കോട്ടയം: ഓണത്തിന്റെയും ഉത്സവസീസണിന്റെയും ഭാഗമായി സപ്ലൈകോയുടെ ഓണച്ചന്ത വ്യാഴാഴ്ച മുതൽ ആരംഭിക്കും. പുതിയ വില നിലവിൽ വരുന്നതോടെ ചില ഉൽപ്പന്നങ്ങളുടെ വില കൂടുകയും, ചിലതിന്റേത് കുറയുകയും ചെയ്യും. പഞ്ചസാരയും മട്ടയരിയും വിലക്കയറ്റം അനുഭവിക്കുമെങ്കിലും, ചെറുപയർ, ഉഴുന്ന്, വറ്റൽമുളക് തുടങ്ങിയവയുടെ വില കുറയുന്നു. പഞ്ചസാരയുടെ കിലോഗ്രാം വില 27 രൂപയിൽ നിന്ന് 33 രൂപയിലേക്കും, മട്ടയരി 30 രൂപയിൽ നിന്ന് 33 രൂപയിലേക്കും ഉയരും. അതേസമയം, ചെറുപയർ 93 രൂപയിൽ നിന്ന് 90 രൂപയിലേക്കും, ഉഴുന്ന് 95 രൂപയിൽ Read More…
News
ഹേമ കമ്മിറ്റി റിപ്പോര്ട്ട്: ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപവത്കരിക്കും, വനിതാ ജഡ്ജി ഉൾപ്പെടും
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികൾ പരിഗണിക്കുന്നതിനായി ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപവത്കരിക്കും. ഹര്‍ജികൾ വിശദമായി പരിശോധിക്കുന്നതിനായി വനിതാ ജഡ്ജിയുള്ള പ്രത്യേക ബെഞ്ച് നിയോഗിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. നിർമ്മാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോൾ, ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്റെ പൂർണ്ണരൂപം സെപ്റ്റംബർ 10ന് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചിന്റെ മുന്നിൽ സമർപ്പിക്കപ്പെടും. ഹൈക്കോടതിയുടെ മുൻ ഉത്തരവനുസരിച്ച്, സെപ്റ്റംബർ 9നു Read More…
നിവിൻ പോളി ലൈംഗികാരോപണത്തിൽ ഡിജിപിക്ക് പരാതി നൽകി
പ്രമുഖ നടൻ നിവിൻ പോളി, തനിക്കെതിരായ ലൈംഗികാരോപണത്തിന്റെ പശ്ചാത്തലത്തിൽ ഡിജിപിക്ക് പരാതി നൽകി. പരാതി തനിക്കെതിരെ നടന്ന ഗൂഢാലോചനയുടെ ഭാഗമാണെന്നും, പരാതിക്കാരിയെ കണ്ടിട്ടില്ലെന്നുമാണ് നിവിന്റെ വിശദീകരണം. ഇയാളുടെ പരാതിയും പ്രത്യേക അന്വേഷണസംഘം പരിശോധിക്കണമെന്ന ആവശ്യം ഉന്നയിച്ചു. നേര്യമംഗലം സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പീഡനക്കേസ് രജിസ്റ്റർ ചെയ്തതായും, ദുബായിൽ സിനിമാ അവസരം വാഗ്ദാനം ചെയ്ത് പീഡനമുണ്ടായെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
കോൺഗ്രസ്സ്നേതാവുംകുടുംബവും ബിജെപിയിൽ..
