Kerala News

ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനമായി നവംബർ 1 വികസിത കോർപ്പറേഷൻ സംഗമം സംഘടിപ്പിച്ചു

തൃശ്ശൂർ കോർപ്പറേഷൻ വികസിത സംഗമം ശ്രി ജേക്കബ് തോമസ് ഐപിഎസ്(Retd.) ഉദ്ഘാടനം ചെയ്തു .

പതിറ്റാണ്ടുകളായി തുടരുന്ന ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ ഇടത്-വലത് മുന്നണികളുടെ ദുർഭരണം വികസനം മുരടിപ്പാണ് ഇതുവരെ ഉണ്ടായത് നമുക്ക് വേണ്ടത് യഥാർത്ഥ വികസനമാണ്. ആ ലക്ഷ്യത്തിലേക്ക് തൃശ്ശൂരിനെ നയിക്കാൻ വ്യക്തമായ വികസന കാഴ്ചപ്പാടോടെ മുന്നേറുന്ന ബിജെപിക്ക് മാത്രമേ സാധിക്കൂ. എന്ന് ജേക്കബ് തോമസ് പറഞ്ഞു. ബിജെപി തൃശ്ശൂർ കോർപ്പറേഷൻ പാർലമെന്റ് പാർട്ടി നേതാവ് വിനോദ് പൊള്ളാച്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്. മേഖലാ പ്രസിഡന്റ് എ നാഗേഷ്, മേഖലാ ജനറൽ സെക്രട്ടറി രവികുമാർ ഉപ്പത്ത്, മേഖല വൈസ് പ്രസിഡണ്ട് ബിജോയ് തോമസ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി കെ ബാബു, അഡ്വ. കെ ആർ ഹരി,
മുൻ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഭീം ജയരാജ്, എന്നിവർ പ്രസംഗിച്ചു മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി മേനോൻ, വിപിൻ ഐനിക്കുന്നത് കൗൺസിലർ എൻ പ്രസാദ്, എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *