Kerala News Politics

മതേതര വോട്ട്: കോൺഗ്രസും സിപിഎമ്മും നിലപാട് വ്യക്തമാക്കണം: കെ.സുരേന്ദ്രൻ

മതേതര വോട്ട് എന്താണെന്ന കാര്യത്തിൽ കോൺഗ്രസും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു വിഭാഗത്തിൻ്റെ വോട്ട് മാത്രം മതേതരവും മറ്റുള്ളവരുടേത് വർഗീയവുമാകുന്നതെങ്ങനെയാണെന്നും പാലക്കാട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സ്വന്തം പാർട്ടിക്ക് വോട്ട് ചെയ്തവരെയാണ് സിപിഎം വർഗീയവാദികളാക്കുന്നത്. കോടതിയിൽ പിപി ദിവ്യയ്ക്ക് വേണ്ടി സിപിഎം അവതരിപ്പിച്ച വാദങ്ങളെല്ലാം എഡിഎം നവീൻ ബാബുവിനെ അപകീർത്തിപ്പെടുത്തുന്നതാണ്. ഒരേസമയം ഇരയ്ക്കൊപ്പവും വേട്ടക്കാരനൊപ്പവും നിലകൊള്ളുകയാണ് സിപിഎം ചെയ്യുന്നത്. ദിവ്യയെ സർക്കാർ സംരക്ഷിക്കുകയാണ്. 50 കോടി രൂപ കൊടുത്ത് കേരളത്തിൽ Read More…

Kerala News Politics

ഉപതെരഞ്ഞെടുപ്പ്:ഇടതു സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണത്തിന് ഊര്‍ജ്ജം പകരാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ

തൃശൂര്‍: സംസ്ഥാന ഉപതെരഞ്ഞെടുപ്പുകളില് ഇടതുമുന്നണി പ്രചാരണത്തിന് ഇന്ന് ശക്തമായ തുടക്കം. ചേലക്കര മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥി യു.ആര്‍. പ്രദീപിന് വേണ്ടി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിനെത്തും. ചേലക്കര മേപ്പാടത്ത് രാവിലെ 10 മണിക്ക് നടക്കുന്ന പ്രദീപിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. പാലക്കാട്, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കായും മുഖ്യമന്ത്രി പ്രചാരണത്തിനെത്തും, എങ്കിലും തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. ചേലക്കരയില് നിന്ന് തുടക്കം കുറിക്കുന്ന പ്രചാരണത്തിലൂടെ ഇടതുമുന്നണി ഉപതെരഞ്ഞെടുപ്പില് ശക്തമായ മുന്നേറ്റം കാഴ്ചവയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. പാലക്കാട് മണ്ഡലത്തിലെ Read More…

Kerala News Politics

പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയില്‍ വന്നത് മണ്ഡലത്തിന് പുറത്തുനിന്നുള്ളവർ:-ബിജെപി സ്ഥാനാര്‍ത്ഥി

വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയില്‍ വന്നത് മണ്ഡലത്തിന് പുറത്തുനിന്നുള്ളവരെന്ന് ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ്. വയനാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കാണിക്കാമെന്ന വാഗ്ദാനം നല്‍കിയാണ് പലരെയും കൊണ്ടുവന്നതെന്ന് നവ്യ ഹരിദാസ് ആരോപിക്കുന്നു. പ്രിയങ്ക ഗാന്ധി വീടുകളില്‍ കയറുന്നത് ആസൂത്രിതമായിട്ടാണെന്നും കോണ്‍ഗ്രസിന്റെ ഇത്തരം നാട്യങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്നും നവ്യ ഹരിദാസ് പറഞ്ഞു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എന്നാല്‍ സാധാരണക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നയാള്‍ എന്നാണെന്നും തനിക്ക് വലിയ കുടുംബവാഴ്ച പറയാനില്ലെന്നും പ്രിയങ്ക ഗാന്ധിക്ക് ആകെയുള്ളത് കുടുംബ പാരമ്പര്യം മാത്രമാണെന്നും നവ്യ Read More…

Kerala News Politics

പിണറായി വിജയൻ്റെയും വിഡി സതീശൻ്റെയും വാട്ടർലൂ ആയിരിക്കും ഉപതിരഞ്ഞെടുപ്പ് ഫലം: കെ.സുരേന്ദ്രൻ

