ന്യൂഡൽഹി: ഐസിഎസ്ഇ (പത്താം ക്ലാസ്) പരീക്ഷകൾ ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെ നടക്കുമെന്ന് കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (CISCE) അറിയിച്ചു. ഐഎസ്‌സി (പന്ത്രണ്ടാം ക്ലാസ്) പരീക്ഷകൾ ഫെബ്രുവരി 13 മുതൽ ഏപ്രിൽ 5 വരെ നടക്കും. പത്താം ക്ലാസ് പരീക്ഷയ്ക്ക് 2,53,384 വിദ്യാർത്ഥികളും പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് 1,00,067 വിദ്യാർത്ഥികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരീക്ഷാ ഷെഡ്യൂളിന് വിശദവിവരങ്ങൾ cisce.org എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
Education
സിബിഎസ്ഇ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; 2025 ഫെബ്രുവരി 15 മുതൽ പരീക്ഷകൾ
ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് , പ്ലസ് ടു പൊതുപരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു.പരീക്ഷകൾ 2025 ഫെബ്രുവരി 15-ന് ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷ മാർച്ച് 18-നും പ്ലസ്ടു പരീക്ഷ ഏപ്രിൽ നാലിനും അവസാനിക്കും. പരീക്ഷാ ടൈംടേബിള്‍ cbse.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. പരീക്ഷക്ക് 86 ദിവസം മുമ്പ് തീയതി പ്രഖ്യാപിക്കുന്നതെന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. പ്രാക്ടിക്കൽ പരീക്ഷകൾക്കായുള്ള തീയതികൾ നേരത്തേ പുറത്തുവിട്ടിരുന്നു. പത്താം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷ 2025 ജനുവരി ഒന്നിനും 12-ാം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 15-നും Read More…
ഐസിഫോസും സിഎസ്ടിടിയും ധാരണാപത്രം ഒപ്പുവച്ചു
അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസനകേന്ദ്രവും (ഐസിഫോസ്), കേന്ദ്ര സ്ഥാപന കമ്മീഷൻ ഫോർ സയന്റിഫിക് ആൻഡ് ടെക്‌നിക്കൽ ടെർമിനോളജിയും (സിഎസ്ടിടി) മായി നവംബർ 18-ന് ധാരാണാപത്രം ഒപ്പുവെച്ചു. പൊതുസമൂഹത്തിനും ഭിന്നശേഷിക്കാരായ ഉപയോക്താക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന മലയാളഭാഷാ സംവിധാനങ്ങളുടെ നിർമാണം, സാങ്കേതികക്ഷമത വർദ്ധിപ്പിക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുംവേണ്ടിയുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ ധാരണാപത്രം. സിഎസ്ടിടി ചെയർമാൻ പ്രൊഫ. ഗിരീഷ് നാഥ് ജാ, ഐ.സി.ഫോസ് ഡയറക്ടർ ഡോ.സുനിൽ ടി.ടി, സി.എസ്.ടി.ടി.യുടെ കൊളാബറേഷൻ യൂണിറ്റ് അംഗം മേഴ്‌സി, ഡോ. രാജീവ് ആർ. ആർ Read More…
ഫീസ് വർധനക്കെതിരെ പ്രതിക്ഷേധം: കേരള-കാലിക്കറ്റ് സർവകലാശാലകളിൽ നാളെ കെഎസ്‌യു പഠിപ്പ് മുടക്കും
തിരുവനന്തപുരം: കേരള-കാലിക്കറ്റ് സർവകലാശാലകളുടെ കീഴിലുള്ള കോളേജുകളിൽ നാളെ കെഎസ്‌യു (കേരള സ്റ്റുഡന്റ്‌സ് യൂണിയൻ) പഠിപ്പ് മുടക്കും. നാലു വർഷ ബിരുദ കോഴ്സുകൾ മറയാക്കി സർവകലാശാലകൾ ഫീസ് നിരക്കുകൾ കുത്തനെ കൂട്ടിയതായുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് സമരം. ബിരുദ കോഴ്സുകളുടെ കാലയളവ് നാലു വർഷമാക്കി മാറ്റിയതിന്റെ പേരിൽ ഫീസ് മൂന്നും നാലും ഇരട്ടിയാക്കി വർധിപ്പിച്ചതായി കെഎസ്‌യു ആരോപിക്കുന്നു. ഇതിനെതിരെ കേരള സർവകലാശാലാ ആസ്ഥാനത്തും വിവിധ ക്യാമ്പസുകളിലും വിദ്യാർത്ഥി സംഘടനകൾ മുൻകൂട്ടി പ്രതിഷേധ പരിപാടികൾ നടത്തിയിരുന്നു. “സർക്കാരിന്റെയും സർവകലാശാലയുടെയും കൂട്ടുകച്ചവടം വിദ്യാർത്ഥി Read More…
ഉപതെരഞ്ഞെടുപ്പ് ; കേരള സർവകലാശാലയിലെ ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റി വെച്ചു
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില് കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന മുഴുവൻ തിയറി, പ്രാക്ടിക്കൽ പരീക്ഷകളും മാറ്റിവെച്ചതായി അറിയിച്ചു. പുതുക്കിയ തീയതികൾ സർവകലാശാലയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല, എന്നാൽ മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നവംബർ 20-ന് പാലക്കാട് നിയോജക മണ്ഡലത്തിൽ പൊതുഅവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും അടക്കം ഈ അവധി ബാധകമാക്കും. മണ്ഡലത്തിനുള്ളിൽ വോട്ട് ഉള്ളവർക്കും മണ്ഡലത്തിന് പുറത്തുള്ള ഓഫീസുകളിൽ ജോലി ചെയ്യുന്നവർക്കും വേതനത്തോടുകൂടിയ അവധി നൽകണമെന്നാണ് നിർദേശം.
