Entertainment Kerala News

മികവാർന്ന സിനിമകൾ ജനങ്ങളിലേക്കെത്തിക്കേണ്ട ഉത്തരവാദിത്തം ഐ എഫ് എഫ് കെ നിർവഹിക്കുന്നു: മന്ത്രി ആർ ബിന്ദു

 ഐ എഫ് എഫ് കെ മീഡിയ സെൽ ഉദ്ഘാടനം മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു മികവാർന്ന സിനിമകൾ ജനങ്ങളിലേക്ക്  എത്തിക്കേണ്ട ഉത്തരവാദിത്തം കേരള രാജ്യാന്തര ചലച്ചിത്ര മേള പൂർണ അർത്ഥത്തിൽ നിർവഹിക്കുന്നതായി ഉന്നതവിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ്   മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 29-)മത് രാജ്യാന്തര ചലച്ചിത്ര മേളയുടെ മീഡിയ സെൽ  ടാഗോർ തിയേറ്ററിൽ ഉദ്ഘാടനം  ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.എല്ലാ വിഭാഗങ്ങളെയും ഉൾക്കൊണ്ടുപോകുന്ന സമീപനമാണ് ചലച്ചിത്ര പ്രവർത്തകരിൽ നിന്നും ഉണ്ടാകേണ്ടത്.ലോകമെമ്പാടുമുള്ള വിവിധ മനുഷ്യ സമൂഹങ്ങളുടെ ജീവിതവും അതിജീവനങ്ങളുടെയും Read More…

Entertainment Kerala News

ഫിലിം ഫെസ്റ്റിവലിന് മുന്നോടിയായി തലസ്ഥാനത്ത് ഫിലിം മാർക്കറ്റ്

കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് മുന്നോടിയായി കേരള ഫിലിം മാർക്കറ്റ് ഒരുങ്ങുന്നു. 29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഒരു പ്രധാന ഘടകമായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനും ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ഫിലിം മാർക്കറ്റ് രണ്ടാം പതിപ്പ് (കെ.എഫ്.എം. 2) 11 മുതൽ 13 വരെ നടക്കും. 11ന് രാവിലെ 11ന് കലാഭവവൻ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര മേഖലയിലെ ആഗോളപ്രശസ്തർ പങ്കെടുക്കുന്ന കെ.എഫ്.എം. 2, സിനിമ-ഏവിജിസി-എക്‌സ്ആർ മേഖലകളിലെ നൂതന അറിവ് ലഭ്യമാക്കുക, മലയാള സിനിമയുടെ ആഗോള വാണിജ്യസാധ്യത Read More…

Entertainment Kerala News

നടൻ തിലകന്റെ 89-ാം ജന്മദിനം ആഘോഷിച്ചു

നടൻ തിലകന്റെ 89-ാം ജന്മദിനത്തിൽ സംഗീത സംവിധായകൻ മോഹൻ സിതാര ഭദ്രദീപം തെളിയിച്ചു. വിവിധ പരിപാടികളോടെ തോപ്പ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ നിർമ്മാതാവ് ഡോ. മധു, തിലകൻ സമിതി ഭാരവാഹികളായ പി.എസ്.സുഭാഷ്, ബിനീത് ബാലകൃഷ്ണൻ, പിന്റോ,ശ്രീക്കുട്ടൻ,സുജിത,നിസരി നന്ദൻ,ധന്യ, എന്നിവർ പങ്കെടുത്തു.

Entertainment News

സീരിയലുകൾക്ക് സെൻസറിങ്ങ് ആവശ്യമെന്ന് അഭിപ്രായം; ‘ആത്മ’യുടെ വിമർശനങ്ങൾക്ക് മറുപടിയുമായി പ്രേംകുമാർ”

സീരിയലുകൾ എൻഡോസൾഫാനേക്കാൾ വിഷമാണെന്ന ഉന്നയിച്ചതിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയ മലയാള ടെലിവിഷന് അഭിനേതാക്കളുടെ സംഘടനയായ ‘ആത്മ’ക്ക് മറുപടിയുമായി കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ . സീരിയലുകളെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നും ഉള്ളടക്കത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്താൻ വേണ്ടിയാണ് വിമർശനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. “ആരുടേയും അന്നം മുടക്കിയിട്ടില്ല; അഭിപ്രായ പ്രകടനം തുടരും,” എന്ന് വ്യക്തമാക്കി.സീരിയലുകൾക്ക് സെൻസറിങ്ങ് വേണമെന്നും പ്രേംകുമാർ അഭിപ്രായപ്പെട്ടിരുന്നു. ടെലിവിഷൻ സീരിയലുകൾ കുടുംബ സദസ്സുകളിലേക്കാണ് എത്തുന്നത്. ഈ ദൃശ്യങ്ങളുടെ ശീലത്തിൽ വളരുന്ന കുട്ടികൾ ഇതാണ് ജീവിതം, Read More…