പിണറായി വിജയൻ്റെയും വിഡി സതീശൻ്റെയും വാട്ടർലൂ ആയിരിക്കും ഈ ഉപതിരഞ്ഞെടുപ്പെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉപതിരഞ്ഞെടുപ്പുകൾ എത്തിയപ്പോൾ എൽഡിഎഫിനും യുഡിഎഫിനും ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്നും കോൺഗ്രസിൻ്റെ പ്രമുഖ നേതാവ് വിആർ മോഹൻദാസിന് ബിജെപിയിൽ അംഗത്വം നൽകി അദ്ദേഹം പറഞ്ഞു. ഒരൊറ്റ മുന്നണിയായി എൽഡിഎഫും യുഡിഎഫും മാറി. പാലക്കാട് ഇപ്പോൾ ഐൻഡി മുന്നണി യാഥാർത്ഥ്യമായിരിക്കുകയാണ്. പ്രിയങ്ക ഗാന്ധി നാമനിർദ്ദേശ പത്രിക കൊടുക്കുന്നത് വാതിൽ പഴുതിലൂടെയാണ് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുന ഖാർഗെ കണ്ടത്. കളക്ടറുടെ മുന്നിൽ ഇരിക്കുന്നത് പ്രിയങ്കയും ഭർത്താവും Read More…

Kerala News Politics

സ്വാതന്ത്ര്യസമര സേനാനി കെ മോഹൻദാസ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചു

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നിന്നാണ് ബിജെപി അംഗത്വം സ്വീകരിച്ചത് സ്വാതന്ത്ര്യസമര സേനാനി കെ മോഹൻദാസ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നിന്നാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. സ്വാതന്ത്ര്യസമര സേനാനി ശ്രീ ടി എൻ രാമുണ്ണി മേനോന്റെയും(1902-1992) മൂകാംബിക മേനോന്റെയും മകനായി പാലക്കാട് മാങ്കുറുശ്ശി വളൂർ വീട്ടിൽ ജനനം. കനറാ ബാങ്കിൽ ജോലി ചെയ്തു. അവിടുത്തെ കോൺഗ്രസ് യൂണിയൻറെ സംസ്ഥാന ചീഫ് ആയിരിക്കെ 2010 ൽ സ്വയം വിരമിച്ചു. 2011ൽ Read More…

Kerala News Politics

എൽഡിഎഫും യുഡിഎഫും പൊതു സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചാലും പാലക്കാട് എൻഡിഎ ജയിക്കും

എൽഡിഎഫും യുഡിഎഫും പൊതു സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചാലും പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ ജയിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എൽഡിഎഫ് വോട്ട് യുഡിഎഫിന് പോയെന്ന് എകെ ബാലൻ സമ്മതിച്ചു. ഈ കാര്യത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ തിരുത്തണ്ടായെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇ.ശ്രീധരൻ ജയിക്കേണ്ടതായിരുന്നു. അതില്ലാതാക്കിയത് അവിശുദ്ധ സഖ്യമാണ്. അത് തുറന്ന് സമ്മതിച്ചതിന് എകെ ബാലനെ അഭിനന്ദിക്കുന്നുവെന്നും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. 2021ലെ നയം തന്നെയാണോ സിപിഎം തുടരുന്നതെന്ന് മാത്രം ഇനി അറിഞ്ഞാൽ മതി. Read More…

Kerala News Politics

ദിവ്യയെ സംരക്ഷിക്കുന്നത് ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: കെ.സുരേന്ദ്രൻ

എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ പിപി ദിവ്യയെ ആരാണ് സംരക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ദിവ്യയെ സംരക്ഷിക്കില്ലെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. മുഖ്യമന്ത്രി പറഞ്ഞതിനുശേഷം 24 മണിക്കൂർ കഴിഞ്ഞിട്ടും ദിവ്യയെ അറസ്റ്റ് ചെയ്യാതെ പോലീസ് സംരക്ഷിക്കുകയാണ്. കേരള പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ആരാണ് ദിവ്യയെ സഹായിച്ചത്. പത്തനംതിട്ടയിലെ നേതാക്കൾ ദിവ്യക്കെതിരെ പരസ്യമായ നിലപാട് സ്വീകരിച്ചു. എന്നാൽ അവരെ ഇതുവരെ ചോദ്യം ചെയ്യാൻ പോലും പോലീസിന് സാധിക്കാത്തത് സർക്കാറിന്റെ പരാജയമാണ്. ഉപതിരഞ്ഞെടുപ്പ് Read More…

Kerala News Politics

സോണിയ ഗാന്ധി പ്രിയങ്കയ്ക്കായി വയനാട്ടില്! രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം റോഡ് ഷോയ്ക്ക് എത്തുന്നു.