ആര്‍ത്തവ ശുചിത്വ നയം കേന്ദ്രം അംഗീകരിച്ചു; സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് സൗജന്യ സാനിറ്ററി പാഡുകൾ
ന്യൂഡൽഹി: സ്‌കൂൾ വിദ്യാർത്ഥിനികൾക്കായി ആര്‍ത്തവ ശുചിത്വ നയം കേന്ദ്രം അംഗീകരിച്ചു. പുതിയ നയ പ്രകാരം, ആറു മുതല് 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥിനികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നൽകും. സ്കൂളുകളില്‍ പ്രത്യേകം ശുചിമുറി സൗകര്യവും ഉറപ്പാക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരത്തോടെ, വനിതാ ശിശുക്ഷേമ മന്ത്രാലയം നവംബര്‍ രണ്ടിന് നയം തയാറാക്കി. ആര്‍ത്തവ ശുചിത്വത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ ബോധവൽക്കരണം നടത്തുന്നതും മനോഭാവം മാറ്റാനുമാണ് പുതിയ നയത്തിന്റെ ലക്ഷ്യം.
ഫോട്ടോജേണലിസം ഡിപ്ലോമ: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഫോട്ടോജേണലിസം കോഴ്സിന്റെ 13-ാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കാലാവധി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. ഓരോ സെന്ററിലും 25 സീറ്റുകൾ ഉണ്ട്. സർക്കാർ അംഗീകാരമുള്ള കോഴ്‌സിന് 25,000 രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ www.keralamediaacademy.org യിലൂടെ സമർപ്പിക്കാം. സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി Read More…
2025ലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: 2025ലെ എസ്‌എസ്‌എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. ഹയർ സെക്കൻഡറി ഒന്നാം വർഷം മാർച്ച് 6 മുതൽ 29 വരെയും രണ്ടാം വർഷം മാർച്ച് 3 മുതൽ 26 വരെയും പരീക്ഷകൾ നടക്കും. മൂല്യനിർണയം ഏപ്രിൽ 8 മുതൽ 25 വരെ നടക്കും, മെയ് മൂന്നാം ആഴ്ചയിൽ ഫലം പ്രഖ്യാപിക്കും. എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 17 മുതൽ 21വരെ, ജനുവരി 20 മുതൽ Read More…
പൊതുവിദ്യാഭ്യാസത്തിന്‍റെ ഗുണമേന്മ ഉയര്‍ത്താന്‍ ജനപങ്കാളിത്തതോടെ പദ്ധതി നടപ്പാക്കും
പൊതുവിദ്യാഭ്യാസത്തിന്‍റെ ഗുണമേന്മ ഉയര്‍ത്താന്‍ ജനപങ്കാളിത്തതോടെ പദ്ധതി നടപ്പാക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിദ്യാഭ്യാസ മേഖലയുടെ ഉന്നതിക്ക് പൊതുബോധം മാറ്റിയെടുക്കാനാവണമെന്നും അതില്‍ അധ്യാപകര്‍ക്ക് പ്രധാന പങ്ക് വഹിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പാക്കുന്നതിന് അധ്യാപകര്‍ക്കാണ് പ്രധാന പങ്ക് വഹിക്കാനാവുക. അധ്യാപന ശേഷി മെച്ചപ്പെടുത്താനാവശ്യമായ പരിശീലനങ്ങള്‍ നല്‍കണം. ഓരോ സ്കൂളിന്‍റെയും നില മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടല്‍ വേണം. അതിന് സ്കൂള്‍തല ആസൂത്രണം നടത്തണം. കുട്ടികളുടെ വായന എഴുത്ത് എന്നിവ ഉറപ്പാക്കണം. ഓരോ കുട്ടിയുടെയും പിറകില്‍ Read More…
അസാപ് കേരളയിലെ പുതിയ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
കേരള സര്‍ക്കാര്‍ സംരംഭമായ അസാപ് കേരളയില്‍ ബിരുദധാരികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്ലേസ്മെന്റ് സഹായത്തോടെയുള്ള നൈപുണ്യ പരിശീലനം നേടാന്‍ അവസരം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്റ്‌സ് ആന്റ് മെഷീന്‍ ലേണിംഗ്, സൈബര്‍ സെക്യൂരിറ്റി, ഓഗ്‌മെന്റെഡ് റിയാലിറ്റി, വെര്‍ച്ച്വല്‍ റിയാലിറ്റി, പൈത്തണ്‍ ഫോര്‍ ഡാറ്റാ മാനേജ്‌മെന്റ് എന്നീ കോഴ്സുകളും, കൊമേഴ്സ് ബിരുദധാരികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും എന്റോള്‍ഡ് ഏജന്റ് കോഴ്സുകളിലേക്കും പ്രവേശനം നേടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 073068 63566, 9947797719 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.











