ഉത്തരാഖണ്ഡിലെ പിത്തോറാഗഡ് ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന ആദി കൈലാഷ്, ഓം പർവത് തീർത്ഥാടന യാത്രയ്ക്ക് വെള്ളിയാഴ്ച തുടക്കമായി. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 350-ലധികം ഭക്തർ ആദ്യ സംഘമായി ധാർചുലയിൽ നിന്ന് യാത്ര തിരിച്ചു. സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അശീഷ് ജോഷിയാണ് തീർത്ഥാടകരെ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ഫ്ലാഗ് ഓഫ് ചെയ്തത്. ഇന്നർ ലൈൻ പെർമിറ്റിനായി 500-ലധികം അപേക്ഷകൾ ലഭിച്ചിരുന്നുവെന്നും ഇതുവരെ 350 പേർക്ക് അനുമതി നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. കാലാവസ്ഥയും സുരക്ഷാ സാഹചര്യവുമനുസരിച്ച് വരും ദിവസങ്ങളിലും Read More…
Culture
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആന ഇടഞ്ഞു, പാപ്പാനെ ചവിട്ടികൊന്നു
തൃശൂര്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊണ്ട് വന്ന ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടി കൊന്നു. ശ്രീകുട്ടന്‍(35) ആണ് ആനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. ഇന്ന് ഉച്ചയോടെ ആണ് വാഴ്വാടി കാശിനാഥന്‍ എന്ന ആന ഇടഞ്ഞത്.കഴിഞ്ഞ ദിവസം രാത്രിയും ഇതേ ആന വിളക്ക് എഴുന്നെള്ളിപ്പിനിടെ പരിഭ്രാന്തി പരത്തിയിരുന്നു. ആനയുടെ കൂടെ നടന്നിരുന്ന രണ്ട് പേരെ ആന തട്ടിയിട്ടു. ഉടനെ പാപ്പാന്മാര്‍ ആനയെ നിയന്ത്രിച്ച് തളക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ വീണ്ടും ആന പാപ്പാന്മാരെ അക്രമിക്കുകയായിരുന്നു.
ബുദ്ധപൗർണ്ണമി ആശംസകൾ നേർന്ന് പ്രധാനമന്ത്രി
ബുദ്ധപൗർണ്ണമി ദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബുദ്ധൻ്റെ ഉപദേശങ്ങൾ ജീവിതത്തിൽ നടപ്പാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സാമൂഹ്യമാധ്യമമായ എക്‌സിൽ പങ്കുവച്ച സന്ദേശത്തിൽ സമാധാനം, കരുണ, സൗഹൃദം എന്നീ മൂല്യങ്ങൾ ജീവിതത്തിൽ പാലിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം വ്യക്തമാക്കി. ഗൌതമ ബുദ്ധൻ്റെ ഉപദേശങ്ങളെ കുറിച്ചുള്ള സംസ്കൃത സുഭാഷിതവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. സ്ഥിരമായ ആത്മസ്വത്വമില്ലെന്ന തിരിച്ചറിവും അഷ്ടാംഗ മാർഗ്ഗം പിന്തുടരുന്നതുമാണ് ദുഃഖമുക്തിയും പരമശാന്തിയും നേടാനുള്ള വഴിയെന്ന് അദ്ദേഹം പറഞ്ഞു. ബുദ്ധൻ്റെ ആശയങ്ങൾ സമൂഹത്തിൽ ഐക്യവും സന്തോഷവും Read More…
നരസിംഹാവതാര ചിത്രം ക്ഷേത്രത്തിൽ സമർപ്പിച്ചു
കാലപ്പഴക്കത്താൽ മങ്ങിയ നരസിംഹാവതാരം ചിത്രം പുതുശോഭയോടെ പുനരാവിഷ്കരിച്ചു ക്ഷേത്രത്തിൽ സമർപ്പിച്ചു. നരസിംഹ ജയന്തി ദിനമായ നാളെ ചിത്രം ക്ഷേത്രം മുഖപ്പിലെ പഴയ സ്ഥാനത്ത് സ്ഥാപിക്കും. ദേവസ്വം ചുമർചിത്ര പഠന കേന്ദ്രം പ്രിൻസിപ്പാളായിരുന്ന പ്രശസ്ത ചുമർചിത്രകാരൻ കെ.യു കൃഷ്ണകുമാറാണ് നരസിംഹാവതാരം എണ്ണ ഛായാചിത്രം തനിമ ചോരാതെ പുനരാവിഷ്കരിച്ചത്. ചിത്രം ആറടി നീളവും നാലടി വീതിയുമുണ്ട്. ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ചിത്രത്തിന് മുന്നിൽ നിലവിളക്ക് തെളിയിച്ചു. ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കൽ, അസി. മാനേജർമാരായ ലെജുമോൾ, Read More…
