ഗുരുവായൂരിൽ ഭക്തർക്ക് സുഖദർശനം സാധ്യമാക്കുന്നതിനായി ദേവസ്വം നടപ്പാക്കുന്ന വെർച്വൽ ക്യൂ ദർശന സൗകര്യം നാളെ ( ഓഗസ്റ്റ് 4, ചൊവ്വ ) നിലവിൽ വരും. വെർച്വൽ ക്യൂ ദർശനത്തിൻ്റെ ഔപചാരിക ഉദ്ഘാടനം നാളെ രാവിലെ ആറരയ്ക്ക് ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് നിർവ്വഹിക്കും. ക്ഷേത്രം കിഴക്കേ നടയിലാണ് ചടങ്ങ്.
ആദ്യഘട്ടമെന്ന നിലയിൽ മണിക്കൂറിൽ മൂന്നുറു ഭക്തർക്ക് ഓൺലൈൻ വഴി ദർശനം സാധ്യമാകും.
പരീക്ഷണടിസ്ഥാനത്തിൽ ഓഗസ്റ്റ് 4 മുതൽ എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് ദർശനം. ദിവസവും എട്ടു മണിക്കൂർ വെർച്വൽ ക്യൂ ദർശനം ഉണ്ടാകും. പ്രതിദിനം 2400 ഭക്തർക്ക് ദർശന സൗകര്യം ലഭിക്കും.
രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയും വൈകിട്ട് നാലു മുതൽ ആറുവരെയും ഈ സൗകര്യം ലഭിക്കും. ആഗസ്റ്റ് മാസത്തെ വെർച്വൽ ക്യൂ ദർശനത്തിൻ്റെ ബുക്കിങ്ങ് പൂർത്തിയായിയിട്ടുണ്ട്. സെപ്റ്റംബറിലെ വെർച്വൽ ക്യൂ ദർശനത്തിനുള്ള ഓൺലൈൻ ബുക്കിങ്ങ് വൈകാതെ തുടങ്ങും.
ദർശന സൗകര്യം ലഭിക്കാൻ www.guruvayurdevasom.com എന്ന ദേവസ്വം വെബ്സൈറ്റ് സന്ദർശിക്കാം.





