പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും ചരിത്രമെഴുതുന്നു. ഫുട്ബോളിലെ റെക്കോർഡുകൾ തകർത്ത താരം, ഇപ്പോൾ സോഷ്യൽ മീഡിയയിലും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. 100 കോടിയിലധികം ഫോളോവേഴ്സ് നേടികൊണ്ട് റൊണാൾഡോ ആഗോള തലത്തിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള വ്യക്തിയായി മാറിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ 60 കോടി, എക്സിൽ (മുൻപ് ട്വിറ്റർ) 10 കോടി, ഫേസ്ബുക്കിൽ 17 കോടി, യൂട്യൂബിൽ 6 കോടി വരിക്കാരുടെ പിന്തുണയോടെ റൊണാൾഡോ തന്റെ ആകർഷകമായ സാന്നിദ്ധ്യം ഉറപ്പിച്ചു. “ഞങ്ങൾ 1 ബില്യൺ Read More…
International
മാർപാപ്പയുടെ സമാധാന സന്ദേശം ജക്കാർത്തയിൽ: സൗഹൃദത്തിനായുള്ള പുതിയ വഴികൾ
ജക്കാർത്തയിലെ ചരിത്രസംഭവമായി മാറിയൊരു നിമിഷം, ഇസ്തിഖ്ലാൽ മോസ്കും പരിശുദ്ധ കത്തീഡ്രലും തമ്മിലുള്ള സൗഹൃദ ടണലിൽ നിന്ന് മാർപാപ്പയും ഇമാം നസറുദ്ദീൻ ഉമറും മറ്റ് മതനേതാക്കളെ സ്വീകരിച്ചു. “വെളിച്ചത്തിലേക്കുള്ള തുരങ്കം” എന്നുപറഞ്ഞ മാർപാപ്പ, ആഗോള സമാധാനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ആഹ്വാനം ചെയ്തു. ഇസ്ലാം, ക്രിസ്ത്യൻ, ഹിന്ദു, ബുദ്ധമതങ്ങൾ ഉൾപ്പെടെ 6 മതങ്ങളുടെ നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ അദ്ദേഹം സമാധാനത്തിന്‍റെ ശുഭ സന്ദേശം പകർന്നു.
“ഏഷ്യൻ സന്ദർശനത്തിനായി മാർപാപ്പ”
വത്തിക്കാൻ സിറ്റി: മാർപാപ്പയായ ശേഷം ഏറ്റവും ദൈർഘ്യമേറിയ യാത്രയ്ക്കായി ഫ്രാൻസിസ് മാർപാപ്പ ഏഷ്യയിലേക്ക് യാത്ര തിരിച്ചു. ഇൻഡോനേഷ്യ, പാപുവ ന്യൂ ഗിനി, കിഴക്കൻ തൈമൂർ, സിംഗപുർ എന്നിവയാണ് മാർപാപ്പയുടെ യാത്രാ ലക്ഷ്യങ്ങൾ. 13 വരെ നീളുന്ന ഈ സന്ദർശനത്തിന്റെ ആദ്യ ഭാഗം തിങ്കളും ചൊവ്വയും ദിവസങ്ങളിൽ ഇൻഡോനേഷ്യയിൽ നടക്കും. അനാരോഗ്യം കാരണം മാർപാപ്പ ഇപ്പോൾ വീൽചെയറിലാണ് യാത്ര ചെയ്യുന്നത്.
