തിരുവനന്തപുരം: പ്രശസ്ത നടൻ പ്രേംകുമാർ ചലച്ചിത്ര അക്കാദമിയുടെ താൽക്കാലിക ചെയർമാനായി നിയമിതനായി. അക്കാദമിയുടെ വൈസ് ചെയർമാനായിരുന്ന പ്രേംകുമാറിന്, രഞ്ജിത്ത് രാജിവച്ച ഒഴിവിലാണ് ഈ ചുമതല നൽകിയത്. ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ബംഗാളി നടി ലൈംഗികാതിക്രമ ആരോപണവുമായി രംഗത്തെത്തിയതോടെ, മുൻ ചെയർമാൻ രഞ്ജിത്ത് രാജിവച്ചിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് ഒരു സംവിധായകൻ അല്ലാത്ത വ്യക്തി, ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനത്തേക്ക് എത്തുന്നത്. പ്രേംകുമാറിന് ചലച്ചിത്ര അക്കാദമിയുടെ വലിയ ദൗത്യങ്ങൾ മുൻപിൽ കിടക്കുന്നു, അതിൽ ഏറ്റവും പ്രധാനമായവയാണ് സംസ്ഥാന ചലച്ചിത്ര Read More…
Author: Team IndianVartha
“വ്യാഴാഴ്ച പുതിയ ന്യൂനമർദ്ദം; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, ജാഗ്രത പാലിക്കണം”
കൊച്ചി: സംസ്ഥാനത്ത് ഇന്ന് ചില പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. വടക്കൻ കേരള തീരത്തെ ന്യൂനമർദ്ദ പാതി ഇപ്പോള്‍ ദുര്ബലമായിരിക്കെ, വ്യാഴാഴ്ചയോടെ ബംഗാള്‍ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാധ്യതയുണ്ട്. അതേസമയം, ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. മഴയും കാറ്റും കണക്കിലെടുത്ത് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അതോറിറ്റികൾ വ്യക്തമാക്കി.
കേന്ദ്രമന്ത്രി ശ്രീ ജോർജ് കുര്യൻ രാജ്യസഭാംഗമായി നാളെ സത്യപ്രതിജ്ഞ ചെയ്യും
കേന്ദ്രമന്ത്രി ശ്രീ ജോർജ് കുര്യൻ രാജ്യസഭാംഗമായി നാളെ രാവിലെ (സെപ്തംബർ 4) 11 മണിക്ക് പാർലമെന്റ് ഹൗസിൽ (റൂം നമ്പർ എഫ് -100 ) സത്യപ്രതിജ്ഞ ചെയ്യും. ബഹു വൈസ് പ്രസിഡന്റും രാജ്യസഭാ ചെയർമാനുമായ ശ്രീ ജഗദീപ് ധൻകർ ആണ് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുക്കുന്നത്. ശ്രീ ജോർജ് കുര്യൻ മധ്യപ്രദേശിൽ നിന്നാണ് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.