തളിക്കുളം ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറും(2010-2015), കോൺഗ്രസ് തളിക്കുളം മണ്ഡലം സെക്രട്ടറിയും ഇപ്പോൾ NSS കരയോഗം സെക്രട്ടറിയുമായ ശ്രീ രവീന്ദ്രനാഥ് നടുവിലേടത്ത്, ഭാര്യ തളിക്കുളം എൻഎസ്എസ് മഹിളാ സമാജം സെക്രട്ടറി ലതിക രവീന്ദ്രനാഥ്, തളിക്കുളം കോൺഗ്രസ് പ്രവർത്തക കാര്യാട്ട് ബാബു ഭാര്യ ഓമന എന്നിവരെ ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ ബിജെപി അംഗത്വം നൽകി സ്വീകരിച്ചു . തളിക്കുളം ബിജെപി പ്രസിഡണ്ട് ശ്രീ ഭഗീഷ് പൂരാടൻ,ജനറൽ സെക്രട്ടറി മണികണ്ഠൻ ആലയിൽ, മുരളി കൊളങ്ങാട്ട്,രാജേഷ് കാര്യാട്ട് , Read More…
തൃശൂർ കോർപ്പറേഷൻ ഗസ്റ്റ് ഹൗസായ ബിനി ഹെറിറ്റേജിന്റെ ഉദ്ഘാടനം സെപ്തംബർ ഏഴാം തിയ്യതി
തൃശൂർ കോർപ്പറേഷൻ ഗസ്റ്റ് ഹൗസായ റൗണ്ട് നോർത്തിലുള്ള ബിനി ഹെറിറ്റേജിന്റെ ഉദ്ഘാടനം സെപ്തംബർ ഏഴാം തിയ്യതി ശനിയാഴ്‌ച വൈകീട്ട് 6.30ന് ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ആർ. ബിന്ദു ഉ ദ്ഘാടനം നിർവഹിക്കും. കോർപ്പറേഷൻ മേയർ എം.കെ. വർഗീസ് അദ്ധ്യക്ഷത വഹിക്കും. പി. ബാലച ന്ദ്രൻ എം.എൽ.എ. ഫലകം അനാച്ഛാദനം ചെയ്യും. ചീഫ് ഗസ്റ്റായി എ.സി. മൊയ്‌തീൻ എം.എൽ.എയും, ഗ സ്റ്റ് ഓഫ് ഓണറായി ചാണ്ടി ഉമ്മൻ എം.എൽ.എയും മുഖ്യ പ്രഭാഷകനായി ടി.ജെ സനീഷ് കുമാർ എം.എൽ.എ യും ചടങ്ങിൽ Read More…
അൻവറിന്റെ ആരോപണങ്ങൾ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയുമായി പറഞ്ഞു തീർക്കേണ്ടതല്ല: കെ.സുരേന്ദ്രൻ
ഭരണകക്ഷി എംഎൽഎയായ പി വി അൻവർ പൊതുസമൂഹത്തിനു മുന്നിൽ ഉന്നയിച്ചിട്ടുള്ള ഗുരുതരമായ ആരോപണങ്ങൾ മുഖ്യമന്ത്രിയും പിവി അൻവറും ചേർന്ന് പറഞ്ഞു തീർക്കേണ്ട വിഷയമല്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് പൊളിറ്റിക്കൽ സെക്രട്ടറിയും ക്രമസമാധാന ചുമതലയുള്ള എ ഡിജിപിയും ചെയ്ത കൊള്ളരുതായ്മകൾ പിണറായി വിജയനും പിവി അൻവറും തമ്മിലുള്ള വ്യക്തിപരമായ കാര്യമായി ചുരുങ്ങരുത്. ഇത് സിപിഎമ്മിന്റെ ആഭ്യന്തര കാര്യമല്ലെന്നും ദില്ലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. പാർട്ടി നേതാക്കളും മുഖ്യമന്ത്രിയും ആലോചിച്ച് ഒത്തുതീർപ്പാക്കേണ്ട വിഷയമല്ല Read More…
കർഷകർക്ക് വിധി പ്രകാരം നഷ്ടം നൽകിയില്ല,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജർക്ക് വാറണ്ട്.