ജിമെയിൽ ആപ്പിൽ ജെമിനി ചാറ്റ്ബോട്ട് ഫീച്ചറുകൾ: ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് പുതിയ അനുഭവം
ആൻഡ്രോയിഡ് ഫോണുകളിൽ ജിമെയിൽ ആപ്പിൽ പുതിയ എഐ ഫീച്ചറുകൾ അവതരിപ്പിച്ചു. ഗൂഗിളിന്റെ എഐ മോഡൽ ജെമിനിയുടെ കഴിവുകൾ ഇപ്പോൾ ജിമെയിലിന്റെ ആൻഡ്രോയിഡ് പതിപ്പിൽ ലഭ്യമാകും. ഇതോടെ, ജെമിനി എഐ ആധാരിത ക്യു&എ ഫീച്ചറും പരിചയപ്പെടാം. ഇക്കഴിഞ്ഞ ജൂണിൽ ജിമെയിലിന്റെ വെബ്ബ് വേര്ഷനിൽ അവതരിപ്പിച്ച ജെമിനി, ഇപ്പോൾ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കുമായി എത്തിച്ചു. ജെമിനി സബ്സ്ക്രിപ്ഷന് ഉള്ളവർക്കായാണ് ഈ ഫീച്ചർ ലഭ്യമാകുക, കൂടാതെ പെട്ടെന്നായി ഐഒഎസിൽ ലഭ്യമാകുമെന്നും പ്രതീക്ഷിക്കുന്നു. ജെമിനി നിങ്ങളുടെ ജിമെയിൽ ഇൻബോക്സ് മുഴുവനും വായിക്കുകയും, ആവശ്യമായ ഇമെയിലുകൾ Read More…
Oppo F27 5G: സ്റ്റൈലിഷ് ലുക്കിലും ഫീച്ചറുകളിലും മികവുറ്റ ബജറ്റ് സ്മാർട്ട്ഫോൺ
Oppo പുറത്തിറക്കുന്ന പുതിയ F27 5G സ്മാർട്ട്ഫോൺ, തൃപ്തികരമായ ഫീച്ചറുകൾ സാന്ദ്രമായ ഒരു ആധുനിക മോഡലാണ്, ആകർഷകമായ വിലയിൽ ലഭ്യമാകുന്നതാണ് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. ഹാലോ ലൈറ്റ്, ശക്തമായ ഡിസ്‌പ്ലേ, അതുപോലെ വാക്കി-ടോക്കി ഫംഗ്ഷൻ എന്നിവ F27 5Gയെ സ്റ്റൈലിഷും ഫീച്ചറുകളാലും സമ്പന്നമായ ഒരു മികച്ച തിരഞ്ഞെടുപ്പാക്കുന്നു. പ്രധാന ഫീച്ചറുകൾ: ഹാലോ ലൈറ്റ്: F27 5Gയുടെ ക്യാമറ മോഡ്യൂളിനുചുറ്റും വൃത്താകൃതിയിൽ ഉള്ള LED നോട്ടിഫിക്കേഷൻ ലൈറ്റ് ഉണ്ട്, വരാനിരിക്കുന്ന കോളുകൾ, നോട്ടിഫിക്കേഷനുകൾ, സംഗീത പ്ലേബാക്ക് Read More…
ഐസിസിയിലേക്ക് ജയ് ഷാ: ബിസിസിഐ സെക്രട്ടറി സ്ഥാനം ഒഴിയും
മുംബൈ: ബിസിസിഐ സെക്രട്ടറി ജയ് ഷാ ഐസിസി ചെയർമാനാകാൻ പോകുന്നതായി റിപ്പോർട്ടുകൾ. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അദ്ദേഹത്തെ ചെയർമാൻ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. ഏകപക്ഷീയമായി ജയ് ഷാ ചെയർമാൻ സ്ഥാനം ഏറ്റെടുക്കും എന്നാണ് സൂചന. നിലവിലെ ചെയർമാൻ ഗ്രെഗ് ബാർക്ലേ മൂന്നാം ടേമിൽ തുടരാൻ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. നവംബറിലാണ് ഐസിസി ചെയർമാന്റെ തെരഞ്ഞെടുപ്പ്. ഈ പുതിയ ചുമതല ഏറ്റെടുക്കുന്നതോടെ ജയ് ഷാ ബിസിസിഐ സെക്രട്ടറി സ്ഥാനത്തുനിന്നും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവയ്ക്കും. ജയ് ഷായ്ക്ക് Read More…
3ജി സാങ്കേതിക വിദ്യ പൂട്ടിക്കെട്ടാനൊരുങ്ങി ഖത്തർ
ദോഹ: കുറച്ചുകാലം മുമ്പ് വരെ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങളിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചിരുന്ന മൂന്നാം തലമുറ (3ജി) കമ്യൂണിക്കേഷൻ സേവനങ്ങൾ 2025 ഡിസംബറിൽ അവസാനിപ്പിക്കാനൊരുങ്ങി ഖത്തർ. ഖത്തർ കമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി (CRA) 2025 ഡിസംബർ 31ഓടെ രാജ്യത്തെ മുഴുവൻ 3ജി ടെലികമ്യൂണിക്കേഷൻ സേവനങ്ങൾ അവസാനിപ്പിക്കണമെന്ന് നിർദേശിച്ചു. കാലഹരണപ്പെട്ട 3ജി സാങ്കേതിക വിദ്യയെ പുനരുപയോഗിക്കാനുള്ള ശ്രമത്തിൻറെയും അതിവേഗവും കാര്യക്ഷമവുമായ 4ജി, 5ജി സേവനങ്ങളിലേക്ക് മാറുന്നതിൻറെയും ഭാഗമായാണ് ഈ തീരുമാനമെന്ന് CRA വ്യക്തമാക്കി. ഉപഭോക്താക്കളുടെ ആവശ്യങ്ങളും പ്രതീക്ഷകളും നിറവേറ്റുന്ന, നിലവിലുള്ള Read More…