വയനാട്: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, വയനാട്ടില് പ്രിയങ്ക ഗാന്ധിയുടെ കന്നി മത്സരത്തിന്റെ പ്രചാരണത്തിനായി കേരളത്തിലെത്തുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്കൊപ്പം സോണിയയും രാഹുലും ദിവസങ്ങള്‍ക്കുള്ളില് വയനാട്ടില് ഒരുമിച്ചെത്തും. പ്രിയങ്കയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണ ചടങ്ങിലും കല്പറ്റയില് നടക്കുന്ന റോഡ് ഷോയിലും സോണിയ ഗാന്ധിയുടെ സാന്നിധ്യം ഉണ്ടാകും. വയനാട്ടില് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്, രാഹുല്‍ ഗാന്ധി രാജിവെച്ച സ്ഥലത്ത് പ്രിയങ്കയാണ് ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുന്നത്. വയനാട് ഉപതെരഞ്ഞെടുപ്പില് പ്രിയങ്കയുടെ പ്രധാന എതിരാളി സിപിഐയുടെ സത്യന്‍ മൊകേരിയും, ബിജെപിയുടെ Read More…

Kerala News Politics

വയനാട്ടിലെ മത്സരം എന്‍ഡിഎയും യുഡിഎഫും തമ്മില്‍

പൊതുവിഷയങ്ങളില്‍ എല്‍ഡിഫ്-യുഡിഎഫ് ധാരണയുടെ പൊളിച്ചെഴുത്താവും നിയമസഭാ ഉപതെരഞ്ഞെടുപ്പ്: കെ.സുരേന്ദ്രന്‍ കോഴിക്കോട്: ബിജെപിയെ തോല്‍പ്പിക്കാന്‍ എല്ലാ തെരഞ്ഞെടുപ്പ് കാലത്തും കേരളത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് ധാരണ ഉണ്ടായിരുന്നവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പാലക്കാട് മെട്രോമാന്‍ ഇ. ശ്രീധരനെ തോല്‍പിക്കാന്‍ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടുമറിച്ചെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.പി.സരിന്‍ പറഞ്ഞത് വസ്തുതയാണ്. നിലപാടില്‍ പിന്നീട് മലക്കംമറിഞ്ഞെങ്കിലും ഈ ധാരണ ഇല്ലാതാവുന്നില്ല. എന്നാല്‍ ഇത്തവണ അത്തരം ധാരണകള്‍ വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാമേഖലയിലും ഈ പരസ്പര ധാരണയുണ്ട്. പാര്‍ട്ടി നവീന്‍ ബാബുവിന്റെ Read More…

Kerala News Politics

മെട്രോമാന്റെ അനുഗ്രഹം വാങ്ങി പ്രചാരണത്തിന് തുടക്കം കുറിച്ച് സി കൃഷ്ണകുമാർ

പാലക്കാട്: മെട്രോമാൻ ഇ ശ്രീധരനെ കണ്ട് അനുഗ്രഹം വാങ്ങി പ്രചാരണ കളത്തിലിറങ്ങി പാലക്കാട്‌ നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർഥി സി കൃഷ്ണകുമാർ. നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ബിജെപി സി കൃഷ്ണകുമാറിനെസ്ഥാനാർഥിയാക്കി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം ഇ ശ്രീധരനെ കണ്ട് അനുഗ്രഹം വാങ്ങിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ കൃഷ്ണകുമാർ മത്സരിച്ചിരുന്നു. മലമ്പുഴയിൽ രണ്ട് തവണ ബിജെപി സ്ഥാനാർത്ഥിക്കായി പ്രവർത്തനം നടത്തിയാണ് അദ്ദേഹം കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ശ്രദ്ധേയനാകുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ Read More…