Education Kerala

ചെറുതല്ല ചെറുധാന്യങ്ങൾ: ജില്ലയിലെ ആദ്യ മണിച്ചോള കൃഷി വിളവെടുത്തു*

എറണാകുളം : അന്താരാഷ്ട്ര ചെറുധാന്യ വർഷാചരണത്തിന്റെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ കരുമാല്ലൂർ എഫ്.എം.സി.ടി ഹയർ സെക്കന്ററി സ്കൂളിലെ എൻ. എസ്.എസ് വിദ്യാർത്ഥികൾ തുടങ്ങിയ ചെറുധാന്യകൃഷി വിളവെടുപ്പ് കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, നവകേരളം കർമ്മപദ്ധതി II എറണാകുളം ജില്ലാ കോഓഡിനേറ്റർ എസ്. രഞ്ജിനി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.  ജില്ലയിലെ ഹരിത കേരളം മിഷന്റെ നേതൃത്വത്തിലുള്ള ചെറുധാന്യ കൃഷിയുടെ ആദ്യ വിളവെടുപ്പാണിത്. ചെറുതല്ല ചെറുധാന്യങ്ങൾ എന്ന ശീർഷകത്തിൽ ഹരിത കേരളം മിഷൻ വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്ന Read More…

Kerala

ശാസ്ത്രീയത ഉറപ്പു വരുത്തി തദ്ദേശീയ വൈദ്യ സാധ്യതകൾ വിപുലമാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ശാസ്ത്രീയ മാർഗങ്ങൾ പിൻതുടർന്ന് തദ്ദേശീയ പരമ്പരാഗത വൈദ്യമേഖലയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ കേരളത്തിലെ തദ്ദേശീയ വൈദ്യന്മാരുടെ സംഗമവും, പാരമ്പര്യ ചികിത്സ ക്യാമ്പും ഉൽപ്പന്ന പ്രദർശന വിപണനമേളയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തദ്ദേശീയ വൈദ്യ അറിവുകൾ ശാസ്ത്രീയമായി അവതരിപ്പിച്ച് പേറ്റന്റടക്കം നേടാൻ കഴിയണം. ഇത്തരത്തിൽ തദ്ദേശീയ  വൈദ്യത്തിന്റെയും ഔഷധ ഉൽപ്പന്നങ്ങളുടെയും സവിശേഷതകൾ ജനങ്ങളിലേക്കെത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിനാകെ മാതൃകയായ ആരോഗ്യരംഗമാണ് കേരളത്തിന്റേത്. ഈ ചരിത്ര നേട്ടത്തിന്റെ സമാരംഭം Read More…

Education Kerala

ബൗദ്ധികസ്വത്ത് സംരക്ഷണം: എഞ്ചിനീയറിംഗ് കോളേജുകൾക്കായി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടുമായി ധാരണാപത്രം: മന്ത്രി ഡോ. ബിന്ദു

എറണാകുളം: ബൗദ്ധികസ്വത്തിന്റെ സംരക്ഷണം, സാങ്കേതിക കൈമാറ്റം, വാണിജ്യവല്കരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയുമായി സാങ്കേതികവിദ്യാഭ്യാസ ഡയറക്ടർ ധാരണാപത്രം ഒപ്പുവെച്ചു. സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളിലെ ഗവേഷണങ്ങൾക്ക് പേറ്റന്റ്, ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിനുള്ള മാർഗ്ഗ നിർദേശങ്ങൾ, വ്യാവസായിക സഹകരണം തുടങ്ങിയ കാര്യങ്ങളിൽ സാങ്കേതിക സഹായം ലഭ്യമാക്കാനാണ്      ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയുടെ ബിസിനസ്സ് ഇൻക്യൂബേറ്ററായ ടൈ മെഡുമായി കൈകോർക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ Read More…

Kerala

പശ്ചാത്തല വികസന രംഗത്ത് കേരളം സാക്ഷ്യം വഹിക്കുന്നത് വലിയ മാറ്റങ്ങൾക്ക് : മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്

