Health Kerala Medical News

ശ്രദ്ധിക്കുക: പാമ്പ് കടിയേറ്റാൽ വിളിക്കുക, കനിവ് 108 ആംബുലൻസ്

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ്. കനിവ് 108 ആംബുലന്‍സിലുള്ള പരിചയസമ്പന്നരായ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ വഴി പ്രഥമ ശുശ്രൂഷയും നിരീക്ഷണവും ഉറപ്പാക്കാനാകും. പാമ്പുകടിയേറ്റാല്‍ സമയോചിതമായ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും നല്‍കിയാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതാണ്. അതിനാല്‍ ആന്റിവെനം ലഭ്യമല്ലാത്ത ആശുപത്രികളില്‍ പോയി സമയം കളയരുത്. നിലവില്‍ 146 ആശുപത്രികളിലാണ് ആന്റിവെനം ലഭ്യമായിട്ടുള്ളത്. ചില സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് തലം മുതലുള്ള എല്ലാ Read More…

Health Kerala News

എട്ട് വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ഡിഎംഒ

തിരുവനന്തപുരം ചിറയിന്‍കീഴില്‍ എട്ടു വയസ്സുകാരന്‍ മരിച്ചതില്‍ റിപ്പോര്‍ട്ട് തേടി ഡിഎംഒ. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ടിനോടാണ് ഡിഎംഒ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. എട്ട് വയസുകാരന്‍ ദിക്ഷിലിനെ ആദ്യം കൊണ്ടുവന്നത് ഈ ആശുപത്രിയിലേക്കായിരുന്നു. കുട്ടിക്ക് ആശുപത്രി അധികൃതര്‍ വേണ്ടത്ര ചികിത്സ ലഭ്യമാക്കിയില്ലെന്നാണ് കുടുംബത്തിൻ്റെ ആരോപണം. ചിറയിന്‍കീഴ് സ്വദേശികളായ ദിലീപിൻ്റെയും അനുവിൻ്റെയും മകനാണ് ദിക്ഷില്‍. അച്ഛമ്മക്കൊപ്പം കിടന്നുറങ്ങുമ്പോഴായിരുന്നു കുട്ടിയെ പാമ്പ് കടിച്ചത്. ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ് കുട്ടി എന്തോ കടിച്ചെന്ന് വീട്ടുകാരോട് പറയുകയും ഇതേ തുടര്‍ന്ന് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ Read More…