Culture Kerala News

കടമറ്റം പള്ളി പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

തൃശൂര്‍ മുണ്ടത്തിക്കോട് പടക്ക നിര്‍മ്മാണശാലയിലുണ്ടാ സ്‌ഫോടനത്തെ തുടര്‍ന്ന് കടമറ്റം പള്ളി പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി. മലങ്കര സഭാധ്യക്ഷന്റെ അറിയിപ്പിനെ തുടര്‍ന്നാണ് വെടിക്കെട്ട് ഒഴിവാക്കാന്‍ തീരുമാനമായത്.വെടിക്കെട്ട് നടത്തുന്നതിന് പകരം സ്‌നേഹഭവനം നിര്‍മ്മിച്ച് നല്‍കാനും തീരുമാനമായി. ഇടവക മാനേജിങ് കമ്മിറ്റിയുടേയും പെരുന്നാള്‍ കമ്മിറ്റിയുടേയുമാണ് ഈ തീരുമാനം. മെയ് 6,7 തിയതികളിലാണ് പള്ളി പെരുന്നാള്‍ നടക്കുക. മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് പുതുപ്പള്ളിയിലെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാളിന് നടത്താനിരുന്ന വെടിക്കെട്ടും ഒഴിവാക്കിയിരുന്നു.

Culture Kerala News

ഭഗവതിമാർ ഉപചാരം ചൊല്ലി വിടപറഞ്ഞു; തൃശൂർ പൂരം സമാപിച്ചു

പ്രശസ്ത ഉത്സവമായ തൃശൂർ പൂരത്തിൽ ഭഗവതിമാർ തമ്മിലുള്ള ‘ഉപചാരം ചൊല്ലി പിരിയൽ’ ചടങ്ങോടെ സമാപിച്ചു. വടക്കുംനാഥൻ ക്ഷേത്രത്തിലെ പടിഞ്ഞാറെ നടയിൽ പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാർ മുഖാമുഖം നിന്നുകൊണ്ട് പരസ്പരം അഭിവാദ്യം ചെയ്ത് വിടപറഞ്ഞതോടെയാണ് പൂരം ഔദ്യോഗികമായി അവസാനിച്ചത്. അലങ്കരിച്ച ആനകളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങ് കാണാൻ ആയിരങ്ങൾ പങ്കെടുത്തു. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ വെടിക്കെട്ട് ഒഴിവാക്കി നിയന്ത്രിത രീതിയിലാണ് പൂരം നടത്തിയത്. എന്നിരുന്നാലും പ്രധാന ആചാരങ്ങളും ചടങ്ങുകളും ഭക്തിസാന്ദ്രമായി തന്നെ നടന്നു.

Culture India News

ചാര്‍ ധാം യാത്ര: ആദ്യ ആഴ്ചയില്‍ മൂന്ന് ലക്ഷം തീര്‍ത്ഥാടകര്‍ എത്തി

ചാർ ധാം യാത്രയുടെ ആദ്യ ആഴ്ചയില്‍ ഏകദേശം മൂന്ന് ലക്ഷം തീര്‍ത്ഥാടകര്‍ സന്ദർശനം നടത്തി. ഹിമാലയത്തിലെ പ്രധാന തീര്‍ത്ഥകേന്ദ്രങ്ങളായ ഗംഗോത്രി ക്ഷേത്രം, യമുനോത്രി ക്ഷേത്രം, കേദാർനാഥ് ക്ഷേത്രം, ബദ്രിനാഥ് ക്ഷേത്രം എന്നിവ സന്ദര്‍ശിക്കാനായി കഴിഞ്ഞ ഏപ്രില്‍ 19നാണ് ഭക്തർക്കായി തുറന്ന് നൽകിയത്. ഏപ്രില്‍ 26 വൈകിട്ട് 7 മണിവരെ 2,98,048 പേരാണ് നാല് ക്ഷേത്രങ്ങളിലും എത്തിയത്. തീര്‍ത്ഥാടകരുടെ വരവില്‍ ദിവസേന വന്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. ഉദ്ഘാടന ദിവസം ഏകദേശം 9,800 പേരായിരുന്നു എത്തിയതെങ്കില്‍, ഞായറാഴ്ച അത് 59,458 Read More…

Culture Kerala News

മുണ്ടത്തിക്കോട് ദുരന്തം: പുതുപ്പള്ളി പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

