്യക്തമാക്കിയായിരുന്നു ഇരുവരുടേയും രാജി. ശനിയാഴ്ച പുറത്തിറക്കിയ സംയുക്ത പത്രക്കുറിപ്പിലാണ് വെള്ളിയാഴ്ച കെഎസ്‌സിഎ പ്രസിഡന്റിന് രാജി സമര്‍പ്പിച്ചതായും ഇരുവരും വ്യക്തമാക്കിയിരിക്കുന്നത്. എന്നിരുന്നാലും രാജിയുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം അസോസിയേഷന്‍ പുറത്തുവിട്ടിട്ടില്ല. ജൂണ്‍ മൂന്നിന് നടന്ന ഐപിഎല്‍ ഫൈനല്‍ മത്സരത്തിന് പിന്നാലെ നാലാം Read More…
ഐപിഎല്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആര്‍സിബി 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
ബംഗളൂരു: ഐപിഎല്‍ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ജീവന്‍ നഷ്ടപ്പെട്ട 11 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു (ആര്‍സിബി) ടീം പ്രഖ്യാപിച്ചു. പരിക്കേറ്റവരെ സഹായിക്കാന്‍ ‘ആര്‍സിബി കെയേഴ്‌സ്’ എന്ന പേരില്‍ പ്രത്യേക സഹായനിധിയും രൂപീകരിച്ചിട്ടുണ്ട്. നേരത്തെ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാരും 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിരുന്നു. ‘ഇന്നലെ ബംഗളൂരുവിലുണ്ടായത് ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ്. ദുരന്തം ആര്‍സിബി കുടുംബത്തിനു വളരെ വേദനയുണ്ടാക്കുന്നു. മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍. ജീവന്‍ Read More…
ആര്‍സിബി വിജയ റാലിക്ക് അനുമതിയില്ല; ആഘോഷം ചിന്നസ്വാമി സ്റ്റേഡിയത്തിൽ മാത്രം
ബംഗളൂരു: ഐപിഎൽ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ റോയൽ ചാലഞ്ചേഴ്‌സ് ബംഗളുരുവിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി നടത്താനിരുന്ന റോഡ് ഷോ പൊലീസ് അനുമതി നിഷേധിച്ചതോടെ റാലി റദ്ദാക്കി. വിജയാഘോഷം ഹോം ഗ്രൗണ്ടായ എം.ചിന്നസ്വാമി സ്റ്റേഡിയത്തിൽ മാത്രം നടത്താനാണ് തീരുമാനം. വിധാന്‍ സൗധയില്‍ നിന്ന് ചിന്നസ്വാമി സ്റ്റേഡിയം വരെ തുറന്ന വാഹനത്തില്‍ ആഡംബര റോഡ് ഷോയ്ക്ക് ഒരുക്കം നടത്തിയിരുന്നുവെങ്കിലും അനിഷ്ട സംഭവങ്ങളുടെ സാധ്യത കണക്കിലെടുത്ത് അവസാന നിമിഷത്തിൽ പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു. സുരക്ഷാ കാരണങ്ങളാലാണ് തീരുമാനം എടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. ഉച്ചയ്ക്ക് Read More…
ഐപിഎല്‍ 2025: 18 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ആര്‍സിബിക്ക് കന്നിക്കിരീടം
അഹമ്മദാബാദ്: ഐപിഎല്‍ ചരിത്രത്തിലെ കാത്തിരിപ്പുകള്‍ അവസാനിപ്പിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കന്നിച്ചാമ്പ്യന്മാരായി. ഐപിഎല്‍ 2025 ഫൈനലില്‍ പഞ്ചാബ് കിംഗ്സിനെതിരെ ആറു റണ്‍സിനാണ് ആര്‍സിബിയുടെ ചരിത്രവിജയം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ഇന്നിങ്ങ്‌സ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സില്‍ അവസാനിച്ചു. ഇതോടെ വിരാട് കോഹ്ലിയുടെ കിരീട Read More…
ഐപിഎല്‍ ഫൈനൽ ഇന്ന്; ആര് കപ്പടിക്കും?
അഹമ്മദാബാദ്: ഐപിഎല്‍ ഫൈനല്‍ ഇന്ന് നടക്കാനിരിക്കെ മത്സരത്തിന് മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്. അഹമ്മദാബാദില്‍ തുടര്‍ച്ചയായി ചാറ്റല്‍ മഴ പെയ്യുന്നുണ്ട്. ഇത് വലിയ മഴയായി മാറിയാല്‍ മത്സരം ത്രിശങ്കുവിലാകും. ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും പഞ്ചാബ് കിങ്‌സുമാണ് ഏറ്റുമുട്ടാനൊരുങ്ങുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി 7.30നാണ് ആര്‍സിബി- പഞ്ചാബ് കലാശപ്പോരാട്ടം. ഇരു ടീമുകളും കന്നി കിരീടമാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ മഴ ഭീഷണി ടീമുകള്‍ക്ക് ആശങ്കയായി നില്‍ക്കുന്നു. പഞ്ചാബ് കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള രണ്ടാം ക്വാളിഫയര്‍ പോരാട്ടം Read More…
ഐപിഎല്‍ ഫൈനലില്‍ പഞ്ചാബ് കിങ്‌സ്; കിരീടത്തിന് പുതിയ അവകാശികള്‍
അഹമ്മദാബാദ്: പതിനൊന്ന് വര്‍ഷത്തിന് ശേഷം വീണ്ടും ഐപിഎല്‍ ഫൈനലിലേക്ക് പഞ്ചാബ് കിങ്‌സ്. ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്രയാണത്തിന് പഞ്ചാബ് പ്രതിരോധം തീര്‍ത്തത്. ആറാം കിരീടം ലക്ഷ്യമിട്ട മുംബൈയെ അവസാന ഘട്ടത്തില്‍ പഞ്ചാബ് പുറത്താക്കി. മമത്സരത്തിന്റെ തുടക്കം മുതല്‍ മുംബൈയ്ക്ക് എതിരായിരുന്നു സാധ്യതകള്‍. മഴമൂലം രണ്ട് മണിക്കൂര്‍ വൈകിയായിരുന്നു മത്സരം ആരംഭിച്ചത്. മഴമൂലം മത്സരം ഉപേക്ഷിച്ചാലും മുംബൈയ്ക്ക് ഫൈനല്‍ സാധ്യതകള്‍ നഷ്ടമാകുമായിരുന്നു. ടോസ് നഷ്ടപ്പെട്ട മുംബൈ, ബാറ്റിങ്ങ് തിരഞ്ഞെടുത്ത് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ Read More…





