Culture India News Politics

ദിഘ ജഗന്നാഥ സമുച്ചയത്തിൻ്റെ പേരിൽ നിന്ന് ‘ധാം’ ഒഴിവാക്കി സുവേന്ദു അധികാരി

കൊൽക്കത്ത: പശ്ചിമ ബംഗാൾ സർക്കാർ ദിഘയിലെ ജഗന്നാഥ സമുച്ചയത്തിൻ്റെ പേരിൽ നിന്ന് ‘ധാം’ എന്ന പദം ഒഴിവാക്കാൻ തീരുമാനിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി. പുരിയിലെ ജഗന്നാഥ ധാമിനൻ്റെ വിശുദ്ധി മാനിച്ചാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചു. കിഴക്കൻ മേദിനിപുർ ജില്ലയിലെ തമ്ലുക്കിൽ നടന്ന രഥയാത്രാ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇനി മുതൽ ഈ സമുച്ചയം ‘ദിഘ ജഗന്നാഥ കൾച്ചറൽ സെൻ്റർ’ എന്ന പേരിലായിരിക്കും അറിയപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു. പുരി ജഗന്നാഥ ധാമിനോടുള്ള Read More…

Culture India News

പുരി രഥോത്സവം; രാഷ്ട്രപതി ദ്രൗപദി മുർമുവിൻ്റെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമു മഹാപ്രഭു ജഗന്നാഥനോടുള്ള തൻ്റെ ആജീവനാന്ത ഭക്തിയെക്കുറിച്ച് എഴുതിയ ലേഖനം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ചു. കുട്ടിക്കാലത്തെ ഓർമ്മകളിൽ നിന്ന് ജീവിതത്തെ രൂപപ്പെടുത്തിയ ആത്മീയ അനുഭവങ്ങൾ വരെയുള്ള തൻ്റെ ഭക്തിയാത്രയാണ് രാഷ്ട്രപതി ലേഖനത്തിൽ വിവരിക്കുന്നത്. ജഗന്നാഥ രഥയാത്രയുടെ മഹത്വത്തെക്കുറിച്ചും ജനസേവനത്തിനുള്ള തൻ്റെ യാത്രയിൽ വിശ്വാസം എങ്ങനെ വഴികാട്ടിയായെന്നും അവർ ലേഖനത്തിൽ വ്യക്തമാക്കുന്നു. സാമൂഹിക മാധ്യമമായ എക്സിൽ ലേഖനം പങ്കുവെച്ച പ്രധാനമന്ത്രി, മഹാപ്രഭു ജഗന്നാഥനോടുള്ള രാഷ്ട്രപതിയുടെ അഗാധമായ ഭക്തിയെ പ്രതിഫലിപ്പിക്കുന്ന ഹൃദയസ്പർശിയായ കുറിപ്പാണിതെന്ന് വിശേഷിപ്പിച്ചു.

Culture India News

പുരി രഥയാത്രാ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രാ മഹോത്സവത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. ഇന്ത്യയുടെ ആത്മീയ-സാംസ്കാരിക പൈതൃകത്തിൻ്റെ ഉജ്ജ്വല പ്രതീകമാണ് രഥയാത്രയെന്നും രാജ്യത്ത് ഐക്യവും സമാധാനവും സമൃദ്ധിയും നിലനിൽക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. അതേസമയം, ലോകപ്രശസ്തമായ ജഗന്നാഥ രഥയാത്ര ഒഡീഷയിലെ പുരിയിൽ വ്യാഴാഴ്ച ഭക്തിനിർഭരമായി ആരംഭിച്ചു. ശ്രീജഗന്നാഥൻ, ബലഭദ്രൻ, സുഭദ്ര എന്നിവരുടെ രഥങ്ങൾ ആയിരക്കണക്കിന് ഭക്തരാണ് വലിച്ചുനീക്കുന്നത്. ഗുണ്ടിച്ച ക്ഷേത്രത്തിലേക്കുള്ള വാർഷിക യാത്ര കാണാൻ ലക്ഷക്കണക്കിന് ഭക്തരാണ് പുരിയിലെത്തിയത്. ഗുജറാത്തിലെ അഹമ്മദാബാദിലും വാർഷിക ജഗന്നാഥ Read More…

Business Culture Economy Kerala News

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാര വരവ് 5.52 കോടിരൂപ

ഗുരുവായൂർ ക്ഷേത്രത്തിൽ 2026 ജൂലൈ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് വൈകിട്ട് (ജൂലൈ 15 ന്) പൂർത്തിയായപ്പോൾ ലഭിച്ചത് 5,52,28,604 രൂപ. 1കിലോ 285ഗ്രാം 700 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. 8 കിലോഗ്രാം 190 ഗ്രാം വെള്ളിയാണ് ലഭിച്ചത്.കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 10 ഉം നിരോധിച്ച ആയിരം രൂപയുടെ 14, അഞ്ഞൂറിൻ്റെ 47 കറൻസിയും ലഭിച്ചു. സിഎസ്ബി ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.ഇ ഭണ്ഡാരങ്ങൾ വഴികിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി 2,70,291 Read More…