തൃശൂർ പൂരത്തിനുള്ള വെടിക്കെട്ട് നിർമ്മിക്കുന്നതിനിടെ മുണ്ടത്തിക്കോട് ഉണ്ടായ സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ പുതുപ്പള്ളി പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി. പള്ളി പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കുകയാണെന്ന് സംഘാടക സമിതി തീരുമാനിച്ചു. ദുരന്തത്തിൽ നിരവധി പേർ മരിക്കുകയും പലർക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ, സുരക്ഷ മുൻനിർത്തിയും ദുരന്തബാധിതർക്കുള്ള ആദരസൂചകമായി വെടിക്കെട്ട് ഒഴിവാക്കുകയാണെന്ന് ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ അറിയിച്ചു. പെരുന്നാളിൻ്റെ മറ്റു മതചടങ്ങുകളും ആഘോഷങ്ങളും പതിവുപോലെ നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ അപകട സാധ്യതകൾ Read More…

Culture Kerala News

പൂരം ആവേശത്തിൽ തിളങ്ങി തൃശ്ശൂർ

കേരളത്തിൻ്റെയും തൃശൂരിൻ്റെയും അഭിമാനോത്സവമായ തൃശൂർ പൂരം ഇന്ന്. മുണ്ടത്തിക്കോട് നടന്ന വെടിക്കെട്ട് അപകടത്തെ തുടർന്ന് ചടങ്ങുകൾ മാത്രമായാണ് ഇത്തവണ പൂരം ആഘോഷിക്കുന്നത്. എന്നിരുന്നാലും പൂരാവേശത്തിലാണ് പൂരപ്രേമികളെല്ലാവരും. ആയിരക്കണക്കിന് ആളുകളാണ് പൂരം ആഘോഷിക്കാനായും ആചാരങ്ങൾ നേരിട്ട് കാണാനുമായി തൃശൂർ നഗരിയിൽ എത്തിച്ചേർന്നിരിക്കുന്നത്. ആഘോഷങ്ങളുടെ നിറപ്പകിട്ടിനൊപ്പം ഭക്തിയും ഐക്യവും നിറഞ്ഞ അന്തരീക്ഷമാണ് നഗരമൊട്ടാകെ അനുഭവപ്പെടുന്നത്. ആചാരങ്ങൾ മാത്രമായി വലിയ ആഘോഷങ്ങളില്ലാത്ത പൂരമാണ് ഇത്തവണയെങ്കിലും സുരക്ഷാ ക്രമീകരണങ്ങൾക്ക് കുറവില്ല. സംസ്ഥാനത്ത് ചൂട് വർധിച്ച സാഹചര്യത്തിൽ പൂരം കാണാനെത്തുന്നവർ ആരോഗ്യ വകുപ്പിൻ്റെ നിർദേശങ്ങൾ Read More…

Culture Kerala News

ആചാര ശുദ്ധി വിശ്വാസിയുടെ അവകാശം; മതേതരത്വത്തിൻ്റെ പേരിൽ ക്ഷേത്രങ്ങൾ പരീക്ഷണശാലകളാകരുത്

ദിലീഷ് കുമാർ കണ്ണോത്ത് വേമ്പിൻകുളങ്ങര ക്ഷേത്രത്തിലെ നന്ദഗോവിന്ദം ഭജൻസുമായി ബന്ധപ്പെട്ട വിവാദത്തിൽ ക്ഷേത്ര കമ്മിറ്റി പുറപ്പെടുവിച്ച വിശദീകരണം കേരളീയ സൗഹാർദ്ദത്തിൻ്റെ മാതൃകയായി ചിലർ ആഘോഷിക്കുന്നുണ്ടെങ്കിലും, വിശ്വാസപരമായ വശങ്ങൾ പരിശോധിക്കുമ്പോൾ ഗൗരവകരമായ ചില ചോദ്യങ്ങൾ അവശേഷിക്കുന്നു. ക്ഷേത്രങ്ങളും ഭജനകളും കേവലം ഒരു കലാപരിപാടിയോ മതസൗഹാർദ്ദ സംഗമമോ മാത്രമല്ല; മറിച്ച് അവ കൃത്യമായ ആചാരങ്ങളിലും സനാതന ധർമ്മത്തിലും ഊന്നിയുള്ള വിശ്വാസ പ്രകടനങ്ങളാണ്. ക്ഷേത്രത്തിലേക്ക് അന്യമതസ്ഥരെ വിളിച്ചു വരുത്തി അവരെ പ്രീതിപ്പെടുത്താനായി അവരുടെ മതപരമായ ഗീതങ്ങൾ ആലപിക്കുന്നതോ, ക്ഷേത്രാചാരങ്ങളിൽ മാറ്റം വരുത്തുന്നതോ Read More…

