ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന സിജെപി (CJP) പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റ് നേതാക്കളെയും ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച അധിക്ഷേപകരവും അപകീർത്തികരവുമായ പോസ്റ്റുകൾക്കെതിരെ നടപടിക്കൊരുങ്ങാൻ ഡൽഹി പൊലീസ്. പ്രതിഷേധത്തിനിടയിലും അതിന് ശേഷവും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകൾ, വീഡിയോകൾ, കമൻ്റുകൾ എന്നിവ പൊലീസ് പരിശോധിച്ചുവരികയാണ്. നിയമലംഘനമോ അധിക്ഷേപപരമായ ഉള്ളടക്കമോ കണ്ടെത്തിയാൽ അവ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് നോട്ടീസ് നൽകാനാണ് ആലോചന. “പ്രതിഷേധത്തിനിടയിലും അതിന് ശേഷവും അപ്‌ലോഡ് ചെയ്ത ഉള്ളടക്കങ്ങൾ പരിശോധിച്ച ശേഷം അധിക്ഷേപ സ്വഭാവമുള്ള Read More…
Education
ഫിസിക്സിൽ പി.എച്ച്.ഡി നേടിയ ശ്രീലക്ഷ്മിയെ ബിജെപി അയ്യന്തോൾ ഡിവിഷൻ കമ്മിറ്റി ആദരിച്ചു
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (Indian Institute of Science Education and Research, TVM), തിരുവനന്തപുരത്തിൽ നിന്ന് ഫിസിക്സിൽ പി.എച്ച്.ഡി നേടിയ കണ്ണത്തു വീട്ടിൽ രേണുക ജയപ്രകാശിൻ്റെയും, ജയപ്രകാശിൻ്റെയും മകൾ ശ്രീലക്ഷ്മി കെ.ജെ യെ ബിജെപി അയ്യന്തോൾ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ബിജെപി മണ്ഡലം പ്രസിഡൻ്റും തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലറുമായ രഘുനാഥ് സി. മേനോൻ പൊന്നാട അണിയിച്ച് ഉപഹാരം നൽകി ശ്രീലക്ഷ്മിയെ ആദരിച്ചു. യുവതലമുറയ്ക്ക് മാതൃകയാകുന്ന ഈ നേട്ടം സമൂഹത്തിന് Read More…
പരീക്ഷാ പരിഷ്‌കരണങ്ങൾക്ക് ഉന്നതതല ടാസ്‌ക് ഫോഴ്‌സ്: നന്തൻ നിലേകനിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: പരീക്ഷാ സംവിധാനത്തിൽ സമഗ്രമായ പരിഷ്‌കരണങ്ങൾ നടപ്പാക്കുന്നതിനായി ഇൻഫോസിസ് സഹസ്ഥാപകൻ നന്തൻ നിലേകനിയുടെ നേതൃത്വത്തിൽ ഉന്നതതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. എക്‌സ് (X) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച സന്ദേശത്തിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. “ശ്രീ നന്തൻ നിലേകനിയുടെ നേതൃത്വത്തിൽ പരീക്ഷാ പരിഷ്‌കരണങ്ങൾക്കായുള്ള ഉന്നതതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു,” എന്നാണ് പ്രധാനമന്ത്രി കുറിച്ചത്. രാജ്യത്തെ പരീക്ഷാ സംവിധാനത്തെ കൂടുതൽ സുതാര്യവും കാര്യക്ഷമവും വിശ്വാസ്യതയുള്ളതുമാക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കുകയാണ് ഈ ടാസ്‌ക് ഫോഴ്‌സിൻ്റെ പ്രധാന ലക്ഷ്യം. പരീക്ഷാ Read More…
വികസനത്തിൻ്റെ പുതിയ പാതകളും സാമൂഹിക നീതിയും: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെയും പൊതുസേവനങ്ങളിലെയും പുനർവിചിന്തനങ്ങൾ…
സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിൽ എടുത്തുപറയേണ്ട ഒന്നാണ് സമ്മിശ്ര സമ്പദ്‌വ്യവസ്ഥ. പൊതുമേഖലയുടെ കരുത്തും സ്വകാര്യമേഖലയുടെ ഊർജ്ജസ്വലതയും സമന്വയിപ്പിച്ച്, എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ക്ഷേമ രാഷ്ട്രം കെട്ടിപ്പടുക്കുക എന്നതായിരുന്നു ഇതിൻ്റെ പ്രാഥമിക ലക്ഷ്യം. എന്നാൽ, കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ആഗോളവത്കരണത്തിൻ്റെയും ഉദാരവത്കരണത്തിൻ്റെയും പശ്ചാത്തലത്തിൽ ഇന്ത്യൻ സാമ്പത്തിക രംഗത്തും പൊതുസേവന മേഖലകളിലും വൻ വ്യതിയാനങ്ങൾ സംഭവിച്ചിട്ടുണ്ട്. രാജ്യം സാമ്പത്തിക വളർച്ചയിലും, അത്യാധുനിക സാങ്കേതികവിദ്യയിലും, പ്രീമിയം അടിസ്ഥാന സൗകര്യ വികസനത്തിലും പുതിയ ഉയരങ്ങൾ കീഴടക്കുമ്പോഴും, സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങൾ നേരിടുന്ന Read More…
ധർമേന്ദ്ര പ്രധാൻ്റെ രാജി തുടക്കം മാത്രമെന്ന് ജെഎംഎം; ‘വിദ്യാർത്ഥികളുടെ വിജയം’ എന്ന് കോൺഗ്രസ്
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ രാഷ്ട്രീയ പ്രതികരണങ്ങൾ ശക്തമായി. ഇതൊരു തുടക്കം മാത്രമാണെന്നും കേന്ദ്ര സർക്കാരിലെ കൂടുതൽ മന്ത്രിമാർക്ക് രാജിവെക്കേണ്ട സാഹചര്യം വരുമെന്നും ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) ആരോപിച്ചു. അതേസമയം, രാജ്യത്തെ കോടിക്കണക്കിന് വിദ്യാർത്ഥികളുടെ വിജയമാണ് ഈ രാജിയെന്ന് കോൺഗ്രസ് പ്രതികരിച്ചു. ഇതിനിടെ, ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ (ജെപിഎസ്‌സി) പരീക്ഷയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
വിദ്യാർത്ഥികളുടെ നീതിക്കായുള്ള ശബ്ധമായി മാറി രാഹുൽ ഗാന്ധി: മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു
നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു. വിദ്യാർത്ഥികളുടെ നീതിക്കായുള്ള പോരാട്ടത്തിൻ്റെ ശബ്ദമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഷിംലയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ സംഘടിപ്പിച്ച മെഴുകുതിരി പ്രതിഷേധ മാർച്ചിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങളുടെ ഭാവിയെ ബാധിക്കുന്ന പരീക്ഷകളിൽ സുതാര്യതയും നീതിയും ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്, സി.പി.ഐ(എം) പ്രവർത്തകരും പൊതുജനങ്ങളും പങ്കെടുത്ത പ്രതിഷേധ മാർച്ചിൽ Read More…
NEET വിഷയം: ധർമേന്ദ്ര പ്രാധാന് പറയാനുള്ളത്
