കൊച്ചി: സ്വര്‍ണ വിലയില്‍ പുതിയ റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള കുതിപ്പ് തുടരുന്നു. ഇന്ന് മാത്രം പവന് 640 രൂപ വർധിച്ച് 64,480 രൂപയായി. ഗ്രാമിന് 80 രൂപ കൂടി 8,060 രൂപയായി. ഫെബ്രുവരിയില്‍ മാത്രം 2,520 രൂപയാണ് പവന് വർധിച്ചത്. ജനുവരി 22ന് ആദ്യമായി 60,000 കടന്ന സ്വർണവില, ഇപ്പോൾ 64,000 കടന്നതോടെ അടുത്ത ലക്ഷ്യം 65,000 രൂപയാകുമെന്ന് വിപണി വിദഗ്ധർ പ്രവചിക്കുന്നു. രാജ്യാന്തര വിപണിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. ഡോണൾഡ് ട്രംപ് അധികാരത്തിൽ വന്നതിനു പിന്നാലെ, Read More…
Economy
സ്വര്‍ണ വില വീണ്ടും ഉയർന്നു; പവന് ₹280 കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും വർദ്ധന. പവന് ₹280 കൂടിയതോടെ ഇന്നത്തെ വില ₹63,840 ആയി. ഗ്രാമിന് ₹35 വർദ്ധിച്ചു, ഒരു ഗ്രാം സ്വർണത്തിന്റെ വില ₹7,980 ആയി. വിദേശ വിപണിയിലെ അനിശ്ചിതത്വം സ്വർണവിലയെ നേരിട്ട് ബാധിച്ചതായി വിപണി വിദഗ്ധർ വിലയിരുത്തുന്നു. അമേരിക്കയിൽ ഡോണൾഡ് ട്രംപ് അധികാരത്തിലേറുന്നതിന്റെയും ആഗോള ധനവിപണിയിലെ മാറ്റങ്ങളുടെയും പ്രതിഫലനമാണ് ഈ വർദ്ധനയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ജനുവരി 22-നാണ് പവൻ ആദ്യമായി ₹60,000 കടന്നത്. അതിന് ശേഷം സ്വർണവില തുടർച്ചയായി ഉയർന്നേക്കുകയാണ്. Read More…
വീണ്ടും ഇടിവ്; ഡോളറിന് എതിരെ രൂപ 45 പൈസ താഴ്ന്നു
മുംബൈ: ഡോളറിന് എതിരായ വിനിമയത്തിൽ വീണ്ടും കൂപ്പുകുത്തി രൂപ. ഇന്ന് വ്യാപാരത്തുടക്കത്തിൽ 45 പൈസയുടെ ഇടിവ് രേഖപ്പെടുത്തി, നിലവിൽ 87.95 രൂപയിലേക്കാണ് രൂപയുടെ മൂല്യത്തകർച്ച. ആഗോള വിപണിയിൽ ഡോളറിന്റെ കരുത്താർജനവും ആഭ്യന്തര വിപണിയിലെ നെഗറ്റിവ് ട്രെൻഡുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ 9 പൈസയുടെ നേട്ടമുണ്ടാക്കിയിരുന്ന രൂപ, ഇന്ന് വ്യാപാരം തുടങ്ങുമ്പോൾ തന്നെ 45 പൈസയുടെ ഇടിവിലേക്കു വീണു. ഓഹരി വിപണിയും നഷ്ടത്തിലായി. സെൻസെക്‌സ് 343.83 പോയിന്റും, നിഫ്റ്റി 105.55 പോയിന്റും താഴ്ന്നു. പുതിയ താരിഫ് Read More…
രൂപ വീണ്ടും ഇടിഞ്ഞു, 9 പൈസയുടെ നഷ്ടം; എണ്ണവില 75 ഡോളറിലേക്ക്, ഓഹരി വിപണി ‘ഫ്ലാറ്റ്’
മുംബൈ: ഇന്നലെ തിരിച്ചുകയറിയ രൂപ ഇന്ന് വീണ്ടും ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില് 9 പൈസയുടെ നഷ്ടം അനുഭവപ്പെട്ടു. ഡോളര് ഒന്നിന് 87.16 ലേക്കാണ് രൂപ തകര്ന്നത്. ആഗോള വ്യാപാര യുദ്ധത്തിലേക്ക് കളമൊരുക്കി അമേരിക്കയും ചൈനയും പരസ്പരം താരിഫ് ഏര്‍പ്പെടുത്തിയത് അടക്കമുള്ള ഘടകങ്ങളാണ് രൂപയെ സ്വാധീനിക്കുന്നത്. കഴിഞ്ഞദിവസം കാനഡയ്ക്കും മെക്‌സിക്കോയ്ക്കുമെതിരെ തീരുവ ഏര്‍പ്പെടുത്തുന്നത് ഒരു മാസത്തേയ്ക്ക് നീട്ടാന്‍ അമേരിക്ക തീരുമാനിച്ചതിന് പിന്നാലെ രൂപ തിരിച്ചുകയറിയിരുന്നു. റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് നാലുപൈസയുടെ നേട്ടത്തോടെ 87.07ലേക്കാണ് ഇന്നലെ രൂപ തിരിച്ചുകയറിയത്. അതേസമയം, Read More…
സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ കുതിപ്പ്; പവന് 62,000 കടന്നു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും സര്‍വകാല റെക്കോർഡ് കുറച്ചു. പവന് 840 രൂപ ഉയര്‍ന്ന സ്വര്‍ണം ആദ്യമായി 62,000 രൂപ കടന്നു. ഇപ്പോൾ ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില 62,480 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 105 രൂപ ഉയർന്നു, ഇപ്പോൾ ഗ്രാമിന്റെ വില 7,810 രൂപയായി മാറിയിട്ടുണ്ട്. കഴിഞ്ഞ മാസം 22-നാണ് പവന് വില ആദ്യമായി 60,000 കടന്നത്. തുടര്‍ന്നു കുതിപ്പു തുടര്‍ന്ന വില 62,000 കടക്കുമെന്ന ഘട്ടത്തില്‍ ഇന്നലെ തിരിച്ചിറങ്ങിയിരുന്നു. അമേരിക്കയിൽ ഡൊണാൾഡ് Read More…
സ്വർണവില സർവകാല റെക്കോഡിൽ; പവന് 680 രൂപ കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡ് ഉയരത്തിൽ, പവന് 680 രൂപ കൂടി. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വില ₹60,760 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില ₹7,595 ആണ്, ഗ്രാമിന് ₹85 വർദ്ധിച്ചു. രണ്ട് ദിവസമായി മാറ്റമില്ലാതെ തുടരുന്ന സ്വർണവില, നേരത്തെ ചെറിയ ഇടിവ് കണ്ടിരുന്നുവെങ്കിലും ₹60,000ന്റെ മുകളിലാണ് നിലനിൽക്കുന്നത്. കഴിഞ്ഞയാഴ്ച ആദ്യമായി പവൻ വില ₹60,000 കടന്നിരുന്നു. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വർണവിലയെ ബാധിക്കുന്നതായാണ് വിദഗ്ധർ വിലയിരുത്തുന്നത്.
ഡോളറിന് പകരം കറന്‍സി സൃഷ്ടിച്ചാല് 100% താരിഫ്: ഇന്ത്യ അടക്കമുള്ള ബ്രിക്സ് രാജ്യങ്ങള്‍ക്ക് ട്രംപിന്റെ കനത്ത മുന്നറിയിപ്പ്
ന്യൂയോര്‍ക്ക്: യുഎസ് ഡോളറിന് പകരം മറ്റൊരു കറന്‍സി ഉപയോഗിക്കാനുളള നടപടികള് കൈക്കൊള്ളുന്ന ബ്രിക്സ് രാജ്യങ്ങള്‍ക്ക് (ഇന്ത്യ, ചൈന, റഷ്യ, ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഉള്‍പ്പെടെ) ട്രംപിന്റെ കനത്ത മുന്നറിയിപ്പ്. 47-ാമത് യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ശേഷമുള്ള പ്രസംഗത്തിലാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യം വീണ്ടും ആവര്‍ത്തിച്ചത്. “ബ്രിക്സ് രാജ്യങ്ങള് ഡോളറിന് പകരമായി മറ്റൊരു കറന്‍സി സൃഷ്ടിക്കാന് ആഗ്രഹിക്കുന്നുവെങ്കില്, അത് അവര്‍ ചെയ്യട്ടെ. പക്ഷേ, അതിനുശേഷം അവര്‍ അമേരിക്കയുമായി ബിസിനസ് നടത്താന് ശ്രമിക്കുമ്പോള്, കുറഞ്ഞത് 100% Read More…
60,000 കടന്ന് സ്വർണവില; സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ
കൊച്ചി: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിലെത്തി. ഒരു പവന്റെ വില 60,200 രൂപയിലെത്തി, ഒറ്റയടിക്ക് പവന് 600 രൂപയാണ് കൂടിയത്. ഗ്രാമിന് 75 രൂപ കൂടി, ഒരു ഗ്രാം സ്വർണത്തിന്റെ ഇപ്പോഴത്തെ വില 7,525 രൂപയാണ്. കഴിഞ്ഞ വർഷം ഒക്ടോബർ 31-ന് രേഖപ്പെടുത്തിയ 59,640 രൂപയായിരുന്നു ഇതുവരെ ഏറ്റവും ഉയർന്ന സ്വർണവില. ഈ റെക്കോർഡും മറികടന്ന് സ്വർണവില കുതിച്ചുയരുകയാണ്. ഈ മാസത്തിന്റെ തുടക്കത്തിൽ സ്വർണവില 57,200 രൂപയായിരുന്നു, ഇത് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു. ഡോളർ Read More…
മണപ്പുറം ഫിനാൻസിന് കനത്ത തിരിച്ചടി: ആശിർവാദ് മൈക്രോ ഫിനാൻസിനെതിരായ RBI നടപടി ഓഹരിയിൽ പ്രതിഫലിച്ചു.
മുൻനിര ഗോൾഡ് ലോൺ കമ്പനിയുടെ ഓഹരി 15% ഇടിഞ്ഞു; ബ്രോക്കറേജ് സ്ഥാപനങ്ങൾ റേറ്റിങ് താഴ്ത്തി. രാജ്യത്തെ മുൻനിര ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ മണപ്പുറം ഫിനാൻസിന് ഇന്ന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. കമ്പനിയുടെ ഉപകമ്പനിയായ ആശിർവാദ് മൈക്രോ ഫിനാൻസിനെതിരെ റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം മണപ്പുറം ഫിനാൻസിന്റെ ഓഹരി വില 15% ഇടിഞ്ഞു. ഇതോടെ മുൻനിര ബ്രോക്കറേജ് സ്ഥാപനങ്ങൾ മണപ്പുറം ഫിനാൻസ് ഓഹരിയെ ഡൗൺഗ്രേഡ് ചെയ്തതും മറ്റൊരു പ്രതികൂല ഘടകമായി. അമിത പലിശ ഈടാക്കൽ, വായ്പ Read More…
പാലക്കാടിന് വ്യവസായ സ്മാർട്ട് സിറ്റി: 3,806 കോടി രൂപയുടെ വലിയ നിക്ഷേപം
പാലക്കാട്: കേന്ദ്ര സർക്കാരിന്റെ വലിയ പദ്ധതിയായ ഇന്ത്യയുടെ 12 വ്യവസായ സ്മാർട്ട് നഗരങ്ങളിൽ ഒന്നാണ് പാലക്കാടിന്റെ പുതുശേരി. 51,000 പേർക്ക് നേരിട്ട് തൊഴിൽ നൽകാൻ പദ്ധതിക്ക് ലക്ഷ്യമിട്ടിരിക്കുകയാണ്. 3,806 കോടി രൂപ ചെലവിൽ കൊച്ചി-സേലം പാതയിലായിരിക്കും ഈ വ്യവസായ നഗരം സ്ഥാപിക്കുന്നത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആണ് കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷം ഈ പ്രമുഖ തീരുമാനം പ്രഖ്യാപിച്ചത്. ദേശീയ വ്യവസായ ഇടനാഴി വികസന പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ സ്മാർട്ട് സിറ്റി നിർമിക്കുന്നത്. മെഡിക്കൽ, കെമിക്കൽ, നോൺ Read More…







