Health Kerala Medical News

അല്‍ റീം ഹോട്ടല്‍ ഭക്ഷ്യ വിഷബാധ; ചികിത്സയിലുള്ളവര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

കൊച്ചിയിലെ അല്‍ റീം ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റവര്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. മൂന്ന് പേരുടെ സാമ്പിള്‍ ശേഖരിച്ചതിലാണ് ഷിഗെല്ല ബാക്ടീരിയ കണ്ടെത്തിയത്. ഹോട്ടലിനെതിരെ നോര്‍ത്ത് പോലീസ് കേസെടുത്തു. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഹോട്ടല്‍ അടപ്പിച്ചിരുന്നു.ഈ മാസം 10, 11 ദിവസങ്ങളില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 32 പേരെയാണ് ആദ്യ രണ്ട് ദിവസങ്ങളിലായി ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് എട്ട് പേര്‍ കൂടി ആശുപത്രിയില്‍ പ്രവേശിച്ചു. 15 പേരുടെ സാമ്പിള്‍ പരിശോധിച്ചതില്‍ നിന്ന് Read More…

Kerala Medical News

ഒന്നര വയസുകാരൻ്റെ മരണം; ചികിത്സാ പിഴവെന്ന് മെഡിക്കല്‍ ബോര്‍ഡ്

പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഒന്നര വയസുകാരന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. രാവിലെ ചികിത്സക്കെത്തിയ കുട്ടിക്ക് വൈകീട്ടോടെയാണ് അനസ്‌തേഷ്യ നല്‍കിയത്. ആ സമയം കുട്ടിയുടെ മുറിവ് ഉണങ്ങിയിരുന്നു. ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് പ്രവര്‍ത്തിച്ചതെന്നും ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്ന് കുറ്റകരമായ അനാസ്ഥയാണ് ഉണ്ടായതെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി.പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്ന് കുട്ടിക്ക് അനസ്‌തേഷ്യ കൊടുത്തതിന് ശേഷമാണ് ബോധം നഷ്ടമായത്. പിഴവ് മനസിലാക്കി വൈകീട്ട് ആറോടെ കണ്ണൂര്‍ ബേബി Read More…

Health Kerala Medical News

അനസ്‌തേഷ്യ പിഴവ്; ചികിത്സയിലായിരുന്ന ഒന്നര വയസുകാരന്‍ മരിച്ചു

കണ്ണൂരില്‍ പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കി പിഴവ് സംഭവിച്ചതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ കുഞ്ഞ് മരിച്ചു. പയ്യന്നൂര്‍ എരമം സ്വദേശികളായ സൂരജ്ൃവിജിഷ ദമ്പതികളുടെ ഒന്നര വയസ്സുള്ള മകന്‍ ദേവാന്‍ഷ് ശൗര്യയാണ് മരിച്ചത്. ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇന്ന് ഉച്ചയോടെയായിരുന്നു രക്തസമ്മര്‍ദ്ദത്തില്‍ മാറ്റങ്ങള്‍ വന്ന് മസ്തിഷ്‌കമരണം സംഭവിച്ചത്.നാല് ദിവസം മുമ്പ് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ദേവാന്‍ഷ് വീണ് പരിക്കേറ്റത്. മുഖത്തും ചുണ്ടിലും പരിക്കേറ്റ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോള്‍ സ്റ്റിച്ചിടണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. പിന്നീട് ബേബി Read More…

India Medical News

ഡൽഹിയിൽ 31,700 ഓക്സിറ്റോസിൻ ഇഞ്ചക്ഷൻ വയലുകൾ പിടിച്ചെടുത്തു

ന്യൂഡൽഹി: നിർബന്ധിത ശീതശൃംഖല (കോൾഡ് ചെയിൻ) മാനദണ്ഡങ്ങൾ ലംഘിച്ച് ഊഷ്മാവിൽ സൂക്ഷിച്ചിരുന്ന 31,700 ഓക്സിറ്റോസിൻ ഇഞ്ചക്ഷൻ വയലുകൾ ഡൽഹി സർക്കാരിൻ്റെ ഡ്രഗ്സ് കൺട്രോൾ വകുപ്പ് പിടിച്ചെടുത്തു. കിഴക്കൻ ഡൽഹിയിലെ പട്‌പർഗഞ്ച് ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു ഔഷധ സ്ഥാപനത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് നടപടി. ആരോഗ്യമന്ത്രി പങ്കജ് കുമാർ സിങ്ങിൻ്റെ നിർദേശത്തെ തുടർന്ന് വകുപ്പ് നടപ്പാക്കുന്ന എൻഫോഴ്‌സ്‌മെൻ്റ് പരിശോധനയുടെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. ഓക്സിറ്റോസിൻ ഇൻജക്ഷൻ IP 5 IU/ml വയലുകൾ 2 മുതൽ 8 ഡിഗ്രി സെൽഷ്യസ് Read More…

Job Kerala Medical News

ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെൻ്ററിൽ സ്റ്റാഫ് നഴ്സ്, നഴ്സിങ്ങ് അസിസ്റ്റൻ്റ്, ഫാർമസിസ്റ്റ് ഒഴിവുകൾ

ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെൻ്ററിൽ ഒഴിവുള്ള Staff Nurse Grade II (Cadre Strength), Pharmacist Grade-II, Nursing Assistant(Male, Female) തസ്തികകളിലേക്ക് 179 ദിവസത്തേക്കോ അല്ലെങ്കിൽ സ്ഥിരനിയമനം നടത്തുന്നത് വരേയ്ക്കോ അർഹതപ്പെട്ട പ്രമോഷൻ അനുവദിക്കുന്നത് വരെയ്ക്കോ ഏതാണോ ആദ്യം അതുവരെയ്ക്ക് താല്ക്കാലിക നിയമനം നടത്തും. യോഗ്യരായ ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 21ന് യഥാക്രമം 10 AM, 12 PM, 2.30 PM എന്നീ സമയത്ത് ദേവസ്വം ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്‌ചയിൽ പങ്കെടുക്കാം. താല്പര്യമുളള ഉദ്യോഗാർത്ഥികൾ ജാതി, Read More…

Health Kerala Medical News

മുണ്ടിനീര് വ്യാപിക്കുന്നു; ആലപ്പുഴയില്‍ സ്‌കൂളിന് 21 ദിവസം അവധി

മുണ്ടിനീര് വ്യാപിക്കുന്ന സാഹചര്യത്തില്‍ ആലപ്പുഴ തുമ്പോളി എസ്എന്‍വി സ്‌കൂളിന് അവധി പ്രഖ്യാപിച്ചു. 21 ദിവസത്തേക്കാണ് ജില്ല കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. സ്‌കൂളില്‍ കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് അസുഖം വ്യാപിച്ചതോടെയാണ് രോഗം മറ്റുള്ള കുട്ടികളിലേക്ക് പടരാതിരിക്കാനായി അവധി നല്‍കി ഉത്തരവായത്.ഈ രോഗത്തിന് ഇന്‍ക്യുബേഷന്‍ കാലയളവ് 21 ദിവസമായതിനാല്‍ അത്രയും ദിവസം അവധി നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജൂലൈ 1 മുതല്‍ 21 ദിവസത്തേക്ക് മുന്‍കാല പ്രാബല്യത്തില്‍ അവധി അനുവദിച്ചത്.

Health Kerala Medical News

സംസ്ഥാനത്ത് പിടിമുറുക്കി ഷിഗെല്ല

സംസ്ഥാനത്ത് ഷിഗെല്ല രോഗം പടരുന്നു. വ്യാഴാഴ്ച് ആറ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ നാല് പേര്‍ക്കും പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ ഒരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ മാസം മുതല്‍ കേരളത്തില്‍ 216 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6 പേര്‍ മരിക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം 294 പേര്‍ക്കാണ് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്. കുടലിനെയാണ് ഷിഗെല്ല ബാക്ടീരിയ ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍ എല്ലാവര്‍ക്കും ഈ Read More…

Health India International Medical News

ദേശീയ ഡോക്ടേഴ്സ് ദിനത്തിൽ രാജ്യത്തെ ഡോക്ടർമാർക്ക് ആശംസകളുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ ഡോക്ടർമാർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു. രാജ്യത്തിൻ്റെ ആരോഗ്യസംരക്ഷണ സംവിധാനത്തിൻ്റെ നട്ടെല്ലാണ് ഡോക്ടർമാരുടെ കഠിനാധ്വാനവും കരുണയും അർപ്പണബോധവുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയുടെ ആരോഗ്യരംഗം ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. മെഡിക്കൽ കോളേജുകളുടെ എണ്ണം ഇരട്ടിയിലധികമായി വർധിച്ചെന്നും ബിരുദ-ബിരുദാനന്തര മെഡിക്കൽ സീറ്റുകൾ വലിയ തോതിൽ കൂട്ടിയതായും പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിലൂടെ കൂടുതൽ വിദ്യാർഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസത്തിന് അവസരം ലഭിക്കുന്നതോടൊപ്പം രാജ്യത്തിൻ്റെ ആരോഗ്യ സേവനരംഗം Read More…

Health Kerala Medical News

ഓപ്പറേഷന്‍ തൂഫാന്‍; കേരള ചരിത്രത്തിലെ ഏറ്റവും വലിയ നാര്‍ക്കോട്ടിക് വേട്ട

കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാര്‍ക്കോട്ടിക് വേട്ടയാണ് ഓപ്പറേഷന്‍ തൂഫാനെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മയക്കുമരുന്ന് വിപണിയില്‍ മുമ്പ് പഞ്ചാബായിരുന്നു മുന്നിലുണ്ടായിരുന്നതെന്നും ഇന്നത് കേരളമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന റെയ്ഡില്‍ ഇതിനകം അയ്യായിരം പേരെയാണ് അറസ്റ്റ് ചെയ്തത്. നാലായിരത്തിലധികം കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് ലോബികളെ തകര്‍ക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കാസര്‍കോഡ് മയക്കുമരുന്ന് ചേര്‍ത്ത് ഉണ്ടാക്കുന്ന മിഠായി കമ്പനിയിലും അറസ്റ്റ് നടന്നു. സ്‌കൂള്‍ കുട്ടികളെ ചെറുപ്രായത്തില്‍ തന്നെ Read More…

Health Kerala Medical News

സംസ്ഥാനത്ത് ആറ് പേര്‍ക്ക് ഷിഗെല്ല

സംസ്ഥാനത്ത് ആറ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ നാല് പേര്‍ക്കാണ് ഷിഗെല്ല ബാധിച്ചത്. മലപ്പുറത്ത് രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസം ഇതുവരെയായി 197 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഈ വര്‍ഷം ഇതുവരെയായി 273 പേര്‍ക്കാണ് രോഗം ബാധിച്ചത്. അതെസമയം നിപ ബാധിതന്‍ ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ചികിത്സ തുടരുകയാണ്.നിപ ബാധിതനുമായി സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന നിരീക്ഷണം പൂര്‍ത്തിയാക്കിയ നാല് പേരെ ക്വാറന്റീനില്‍ നിന്നും ഒഴിവാക്കി.