Kerala

മനുഷ്യരെയെല്ലാം ഒന്നിപ്പിക്കുന്ന അതിശക്തമായ മാധ്യമമാണ് സാഹിത്യം  – മുഖ്യമന്ത്രി 

തൃശ്ശൂർ: മനുഷ്യരെയെല്ലാം ഒന്നിപ്പിക്കുന്ന അതിശക്തമായ മാധ്യമമാണ് സാഹിത്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന സാർവ്വദേശീയ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  സാഹിത്യോത്സവങ്ങൾക്ക് സാർവദേശീയ മാനം കൈ വരുമ്പോൾ അതിൻ്റെ അർത്ഥതലങ്ങളും മാറുന്നു. ലോകം പല തരം മുറിവുകളിലൂടെ കടന്നുപോയപ്പോഴൊക്കെ സാഹിത്യം ഒരു ഔഷധമായി മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സാംസ്കാരിക വകുപ്പും കേരള സാഹിത്യ അക്കാദമിയും ചേർന്നാണ് സാർവ്വദേശീയ സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള പ്രതിഭാശാലികളായ എഴുത്തുകാരെ ശ്രദ്ധാപൂർവ്വം അണിനിരത്തി സൗന്ദര്യാത്മകവും സമകാലിക പ്രസക്തവുമായ Read More…

Kerala

മുളയം സ്മാർട്ട് വില്ലേജ് ഓഫീസ് മന്ത്രി കെ. രാജൻ നാടിനു സമർപ്പിച്ചു

തൃശ്ശൂർ: രണ്ടാം പിണറായി സർക്കാർ – രണ്ടരവർഷംകൊണ്ട് ഒന്നരലക്ഷം പട്ടയ വിതരണം എന്ന ചരിത്രം ഫെബ്രുവരി മാസത്തിൽ പൂർത്തീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. മുളയം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഫെബ്രുവരി മാസത്തിൽ പട്ടയ വിതരണത്തിൽ ചരിത്രം സൃഷ്ടിച്ചുകൊണ്ട് മുപ്പതിനായിരം പട്ടയങ്ങൾകൂടി നൽകുമെന്ന് മന്ത്രി പറഞ്ഞു. വനഭൂമി പട്ടയ പ്രശ്നത്തെ ലഘൂകരിക്കാൻ സാധിച്ചതും സർക്കാരിൻ്റെ മികച്ച നേട്ടങ്ങളിൽ ഒന്നാണ്. രണ്ടര വർഷത്തിനുള്ളിൽ തൃശ്ശൂർ ജില്ലയിൽ രണ്ടായിരത്തോളം വനഭൂമി പട്ടയങ്ങൾ വിതരണം Read More…

Kerala Politics

ബിജെപിയിൽ ചേർന്നു

തൃശ്ശൂർ ജില്ലയിൽ സി പി ഐ (എം),കോൺഗ്രസ് ,കേരള കോൺഗ്രസ് എന്നീ പാർട്ടികളിലെ വിവിധ ചുമതലകൾ വഹിച്ചിരുന്ന സുധ ഗോവിന്ദൻ ( കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പ് ജില്ലാ സെക്രട്ടറി ), ഷീബ അശോകൻ മഹിളാ സെക്രട്ടറി , അനിത പുരുഷോത്തമൻ ഗുരുവായൂർ സി പി ഐ (എം), ഇമ്രാൻ ഗുരുവായൂർ കോൺഗ്രസ് തുടങ്ങിയ അമ്പതോളം പേരെ ബിജെപിയിലേക്ക് സംസ്ഥാന വക്താവ് ശ്രീ സന്ദീപ് വാചസ്പതി മെമ്പർഷിപ് നൽകി സ്വീകരിച്ചു.ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ കെ അനീഷ്കുമാർ Read More…

Kerala Law

വിവരാവകാശ നിയമം ജനാധിപത്യത്തിനു ലഭിച്ച അനുഗ്രഹം: ഗവർണർ

തിരുവനന്തപുരം: വിവരാവകാശ നിയമം ജനാധിപത്യത്തിനു ലഭിച്ച വലിയ അനുഗ്രഹമാണെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാന വിവരാവകാശ കമ്മിഷൻ വിവരാവകാശ നിയമത്തെക്കുറിച്ചു തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഏകദിന ശിൽപ്പശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യപോലൊരു ജനാധിപത്യ രാജ്യത്ത് സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു കൃത്യമായ ധാരണയും അറിവും പൊതുജനങ്ങൾക്കുണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണെന്നു ഗവർണർ ചൂണ്ടിക്കാട്ടി. ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയു സത്ത ഉൾക്കൊള്ളുന്നതാണ് വിവരാവകാശ നിയമം. ഇതുമായി ബന്ധപ്പെട്ട നിരവധി കോടതിവിധികൾ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജനാധിപത്യ Read More…

Kerala

പടിഞ്ഞാറേകോട്ട കാൽവരി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ബിജെപി.

തൃശ്ശൂർ: പടിഞ്ഞാറേകോട്ട കാൽവരി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി വെസ്റ്റ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി .ബിജെപി തൃശൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ദിനേശ് കുമാർ കരീപ്പേരിൽ ഉദ്ഘാടനം ചെയ്തു വെസ്റ്റ് ഏരിയ പ്രസിഡൻറ് ഗീത വേണുഗോപാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ ജനറൽ സെക്രട്ടറി ഹാരിഷ് ,മണ്ഡലം വൈസ് പ്രസിഡണ്ട് മനോജിനെല്ലിക്കാട് , യുവമോർച്ച സംസ്ഥാന സമിതി അംഗം സജിത്ത് നായർ ഏരിയ ഭാരവാഹികളായ അനീഷ് കളപ്പുരക്കൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായ ബിനീഷ് Read More…

Education Kerala

പട്ടിക്കാട് ഗവ. എച്ച്.എസ്.എസിലെ ലാബ് ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

പട്ടിക്കാട്: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 7.90 കോടി രൂപ ഇതുവരെ അനുവദിച്ചതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. സ്‌കൂളിന്റെ അറുപതാം വാര്‍ഷികാഘോഷവും ഒരുകോടി രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ച ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പുതിയ ലാബ് കെട്ടിടത്തിലെ ഉപകരണങ്ങള്‍ക്കായി തുക കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. നിര്‍മാണം പുരോഗമിക്കുന്ന സ്‌കൂള്‍ ഗ്രൗണ്ട്, പുതിയ കെട്ടിടം എന്നിവയുടെ പൂര്‍ത്തീകരണവും ദ്രുതതഗതിയില്‍ നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.പ്രിന്‍സിപ്പാള്‍ കെ എം ഏലിയാസ് മാഷിന്റെ യാത്രയയപ്പും Read More…

Kerala

അതിദരിദ്രരില്ലാത്ത ആദ്യ മണ്ഡലമായി ഒല്ലൂര്‍

തൃശൂര്‍: ടുഗെതര്‍ ഫോര്‍ തൃശൂര്‍ പദ്ധതി പൂര്‍ത്തീകരണം; ഒന്നാം സ്ഥാനം നേടി ഒല്ലൂര്‍ മണ്ഡലവും ഒല്ലൂക്കര ബ്ലോക്കും അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ടുഗെതര്‍ ഫോര്‍ തൃശൂര്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തില്‍ ഒന്നാമതെത്തി ഒല്ലൂര്‍ നിയോജകമണ്ഡലം. നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട 334 അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്കും വിവിധ സ്‌പോണ്‍സര്‍മാര്‍ മുഖേന സഹായഹസ്തം ലഭ്യമാക്കി. പദ്ധതി പൂര്‍ത്തീകരണത്തില്‍ ഇതോടെ ജില്ലയിലെ ആദ്യ നിയോജകമണ്ഡലമായി ഒല്ലൂരും ആദ്യ ബ്ലോക്ക് പഞ്ചായത്തായി ഒല്ലൂക്കരയും മാറി. പുത്തൂര്‍ ജിവിഎച്ച്എസ്എസില്‍ നടന്ന വോളിബോള്‍ കോര്‍ട്ട് Read More…

