തിരുവനന്തപുരം: അത്യാഹിത വിഭാഗ സേവനങ്ങൾ ഒരു കുടക്കീഴിൽ, സംസ്ഥാനത്തെ 7 മെഡിക്കൽ കോളേജുകളിൽ കൂടി എമർജൻസി മെഡിസിൻ ആൻഡ് ട്രോമകെയർ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിലവിൽ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കണ്ണൂർ മെഡിക്കൽ കോളേജുകളിൽ എമർജൻസി മെഡിസിൻ വിഭാഗമുണ്ട്. അംഗീകാരം ലഭിച്ച ബാക്കിയുള്ള മെഡിക്കൽ കോളേജുകളായ കൊല്ലം, കോന്നി, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മഞ്ചേരി എന്നിവിടങ്ങളിലാണ് എമർജൻസി മെഡിസിൻ വിഭാഗം പുതുതായി ആരംഭിക്കുന്നത്. ഇതിനായി ഈ മെഡിക്കൽ കോളേജുകളിൽ ഒരു അസോസിയേറ്റ് പ്രൊഫസർ, ഒരു അസിസ്റ്റന്റ് പ്രൊഫസർ, 2 സീനിയർ റസിഡന്റ് തസ്തികകൾ വീതം സൃഷ്ടിച്ചിട്ടുണ്ട്. Read More…
Kerala
തുളസി ഗോപിനാഥ് -73.നിര്യാതയായി
തിരുവനന്തപുരം: പ്രശസ്ത കവിയും ചലച്ചിത്രസംവിധായകനുമായ ശ്രീകുമാരൻ തമ്പിയുടെസഹോദരിയും,സീനിയർജേർണലിസ്റ്റ്സ് ,യൂണിയൻകേരളാ-സംസ്ഥാനവർക്കിംഗ്പ്രസിഡന്റ് ജനാർദ്ദനൻ നായരുടെജേഷ്ഠസഹോദരൻഗോപിനാഥൻനായരുടെസഹധർമ്മിണി തുളസി ഗോപിനാഥ് -73.നിര്യാതയായി.മൃതദേഹംതിരുവനന്തപുരംകവടിയാറിലെ വീട്ടിൽ പൊതുദർശനത്തിന്‌വെക്കും. സംസ്കാരം. പിന്നീട്.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹാർടിക് വിജയവുമായി മാനസമീര
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹാർടിക് വിജയവുമായി (ചിത്രരചന – പെൻസിൽ , ജലച്ചായം, ഓയിൽ പെയിന്റ് ) ഹരിപ്പാട് ഗവ: ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ മാനസമീര
മുക്കാട്ടുകര സെന്റ് ജോർജ്ജ് പള്ളിയിൽ പിണ്ടി കുത്തി പെരുനാളിന്റെ ഭാഗമായി പിണ്ടി കുത്തി തെളിയിച്ചപ്പോൾ.