ചന്ദനമാഫിയയിലെ കണ്ണികളായ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
ചാലക്കുടി ഫോറസ്റ്റ് ഡിവിഷനിലെ വെള്ളിക്കുളങ്ങര റെയ്ഞ്ച് കോടശ്ശേരി റിസര്‍വ് വനത്തില്‍ മാരകായുധങ്ങളുമായി കടന്നുകയറി ആറ് ചന്ദനമരങ്ങള്‍ മുറിച്ച് കടത്താന്‍ ശ്രമിച്ച കേസില്‍ 10 മുതല്‍ 15 കൂടി പ്രതികളായ മഞ്ചേരി നറുകര പട്ടേര്‍കുളം അടങ്ങാപ്പുറം മുഹമ്മദ് മിഷാല്‍ 26 വയസ്സ്, മലപ്പുറം പൂക്കോട്ടൂര്‍ മൂച്ചിക്കല്‍ ഇല്ലിക്കത്തൊടി മുഹമ്മദ് അബ്രാര്‍, 26 വയസ്സ്, മഞ്ചേരി നറുക ര തോട്ടംപുറം വീട്ടില്‍ മുഹമ്മദ് സുഹൈല്‍ 34 വയസ്സ്, പൂക്കാട്ടുര്‍ ചോലയില്‍ വീട്ടില്‍ മുഹമ്മദ് ഫസലു റഹ്മാന്‍, 27 വയസ്സ്, മലപ്പുറം Read More…
അന്വേഷണം പ്രഹസനം; മുഖ്യമന്ത്രി രാജിവയ്ക്കണം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ഭരണകക്ഷി എം.എൽ.എ തന്നെ കൊലപാതകം, മയക്കുമരുന്നു, മാഫിയ, കള്ളക്കടത്ത് തുടങ്ങിയ ഗൗരവതരമായ ആരോപണങ്ങൾ ഉന്നയിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. സി.പി.എം നേതാക്കളെ വരെ മുഖ്യമന്ത്രി കബളിപ്പിക്കുകയാണെന്നും തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. എല്ലാം അന്വേഷിക്കും എന്നാണ് എം.വി ഗോവിന്ദനും ടി.പി.രാമകൃഷ്ണനും പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം മല എലിയെ പ്രസവിച്ചതുപോലെയാണ്. ആരോപണ വിധേയരായ എ.ഡി.ജി.പി അജിത്കുമാറും മുഖ്യമന്ത്രിയുടെ സെക്രട്ടറി Read More…
13 വർഷത്തെ കാത്തിരിപ്പിന് വിരാമം: മുല്ലപ്പെരിയാർ ഡാം പരിശോധനയ്ക്ക് അനുമതി
വർഷങ്ങളായി കേരളത്തെ അലട്ടിപ്പോന്ന മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകൾക്ക് ഇനി വിരാമമാകും. കേന്ദ്ര ജല കമ്മീഷൻ ഡാമിൽ വിശദമായ സുരക്ഷാ പരിശോധന നടത്താൻ അനുമതി നൽകിയിരിക്കുന്നു. തമിഴ്‌നാട് സർക്കാർ ഡാം സുരക്ഷിതമാണെന്ന് വാദിച്ചെങ്കിലും കേന്ദ്രം കേരളത്തിന്റെ ആവശ്യം അംഗീകരിച്ചത് പ്രധാനമാണ്. വയനാട്ടിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തങ്ങൾ മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകൾക്ക് വീണ്ടും ജീവൻ നൽകിയിരുന്നുസർക്കാർ പുതിയ ഡാം നിർമാണത്തിൽ ഉറച്ചു നിൽക്കുന്നതോടൊപ്പം തമിഴ്‌നാടിന് അർഹതപ്പെട്ട ജലം നൽകുന്നതിനുള്ള ഉടമ്പടിയിൽ നിന്നും പിന്നോട്ടുപോകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.ഈ തീരുമാനത്തിലൂടെ Read More…
പൊലീസുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയങ്ങൾ അന്വേഷിക്കാൻ ഉന്നതതലസംഘം
എഡിജിപി എംആർ അജിത് കുമാറിനെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും പരാമർശിച്ച് ഉന്നയിക്കപ്പെട്ട വിഷയങ്ങൾ അന്വേഷിക്കാൻ ഉന്നതതലസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. ഷെയ്ക് ദർവേഷ് സാഹിബ് (എസ്പിസി) ജി. സ്പർജൻ കുമാർ (ഐജിപി, സൗത്ത് സോൺ & സിപി, തിരുവനന്തപുരം സിറ്റി), തോംസൺ ജോസ് (ഡിഐജി, തൃശൂർ റേഞ്ച്), എസ്. മധുസൂദനൻ (എസ്പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എ ഷാനവാസ് (എസ്‌പി, എസ്എസ്‌ബി ഇൻ്റലിജൻസ്, തിരുവനന്തപുരം) എന്നിവരടങ്ങുന്ന സംഘമാണ് രൂപീകരിക്കുക. ഉന്നയിക്കപ്പെട്ട പരാതികളിലും ആരോപണങ്ങളിലും സംഘം Read More…