കണ്ടിയൂർപട്ടത്ത് നമ്പീശൻ സ്മാരകശിലയുടെ സമർപ്പണം നടത്തി
ഗുരുവായൂർ ക്ഷേത്ര കാര്യസ്ഥനായിരുന്ന കണ്ടിയൂർ പട്ടത്ത് നമ്പീശൻ്റെ ഓർമ്മയ്ക്കായി ക്ഷേത്രം വടക്കേ നടയിൽ നിർമ്മിച്ച സ്മാരകശിലയുടെ സമർപ്പണം നടത്തി. ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് സമർപ്പണം നിർവഹിച്ചു. കണ്ടിയൂർ പട്ടത്തെ ഇപ്പോഴത്തെ അവകാശികളായ വാസുദേവൻ നമ്പീശൻ, ഭാര്യ നന്ദിനി നമ്പീശൻ, മരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ എം.കെ. അശോക് കുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇ.കെ. നാരായണനുണ്ണി, എൽ പി വിശ്വനാഥൻ, ടി ആർ ഹരിനാരായണൻ, പി ആർ ഹരി, വേണുഗോപാൽ, ഡോ. പി എൻ ഉണ്ണികൃഷ്ണൻ, Read More…
സ്ത്രീശക്തി വികസനത്തിൻ്റെ അടിസ്ഥാനം: പ്രധാനമന്ത്രി
സ്ത്രീശക്തീകരണം ഇന്ത്യയുടെ വികസനത്തിൻ്റെ പ്രധാന നാഴികക്കല്ലാണെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരണാസിയിൽ നടന്ന പൊതുയോഗത്തിൽ വെച്ചാണ് പ്രധാനമന്ത്രിയുടെ പരാമർശം. പരിപാടിയുടെ ഭാഗമായി ആയിരക്കണക്കിന് കോടികളുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും ശിലാസ്ഥാപനം നടത്തുകയും ചെയ്തു പ്രധാനമന്ത്രി. പിന്നീട് കാശി–പൂണെ, അയോധ്യ–മുംബൈ റൂട്ടുകളിൽ അമൃത് ഭാരത് ട്രെയിനുകളും ഫ്‌ളാഗ് ഓഫ് ചെയ്തു. പാർലമെൻ്റിലും നിയമസഭകളിലും സ്ത്രീകൾക്ക് സംവരണം നടപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നതായും രാഷ്ട്രീയ പ്രതിബന്ധങ്ങൾ ഉണ്ടായാലും ഈ ലക്ഷ്യം കൈവരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സ്ത്രീകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിൽ ശുചിത്വം, Read More…
കടമറ്റം പള്ളി പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി
തൃശൂര്‍ മുണ്ടത്തിക്കോട് പടക്ക നിര്‍മ്മാണശാലയിലുണ്ടാ സ്‌ഫോടനത്തെ തുടര്‍ന്ന് കടമറ്റം പള്ളി പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി. മലങ്കര സഭാധ്യക്ഷന്റെ അറിയിപ്പിനെ തുടര്‍ന്നാണ് വെടിക്കെട്ട് ഒഴിവാക്കാന്‍ തീരുമാനമായത്.വെടിക്കെട്ട് നടത്തുന്നതിന് പകരം സ്‌നേഹഭവനം നിര്‍മ്മിച്ച് നല്‍കാനും തീരുമാനമായി. ഇടവക മാനേജിങ് കമ്മിറ്റിയുടേയും പെരുന്നാള്‍ കമ്മിറ്റിയുടേയുമാണ് ഈ തീരുമാനം. മെയ് 6,7 തിയതികളിലാണ് പള്ളി പെരുന്നാള്‍ നടക്കുക. മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് പുതുപ്പള്ളിയിലെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാളിന് നടത്താനിരുന്ന വെടിക്കെട്ടും ഒഴിവാക്കിയിരുന്നു.
