വിഷുദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടത്തി. ഇന്ന് രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്.കൊച്ചി പാലാരിവട്ടം നാഗ്പാൽ സ്റ്റേഡിയ പാർക്ക് വില്ലയിൽ ദീപക് നാരായണനാണ് വഴിപാടായി ആനയെ നടയിരുത്തിയത്. ക്ഷേത്രം മേൽശാന്തി ചെർപ്പുളശ്ശേരി തെക്കും പറമ്പത്ത് മനയിൽ ബ്രഹ്മശ്രീ ടി.എം. നാരായണൻ നമ്പൂതിരി മുഖ്യകാർമികനായി. കൊമ്പൻ കൃഷ്ണനാരായണൻആനയെയാണ് നടയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ദേവസ്വം ഭരണസമിതി അംഗം സി. മനോജ്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ, ജീവധനം Read More…
Culture
വിഷു: മലയാളികളുടെ പുതുവത്സരവും സമൃദ്ധിയുടെ പ്രതീകവും
തിരുവനന്തപുരം: കേരളത്തിലെ പ്രധാന ഉത്സവങ്ങളിലൊന്നായ വിഷു, മലയാളികളുടെ പുതുവത്സരമായി ആഘോഷിക്കപ്പെടുന്നു. സൂര്യൻ മേടരാശിയിലേക്ക് പ്രവേശിക്കുന്ന ദിവസമാണ് വിഷു. സാധാരണയായി ഏപ്രിൽ 14 അല്ലെങ്കിൽ 15-നാണ് വിഷു ആചരിക്കുക. വിഷുവിൻ്റെ പ്രധാന ആചാരമാണ് “വിഷുക്കണി”. വർഷം മുഴുവൻ സമൃദ്ധിയും ഐശ്വര്യവും ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഓരോ മലയാളികളും പുലർച്ചെ കണ്ണുതുറന്ന് വിഷു കണി കാണുന്നത് . കണിയിൽ കണിക്കൊന്നപ്പൂ, കണിവെള്ളരി, അരി, നാണയം, കണ്ണാടി, കൃഷ്ണ വിഗ്രഹം, പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്താറുണ്ട്. “കൈനീട്ടം” വിഷുവിൻ്റെ മറ്റൊരു പ്രധാന ഘടകമാണ്. മുതിർന്നവർ Read More…
വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: വിഷു ആഘോഷത്തിൻ്റെ ഭാഗമായി കേരള ജനതക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ച സന്ദേശത്തിൽ “എല്ലാവർക്കും മനോഹരമായ വിഷു ആശംസകൾ” എന്നാണ് അദ്ദേഹം കുറിച്ചത്. കേരളത്തിൽ പ്രധാനമായും ആഘോഷിക്കുന്ന വിഷു മലയാളികളുടെ പുതുവത്സരാഘോഷമായാണ് കണക്കാക്കപ്പെടുന്നത്.
പുതു വർഷ സന്ദേശം: സാംസ്കാരിക മൂല്യങ്ങളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പുതാണ്ടിൻ്റെ (പുതു വർഷം) പ്രാധാന്യവും ഇന്ത്യയുടെ സാംസ്കാരിക സമ്പത്തും മുന്നോട്ടുവെക്കുന്ന ഒരു ലേഖനം പങ്കുവച്ചു. ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ രചിച്ച ലേഖനമാണ് പ്രധാനമന്ത്രി പങ്കുവച്ചത്. പുതു വർഷത്തോടനുബന്ധിച്ച് രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന ലേഖനത്തിൽ, ഈ പുതുവർഷം പാരമ്പര്യം, കുടുംബബന്ധം, ആത്മീയത, ശിഷ്ടാചാരം എന്നിവയെ ഏകോപിപ്പിക്കുന്നതാണെന്ന് വ്യക്തമാക്കുന്നു. ഇന്ത്യയുടെ വൈവിധ്യമാർന്ന ഉത്സവങ്ങളുടെ സമൃദ്ധിയും ലേഖനം എടുത്തുപറയുന്നുണ്ട്. “ഏക് ഭാരത്” എന്ന ആശയത്തെ പിന്തുടർന്ന് യുവതലമുറ മുന്നേറുകയും 2047ഓടെ “ശ്രേഷ്ഠ ഭാരത്”ഉം “വികസിത Read More…
വിഷു: ഗുരുവായൂർ ക്ഷേത്രത്തിൽ കൂടുതൽ സുരക്ഷ സംവിധാനമൊരുക്കി പോലിസ്
ഗുരുവായൂർ: വിഷു ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ക്രമാതീതമായ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ക്ഷേത്രം സുരക്ഷാ ജീവനക്കാർക്ക് പുറമെ കൂടുതൽ പോലീസും രംഗത്തുണ്ടാകും. വിഷുക്കണി ദർശനം സുഗമമാക്കാൻ ദേവസ്വവും, പോലീസ് ഉദ്യോഗസ്ഥരും നൽകുന്ന നിർദേശങ്ങൾ ഭക്തർ പാലിക്കണം. വിഷുക്കണി ദർശന ക്രമീകരണങ്ങളോട് എല്ലാ ഭക്തരും സഹകരിക്കണമെന്ന് ദേവസ്വം ഭരണസമിതിക്കു വേണ്ടി ചെയർമാൻ എ.വി.ഗോപിനാഥും അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാറും അഭ്യർത്ഥിച്ചു.
ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ഒരുക്കും
ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് സുഗമമായ വിഷുക്കണി ദർശനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വിഷുദിനമായ ഏപ്രിൽ 15 ബുധനാഴ്ച പുലർച്ചെ 2.55 മുതൽ 3.55 വരെയാണ് വിഷു കണി ദർശനം. തുടർന്ന് നിർമ്മാല്യം, അഭിഷേകം ഉൾപ്പെടെ പതിവ് പൂജകളും ദർശനവും ഉണ്ടാകും. പൊതുവരിയിൽ കാത്തിരിക്കുന്ന ഭക്തർക്കാകും ദർശനത്തിന് മുൻഗണന. തിരക്ക് പരിഗണിച്ച് പ്രത്യേക ദർശന സൗകര്യമുള്ള സീനിയർ സിറ്റിസൻ (മുതിർന്ന പൗരൻമാർ), പ്രാദേശികം വിഭാഗങ്ങളുടെ ദർശനം ആദ്യമെത്തുന്ന 500 പേർക്ക് വീതമായി ടോക്കൺ മുഖേനെ പരിമിതപ്പെടുത്തും. പ്രാദേശിക വിഭാഗക്കാർക്ക് പടിഞ്ഞാറേ Read More…
സിന്ധി ഭാഷയിലുള്ള ഇന്ത്യന്‍ ഭരണഘടന പുറത്തിറക്കി ഉപരാഷ്ട്രപതി
രാജ്യത്ത് എല്ലാ ഭാഷകളേയും ഉള്‍ക്കൊള്ളിക്കുന്നതിൻ്റെ ഭാഗമായി സിന്ധി ഭാഷയിലുള്ള ഇന്ത്യന്‍ ഭരണഘടനയുടെ ഏറ്റവും പുതിയ പതിപ്പ് പുറത്തിറക്കി ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍. ഇന്ത്യയിലെ എല്ലാ ഭാഷകളേയും പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കം. മുമ്പ് ദേവനാഗരിയിലും പേര്‍ഷ്യന്‍ ലിപികളിലും ഭരണഘടന അനാച്ഛാദനം ചെയ്ത ഉപരാഷ്ട്രപതി ഭവനിലാണ് പ്രകാശന ചടങ്ങ് നടന്നത്. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഉപരാഷ്ട്രപതി സിന്ധി ഭാഷ ദിനത്തില്‍ സിന്ധി ജനസഹമൂഹത്തിന് ആശംസകളും നേര്‍ന്നു. സിന്ധി ഭാഷയെ ഏറ്റവും പഴക്കമേറിയതും ശ്രുതിമധുരവുമായ ഭാഷകളിലൊന്നായി ഉപരാഷ്ട്രപതി വിശേഷിപ്പിച്ചു. ഐക്യം, Read More…
ക്ഷേത്രാചാരങ്ങൾ ഭരണഘടനാപരമായ ബാധ്യത: അവിശ്വാസത്തിൻ്റെ രാഷ്ട്രീയത്തിന് സുപ്രീം കോടതിയുടെ താക്കീത്
ഭാരതീയ സംസ്കാരത്തിൻ്റെ ആധാരശിലകളാണ് ക്ഷേത്രങ്ങൾ. അവ കേവലം ആരാധനാലയങ്ങൾ എന്നതിലുപരി, സഹസ്രാബ്ദങ്ങളായി കൈമാറി വന്ന ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പവിത്രമായ കേന്ദ്രങ്ങളാണ്. അടുത്തിടെ സുപ്രീം കോടതി നടത്തിയ “ക്ഷേത്രങ്ങളിൽ എത്തുന്നവർ ആചാരം പാലിക്കണം, അത് അവിശ്വാസി ആണെങ്കിൽ പോലും” എന്ന നിരീക്ഷണം ഇന്ത്യൻ നിയമചരിത്രത്തിലും കേരളത്തിൻ്റെ സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തിലും നിർണ്ണായകമായ ഒരു വഴിത്തിരിവാണ്. പ്രത്യേകിച്ച്, നിരീശ്വരവാദവും അവിശ്വാസവും ഒരു അലങ്കാരമായി കൊണ്ടുനടക്കുന്ന കേരളത്തിലെ ഭരണവർഗത്തിന് ഇതൊരു ശക്തമായ തിരുത്തൽ രേഖയാണ്. കേരളത്തിലെ ക്ഷേത്രഭരണം പലപ്പോഴും രാഷ്ട്രീയ താൽപ്പര്യങ്ങളുടെ Read More…
സത്യം, സത്വം, സംസ്‌കാരം: ഹൈന്ദവധർമ്മം നേരിടുന്ന വെല്ലുവിളികളും അതിജീവനത്തിൻ്റെ പാതയും
ഭാരതീയ ചിന്താധാരയുടെയും ജീവിതക്രമത്തിൻ്റെയും ആധാരശിലകളായ സത്യം, സത്വം, സംസ്‌കാരം എന്നിവയെക്കുറിച്ചുള്ള ഗൗരവകരമായ പുനർചിന്തനം അനിവാര്യമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. “സത്യമേവ ജയതേ നാനൃതം” എന്ന ഉപനിഷദ് വാക്യം ഭാരതത്തിൻ്റെ ആത്മാവായി നിലകൊള്ളുമ്പോൾ, ആ സത്യത്തിൽ നിന്ന് വ്യതിചലിക്കുന്നത് ഒരു ജനതയുടെ ആത്മനാശത്തിന് തുല്യമാണ്. ഹൈന്ദവ ദർശനങ്ങൾ പ്രകാരം സത്യം എന്നത് കേവലം വാക്കുകളിലെ കൃത്യതയല്ല, മറിച്ച് പ്രപഞ്ചത്തിൻ്റെ നിലനിൽപ്പിന് ആധാരമായ ധർമ്മം തന്നെയാണ്. ഈ സത്യത്തോടും നൂറ്റാണ്ടുകളായി കൈമാറി വന്ന ഉന്നതമായ സംസ്‌കാരത്തോടും മുഖം തിരിച്ചുനിൽക്കുന്ന Read More…
സ്ത്രീകളെ മൂന്ന് ദിവസം തൊട്ടുകൂടാത്തവരായി കാണാനാകില്ല: ജസ്റ്റിസ് നാഗരത്‌ന
സ്ത്രീകളെ മാസത്തില്‍ മൂന്ന് ദിവസം തൊട്ടുകൂടാത്തവരായി കാണുന്ന പണ്ടുകാലത്തെ ആചാരങ്ങളെ വിമര്‍ശിച്ച് ജസ്റ്റിസ് ബി വി നാഗരത്‌ന. ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ആര്‍ത്തവമുള്ള സ്ത്രീകളെ കയറ്റാന്‍ പാടില്ലെന്ന വിശ്വാസവും മൗലികാവകാശങ്ങളും തമ്മിലുള്ള കേസിലാണ് നാഗരത്‌നയുടെ പരാമര്‍ശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒമ്പത് ജഡ്ജിമാരുടെ ഭരണ ഘടനാ ബെഞ്ചില്‍ ജസ്റ്റിസ് നാഗരത്‌നയുമുണ്ട്. ഒരു സ്ത്രീയെന്ന നിലയില്‍ ആര്‍ത്തവമുള്ള സ്ത്രീകളെ അശുദ്ധിയുള്ളവരായി കാണുന്ന ആചാരത്തെ അനുകൂലിക്കുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. ശബരിമല ക്ഷേത്രത്തില്‍ 10 മുതല്‍ Read More…