ആഷിക് റിമാ ദന്പതികൾക്കെതിരായ ആരോപണം വലിയ വാർത്തയാകാത്തത് ചിന്തിക്കേണ്ടത് – കെ സുരേന്ദ്രൻ
ആഷിക് അബുവും റിമാ കല്ലിങ്കലും ചേർന്ന് കൊച്ചിയിൽ മയക്കുമരുന്നു പാർട്ടി നടത്താറുണ്ടെന്നും ഈ പാർട്ടിക്കിടയിൽ നിരവധി പെൺകുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടെന്നും ഒരു യുവനടി ഉന്നയിച്ച ആരോപണം എന്തുകൊണ്ടാണ് കേരളത്തിൽ വലിയ വാർത്തയും കോലാഹലവുമാവാതെ പോയതെന്നത് ഏവരേയും ഇരുത്തി ചിന്തിപ്പിക്കുന്ന കാര്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു തുമ്പും വാലുമില്ലാതെ പറഞ്ഞ പല ആരോപണങ്ങളും ആഴ്ചകളോളം ചർച്ച ചെയ്ത മാധ്യമങ്ങളും എന്തേ ഇത് വിട്ടുകളഞ്ഞതെന്നും അദ്ദേഹം ചോദിച്ചു.മട്ടാഞ്ചേരി മാഫിയാസംഘത്തെക്കുറിച്ച് നേരത്തെ ഉയർന്ന ആരോപണങ്ങളും ഇതുപോലെ ലാഘവത്തോടെയാണ് Read More…
പി.വി. അൻവർ ഇന്ന് തിരുവനന്തപുരത്ത്; മുഖ്യമന്ത്രിയെ നേരിട്ട് കാണും
തിരുവനന്തപുരം: കേരള പൊലീസ് വകുപ്പിൽ വലിയ വിവാദങ്ങൾ ഉയർന്നതിനു ശേഷം, പി.വി. അൻവർ എംഎൽഎ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ എത്തുന്നു. അൻവർ ഇന്നലെ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചതുപോലെ, അദ്ദേഹം മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകാൻ സാധ്യതയുണ്ട്. ഇതുവരെ അദ്ദേഹത്തിന്റെ പുനഃക്രമീകരണ നടപടികളെക്കുറിച്ച് എത്ര മണിക്ക് കാണുമെന്നും പരാതി എന്താണെന്നും വ്യക്തമാക്കിയിട്ടില്ല. അന്വേഷണ സംഘത്തെ നിയോഗിച്ചതും, എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കാത്തതും, എസ്പി സുജിത്ത് ദാസിനെ സ്ഥലം മാറ്റിയതുമായ വിഷയങ്ങളിൽ, പി.വി. അൻവറിന്റെ Read More…
തൃശൂർ പൂരം കലുഷിതമായത് ഗൂഢാലോചനയോ? പൊലീസിന് വീഴ്ചയെന്ന് വി.എസ്. സുനിൽകുമാർ
തൃശൂർ: തൃശൂർ പൂരം നടത്തിപ്പിനെ പാളിച്ചയാക്കാൻ ഗൂഢാലോചന നടന്നതായി ആരോപിച്ച് മുൻ മന്ത്രി, തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥി വി.എസ്. സുനിൽകുമാർ രംഗത്തെത്തി. പൂരം നടത്തിപ്പിൽ പൊലീസിന് ഗുരുതരമായ വീഴ്ചയുണ്ടായതായും, ഇത് താൻ അന്ന് തന്നെ ഉന്നയിച്ചിരുന്ന കാര്യമാണെന്നും സുനിൽകുമാർ വ്യക്തമാക്കി. തൃശൂരിൽ ക്യാംപ് ചെയ്തിരുന്ന എഡിജിപി എം.ആർ. അജിത് കുമാറിന്റെ പങ്കിനെക്കുറിച്ച് വ്യക്തമായ അറിവില്ലെങ്കിലും, സംഭവത്തിൽ താനടക്കമുള്ളവർക്കെല്ലാം പ്രതിക്കൂട്ടിലായിട്ടുണ്ടെന്നും സുനിൽകുമാർ കൂട്ടിച്ചേർത്തു. അന്വേഷണ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല, അതിനാൽ ഉടൻ പുറത്ത് വരണം എന്ന Read More…