Kerala Law

വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ വിവരങ്ങൾ വൈകി ലഭ്യമാക്കുന്നതു വിവരങ്ങൾ നിഷേധിക്കുന്നതിനു തുല്യം: മുഖ്യമന്ത്രി

തിരുവനാഥപുരം: വൈകി ലഭിക്കുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിക്കു തുല്യമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ വിവരങ്ങൾ വൈകി ലഭ്യമാക്കുന്നതു വിവരങ്ങൾ നിഷേധിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വിവരാവകാശ കമ്മിഷൻ വിവരാവകാശ നിയമവുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച ഏകദിന ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വിവരാവകാശ അപേക്ഷകർക്കു പരമാവധി 30 ദിവസത്തിനുള്ളിൽ മറുപടി നൽകണമന്നാണു നിയമം അനുശാസിക്കുന്നത്. കഴിവതും വേഗത്തിൽ എന്നുകൂടി പറയുന്നുണ്ട്. എന്നാൽ പലപ്പോഴും 30-ാം ദിവസമേ മറുപടി നൽകൂ എന്നു പലരും വാശിപിടിക്കാറുണ്ട്. ഇത് ഒരുതരത്തിലും ആശാസ്യമല്ലെന്നു Read More…

Kerala

ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ സംരക്ഷണം കമ്മീഷന്റെ ഉത്തരവാദിത്വം: ചെയർമാൻ അഡ്വ. എ. എ. റഷീദ്

കൊച്ചി: ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമ്പത്തികവും വിദ്യാഭ്യാസവും സാമൂഹികവും ഭരണഘടനാപരവുമായ എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കുക എന്ന ഉത്തരവാദിത്തമാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ നടപ്പിലാക്കുന്നതെന്ന് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ. എ എ റഷീദ് പറഞ്ഞു.  സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ന്യൂനപക്ഷ വിഭാഗങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി സംഘടിപ്പിച്ച ജില്ലാ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സാമൂഹിക വിദ്യാഭ്യാസ സാമ്പത്തിക കാര്യങ്ങളിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അനുവദിക്കപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുമ്പോൾ അത്തരം കാര്യങ്ങളിൽ സ്വയം ഇടപെട്ടുകൊണ്ട് അവർക്ക് ആവശ്യമായ നീതി ഉറപ്പാക്കാനാണ് Read More…

Kerala Sports

സ്‌പോർട്‌സ് സൈക്കോളജി പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണം : മന്ത്രി ജെ. ചിഞ്ചുറാണി

തിരുവനന്തപുരം: കായിക മത്സരങ്ങളിലെ ജയ പരാജയങ്ങൾക്കപ്പുറത്തു ആരോഗ്യമുള്ള ശാരീരിക വിദ്യാഭ്യാസം നൽകുക എന്നതായിരിക്കണം പരിശീലകരുടെ പ്രധാന ലക്ഷ്യമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയോടനുബന്ധിച്ചു  ട്രെയിൻ ദി ട്രെയിനേഴ്സ് എന്ന വിഷയത്തിൽ സംഘടിപ്പിച്ച പാനൽ ചർച്ചയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കായിക താരങ്ങൾക്ക് ശാരീരികക്ഷമത പോലെ തന്നെ പ്രധാനമാണ് മാനസിക ആരോഗ്യവും. അതിനാൽ സ്‌പോർട്‌സ് സൈക്കോളജി പാഠ്യ പദ്ധതിയുടെ ഭാഗമാക്കണമെന്നും മന്ത്രി പറഞ്ഞു. നല്ല കായികതാരങ്ങളെ വാർത്തെടുക്കുക എന്നാൽ Read More…