Entertainment News

വിവാഹത്തീയതി പങ്കുവച്ച് കാളിദാസ് ജയറാം

മലയാളികളുടെ പ്രിയനടനും, വിവിധ ഭാഷാ ചിത്രങ്ങളിൽ നായകനായി തിളങ്ങുന്ന കാളിദാസ് ജയറാമിന്റെ വിവാഹം ഈ മാസം എട്ടിന് ഗുരുവായൂരിൽ നടക്കും. തരിണി കലിംഗരായർ ആണ് വധു. ‘എന്റെ ജീവതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സന്തോഷകരമായ നിമിഷമാണിത്’ കാളിദാസ് പറഞ്ഞു . വിവാഹത്തോട് അനുബന്ധിച്ചുള്ള പ്രീ വെഡ്ഡിം​ഗ് ചടങ്ങിന്റെ ഫോട്ടോകളും വിഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വളരെ ഇമോഷണലായാണ് വേദിയിൽ ജയറാം സംസാരിച്ചത്. “എന്നെ സംബന്ധിച്ച് ജീവതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമാണിന്ന്. കാളിദാസിന്റെ വിവാഹം എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം Read More…

Entertainment News

സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാൻ അനുമതി: 8 ദിവസത്തെ ഷൂട്ട് അനുവദിച്ച് ബിജെപി നേതൃത്വം

തൃശൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് വീണ്ടും സിനിമയിൽ അഭിനയിക്കാനുള്ള അനുമതി ബിജെപി ഉന്നത നേതൃത്വം തത്വത്തിൽ നൽകി. ഔദ്യോഗിക അനുമതി ഉടൻ ലഭിക്കും. ആദ്യ ഷെഡ്യൂളിൽ 8 ദിവസമാണ് അദ്ദേഹത്തിനായി മാറ്റിവെച്ചിരിക്കുന്നത്. ഒറ്റക്കൊമ്പൻ എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രത്തിനു ആവശ്യമായ വിധത്തിൽ അദ്ദേഹം താടി വളർത്തിയിരുന്നു. അനുമതി അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ കഴിഞ്ഞ മാസം സുരേഷ് ​ഗോപി താടി ഉപേക്ഷിക്കുകയും ചെയ്തു. ഷൂട്ടിങ് ഈ മാസം 29 മുതലാണ് ആരംഭിക്കുന്നത്. തിരുവനന്തപുരത്താണ് ചിത്രീകരണം. ജനുവരി 5 വരെയാണ് Read More…

Entertainment News

രജനികാന്തിന്റെ ദളപതി വീണ്ടും തിയറ്ററിൽ

1991 നവംബർ 5-ന് റിലീസ് ചെയ്ത മണിരത്നം സംവിധാനം ചെയ്ത ദളപതി, ഫോർകെ റീമാസ്റ്റഡ് പതിപ്പോടെ വീണ്ടും തീയേറ്ററുകളിൽ എത്തുന്നു. ഈ റീറിലീസ് സൂപ്പർസ്റ്റാർ രജനികാന്തിന്റെ 74-ആം ജന്മദിനവുമായി അനുബന്ധിച്ച് ഡിസംബർ 12-ന് പ്രദർശിപ്പിക്കും. രജനികാന്തിനോടൊപ്പം മലയാളത്തിന്റെ  സൂപ്പർസ്റ്റാർ മമ്മൂട്ടിയും പ്രധാന വേഷത്തിൽ അഭിനയിച്ച ഈ ചിത്രം, അന്ന് മൂന്ന് കോടി മുതൽ മുടക്കിലായിരുന്നു ചിത്രം ഒരുക്കിയതെന്നാണ് റിപ്പോർട്ടുകൾ. നടൻ അരവിന്ദ് സ്വാമി ആദ്യമായി അഭിനയിച്ച ചിത്രത്തിൽ, രജനികാന്തിനും മമ്മൂട്ടിക്കും പുറമെ ശോഭന, ഗീത, ശ്രീവിദ്യ, തുടങ്ങി Read More…