Culture Kerala News

ഗുരുവായൂരപ്പൻ്റെ ശീവേലി ചടങ്ങിൽ പങ്കെടുത്ത് പിടിയാന രശ്മി

ഇരുപത്തിമൂന്ന് വർഷത്തിനു ശേഷം ഗുരുവായൂരപ്പൻ്റെ ശീവേലി എഴുന്നള്ളിപ്പിൽ പങ്കെടുത്ത് പിടിയാന രശ്മി. ഇന്ന് വൈകിട്ടത്തെ ശീവേലി എഴുന്നള്ളിപ്പിലായിരുന്നു രശ്മിയാന പങ്കെടുത്തത്. 2003 ൽ ആനയെ ശീവേലിയിൽ പങ്കെടുപ്പിക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ ഫലമുണ്ടായില്ല. ആൾക്കൂട്ടം കണ്ടാൽ പരിഭ്രാന്തിയിലാകുന്ന പ്രകൃതമായതിനാലാണ് രശ്മിയെ ശീവേലി എഴുന്നള്ളിപ്പിൽ നിന്ന് അകറ്റിയത്. പാപ്പാൻമാരുടെയും ദേവസ്വം ജീവ ധനം ജീവനക്കാരുടെയും നിരന്തര പരിശ്രമമാണ് ഇന്ന് വിജയം കണ്ടത്. പാപ്പാൻമാരായ സുരേഷ് കെ എ, വിപിൻ കുമാർ. വി, സുധീർ സി.വി. എന്നിവരുടെ പ്രയത്നവും ശ്രീ ഗുരുവായൂരപ്പൻ്റെ Read More…

Culture Kerala News

ശ്രീഗുരുവായൂരപ്പന് സമർപ്പണമായി കൃഷ്ണനാട്ടം ഉടയാടകൾ

ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ട കലയായ കൃഷ്ണനാട്ടത്തിലെ കഥാപാത്രങ്ങളുടെ ഉടയാടകൾക്കാവശ്യമായ തുണിത്തരങ്ങൾ ഗുരുവായൂരപ്പന് സമർപ്പിച്ചു. ചെന്നൈ സ്വദേശി നിവാസ് എന്ന ഭക്തനും കുടുംബവും ആണ് വഴിപാട് സമർപ്പണം നടത്തിയത്. കൃഷ്ണനാട്ടത്തിലെ ശ്രീകൃഷ്ണൻ, ബലരാമൻ, മഹാവിഷ്ണു, കംസൻ, ജരാസന്ധൻ, യവനൻ, ഘണ്ടാകർണ്ണന്മാർ, ദേവകി, രാധ, രുക്മിണി, ഗോപസ്ത്രീകൾ തുടങ്ങിയ കഥാപാത്രങ്ങളുടെ ആഹാര്യവുമായി ബന്ധപ്പെട്ട ഉടയാടകൾക്കുള്ള കുപ്പായങ്ങൾ, ഞൊറികൾ, പൈജാമകൾ, ഉത്തരീയങ്ങൾ, ഉള്ളുവാൽ, യവനൻ്റെ കുപ്പായം, സ്ത്രീവേഷ കുപ്പായം, സ്ത്രീവേഷപ്പുടവ, കച്ചച്ചിറ്റ്, തലേക്കെട്ട് ശീല, മദ്ദളങ്ങൾക്കുള്ള കച്ചച്ചിറ്റ്, കുപ്പായം, കണ്ണംമൂടി തുടങ്ങിയ വ്യത്യസ്ത Read More…

Culture India International News Politics

ഇന്തോനേഷ്യയിലെ പ്രംബനൻ ക്ഷേത്രം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

യോഗ്യകാർത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യയിലെ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട പ്രംബനൻ ക്ഷേത്രസമുച്ചയം സന്ദർശിച്ചു. ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോ പ്രത്യേക ആദരസൂചകമായി പ്രധാനമന്ത്രിക്കൊപ്പമാണ് ക്ഷേത്രസന്ദർശനത്തിൽ പങ്കെടുത്തത്. സന്ദർശനത്തിനിടെ പ്രംബനൻ ക്ഷേത്രസമുച്ചയത്തിലെ സംരക്ഷണ-പുനരുദ്ധാരണ പദ്ധതിക്ക് തുടക്കം കുറിക്കുന്ന ശിലാഫലകം ഇരുനേതാക്കളും ചേർന്ന് അനാച്ഛാദനം ചെയ്തു. ഇന്ത്യൻ പുരാവസ്തു സർവേ (എ.എസ്.ഐ.)യുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഒൻപതാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട പ്രംബനൻ ക്ഷേത്രസമുച്ചയം ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരെ പ്രതിഷ്ഠിച്ച ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു Read More…

