തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പ് എല്ലാ ജില്ലകളിലും പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കുകൾ ആരംഭിക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കാൻസർ വരുന്നതിന് വളരെ മുമ്പ് തന്നെ രോഗ സാധ്യത കണ്ടെത്തി തുടർ പരിശോധനയ്ക്കും ചികിത്സയ്ക്കും വിധേയമാക്കാൻ കഴിയുന്നതാണ് പ്രിവന്റീവ് ഓങ്കോളജി. തുടക്കത്തിൽ ആശുപത്രികളിൽ ഗൈനക്കോളജി വിഭാഗത്തോടനുബന്ധിച്ചാണ് ഈ ക്ലിനിക്കുകൾ ആരംഭിക്കുന്നത്. സ്ത്രീകൾക്ക് ഉണ്ടാകുന്ന സ്തനാർബദം, വായിലെ കാൻസർ, ഗർഭാശയഗള കാൻസർ തുടങ്ങിയവ വളരെ നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുറമേ രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഇല്ലാതെയെത്തുന്ന സ്ത്രീകൾക്ക് Read More…
Kerala
ആർപ്പോ: സ്ത്രീകൾക്ക് വേണ്ടിയുള്ള സ്വപ്ന വേദിയെന്ന് മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: വനിതാ-ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജെൻഡർ പാർക്കിൽ ഒരുക്കിയ ‘ആർപ്പോ: വരെയും വരിയും പിന്നല്പം മൊഹബത്തും’ സ്ത്രീകൾക്ക് വേണ്ടിയുള്ള വലിയൊരു വേദിയും സ്വപ്ന വേദിയുമാണെന്ന് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. സ്ത്രീകൾക്ക് ഒരു പരിധിയുമില്ലാതെ ആശയങ്ങളും അഭിപ്രായങ്ങളും ചിന്തകളും പങ്കുവയ്ക്കാനാകും. ഇത് ജെൻഡർ പാർക്കിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചിടത്തോളം അതിന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് വേണ്ടിയുള്ളൊരു വേദി കൂടിയാണിത്. പലതരത്തിലുള്ള ജീവിത സാഹചര്യങ്ങൾ കാരണം പുറത്തേക്ക് പറയാൻ കഴിയാത്ത ഒരുപാട് ആശയങ്ങൾ ഉണ്ടാകാം. പുറത്ത് Read More…
എസ് ഇ ആർ ടി ലൈബ്രറി രാജ്യത്തിന് മാതൃക: മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: എൺപതിനായിരത്തിലധികം പുസ്തകങ്ങളും ദേശീയ, അന്തർദേശീയ ജേർണലുകളും ഓൺലൈൻ ഡേറ്റാബേസും ഉൾപ്പെടുന്ന എസ്.ഇ.ആർ.ടി ലൈബ്രറി സംവിധാനം രാജ്യത്തിനു തന്നെ മാതൃകയാണെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. എസ്.ഇ.ആർ.ടി ലൈബ്രറിയിൽ സജ്ജീകരിച്ച ഡിജിറ്റൽ ആർകൈവ്‌സിന്റെയും ഇ-ഓഫീസിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗവേഷകർക്കും വിദ്യാർഥികൾക്കും അധ്യാപകർക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയത്തക്ക രീതിയിലാണ് നിലവിൽ ലൈബ്രറി പ്രവർത്തിച്ചു വരുന്നത്. ഈ ലൈബ്രറിക്ക് അനുബന്ധമായി ഒരു ടെക്സ്റ്റ് ബുക്ക് ആർക്കൈവ്‌സും പ്രവർത്തിച്ചു വരികയാണ്. മുൻ Read More…
ജില്ലയ്ക്കും സംസ്ഥാനത്തിനും ഗുണകരമായ ബജറ്റ് – അഡ്വ കെ.കെ അനീഷ്കുമാർ
തൃശൂർ: രാജ്യത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിടുന്ന ബജറ്റ് ജില്ലയ്ക്കും സംസ്ഥാനത്തിനും ഏറെ ഗുണകരമാകുമെന്ന് ബിജെപി ജില്ല പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ. കാർഷിക മേഖലക്ക് മുന്തിയ പരിഗണന നൽകാനുള്ള തീരുമാനം ജില്ലക്ക് ഗുണകരമാകും. അമൃത് പദ്ധതിയുടെ ഭാഗമായി തൃശ്ശൂർ സ്റ്റേഷൻ ഉൾപ്പെടെ ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളെല്ലാം ആധുനികവത്കരിക്കപ്പെടുകയാണ്. ആശാവർക്കർ അങ്കണവാടി ജീവനക്കാരെ ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയത് ആയിരങ്ങൾക്ക് ഗുണകരമാകും. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ പ്രഖ്യാപനമാകുമെന്ന് ആക്ഷേപമുന്നയിച്ചവർക്കുള്ള മറുപടി കൂടിയാണ് നിർമല Read More…
വിവിധ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖ വനിതകൾ ബിജെപിയിൽ.
തൃശ്ശൂർ:. വിവിധ പാർട്ടികളിലും മറ്റും പ്രവർത്തിച്ചിരുന്നവർ ആസംഘടകളിൽ നിന്നും രാജിവെച്ചാണ് BJP യിൽ ചേർന്നത്. മഹിള നേതാക്കൾ ഇന്ന് ബിജെപി നേതാക്കളിൽ നിന്നും അംഗത്വം സ്വീകരിച്ചു. ബിജെപി തൃശ്ശൂർ ജില്ലാ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ദേശിയ സെക്രട്ടറി അരവിന്ദ് മേനോൻ വനിതാ നേതാക്കൾക്ക് BJP അംഗത്വം നൽകി.ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ് കുമാർ,മേഖല പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മാസ്റ്റർ, മേഖല വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, ജില്ലാ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ് എന്നിവർ പങ്കെടുത്തു.
