തൃശ്ശൂർ: സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകതയുടെ 50 ശതമാനവും 2027 ഓടെ പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽ നിന്ന് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. അരിമ്പൂർ ഗ്രാമപഞ്ചായത്തിലെ സൗരോര്‍ജ്ജ വൈദ്യുതി ഉത്പാദന പ്ലാന്റ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 2040 ഓടെ 100 ശതമാനം പുനരുപയോഗ ഊർജ്ജാധിഷ്ഠിത സംസ്ഥാനമായും 2050-ഓടെ നെറ്റ് കാർബൺ ന്യൂട്രലായും മാറാനുള്ള തീവ്രശ്രമം നടക്കുകയാണ്. സർക്കാർ ഗ്രീൻ ഹൈഡ്രജൻ ഹബ്ബുകൾ സ്ഥാപിക്കുന്നതിന് ബജറ്റിൽ 200 കോടിയും വകയിരുത്തിയിട്ടുണ്ട്. പുനരുപയോഗ ഊർജ്ജ പദ്ധതികൾക്ക് പുറമേ, Read More…
Kerala
അവശ്യസാധനങ്ങളും ഭക്ഷ്യകിറ്റും വിതരണം ചെയ്തു
തൃശ്ശൂർ: ജില്ല പൂർണ്ണമായി അതിദാരിദ്ര്യനിർമാർജനം നടപ്പാക്കിയെന്ന് പട്ടികജാതി, പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ വികസന, ദേവസ്വം, പാർലമെന്ററി കാര്യവകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. വരവൂർ ഗ്രാമപഞ്ചായത്തിലെ 31 അതിദാരിദ്ര്യർക്കുള്ള അവശ്യസാധനങ്ങളുടെയും ഭക്ഷ്യകിറ്റിന്റെയും വിതരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ അതിദാരിദ്രരുടെ കണക്കെടുത്ത് ഘട്ടം ഘട്ടമായുള്ള പ്രവർത്തനത്തിലൂടെയാണ് അതിദാരിദ്ര്യനിർമാർജനം സാധ്യമാക്കിയതെന്നു മന്ത്രി പറഞ്ഞു. വരവൂർ ഗ്രാമപഞ്ചായത്തിലെ അതിദരിദ്രർക്കായി ഭവന പുനരുദ്ധാരണ പദ്ധതി, മരുന്ന്, ആവശ്യ രേഖകൾ, ആധാർ കാർഡ്, റേഷൻ കാർഡ്, ഭിന്നശേഷിക്കാർക്ക് തിരിച്ചറിയൽ കാർഡ്, പെൻഷൻ എന്നിവ ഗ്രാമപഞ്ചായത്തിന്റെ Read More…
നിയമവും ചട്ടവും സാധാരണക്കാർക്ക് വേണ്ടി: മന്ത്രി കെ രാജൻ
തൃശ്ശൂർ: നിയമങ്ങളും ചട്ടങ്ങളുമെല്ലാം സാധാരണക്കാർക്ക് അനുകൂലമായി എങ്ങനെ ഉപയോഗപ്പെടുത്തണം എന്നതിന്റെ മികച്ച മാതൃകയാണ് തെലുങ്കർ കോളനിയിൽ പട്ടയ വിതരണമെന്ന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. തലപ്പിള്ളി താലൂക്ക് പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പാർശ്വവൽകൃത വിഭാഗത്തെ സർക്കാർ എക്കാലവും ചേർത്ത് പിടിക്കും. പട്ടയ അസംബ്ലികൾ ചേർന്ന് മണ്ഡലത്തിലെ എല്ലാ ഗുണഭോക്താക്കൾക്കും രേഖ ഉറപ്പാക്കി വരികയാണ്. എല്ലാ അതിദരിദ്രർക്കും ഭൂമി നൽകിയ ആദ്യ ജില്ലയായി ഇടുക്കി മാറിയെന്നും മറ്റു ജില്ലകളും അതിവേഗം Read More…
ആശ്വാസ് വാടക വീട് സമർപ്പിച്ചു; സമാനതകളില്ലാത്ത വികസനവുമായി സർക്കാർ മുന്നോട്ട്: മന്ത്രി കെ രാജൻ
സമാനതകളില്ലാത്തവിധം വികസന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നടപ്പാക്കുന്നതെന്ന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. ആശ്വാസ് വാടക വീട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കോവിഡ് കാലത്ത് ഉൾപ്പെടെ കേരളത്തിന്റെ ആരോഗ്യരംഗം ലോകത്തിന് മാതൃകയായിരുന്നു. മെഡിക്കൽ കോളേജുകളിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി കുറഞ്ഞ ചെലവിൽ താമസസൗകര്യം ഒരുക്കുകയാണ് സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് ആദ്യമായി പദ്ധതി തുടങ്ങുന്നത് തൃശ്ശൂർ ജില്ലയിലാണെന്നും മന്ത്രി പറഞ്ഞു. ചികിത്സയ്ക്ക് എത്തുന്ന രോഗികൾ, അവരുടെ കൂട്ടിരിപ്പുകാർ എന്നിവർക്ക് മെഡിക്കൽ കോളേജിന് Read More…
ജനുവരി 22 ശ്രീരാമ ചന്ദ്രപ്രഭു ദിനമായി ആചരിക്കും: ഹനുമാൻ സേന ഭാരത്.
