

തൃശൂർ: പ്ലാൻറ്സ് (പീപ്പിൾ ലവിങ് അഗ്രികൾചർ, നേച്ചർ, ട്രീസ്, ആൻഡ് സോയിൽ) എന്ന കർഷക കൃഷി, മണ്ണ്, പ്രകൃതി, കൂട്ടായ്മയുടെ നേതൃത്തിൽ തൃശൂർ പ്രസ്സ് ക്ലബ് ഹാളിൽ വെച്ച് നടത്തിയ കർഷക വനിതാ, പ്രതിഭ, സംഗമം, ആദരണീയം, ഹരിത കൊയ്‌ത്ത് 2025 പരിപാടി തൃശൂർ ഡെപ്യൂട്ടി മേയർ, എം എൽ റോസി ഉദ്ഘാടനം ചെയ്തു. പ്ലാന്റ്സ് കർഷക കൂട്ടായ്മയുടെ ലീഗൽ അഡ്വൈസർ അഡ്വക്കേറ്റ് എ ഡി ബെന്നി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൃഷി, മണ്ണ്, സെമിനാർ വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കൃഷി, മണ്ണ്, പരിസ്ഥിതി എന്നിവയുടെ കാര്യത്തിൽ എല്ലാവരും അധികം ശ്രദ്ധ കൊടുക്കേണ്ട കാലമാണിപ്പോൾ എന്ന് ഡെപ്യൂട്ടി മേയർ വ്യക്തമാക്കി. ഇതിൽ പ്ലാന്റ്സ് എന്ന പരിസ്ഥിതി കൂട്ടായ്മക്ക് മികച്ച പങ്കു വഹിക്കാൻ കഴിയുന്ന തരത്തിൽ പരിപാടികൾ നടപ്പിൽ വരുത്താൻ എല്ലാവരും ചേർന്ന് പ്രവർത്തിക്കണമെന്നും ഡെപ്യൂട്ടി മേയർ വ്യക്ത മാക്കി. കേരള പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ മുഖ്യ പ്രഭാഷണം നടത്തി. പുത്തൂർ സൂവോളജിക്കൽ പാർക്ക് ഡയറക്ടർ, ബി എൻ നാഗ രാജ് ഐഎഫ്എസ് ലോഗോ പ്രകാശനം നടത്തി.
മികച്ച കൃഷി അധിഷ്ടിത പരിപാടികൾ സംപ്രേക്ഷണം ചെയ്ത് ഇന്ത്യൻവാർത്ത യൂറ്റ്യൂബ് ചാനൽ മൂന്ന് അവാർഡുകൾ സ്വന്തമാക്കി. ചാനൽ എംഡിയും ജീവൻജ്യോതി എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ എം സുധീർ, ഇന്ത്യൻ വാർത്ത ചീഫ് എഡിറ്റർ എസ് ആനന്ദ്, കൃഷിയിടം അവതാരകയും ഇന്ത്യൻ വാർത്ത എക്സിക്യൂട്ടീവ് എഡിറ്ററുമായ ശ്രുതി എ എസ് എന്നിവരാണ് അവാർഡിന് അർഹരായത്.
മണ്ണ്, പ്ലാന്റ്സ്, സിയാസ്, എന്നീ കർഷക, കൃഷി, പ്രകൃതി, കൂട്ടായ്മകളുടെ സംസ്ഥാന തല കർമശ്രേഷ്ഠ പുരസ്‌കാരങ്ങൾ, മൃഗസംരക്ഷണ മേഖല യിൽ നിന്നും ഡോ, വി എം ഹാരിസ്, ഡോ, സുമി ചന്ദ്രൻ, കൃഷി ശാസ്ത്ര മികവിന് അമൃത കൃഷി ഡീൻ ഡോ, സുധീഷ് മണലിൽ, കെട്ടിടനിർമാണ രംഗത്തെ മികവിന് അജിത്ത് കുമാർ പണിക്കത്ത്, വന ശാസ്ത്ര മേഖല യിൽ ഡോ, പി. ഓ നമീർ, കാർഷിക എഞ്ചിനീയറിംഗ് രംഗത്തെ മികവിന്, സിന്ധു ഭാസ്കർ, കെ വി കെയിലെ ഡോ സ്മിത കെ, പി, മികച്ച കൃഷി ഓഫീസർക്കുള്ള പുരസ്‌കാരം നാട്ടിക ഓഫീസർ ശുഭ എൻ വി, ദന്ത ഡോക്ടർ നയന അർജുൻ സോയിൽ ജിസ് വിദഗ്ധൻ, ഹരികൃഷ്ണൻ, മാധ്യമ മേഖലയിലെ മികവിന് സിബി, പ്രദീപ് ഉണ്ണി, പ്രജീഷ്, എന്നിവരെയും, വനിതാ കർഷകരെയും ആദരിച്ചു. പ്ലാന്റ്സ് കൂട്ടായ്മ സെക്രട്ടറി സോജി മോൻ ആന്റണി, ട്രഷറർ, ഷൌക്കത്ത് എന്നിവർ സംസാരിച്ചു. മണ്ണും ജീവാണു വളങ്ങളും എന്ന വിഷയത്തിൽ നടന്ന സെമിനാർ ഐ, പി, എൽ റീജിയണൽ മാനേജർ പി, മനോജ് കുമാർ, രാഹുൽ, എന്നിവർ ക്ലാസ്സെടുത്തു.
തൃശൂർ, സോയിൽ സർവ്വേ ഓഫീസർ എം, ഏ സുധീർ ബാബു സെമിനാർ മോഡറേറ്ററായി. വനിതകൾക്കും കർഷകർക്കും വിത്തുകൾ, പച്ചക്കറി തൈകൾ എന്നിവ യുടെ സൗജന്യ വിതരണം കൗൺസിലർ റെജി ജോയ് ചാക്കോള നിർവഹിച്ചു.