Culture Kerala News

നവീകരണ കലശ നിറവിൽ തലക്കോട്ടുകര മഹാദേവ ക്ഷേത്രം

ഗുരുവായൂർ ദേവസ്വം കീഴേടമായ തലക്കോട്ടുകര മഹാദേവ ക്ഷേത്രത്തിലെ നവീകരണ കലശ ചടങ്ങുകൾക്ക് ആചാര്യവരണത്തോടെ തുടക്കമായി.ഗുരുവായൂർ ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആചാര്യവരണം നിർവഹിച്ചു.ജൂലൈ 8 മുതൽ 18 വരെ നടക്കുന്ന നവീകരണ കലശം, പുനഃപ്രതിഷ്ഠ, സഹസ്ര കലശം, കർപ്പൂരാദി കലശം എന്നീ ചടങ്ങുകളുടെ ഭാഗമായിരുന്നു ആചാര്യവരണം . ജൂലൈ 15 ബുധനാഴ്ച രാവിലെ 6:46 മുതൽ 7:21 വരെയുള്ള ശുഭമുഹൂർത്തത്തിലാണ് പുനഃപ്രതിഷ്ഠ. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരകന്നൂർ വടക്കേടത്ത് നാരായണൻ Read More…

Culture Kerala News

ഗുരുവായൂരിൽ ഇല്ലം നിറ ആഗസ്റ്റ് 18 ന്

തൃപ്പുത്തരി ആഗസ്റ്റ് 30 ന് ഗുരുവായൂർ ക്ഷേത്രത്തിലെ 2026 വർഷത്തെ ഇല്ലം നിറ ആഗസ്റ്റ് 18 ചൊവ്വാഴ്ച പകൽ 8:30 മുതൽ 9.30 വരെയുള്ള ശുഭമുഹൂർത്തത്തിൽ നടക്കും. ഇല്ലം നിറയുടെ തലേ ദിവസം കതിർ കറ്റകൾ വെയ്ക്കുന്നതിന് ക്ഷേത്രം കിഴക്കേ നടയിൽ താൽക്കാലിക സ്റ്റേജ് സംവിധാനം ഒരുക്കും. ഈ വർഷത്തെ തൃപ്പുത്തരി ആഗസ്റ്റ് 30 ഞായറാഴ്ച പകൽ 8.30 മുതൽ 9.30 വരെയുള്ള മുഹൂർത്തത്തിലാകും നടക്കുക. തൃപ്പുത്തരി ദിവസം ഭക്തജനങ്ങൾക്കായി 1200 ലിറ്റർ പുത്തരി പായസം തയ്യാറാക്കും. Read More…

Culture Kerala Program

കർക്കടകം വരവായി കർക്കടകമാസം എങ്ങനെയാണ് ആചരിക്കേണ്ടത്?

മിഥുനം, കർക്കടകം മാസങ്ങൾ പൊതുവെ ഇടവപ്പാതിക്കുശേഷം വരുന്ന സമയമാണ്. ആന പോലും അടിതെറ്റുന്ന കാലാവസ്ഥയാണ്. ദഹനപ്രക്രിയ കുറവുള്ള മാസമാണ്. ആയതിനാൽ മത്സ്യമാംസാദികളും, ദഹനപ്രക്രിയ നടക്കാത്ത ആഹാരങ്ങളും പൊതുവെ കുറയ്ക്കേണ്ട സമയമാണ്. രണ്ടുനേരവും കുളി ആവശ്യമാണ്. ക്ഷേത്രദർശനം നടത്തണം. താങ്കളുടെ സൗകര്യാർത്ഥം അരി ആഹാരം ഉപേക്ഷിച്ച് ഗോതമ്പോ പഴവർഗ്ഗങ്ങളോ കഴിച്ച് സൗകര്യമുള്ള ദിവസങ്ങളിൽ ദാമ്പത്യസുഖകുറവിലും വ്രതമെടുക്കണം. രാവിലെയും വൈകിട്ടും 2 മുതൽ 7 വരെ തിരികളിട്ട് നെയ്യോ വെളിച്ചെണ്ണയോ ഉപയോഗിച്ച് ഭദ്രദീപം തെളിയിച്ച് വടക്കോട്ട് നിന്നോ കിഴക്കോട്ടു നിന്നോ Read More…