Entertainment News

നസ്രിയയുടെ അനുജൻ നവീൻ നസീമിന്റെ വിവാഹനിശ്ചയം; ചേർത്ത് പിടിച്ച് ഫഹദ്-നസ്രിയ

നസ്രിയയുടെ അനുജനും യുവ അഭിനേതാവുമായ നവീൻ നസീമിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. . അതിസുന്ദരിയായാണ് നസ്രിയ ചടങ്ങിൽ എത്തിയത്. ഒലീവ് ഗ്രീൻ നിറത്തിലുള്ള ജാക്കറ്റ് ചോളി ആണ് നസ്രിയ ധരിച്ചത്. ചോക്ക്ലേറ്റ് ബ്രൗൺ നിറത്തിലുള്ള കുർത്തിയണിഞ്ഞാണ് ഫഹദ് ഫാസിൽ പങ്കെടുത്തത്.അമ്പിളി എന്ന ചിത്രത്തിലൂടെയാണ് നവീൻ നസീം അഭിനയരംഗത്തേക്കെത്തുന്നത്.

Entertainment News

രണ്ട് കോടിയിലേറെ പ്രീ സെയിൽസ്; 500 സ്ക്രീനുകളിൽ ‘പുഷ്പ 2’ കേരളം കീഴടക്കാൻ എത്തുന്നു

‘പുഷ്പ 2: ദ റൂൾ’ കേരളത്തിൽ മോഹൻലാൽ-മമ്മൂട്ടി തലത്തിലുള്ള ആവേശം സൃഷ്ടിച്ച് രണ്ട് കോടിയിലേറെ രൂപയുടെ പ്രീ സെയിൽസ് നേടിയിരിക്കുകയാണ്. കേരളത്തിലെ 500 സ്ക്രീനുകളിൽ ചിത്രം വിപുലമായി റിലീസ് ചെയ്യുമ്പോൾ പുലർച്ചെ നാല് മണിക്ക് ആദ്യ ഷോ ആരംഭിക്കും. തെലുങ്ക് താരങ്ങളിലൊരാളായ അല്ലു അർജുനിന് കേരളത്തിൽ നിന്ന് ഇത്രയും വലിയ സ്വീകാര്യത ലഭിക്കുന്നത് ആദ്യമായാണ്. ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളായ ‘കിസ്സിക്’യും ‘പീലിങ്സ്’യും ഇതിനകം സോഷ്യൽ മീഡിയയിൽ തരംഗമാകുകയും ചലച്ചിത്രപ്രേമികളെ വിസ്മയിപ്പിക്കുകയും ചെയ്തു. സുകുമാർ സംവിധാനം ചെയ്യുന്ന ഈ Read More…

Entertainment News

അജിത്തിന്റെ ‘വിടാമുയർച്ചി’ കുരുക്കിൽ; പാരാമൗണ്ട് പിക്ചേഴ്സ് 150 കോടിയുടെ നോട്ടീസ് അയച്ചു

1997-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ബ്രേക്ഡൗൺ ന്റെ റീമേക്ക് ആകാമെന്ന് നേരത്തെ ഉയർന്നിരുന്ന ആരോപണങ്ങൾ അജിത്തിന്റെ ‘വിടാമുയർച്ചി’ ചിത്രത്തിനെതിരെ വീണ്ടും വിവാദമായിരിക്കുകയാണ്. പാരാമൗണ്ട് പിക്ചേഴ്സ് 150 കോടിയുടെ നോട്ടീസ് ലൈക് പ്രൊഡക്ഷൻസ് നിർമാതാക്കൾക്ക് അയച്ചതായി റിപ്പോർട്ടുകൾ പറയുന്നു. സിനിമയുടേതായി പുറത്തിറങ്ങിയ ടീസറിലും കഥയുമായുള്ള സാദൃശ്യം പ്രകടമാണ്. ഒരു ദൂര യാത്ര പോകുന്നതിനിടെ ദമ്പതികളുടെ കാർ കേടാകുന്നു. തുടർന്ന് ഒരു ട്രക്ക് ഡ്രൈവർ അവരെ സഹായിക്കാനെത്തുന്നു. പിന്നീട് ആ ദമ്പതികളുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് സിനിമ പറയുന്നത്. Read More…