കോഴിക്കോട്: ഈ വരുന്ന ജനുവരി 22ന് അയോധ്യയിൽ രാമ ക്ഷേത്രം ഭക്തന്മാർക്ക് ദർശനത്തിന് തുറന്നു കൊടുക്കുന്ന ദിവസം ശ്രീരാമ ചന്ദ്ര പ്രഭു ദിനമായി ആചരിക്കുമെന്ന് ഹനുമാൻ സേന ഭാരത് സംസ്ഥാന ചെയർമാൻ എ എം ഭക്തവത്സലൻ പറഞ്ഞു. സേനയുടെ സംസ്ഥാന നേതൃത്വ സംഗമം കോഴിക്കോട് ശിക്ഷക് സദനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം പി സുരേന്ദ്രൻ ചേളാരി അധ്യക്ഷത വഹിച്ചു,സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ വിനോദ് കൊല്ലം മുഖ്യ പ്രഭാഷണം നടത്തി യുണൈറ്റഡ് ഇന്ത്യ പാർട്ടി സംസ്ഥാന Read More…
ബിജെപി പ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുത്തതിന് പിന്നിൽ ടി.എൻ പ്രതാപൻ – അഡ്വ കെ.കെ അനീഷ്കുമാർ.
തൃശ്ശൂർ: പ്രധാനമന്ത്രി പ്രസംഗിച്ച വേദിയിൽ ചാണകവെള്ളം തളിക്കാൻ വന്നവരെ മർദ്ദിച്ച് പരിക്കേൽപ്പിച്ചെന്ന പേരിൽ തനിക്കും ബിജെപി പ്രവർത്തകർക്കും എതിരെ കള്ളക്കേസ് എടുപ്പിച്ചതിന് പിന്നിൽ ടി.എൻ പ്രതാപനാണെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ. ടൗൺ ഈസ്റ്റ് സി.ഐ അലവിയെ സ്വാധീനിച്ചാണ് പ്രതാപൻ കേസ് എടുപ്പിച്ചത്. വിഷയത്തിൽ പ്രതികരണം നടത്തിയ തനിക്കും സംഭവസ്ഥലത്തേ ഇല്ലാതിരുന്ന ജില്ലാ ജനറൽ സെക്രട്ടറി അഡ്വ കെ.ആർ ഹരിയ്ക്കും എതിരെ വരെ മർദ്ദനക്കുറ്റം ആരോപിച്ച് കേസ് എടുത്തു. പ്രധാനമന്ത്രി പ്രസംഗിച്ച വേദിയിൽ ചാണകവെള്ളം Read More…
സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും എമർജൻസി മെഡിസിൻ വിഭാഗം
തിരുവനന്തപുരം: അത്യാഹിത വിഭാഗ സേവനങ്ങൾ ഒരു കുടക്കീഴിൽ, സംസ്ഥാനത്തെ 7 മെഡിക്കൽ കോളേജുകളിൽ കൂടി എമർജൻസി മെഡിസിൻ ആൻഡ് ട്രോമകെയർ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിലവിൽ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കണ്ണൂർ മെഡിക്കൽ കോളേജുകളിൽ എമർജൻസി മെഡിസിൻ വിഭാഗമുണ്ട്. അംഗീകാരം ലഭിച്ച ബാക്കിയുള്ള മെഡിക്കൽ കോളേജുകളായ കൊല്ലം, കോന്നി, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മഞ്ചേരി എന്നിവിടങ്ങളിലാണ് എമർജൻസി മെഡിസിൻ വിഭാഗം പുതുതായി ആരംഭിക്കുന്നത്. ഇതിനായി ഈ മെഡിക്കൽ കോളേജുകളിൽ ഒരു അസോസിയേറ്റ് പ്രൊഫസർ, ഒരു അസിസ്റ്റന്റ് പ്രൊഫസർ, 2 സീനിയർ റസിഡന്റ് തസ്തികകൾ വീതം സൃഷ്ടിച്ചിട്ടുണ്ട്. Read More…
തുളസി ഗോപിനാഥ് -73.നിര്യാതയായി
തിരുവനന്തപുരം: പ്രശസ്ത കവിയും ചലച്ചിത്രസംവിധായകനുമായ ശ്രീകുമാരൻ തമ്പിയുടെസഹോദരിയും,സീനിയർജേർണലിസ്റ്റ്സ് ,യൂണിയൻകേരളാ-സംസ്ഥാനവർക്കിംഗ്പ്രസിഡന്റ് ജനാർദ്ദനൻ നായരുടെജേഷ്ഠസഹോദരൻഗോപിനാഥൻനായരുടെസഹധർമ്മിണി തുളസി ഗോപിനാഥ് -73.നിര്യാതയായി.മൃതദേഹംതിരുവനന്തപുരംകവടിയാറിലെ വീട്ടിൽ പൊതുദർശനത്തിന്‌വെക്കും. സംസ്കാരം. പിന്നീട്.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹാർടിക് വിജയവുമായി മാനസമീര
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹാർടിക് വിജയവുമായി (ചിത്രരചന – പെൻസിൽ , ജലച്ചായം, ഓയിൽ പെയിന്റ് ) ഹരിപ്പാട് ഗവ: ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ മാനസമീര
മുക്കാട്ടുകര സെന്റ് ജോർജ്ജ് പള്ളിയിൽ പിണ്ടി കുത്തി പെരുനാളിന്റെ ഭാഗമായി പിണ്ടി കുത്തി തെളിയിച്ചപ്പോൾ.
തൃശ്ശൂർ: മുക്കാട്ടുകര സെന്റ് ജോർജ്ജ് ദേവാലയത്തിൽ ദനഹാ തിരുനാൾ ആഘോഷിച്ചു. ഈശോയുടെ ജനനത്തിനു ശേഷമുള്ള ആദ്യ തിരുനാൾ. പിതാവും, പുത്രനും, പരിശുദ്ധാത്മാവും വെളിപ്പെടുന്ന അവസരം എന്ന മഹനീയ വിശ്വാസത്തിലൂന്നിയ ഈ വർഷത്തെ ദനഹാ തിരുനാളിനോട് അനുബന്ധിച്ച് മുക്കാട്ടുകര സെന്റ് ജോർജ്ജ് ദേവാലയത്തിൽ ദിവ്യകാരുണ്യ മാതൃകയിലാണ് പിണ്ടി തെളിയിച്ചത്. ഇടവക വികാരി റവ.ഫാ.പോൾ പിണ്ടിയാൻ, അസി.വികാരി റവ.ഫാ.പോൾ മുട്ടത്ത്, ഇടവക കൈക്കാരൻമാരായ കൊച്ചുവർക്കി തരകൻ, ജെൻസൻ ജോസ് കാക്കശ്ശേരി, സോജൻ മഞ്ഞില, വിൽസൻ പ്ലാക്കൽ, പ്രതിനിധി അംഗങ്ങൾ, കെ.സി.വൈ.എം. Read More…