നവോത്ഥാന സന്ദേശങ്ങള്‍ കവിതകളിലൂടെ അവതരിപ്പിച്ച മഹത് വ്യക്തിയാണ് കുമാരനാശാൻ : എ.ഡി.എം
എറണാകുളം: നവോത്ഥാന സന്ദേശങ്ങള്‍ കവിതകളിലൂടെ അവതരിപ്പിച്ച മഹത് വ്യക്തിയാണ് കുമാരനാശാൻ എന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് (എ.ഡി.എം) ആശ സി. എബ്രഹാം പറഞ്ഞു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മഹാകവി കുമാരനാശാന്‍ ശതാബ്ദി അനുസ്മരണവും പുസ്തക പ്രദര്‍ശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ നവോത്ഥാന ചിന്തകള്‍ എത്തിക്കുന്നതില്‍ കുമാരനാശന്റെ കവിതകള്‍ വലിയ പങ്ക് വഹിച്ചുണ്ട്. ചിന്താവിഷ്ടയായ സീത, വീണ പൂവ്, ലീല, കരുണ തുടങ്ങിയ സൃഷ്ടികള്‍ മറക്കാനാകില്ല. തന്റെ എല്ലാ കൃതികളിലും ഉയര്‍ന്ന ദാര്‍ശനിക Read More…
ലൈഫ് മിഷനുമായി കൈകോർത്ത് ലയൺസ് ഇന്റർനാഷണൽ 100 വീടുകൾ നിർമ്മിച്ചു നൽകും
ലൈഫ് മിഷനുമായി കൈകോർത്ത് ലയൺസ് ഇന്റർനാഷണൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഭൂരഹിത ഭവന രഹിതർക്ക് വീടുകൾ വെച്ചുനൽകുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. വിവിധ വ്യക്തികൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് സംഭാവന നൽകിയതും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വാങ്ങിയതുമായ ഭൂമിയിലാണ് ലയൺസ് ഇന്റർനാഷണലിന്റെ ഡിസ്ട്രിക്ട് 318 – എ വീട് നിർമ്മിച്ച് ഗുണഭോക്താക്കൾക്ക് കൈമാറുന്നത്. തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലയൺസ് ഇന്റർനാഷണൽ 318 എ Read More…
ബജറ്റ് വെറുമൊരു ഇടക്കാല ബജറ്റല്ല, മറിച്ച് സമഗ്രവും നൂതനവുമായ ബജറ്റാണ്: പ്രധാനമന്ത്രി
ന്യൂ ഡെൽഹി: ഇന്ന് അവതരിപ്പിച്ച ബജറ്റിനെ ‘കേവലം ഒരു ഇടക്കാല ബജറ്റ് മാത്രമല്ല, സമഗ്രവും നൂതനവുമായ ബജറ്റ്’ എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഈ ബജറ്റ് തുടർഭരണത്തിന്റെ ആത്മവിശ്വാസം നൽകുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. വികസിത ഇന്ത്യയുടെ എല്ലാ തൂണുകളായ യുവാക്കള്, ദരിദ്രര്, സ്ത്രീകള്, കര്ഷകര് എന്നിവരെ ഈ ബജറ്റ് ശാക്തീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ധനമന്ത്രി നിർമ്മല സീതാരാമന്റെ കാഴ്ചപ്പാടിനെ അഭിനന്ദിച്ച പ്രധാനമന്ത്രി മോദി, “നിർമ്മല ജിയുടെ ബജറ്റ് രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ബജറ്റാണ്” Read More…
നാരീ ശക്തി വന്ദൻ ശില്പശാല ഉദ്ഘാടനം ചെയ്തു.
തൃശ്ശൂർ: തൃശ്ശൂരിൽ നടന്ന മഹിളാ ശിൽപ്പശാല (നാരീ ശക്തി വന്ദൻ ) ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ ഉദ്ഘാടനം ചെയ്തു. മഹിളമോർച്ച സംസ്ഥാന ജന സെക്രട്ടറി Adv സിനി മനോജ് ക്ലാസ് എടുത്തു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ ബിന്ദു പ്രിയൻ, രമ്യകുമരംചാത്ത് എന്നിവർ സംസാരിച്ചു.
പാര്ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാധ്യമങ്ങളോട് ഒരു പ്രസ്താവന നടത്തി. ചടങ്ങില് സംസാരിച്ച പ്രധാനമന്ത്രി പുതിയ പാര് ലമെന്റിന്റെ ആദ്യ സമ്മേളനത്തെ അനുസ്മരിക്കുകയും ആദ്യ സമ്മേളനത്തില് എടുത്ത സുപ്രധാന തീരുമാനം എടുത്തുപറയുകയും ചെയ്തു. “സ്ത്രീ ശാക്തീകരണ, ബോധവൽക്കരണ നിയമം പാസാക്കിയത് നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഒരു നിർണായക നിമിഷത്തെ അടയാളപ്പെടുത്തി”. ശ്രീ മോദി പറഞ്ഞു. ജനുവരി 26 ന് നടന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച് പരാമര് ശിക്കവേ, നാരീശക്തിയുടെ ശക്തി, ശൗര്യം, നിശ്ചയദാര് Read More…