എറണാകുളം: പശ്ചാത്തല വികസന രംഗത്ത് കേരളം സാക്ഷ്യം വഹിക്കുന്നത് വലിയ മാറ്റങ്ങൾക്കാണ് കഴിഞ്ഞ ഏഴര വർഷമായി സാക്ഷ്യം വഹിക്കുന്നത് എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്. നവീകരണം പൂർത്തിയാക്കിയ മണ്ണൂർ – പോഞ്ഞാശ്ശേരി റോഡിൻ്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഫ്‌ബി പദ്ധതി വഴി വിപ്ലവകരമായ മാറ്റങ്ങളാണ് പശ്ചാത്തല വികസന രംഗത്ത് സാധ്യമായിരിക്കുന്നത്. 2025 അവസാനത്തിൽ ദേശീയപാത 66 ന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകും. ദേശീയപാത വികസനത്തിനായി 5600 കോടി രൂപയാണ് സംസ്ഥാനസർക്കാർ Read More…

Kerala Politics

നഗരത്തിൽ കുടിവെള്ളം ഒരു മാസത്തോളമായി ലഭ്യമാവാത്തതിൽ ബിജെപി കൗൺസിലർമാർ കൌൺസിൽ ഹാളിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

തൃശൂർ നഗരത്തിൽ കുടിവെള്ളം ഒരു മാസത്തോളമായി ലഭ്യമാവാത്തതിൽ ബിജെപി കൗൺസിലർമാർ കൌൺസിൽ ഹാളിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.അമൃത് ഫണ്ടിൽ നിന്നും കോടികൾ എടുത്തിട്ടും ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കുടിവെള്ളം നൽകാൻ കഴിയാത്ത കോർപറേഷൻ പരാജയമാണ്. പരിഹാരം കാണാൻ മേയറുടെ ഭാഗത്ത്‌ നിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല.

Kerala Politics

ടി.എൻ പ്രതാപൻ പയറ്റുന്നത് വിഭജന തന്ത്രം – ബിജെപി.

തൃശ്ശൂർ: തെരെഞ്ഞെടുപ്പ് അടുത്തതോടെ എം.പിയെന്ന നിലയിലുള്ള പരാജയം മറച്ച് വെക്കാൻ ടി എൻ പ്രതാപൻ ജനങ്ങൾക്കിടയിൽ വിഭജന തന്ത്രവുമായി ഇറങ്ങിയിരിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ കെ.കെ അനീഷ്കുമാർ. 5 വർഷം എം.പിയായിരുന്നിട്ടും ഒരു പദ്ധതി പോലും തൃശ്ശൂരിൽ കൊണ്ട് വരാൻ സാധിക്കാത്ത പ്രതാപൻ നരേന്ദ്ര മോദി സർക്കാർ രാജ്യത്താകമാനം നടപ്പാക്കുന്ന റെയിൽവേ വികസനത്തിൻ്റെ ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമിക്കുകയാണ്. രാജ്യത്തെ വലിയ റെയിൽവേ സ്റ്റേഷനുകൾ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വിമാനത്താവള നിലവാരത്തിലേക്ക് ഉയർത്തുകയെന്നത് നരേന്ദ്ര മോദി Read More…

Kerala

പ്രധാനമന്ത്രി തിരുവനന്തപുരത്തെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം (വിഎസ്എസ്‌സി) സന്ദർശിച്ചു

ഏകദേശം 1800 കോടി രൂപയുടെ മൂന്നു സുപ്രധാന ബഹിരാകാശ അടിസ്ഥാനസൗകര്യ പദ്ധതികൾ ഉദ്ഘാടനം ചെയ്തുഗംഗൻയാന്റെ പുരോഗതി അവലോകനം ചെയ്യുകയും ബഹിരാകാശ സഞ്ചാരികൾക്കു ‘ബഹിരാകാശയാത്രികരുടെ ചിറകുകൾ’ നൽകുകയും ചെയ്തു “പുതിയ കാലചക്രത്തിൽ, ആഗോളക്രമത്തിൽ ഇന്ത്യ അതിന്റെ ഇടം തുടർച്ചയായി വികസിപ്പിക്കുകയാണ്; ഇതു നമ്മുടെ ബഹിരാകാശപരിപാടിയിൽ വ്യക്തമായി കാണാം” “നാലു നിയുക്ത ബഹിരാകാശയാത്രികർ വെറും നാലുപേരോ വ്യക്തികളോ അല്ല; 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങൾ ബഹിരാകാശത്തേക്കു കൊണ്ടുപോകുന്നതിനുള്ള നാലു ശക്തികളാണ്” “നിയുക്തരായ നാലു ബഹിരാകാശ സഞ്ചാരികൾ ഇന്നത്തെ ഇന്ത്യയുടെ വിശ്വാസം, Read More…