കഴിഞ്ഞ 4 പതിറ്റാണ്ടിലേറെയായി ഞാൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വിദ്യാഭ്യാസ പരിഷ്കരണത്തിനുമായി സമർപ്പിതനായി പ്രവർത്തിച്ചു. ശക്തവും ഉൾക്കൊള്ളുന്നതും ദീർഘദർശിയുമായ ഒരു വിദ്യാഭ്യാസ സംവിധാനമാണ് ശക്തമായ രാഷ്ട്രത്തിന്റെ അടിത്തറ എന്ന് ഞാൻ എന്നും വിശ്വസിച്ചിട്ടുണ്ട്. രാജ്യത്തെ യുവാക്കളുടെ അഭിലാഷങ്ങളെയും വികാരങ്ങളെയും ന്യായമായ പ്രതീക്ഷകളെയും ഞാൻ ആഴത്തിൽ ബഹുമാനിക്കുന്നു. ഇന്ത്യയിലെ യുവതലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക എന്നത് നമ്മുടെയെല്ലാം രാഷ്ട്രീയവും സാമൂഹികവുമായ ജീവിതത്തിന്റെ ധാർമ്മിക പ്രതിജ്ഞയാണ്. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ദീർഘദർശിയായ നേതൃത്വത്തിൽ രാഷ്ട്രത്തെ സേവിക്കാൻ എനിക്ക് ലഭിച്ച അവസരത്തിന് ഞാൻ പ്രധാനമന്ത്രിയോട് നന്ദി Read More…
NEET: സർക്കാരിന്റെ പ്രതിബദ്ധത വിഷയമാകുമ്പോൾ
ഇപ്പൊ നമ്മുടെ മുന്നിൽ നടന്ന സംഭവവികാസങ്ങളിൽ നിന്ന് നമ്മുടെ നേതൃത്വം നന്നായി പാഠം ഉൾകൊള്ളേണ്ടതുണ്ട്. ഇല്ലെങ്കിൽ വലിയ അപകടം ആണ്. NEET വിഷയത്തിൽ ജാഗ്രത കുറവ് സംഭവിച്ചു എന്നത് സത്യം ആണ്. ഒരു വകുപ്പിന് കീഴിൽ ഒരു പ്രശ്നം സംഭവിച്ചാൽ അതിന്റെ ഗൗരവം വലുതാണെങ്കിൽ അത് ആരുടെ ശ്രദ്ധ കുറവാണെങ്കിലും ശരി ആ വകുപ്പ് നോക്കുന്ന മന്ത്രി രാജിവെച്ച് മാറി നിൽക്കുന്നത് തന്നെയാണ് ഏറ്റവും നല്ല മൂല്യബോധം ഉദ്ഘോഷിക്കുന്ന രാഷ്ട്രീയ നിലപാട്. അത് ഇവിടെ ചെയ്തില്ല. പകരം Read More…
നിരാഹാര സമരം അവസാനിപ്പിച്ച സോനം വാങ്ചുക്കിനെ വിമർശിക്കരുത്; കരുണ കാണിക്കണമെന്ന് ഭാര്യ ഗീതാഞ്ജലി
ന്യൂഡൽഹി: 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ വിമർശിക്കാൻ തിടുക്കം കാണിക്കരുതെന്ന് ഭാര്യ ഗീതാഞ്ജലി ജെ. ആങ്മോ അഭ്യർത്ഥിച്ചു. സ്വന്തം താൽപര്യത്തിനല്ല, വലിയൊരു ലക്ഷ്യത്തിനുവേണ്ടിയാണ് അദ്ദേഹം ഇത്രയും വലിയ ത്യാഗം സഹിച്ചതെന്നും അതിനാൽ വിമർശനത്തിനുപകരം കരുണയാണ് അർഹിക്കുന്നതെന്നും അവർ പറഞ്ഞു. സർക്കാർ പ്രധാന ആവശ്യങ്ങളിൽ ഉറപ്പ് നൽകിയതിനെ തുടർന്നും വിവിധ രാഷ്ട്രീയ പാർട്ടികളിലെ എംപിമാർ നിരന്തരം സമരം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചതിനെയും തുടർന്നാണ് വ്യാഴാഴ്ച രാത്രി വാങ്ചുക് 26 ദിവസത്തെ നിരാഹാര സമരം Read More…
രാഹുൽ ഗാന്ധി ഇന്ത്യയെ അസ്ഥിരമാക്കാൻ ശ്രമിക്കുന്നു: കെ സുരേന്ദ്രൻ
കോഴിക്കോട്: രാജ്യത്തിന് പുറത്തുപോയി ഇന്ത്യയെ കുറ്റപ്പെടുത്തുന്നതിലൂടെ രാഹുൽ ഗാന്ധി ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ബിജെപി മുൻസംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള രാഹുൽ ഗാന്ധിയുടെ ഗൂഢാലോചനക്കെതിരെ മോദി സർക്കാറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബിജെപി സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇപ്പോൾ കിട്ടിയ അവസരം ഉപയോഗിച്ചു രാഹുൽ രാജ്യത്തിനെതിരെ പ്രവർത്തിക്കുകയാണ്. പുൽവാമ ഭീകരാക്രമണം ഉണ്ടായപ്പോൾ പാകിസ്ഥാൻ ആക്രമണം നടത്തിയതിനു തെളിവുണ്ടോയെന്നാണ് രാഹുൽ ചോദിച്ചത്. രാഹുൽ എവിടെ സമരം ചെയ്താലും അത് Read More…