ഭഗവതിമാർ ഉപചാരം ചൊല്ലി വിടപറഞ്ഞു; തൃശൂർ പൂരം സമാപിച്ചു
പ്രശസ്ത ഉത്സവമായ തൃശൂർ പൂരത്തിൽ ഭഗവതിമാർ തമ്മിലുള്ള ‘ഉപചാരം ചൊല്ലി പിരിയൽ’ ചടങ്ങോടെ സമാപിച്ചു. വടക്കുംനാഥൻ ക്ഷേത്രത്തിലെ പടിഞ്ഞാറെ നടയിൽ പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാർ മുഖാമുഖം നിന്നുകൊണ്ട് പരസ്പരം അഭിവാദ്യം ചെയ്ത് വിടപറഞ്ഞതോടെയാണ് പൂരം ഔദ്യോഗികമായി അവസാനിച്ചത്. അലങ്കരിച്ച ആനകളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങ് കാണാൻ ആയിരങ്ങൾ പങ്കെടുത്തു. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ വെടിക്കെട്ട് ഒഴിവാക്കി നിയന്ത്രിത രീതിയിലാണ് പൂരം നടത്തിയത്. എന്നിരുന്നാലും പ്രധാന ആചാരങ്ങളും ചടങ്ങുകളും ഭക്തിസാന്ദ്രമായി തന്നെ നടന്നു.
ചാര്‍ ധാം യാത്ര: ആദ്യ ആഴ്ചയില്‍ മൂന്ന് ലക്ഷം തീര്‍ത്ഥാടകര്‍ എത്തി
ചാർ ധാം യാത്രയുടെ ആദ്യ ആഴ്ചയില്‍ ഏകദേശം മൂന്ന് ലക്ഷം തീര്‍ത്ഥാടകര്‍ സന്ദർശനം നടത്തി. ഹിമാലയത്തിലെ പ്രധാന തീര്‍ത്ഥകേന്ദ്രങ്ങളായ ഗംഗോത്രി ക്ഷേത്രം, യമുനോത്രി ക്ഷേത്രം, കേദാർനാഥ് ക്ഷേത്രം, ബദ്രിനാഥ് ക്ഷേത്രം എന്നിവ സന്ദര്‍ശിക്കാനായി കഴിഞ്ഞ ഏപ്രില്‍ 19നാണ് ഭക്തർക്കായി തുറന്ന് നൽകിയത്. ഏപ്രില്‍ 26 വൈകിട്ട് 7 മണിവരെ 2,98,048 പേരാണ് നാല് ക്ഷേത്രങ്ങളിലും എത്തിയത്. തീര്‍ത്ഥാടകരുടെ വരവില്‍ ദിവസേന വന്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. ഉദ്ഘാടന ദിവസം ഏകദേശം 9,800 പേരായിരുന്നു എത്തിയതെങ്കില്‍, ഞായറാഴ്ച അത് 59,458 Read More…
മുണ്ടത്തിക്കോട് ദുരന്തം: പുതുപ്പള്ളി പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി
തൃശൂർ പൂരത്തിനുള്ള വെടിക്കെട്ട് നിർമ്മിക്കുന്നതിനിടെ മുണ്ടത്തിക്കോട് ഉണ്ടായ സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ പുതുപ്പള്ളി പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി. പള്ളി പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കുകയാണെന്ന് സംഘാടക സമിതി തീരുമാനിച്ചു. ദുരന്തത്തിൽ നിരവധി പേർ മരിക്കുകയും പലർക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ, സുരക്ഷ മുൻനിർത്തിയും ദുരന്തബാധിതർക്കുള്ള ആദരസൂചകമായി വെടിക്കെട്ട് ഒഴിവാക്കുകയാണെന്ന് ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ അറിയിച്ചു. പെരുന്നാളിൻ്റെ മറ്റു മതചടങ്ങുകളും ആഘോഷങ്ങളും പതിവുപോലെ നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ അപകട സാധ്യതകൾ Read More…










