Health India International Kerala Medical News Politics

കോഴിക്കോട് അമ്മത്തൊട്ടിലിൽ ലഭിച്ച പെൺകുഞ്ഞിന് നേത്ര എന്ന് പേരിട്ടു

കോഴിക്കോട്: കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ ലഭിച്ച ഏഴു ദിവസം പ്രായമുള്ള പെൺകുഞ്ഞിന് നേത്ര എന്ന് പേരിട്ടു. ലോക കാഴ്ചദിനത്തിലാണ് കുഞ്ഞിന് ഈ പേര് നൽകിയതെന്ന് അധികൃതർ അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് 5.30ഓടെ അമ്മത്തൊട്ടിലിലെ അലാറം മുഴങ്ങിയതിനെ തുടർന്ന് ആശുപത്രി ജീവനക്കാർ സ്ഥലത്തെത്തി കുഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നു. കുഞ്ഞുങ്ങളെ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ ഉപേക്ഷിക്കുന്നത് ഒഴിവാക്കാനും സുരക്ഷിതവും രഹസ്യസ്വഭാവമുള്ളതുമായ മറ്റൊരു മാർഗം ഒരുക്കാനും കേരള സർക്കാർ ആരംഭിച്ച പദ്ധതിയാണ് അമ്മത്തൊട്ടിൽ. കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലാണ് ഓട്ടോമാറ്റിക് Read More…

Health Kerala Medical News

കിടപ്പ് രോഗികൾക്ക് കൈതാങ്ങായി സൗപർണ്ണിക ഫൗണ്ടേഷൻ ഡയപ്പർ വിതരണം നടത്തി

▪️സൗപർണ്ണിക കെയർ പദ്ധതിക്ക് തുടക്കം കോഴിക്കോട് : കിടപ്പ് രോഗികൾക്ക് കൈതാങ്ങുമായിസൗപർണ്ണിക ഫൗണ്ടേഷൻ കോഴിക്കോടിൻ്റെ ആഭിമുഖ്യത്തിൽ നടക്കാവ് ശ്രീ മൂകാംബിക വിദ്യാനികേതനിൽ നടന്ന ഡയപ്പർ വിതരണംവെസ്റ്റ്ഹിൽ അനാഥ മന്ദിരം ജോ: സെക്രട്ടറി പി. രാജ നന്ദിനി ഉദ്ഘാടനം ചെയ്തു കിടപ്പ് രോഗികളുടെ ബന്ധുകൾ ഏറ്റുവാങ്ങി കിടപ്പ് രോഗികൾക്ക് പെൻഷൻ, രോഗികളെ നോക്കുന്നവർക്ക് ധനസഹായം ലഭിക്കുന്ന അശ്വാസ കിരണം പദ്ധതി. യു.ഡി.ഐ.ഡി കാർഡ് തുടങ്ങി സർക്കാറിൽ നിന്ന് ലഭിക്കുന്ന വിവിധ പദ്ധതികൾ കിടപ്പ് രോഗികൾക്ക് വാങ്ങി കൊടുക്കുന്നതിന് സൗപർണ്ണിക Read More…

Agriculture Economy Health India News Politics

മഹാരാഷ്ട്രയിലെ വരൾച്ച സ്ഥിതി വിലയിരുത്താൻ കേന്ദ്രസംഘം

മുംബൈ: മഹാരാഷ്ട്രയിലെ വരൾച്ചാ സ്ഥിതി വിലയിരുത്താൻ കേന്ദ്രസർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചതായി സംസ്ഥാന കൃഷിമന്ത്രി ദത്താത്രേയ ഭർണെ അറിയിച്ചു. സംസ്ഥാനത്തെ 358 താലൂക്കുകളിൽ 265 എണ്ണം വരൾച്ചബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരുമായി സഹകരിച്ച് സംഘം വരൾച്ചബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികളുടെ തീവ്രത വിലയിരുത്തും. ദുരിതാശ്വാസ, പുനരധിവാസ നടപടികൾ സംബന്ധിച്ച ശുപാർശകളും സംഘം സമർപ്പിക്കും. വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് കേന്ദ്രസർക്കാരിന് കൈമാറും. സംസ്ഥാനത്തിന്റെ ഏകദേശം 80 ശതമാനം പ്രദേശവും വരൾച്ചയുടെ പിടിയിലാണെന്നും കൃഷിക്ക് വ്യാപകമായ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. Read More…

Health Kerala Medical News science

പാമ്പുകടിയേറ്റാൽ ആൻ്റിവെനം 108 ആംബുലൻസിൽ ലഭ്യമാണെന്ന സന്ദേശം വ്യാജം; പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി

തിരുവനന്തപുരം: പാമ്പുകടിയേറ്റാൽ നൽകുന്ന ആന്റിവെനം 108 ആംബുലൻസുകളിലും ലഭ്യമാണ് എന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാട്ട്സ് ആപ്പ് വഴിയും മറ്റ് സാമൂഹ്യമാധ്യമങ്ങൾ വഴിയും പാമ്പുകടിയേറ്റാൽ ഉടൻ 108-ലേക്ക് വിളിക്കാം ആംബുലൻസ് രോഗിയുടെ വീട്ടിനടുത്തേക്ക് എത്തി ആവശ്യമായ ഇഞ്ചക്ഷനും പ്രാഥമിക ചികിത്സയും നൽകുന്നതാണ് എന്ന തരത്തിൽ ഒരു വ്യാജ പ്രചാരണം വ്യാപകമാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സന്ദേശം നിരവധി പേരിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുകയാണ്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ വ്യാജ പ്രചരണത്തിനെതിരെ സംസ്ഥാന പോലീസ് Read More…

Health India Kerala News

പ്രധാനമന്ത്രിയുടെ 25 വർഷത്തെ രാഷ്ട്രസേവനത്തിന് ആദരം

കുറ്റുമുക്കിൽ ബിജെപിയുടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ 25 വർഷത്തെ രാഷ്ട്രസേവനത്തിന്റെ ഭാഗമായി ബിജെപി കുറ്റുമുക്ക് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സേവാ സങ്കൽപ്പ് അഭിയാന്റെ ഭാഗമായി ചേറൂർ കിണർ ബസ് സ്റ്റോപ്പിന് സമീപമുള്ള മാനു മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ച ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. ശാന്തിഗിരി ആയുർവേദ സിദ്ധ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ അസ്ഥിബലക്ഷയ നിർണയ പരിശോധനയും ആര്യ കണ്ണാശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ Read More…

Health India Medical News Politics

രാജസ്ഥാനിൽ വരൾച്ചാ സാഹചര്യം; അടിയന്തര പദ്ധതി തയ്യാറാക്കണമെന്ന് അശോക് ഗെഹ്‌ലോട്ട്

ജയ്പൂർ: രാജസ്ഥാനിലെ ചില ഭാഗങ്ങളിൽ നിലനിൽക്കുന്ന ‘വരൾച്ചാസമാന’ സാഹചര്യം നേരിടാൻ സംസ്ഥാന സർക്കാർ അടിയന്തര പദ്ധതി തയ്യാറാക്കണമെന്ന് മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ആവശ്യപ്പെട്ടു. വരും മാസങ്ങളിൽ കുടിവെള്ളം, കാലിത്തീറ്റ, തൊഴിൽ എന്നിവ പ്രധാന പ്രശ്നങ്ങളായി മാറാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സാഹചര്യം സർക്കാർ ഗൗരവമായി കാണണമെന്നും അടിയന്തരമായി മുന്നൊരുക്കങ്ങൾ ആരംഭിക്കണമെന്നും ഗെഹ്‌ലോട്ട് ആവശ്യപ്പെട്ടു. ജയ്പൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ജനങ്ങൾക്കും മൃഗങ്ങൾക്കും ആവശ്യമായ കാലിത്തീറ്റയും കുടിവെള്ളവും ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തണം. ഇപ്പോൾ തന്നെ അടിയന്തര Read More…

Health India Kerala Medical News Politics

വർധിച്ചുവരുന്ന കിഡ്നി രോഗങ്ങൾ

ഡോ. കരുണൻ കണ്ണമ്പൊയിലിൽ സീനിയർ കൺസൾട്ടൻ്റ് നെഫ്രോളജിസ്റ്റ് & വേൾഡ് കിഡ്‌നി ഡേ / IFKF സ്ഥാപക അംഗം ഇന്നത്തെ സ്വർണ്ണവിലയേക്കാൾ വേഗത്തിലാണ് വൃക്കരോഗങ്ങളും അതുമായി ബന്ധപ്പെട്ട മറ്റ് അസുഖങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുന്നത്. ‘ക്യാൻസർ ഒരു രോഗമല്ല?’ എന്ന തരത്തിൽ മുദ്രാവാക്യങ്ങൾ മാറ്റാൻ പോലും ലോകാരോഗ്യ സംഘടനയെ (WHO) ഇത് പ്രേരിപ്പിക്കുന്നു; മറ്റ് രോഗങ്ങളുടെ കാര്യത്തിലും സമാനമായ അവസ്ഥയാണുള്ളത്. ആരോഗ്യത്തേക്കാൾ രോഗാവസ്ഥയ്ക്ക് പ്രാധാന്യം ലഭിക്കുന്ന ഇന്നത്തെ സാഹചര്യം ദൗർഭാഗ്യകരമാണ്. എല്ലാ രാജ്യങ്ങളിലും ആശുപത്രികളുടെയും മരുന്ന് കടകളുടെയും എണ്ണം വർദ്ധിക്കുന്നതിന് Read More…