യുഎഇയിൽ ഫാമിലി വീസയ്ക്ക് പുതിയ മാനദണ്ഡം
ദുബൈ: യുഎഇയിൽ താമസിക്കുന്നവർക്ക് കുടുംബത്തെ കൂടെ കൊണ്ടുവരാൻ വലിയ ആശ്വാസമായിരിക്കുകയാണ് പുതിയ വീസ നിയമം. ഇനി മുതൽ തൊഴിൽ മേഖലയും തസ്തികയും പരിഗണിക്കാതെ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും ഫാമിലി വീസ അനുവദിക്കുക. മാസം 3000 ദിർഹം (ഏകദേശം 68,000 രൂപ) ശമ്പളമുള്ളവർക്ക് താമസ സൗകര്യം ഒരുക്കിയാൽ കുടുംബത്തെ കൊണ്ടുവരാം. താമസ ചെലവ് സ്പോൺസർ വഹിക്കണം. 4000 ദിർഹം ശമ്പളമുള്ളവർക്ക് താമസ സൗകര്യമുണ്ടെങ്കിൽ സ്പോൺസറുടെ സഹായം ആവശ്യമില്ല. പിതാവ് യുഎഇയിൽ ജോലി ചെയ്യുന്ന കുടുംബങ്ങളിൽ മക്കളുടെ സ്പോൺസർഷിപ് മാതാവിന് Read More…
ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാര വർദ്ധനവിന് സംസ്ഥാനത്ത് ഏഴ് മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കും: മന്ത്രി ഡോ. ആർ ബിന്ദു
*വിദേശ വിദ്യാർഥികളെ ആകർഷിക്കാൻ ‘സ്റ്റഡി ഇൻ കേരള‘ പദ്ധതി നടപ്പാക്കും സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാര വർദ്ധനവിനും രാജ്യാന്തരസ്വഭാവത്തിലുള്ള അത്യാധുനിക ഗവേഷണം വികസിപ്പിക്കുന്നതിനും സംസ്ഥാനത്ത് ഏഴ് മികവിന്റെ കേന്ദ്രങ്ങൾ (സെന്റേഴ്സ് ഓഫ് എക്സലൻസ്) ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. വിദേശത്തുനിന്നുള്ള വിദ്യാർഥികൾക്ക് ആകർഷകമായ ഉന്നതവിദ്യാഭ്യാസ പഠനകേന്ദ്രമാക്കി കേരളത്തെ മാറ്റുന്നതിലെ പ്രധാന നടപടിയായി ‘സ്റ്റഡി ഇൻ കേരള’ പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കം കുറിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസമേഖലയുടെ സമഗ്രപരിഷ്‌കരണത്തിന് ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ Read More…
വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്തണം: മുഖ്യമന്ത്രി
വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ, റിസോർട്ട്, ഹോംസ്റ്റേ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തത യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഹോംസ്റ്റേകൾ പ്രോത്സാഹിപ്പിക്കണം. എന്നാൽ കരുതലുകൾ സ്വീകരിക്കണം. എല്ലാ ഹോംസ്റ്റേകൾക്കും തദ്ദേശസ്വയംഭരണസ്ഥാപന ലൈസൻസും ജിഎസ്ടി രജിസ്‌ട്രേഷനും ഉറപ്പാക്കണം. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ശുചിമുറികൾ വൃത്തിയായി സൂക്ഷിക്കണം. ക്ലീൻ ഡെസ്റ്റിനേഷൻ കാമ്പയിൻ വ്യാപിപ്പിക്കണം. വേസ്റ്റ് ബിന്നുകൾ ആവശ്യത്തിന് സ്ഥാപിക്കണം. അതത് സ്ഥലങ്ങളിലെ മാലിന്യ നീക്കത്തിന് ഹരിതകർമ്മസേനയെ ചുമതലപ്പെടുത്തിയെന്ന് ഉറപ്പാക്കണം. ബോട്ടുകളും Read More…











