ആധാർ കാർഡിൻ്റെ രൂപത്തിൽ മാറ്റം വരുത്തുമെന്ന് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് യുണീക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി. ഫോട്ടോയും QR കോഡും മാത്രം ഉൾപ്പെടുന്ന പുതിയ രൂപത്തിലേക്ക് ആധാർ മാറ്റാൻ പദ്ധതിയില്ലെന്നും അധികൃതർ അറിയിച്ചു.
പ്രസ് ഇൻഫർമേഷൻ ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയിൽ, ഇത്തരം വാർത്തകളും സോഷ്യൽ മീഡിയ പോസ്റ്റുകളും ജനങ്ങളിൽ അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി യുഐഡിഎഐ ചൂണ്ടിക്കാട്ടി.
ജനങ്ങൾ ഇത്തരം വ്യാജവാർത്തകൾ അവഗണിച്ച് ഔദ്യോഗിക അറിയിപ്പുകളെ മാത്രമേ ആശ്രയിക്കാവൂ എന്നും മാധ്യമങ്ങൾ ഇത്തരത്തിലുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും യുഐഡിഎഐ നിർദേശിച്ചു.