കർഷകർക്ക് വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ബാങ്ക് മാനേജർക്ക് വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ മുപ്ലിയം സ്വദേശി പുതുക്കാടി വീട്ടിൽ പി.ആർ.ശിവനും സഹകർഷകരും ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് സൗത്ത് ചാലക്കുടിയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജർക്കെതിരെ ഇപ്രകാരം ഉത്തരവായതു്.ഹർജിക്കാർ കൃഷിനാശം വന്നത് സംബന്ധമായി ഫയൽ ചെയ്ത ഹർജി പരിഗണിച്ച് കെ.എച്ച്.ഡി.പി.ഇത് സംബന്ധമായി നഷ്ടം കണക്കാക്കിയ തുകയും 2500 രൂപ വീതം നഷ്ടവും 3000 രൂപ ചിലവും ഒരു മാസത്തിനുള്ളിൽ നൽകുവാൻ ബാങ്കിനെതിരെ Read More…
ജോർജ് കുര്യൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
മധ്യപ്രദേശിൽ നിന്ന് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രമന്ത്രി ശ്രീ ജോർജ് കുര്യൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ശ്രീ ജഗദീപ് ധൻകർ മുമ്പാകെ ആണ് സത്യപ്രതിജ്ഞ ചെയ്തത്. രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ ശ്രീ ഹരിവൻശ്, ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ശ്രീ ജയപ്രകാശ് നദ്ദാ ജി, ബിജെപി കേരള അധ്യക്ഷൻ ശ്രീ കെ സുരേന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ ശ്രീ. C കൃഷ്ണകുമാർ, അഡ്വ സുധീർ, കോട്ടയം ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ., ജോർജ്ജ് Read More…
രഞ്ജിത്തിന് മുൻകൂർ ജാമ്യം
കൊച്ചി: ബംഗാളി നടിയുടെ ലൈംഗികാരോപണ കേസിൽ സംവിധായകൻ രഞ്ജിത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു, ഇതു പരിഗണിച്ചാണ് കോടതിയുടെ നടപടി. 2009-ൽ നടന്നതായി ആരോപിക്കപ്പെടുന്ന സംഭവത്തിൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354-ാം വകുപ്പ് പ്രകാരമാണ് രഞ്ജിത്തിനെതിരെ കേസെടുത്തിരിക്കുന്നത്. ഈ കാലയളവിൽ ഇതൊരു ജാമ്യമുള്ള കുറ്റമായിരുന്നുവെന്നും, തന്റെ ആരോഗ്യപ്രശ്നങ്ങൾകൂടി പരിഗണിക്കണമെന്നുമാണ് രഞ്ജിത്ത് ഹർജിയിൽ വ്യക്തമാക്കിയത്. ‘പാലേരിമാണിക്യം’ എന്ന സിനിമയുടെ ഓഡിഷനായി വിളിച്ച ശേഷം, ലൈംഗിക ലക്ഷ്യത്തോടെ ശരീരത്തിൽ Read More…
“ഏഷ്യൻ സന്ദർശനത്തിനായി മാർപാപ്പ”
വത്തിക്കാൻ സിറ്റി: മാർപാപ്പയായ ശേഷം ഏറ്റവും ദൈർഘ്യമേറിയ യാത്രയ്ക്കായി ഫ്രാൻസിസ് മാർപാപ്പ ഏഷ്യയിലേക്ക് യാത്ര തിരിച്ചു. ഇൻഡോനേഷ്യ, പാപുവ ന്യൂ ഗിനി, കിഴക്കൻ തൈമൂർ, സിംഗപുർ എന്നിവയാണ് മാർപാപ്പയുടെ യാത്രാ ലക്ഷ്യങ്ങൾ. 13 വരെ നീളുന്ന ഈ സന്ദർശനത്തിന്റെ ആദ്യ ഭാഗം തിങ്കളും ചൊവ്വയും ദിവസങ്ങളിൽ ഇൻഡോനേഷ്യയിൽ നടക്കും. അനാരോഗ്യം കാരണം മാർപാപ്പ ഇപ്പോൾ വീൽചെയറിലാണ് യാത്ര ചെയ്യുന്നത്.











