തൃശൂർ: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ വോട്ടെടുപ്പ് ദിവസത്തിന് 48 മണിക്കൂർ മുൻപായ ഏപ്രിൽ ഏഴ് വൈകിട്ട് ആറുമണി മുതൽ ഏപ്രിൽ ഒമ്പത് വോട്ടെടുപ്പ് കഴിയുന്നതുവരെയും വോട്ടെണ്ണൽ ദിനമായ മെയ് നാലിനും ലഹരി വിരുദ്ധ ദിനമായി പ്രഖ്യാപിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ശിഖ സുരേന്ദ്രൻ ഉത്തരവിറക്കി.
ലഹരി വിരുദ്ധ ദിനങ്ങൾ പ്രഖ്യാപിച്ച തീയതികളിലും സമയത്തും ജില്ലയിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലോ, മറ്റു സ്ഥലങ്ങളിലോ ലഹരിപദാർത്ഥങ്ങളുടെ വിൽപ്പന, വിതരണം, സംഭരണം എന്നിവ നിരോധിച്ചു. ഇതിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന മദ്യഷാപ്പുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ക്ലബ്ബുകൾ, അനുബന്ധ സ്ഥാപനങ്ങൾ, എന്നിവയ്ക്ക് ഉത്തരവ് ബാധകമായിരിക്കും.