Culture Health Kerala Medical News

തൃശൂർ പൂരത്തിന് സർവ്വസജ്ജമായി ആരോഗ്യവകുപ്പ്

കടുത്ത ഉഷ്ണതരംഗത്തിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിനിടെ ഉണ്ടാകാവുന്ന എല്ലാ അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ വിപുലമായ സന്നാഹങ്ങളൊരുക്കി ആരോഗ്യവകുപ്പ്. പൂരം പ്രത്യേക ഡ്യൂട്ടിക്കായി ഡോക്ടർമാർ, സ്റ്റാഫ് നഴ്‌സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെ നൂറോളം ആരോഗ്യ പ്രവർത്തകരെയാണ് നിയോഗിച്ചിരിക്കുന്നത്. തൃശൂർ ജനറൽ ആശുപത്രിയിൽ 125 പേരടങ്ങുന്ന മൂന്ന് മെഡിക്കൽ സംഘങ്ങൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ സേവനം നടത്തും. കൂടാതെ ജില്ലയിലെ വിവിധ ആശുപത്രികളിൽ നിന്നും സർക്കാർ മെഡിക്കൽ കോളേജിൽ നിന്നുമുള്ള സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. 70 ബെഡുകളും സജ്ജമാക്കിയിട്ടുണ്ട്. സ്വരാജ് Read More…

Culture Health Kerala News

പൂരപ്രേമികളുടെ ശ്രദ്ധയ്ക്ക് – മുൻകരുതൽ എടുക്കാം നിർജ്ജലീകരണം ഒഴിവാക്കാം

  കഴിഞ്ഞ വർഷം പൂരം നാളുകളിൽ നിർജ്ജലീകരണം മൂലവും മറ്റും  300 –ഓളം പേർ ആരോഗ്യവകുപ്പിന്റെ പവലിയനിലിൽ വൈദ്യ സഹായം തേടിയിട്ടുണ്ട്.അതിൽ 150 പേർക്ക് കിടത്തി ചികിത്സ നൽകേണ്ട സാഹചര്യവും ഉണ്ടായിട്ടുള്ളതാണ്. മുൻ വർഷത്തേക്കാൾ ചൂട് കൂടുതലുള്ള സാഹചര്യത്തിൽ പൂരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പൂരത്തിന് രണ്ടു ദിവസം മുൻപ് മുതലെങ്കിലും വെള്ളം ധാരാളമായി  കുടിക്കേണ്ടതും ഭക്ഷണം ശരിയായി കഴിക്കേണ്ടതുമാണ് പൂരത്തിന് വരുന്ന ദിവസം രാവിലെ മുതൽ ഉപ്പിട്ട നാരങ്ങാവെള്ളം, കഞ്ഞിവെള്ളം ഉൾപ്പെടെ, 7 Read More…

Culture India News

ഗംഗാ നദിയെ ബംഗാളിൻ്റെ ആത്മാവെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി

കൊല്‍ക്കത്തയിലെ ഹൂഗ്ലി നദീതീരം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സാംസ്കാരികവും ആത്മീയവുമായ പ്രാധാന്യം ഗംഗ നദിക്കുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബംഗാളിൻ്റെ ആത്മാവിലൂടെ ഒഴുകുന്ന നദിയായാണ് ഗംഗയെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ജനങ്ങളുടെ വിശ്വാസം, പാരമ്പര്യം, ജീവിതശൈലി എന്നിവയെ ഗംഗ നദി ആഴത്തില്‍ സ്വാധീനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സന്ദര്‍ശനത്തിനിടെ പശ്ചിമ ബംഗാളിൻ്റെ വികസനത്തിനുള്ള കേന്ദ്ര സര്‍ക്കാരിൻ്റെ പ്രതിബദ്ധതയും അദ്ദേഹം ആവര്‍ത്തിച്ചു. സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതോടൊപ്പം സമഗ്ര വികസനവും കൈവരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തോടുള്ള കൂടുതല്‍ ഇടപെടലിൻ്റെ ഭാഗമായാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.

Culture Kerala News

തൃശൂര്‍ പൂരം വെടിക്കെട്ട് ഒഴിവാക്കി

മുണ്ടത്തിക്കോട് പടക്ക നിര്‍മ്മാണശാലയിലുണ്ടായ അപകടത്തെ തുടര്‍ന്ന് തൃശൂര്‍ പൂരം വെടിക്കെട്ട് ഒഴിവാക്കി. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. വെടിക്കെട്ട് ഒഴിവാക്കി ആചാരപരമായ ആഘോഷം മാത്രമായി ചെയ്യാനാണ് തീരുമാനം. ചെറിയ രീതിയില്‍ മാത്രമാക്കി കുടമാറ്റവും നടത്തും. സാമ്പിള്‍ വെടിക്കെട്ട് ഒഴിവാക്കാമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് അറിയിച്ചിരുന്നെങ്കിലും പിന്നീട് നടന്ന ഉന്നതതല യോഗത്തിലാണ് പൂരത്തിന് വെടിക്കെട്ട് വേണ്ട എന്ന ധാരണയിലേക്ക് എത്തിയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും യോഗത്തില്‍ പങ്കെടുത്തിരുന്നു. ദുരന്തബാധിതരേയും കുടുംബാംഗങ്ങളേയും മറക്കാന്‍ കഴിയില്ലെന്ന് Read More…