തൃശ്ശൂർ: മുക്കാട്ടുകര സെന്റ് ജോർജ്ജ് ദേവാലയത്തിൽ ദനഹാ തിരുനാൾ ആഘോഷിച്ചു. ഈശോയുടെ ജനനത്തിനു ശേഷമുള്ള ആദ്യ തിരുനാൾ. പിതാവും, പുത്രനും, പരിശുദ്ധാത്മാവും വെളിപ്പെടുന്ന അവസരം എന്ന മഹനീയ വിശ്വാസത്തിലൂന്നിയ ഈ വർഷത്തെ ദനഹാ തിരുനാളിനോട് അനുബന്ധിച്ച് മുക്കാട്ടുകര സെന്റ് ജോർജ്ജ് ദേവാലയത്തിൽ ദിവ്യകാരുണ്യ മാതൃകയിലാണ് പിണ്ടി തെളിയിച്ചത്. ഇടവക വികാരി റവ.ഫാ.പോൾ പിണ്ടിയാൻ, അസി.വികാരി റവ.ഫാ.പോൾ മുട്ടത്ത്, ഇടവക കൈക്കാരൻമാരായ കൊച്ചുവർക്കി തരകൻ, ജെൻസൻ ജോസ് കാക്കശ്ശേരി, സോജൻ മഞ്ഞില, വിൽസൻ പ്ലാക്കൽ, പ്രതിനിധി അംഗങ്ങൾ, കെ.സി.വൈ.എം. Read More…
ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ ഓപ്പറേഷൻ അമൃത്: മന്ത്രി വീണാ ജോർജ്
ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വിറ്റാൽ കർശന നടപടി തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ സംസ്ഥാനത്ത് ഓപ്പറേഷൻ അമൃത് (AMRITH- Antimicrobial Resistance Intervention For Total Health) എന്ന പേരിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധനകൾ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പൊതുജന പങ്കാളിത്തോടെയായിരിക്കും ഇത് നടപ്പിലാക്കുന്നത്. കുറിപ്പടിയില്ലാതെ ഏതെങ്കിലും ഫാർമസികൾ ആന്റിബയോട്ടിക്കുകൾ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും വിവരം നൽകാവുന്നതാണ്. ഡ്രഗ്സ് കൺട്രോളർ നിയോഗിക്കുന്ന പ്രത്യേക സ്‌ക്വാഡും ഈ രഹസ്യ ഓപ്പറേഷന്റെ ഭാഗമാകും. ആന്റിബയോട്ടിക്കുകൾ വിൽക്കുന്നതിന്റെ Read More…
നെല്ല് സംഭരണവില വിതരണം ഊർജ്ജിതം: മന്ത്രി ജിആർ അനിൽ
തിരുവനന്തപുരം: 2023-24ല ഒന്നാം വിള നെല്ല് സംഭരണവില വിതരണം ഊർജിതമായി പുരോഗമിക്കുന്നതായി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. എസ്.ബി.ഐ., കനറാ ബാങ്കുകൾ മുഖേന പി.ആർ.എസ്. വായ്പയായാണ് സംഭരണവില വിതരണം ചെയ്യുന്നത്. ഈ സീസണിൽ ഇതുവരെ 40086 കർഷകരിൽ നിന്നായി 1.18 ലക്ഷം മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. ഇതിന്റെ വിലയായി 334.36 കെടി രൂപയാണ് നൽകേണ്ടത്. എസ്.ബി.ഐ., കനറാ ബാങ്കുകളുമായി ബന്ധപ്പെട്ട് സപ്ലൈകോ സംഭരണവില പി.ആർ.എസ്. വായ്പയായി നൽകുവാനുള്ള ക്രമീകരണങ്ങൾ നേരത്തെ Read More…
ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു
പാലക്കാട്: ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സ്ത്രീ മരിച്ചു. പേരും സ്ഥലവും തിരിച്ചറിയാത്ത സ്ത്രീ 2023 ഡിസംബര്‍ 24 ന് ആണ് ആശുപത്രിയില്‍ ചികിത്സക്കെത്തിയത്. ചികിത്സയിലിരിക്കെ അന്നേദിവസം മരണപ്പെട്ടു. ഇവരുടെ പേരോ വിലാസമോ വ്യക്തമല്ല. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെടണമെന്ന് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് അറിയിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഫോണ്‍: 9497987146, 9497980637, 04912537368, shotownspspkd.pol@kerala.gov.in