Economy Health India International Medical News Politics

ഫ്ലൈദുബായ് വിമാനം അപകടത്തിൽനിന്ന് രക്ഷിച്ച പൈലറ്റ് സ്മിത് മച്ചാറിനെ പ്രശംസിച്ച് പ്രധാനമന്ത്രി

ഫ്ലൈദുബായ് വിമാനത്തിലെ ഗുരുതര സംഭവത്തിനിടെ ധീരമായ ഇടപെടൽ നടത്തിയ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. യാത്രക്കാരുടെ ജീവൻ രക്ഷിക്കുകയും വലിയ ദുരന്തം ഒഴിവാക്കുകയും ചെയ്ത മച്ചാറിനെ മോദി ‘ഹീറോ’ എന്നാണ് വിശേഷിപ്പിച്ചത്. ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സംഭവം നടന്നത്. സഹപൈലറ്റ് മച്ചാറിനെ ആക്രമിക്കുകയും വിമാനത്തിന്റെ നിയന്ത്രണം കൈക്കലാക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് റിപ്പോർട്ടുകൾ. “ക്യാപ്റ്റൻ സ്മിത് മച്ചാർ ഒരു ഹീറോയാണ്,” എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പ്രധാനമന്ത്രി പറഞ്ഞു. Read More…

Health India News Politics

അമിത് ഷാ ‘നശാമുക്ത യാത്ര’ ഗുജറാത്തിൽ നിന്ന് തുടങ്ങണം: എഎപി

ചണ്ഡീഗഢ്: പഞ്ചാബിലെ ജലന്ധറിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ ‘നശാമുക്ത് പഞ്ചാബ് യാത്ര’ക്കെതിരെ ആം ആദ്മി പാർട്ടി (എഎപി) രംഗത്ത്. ലഹരിക്കെതിരായ പോരാട്ടത്തിൻ്റെ പേരിൽ പഞ്ചാബിനെ മാത്രം ലക്ഷ്യമിടുന്നത് അവസാനിപ്പിച്ച് രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ലഹരി ശൃംഖലകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എഎപി ആവശ്യപ്പെട്ടു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരി കടത്ത് തടയുന്നതിനും കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് എഎപി പ്രസ്താവനയിൽ പറഞ്ഞു. അമിത് ഷാ പഞ്ചാബിൽ ലഹരിവിരുദ്ധ പ്രചാരണത്തിൽ പങ്കെടുക്കുന്നതിനിടെ ഗുജറാത്ത് എടിഎസും ഇന്ത്യൻ Read More…

Health Kerala Medical News Politics

ദാരിദ്ര്യരേഖയിൽ താഴെയുള്ളവർക്ക് സൗജന്യ ഹൃദ്രോഗ പരിശോധന പദ്ധതിയുമായി ആരോഗ്യമന്ത്രി

ദാരിദ്യരേഖയിൽ താഴെയുള്ളവർക്ക് ഹൃദയാഘാതം നേരത്തെ തിരിച്ചറിയുന്ന പരിശോധന സൗജന്യമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിലെ എഎംസിഎച്ച്എസ്എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ലോക ഹൃദയദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഫലപ്രദമായ ഹൃദയ പരിശോധന സാധാരണക്കാർക്കും ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇസിജി യിലും മറ്റും കൃത്യമായ ഫലം കിട്ടാൻ പ്രയാസമുണ്ടായേക്കാം. ഹ്യദയാഘാതം വേഗത്തിൽ തിരിച്ചറിയുന്ന ട്രോപ്പ് ടി പരിശോധന ബിപിഎൽ വിഭാഗത്തിന് സൗജന്യമാക്കും. എല്ലാവർക്കും സംരക്ഷണം കൊടുക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. സ്വകാര്യ Read More…