Kerala

കാഞ്ഞിരപ്പള്ളിയുടെ കായികപൈതൃകം സ്‌പോർട് സ്‌കൂളിലൂടെ തിരിച്ചുപിടിക്കും: ചീഫ് വിപ് ഡോ. എൻ. ജയരാജ്

കോട്ടയം: കാഞ്ഞിരപ്പള്ളി സർക്കാർ ഹൈസ്‌ക്കൂൾ ഈ വർഷം തന്നെ സ്‌പോർട്‌സ് സ്‌കൂളാക്കി മാറ്റുമെന്നു സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്.  3.70 കോടി രൂപ മുടക്കി സ്‌കൂളിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ ശിലാഫലക അനാച്ഛാദനവും പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചുകൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.അതല്റ്റിക് ട്രാക്ക്, മൾട്ടിലെവൻ ജിംനേഷ്യം, വോളിബോൾ-ബാസ്‌കറ്റ് ബോൾ കോർട്ട്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റലുകൾ എന്നീ സൗകര്യങ്ങളോടു കൂടിയ സ്‌പോർട്‌സ് സ്‌കൂളായിരിക്കും ഒരുങ്ങുക എന്നും ഡോ. Read More…

Kerala

അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കി: മുഖ്യമന്ത്രി പിണറായി വിജയൻ*

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ഗുണമേന്മയുള്ള വിദ്യാഭ്യാസവും ഉറപ്പാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാകിരണം മിഷന്റെ ഭാഗമായി  ജില്ലയില്‍ നിര്‍മ്മിച്ച 14 പൊതു വിദ്യാലയങ്ങളുടെ കെട്ടിടോദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കെട്ടിട നിർമ്മാണം പശ്ചാത്തല സൗകര്യ വികസനം മാത്രമാണെന്നും  പൊതുവിദ്യാഭ്യാസ രംഗത്ത് അക്കാദമിക മികവ് വർദ്ധിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.  സംസ്ഥാന സർക്കാർ നിലവിൽ വന്ന ശേഷം പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുകയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടൊപ്പം ജനകീയ പ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്തു.  Read More…

Education Kerala

ആധുനികതയ്ക്ക് ഉതകുന്ന രീതിയില്‍ വിദ്യാഭ്യാസ മേഖലയെ പരിഷ്‌കരിക്കുന്നു: മുഖ്യമന്ത്രി.

ആധുനിക മേഖലയ്ക്ക് ഉതകുന്ന രീതിയില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലാനുസൃതമായ പരിഷ്‌കരണം കൊണ്ടുവരുന്നതില്‍ അധ്യാപകര്‍ക്കും വലിയ പങ്കുണ്ടെന്നും മാറുന്ന കാലത്തിനനുസരിച്ച് പുതിയ അറിവ് സ്വായത്തമാക്കാന്‍ അധ്യാപകര്‍ക്കും കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയായ മൂന്ന് പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാനവും മൂന്ന് സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സാങ്കേതിക വിദ്യ വളരുന്നതിനനുസരിച്ച് കുട്ടികളുടെ സംശയങ്ങളും ആശയങ്ങളും മാറുന്നു. ഇത് ദൂരീകരിക്കേണ്ട ഉത്തരവാദിത്തം അധ്യാപകര്‍ക്കുണ്ടാകണം. അക്കാദമിക Read More…