മാറുന്ന വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പ്രധാന്യം കഴിവിന്: മന്ത്രി കെ. കൃഷ്ണന്‍കുട്ടി സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവം തുടങ്ങി
മാറുന്ന വിദ്യാഭ്യാസ സമ്പ്രദായ രീതിയില്‍ യോഗ്യത എന്നതിലുപരി കഴിവിനാണ് പ്രാധാന്യമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവം ചിറ്റൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിവിനനുസരിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിന് അധ്യാപകര്‍ തയ്യാറാവണം. വിദ്യാഭ്യാസ രംഗത്ത് ധാരാളം സാധ്യതകളുണ്ട്. പഠനം പൂര്‍ത്തിയാക്കി പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ലഭിച്ചോ രക്ഷപ്പെട്ടോ എന്ന് ചിന്തിക്കേണ്ട ബാധ്യത അധ്യാപകര്‍ക്കുണ്ട്. വിദ്യാര്‍ത്ഥികളുടെ പേരില്‍ അധ്യാപകര്‍ അറിയപ്പെടുന്ന രീതിയിലേക്ക് അവരെ വളര്‍ത്തിയെടുക്കണം. ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ ധാരാളം Read More…
കലോത്സവ വേദിയില്‍ പിറന്നത് പുതുചരിത്രം
ആശ്രാമം മൈതാനത്തെ മുഖ്യവേദിയില്‍ പുതുചരിത്രപിറവിയോടെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി. ഉദ്ഘാടന ചടങ്ങിന് മുമ്പായി വേദിയില്‍ അരങ്ങേറിയത് പ്രദര്‍ശനഇനമായി നടത്തിയ ‘മംഗലംകളി’. ആദ്യമായാണ് കലോത്സവവേദിയിലേക്ക് അധികംപേരിലേക്ക് ഇനിയുമെത്താത്ത കലാരൂപം നിറവായത്. ഇത്തരം കലാരൂപങ്ങളെ വിസ്മൃതിയിലാഴാന്‍ അനുവദിക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന്റെ ഭാഗമായാണ് സപ്തഭാഷാ സങ്കരഭൂമിയായ കാസര്‍ഗോഡിന്റെ തനതുഗോത്രകലയായ മംഗലം കളിക്ക് ഇടമൊരുക്കിയത്. ‘മംഗലംപൊര’ കളില്‍ കാതുകുത്ത്മംഗലം, തെരാണ്ടുമംഗലം, താലികെട്ട്മംഗലം തുടങ്ങിയ ചടങ്ങുകളിലാണ് ഈ കലാരൂപം അവതരിപ്പിക്കുന്നത്. മാവിലര്‍, കുറവര്‍, മലവെട്ടുവര്‍ സമുദായങ്ങളാണ് കലാരൂപം അവതരിപ്പിച്ചുപോരുന്നത്. വൃത്താകൃതിയില്‍ സ്ത്രീകളും Read More…
ആൽമരം മുറിച്ചെന്നത് കോൺഗ്രസ്സ് കള്ളപ്രചരണം: അഡ്വ കെകെ അനീഷ് കുമാര്‍
തൃശ്ശൂർ: നരേന്ദ്രമോദി പ്രസംഗിച്ച വേദി നിർമ്മിയ്ക്കാൻ ആൽമരം മുറിച്ചുവെന്നത് കോൺഗ്രസ്സും സിപിഎം ചാനലും ചേർന്ന് നടത്തുന്ന കള്ളപ്രചരണമാണ്. ഡിസംബർ 4-ാം തീയ്യതി ഇവർ പറയുന്ന ആൽമരത്തിൻ്റെ വലിയൊരു ശിഖരം അടർന്ന് വീണ് രണ്ട് സെക്യൂരിറ്റി ജീവനക്കാർക്ക് പരിക്ക് പറ്റിയിരുന്നു. ഇതിനെത്തുടർന്ന് അപകടകരമായ സ്ഥിതിയിൽ നിൽക്കുന്ന ആൽമരങ്ങൾ മുറിക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ് തീരുമാനിക്കുകയും തുടർന്ന് ഇവർ പറയുന്ന ആലിൻ്റെ ചില ശിഖരങ്ങൾ മുറിച്ച് മാറ്റിയിരുന്നു. കൂടാതെ ശ്രീമൂലസ്ഥാനത്തെ ആൽമരവും, മoത്തിൽ വരവ് ആരംഭിക്കുന്ന സ്ഥലത്തെ ആൽമരവും മുറിച്ച് Read More…











