Health Kerala Medical News

വൃത്തി ക്യാമ്പയിന്‍ പോസ്റ്റര്‍ പ്രകാശനം ചെയ്ത് എം.എല്‍.എ. രാജന്‍ ജെ. പല്ലന്‍

പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി സംസ്ഥാനതലത്തില്‍ ആരംഭിച്ച ഡ്രൈ ഡേ-ക്ലോറിനേഷന്‍ ക്യാമ്പയിനിൻ്റെ ജില്ലാതല പരിപാടികള്‍ ‘വൃത്തി ക്യാമ്പയിന്‍’ – ശുചിത്വത്തിലൂടെ പ്രതിരോധം എന്ന പേരില്‍ ജില്ലാ ഭരണകൂടത്തിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും നേതൃത്വത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ ആരംഭിച്ചു. ജൂലൈ 31 വരെയാണ് ക്യാമ്പയിന്‍ നടത്തുന്നത്. ക്യാമ്പയിനിൻ്റെ പോസ്റ്റര്‍ പ്രകാശനം തൃശ്ശൂര്‍ എം.എല്‍.എ. രാജന്‍ ജെ. പല്ലന്‍ നിര്‍വ്വഹിച്ചു.

വെള്ളിയാഴ്ചകളില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും ശനിയാഴ്ചകളില്‍ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും ഞായറാഴ്ചകളില്‍ വീടുകള്‍ കേന്ദ്രീകരിച്ചും തുടര്‍ച്ചയായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ക്യാമ്പയിനോടനുബന്ധിച്ച് തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ പരിസര ശുചീകരണ പ്രവര്‍ത്തനങ്ങളും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും നടത്തി. ശുചീകരണ പ്രവര്‍ത്തിയുടെ ഉദ്ഘാടാനം ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഫ്‌ലെമി ജോസ് നിര്‍വഹിച്ചു.

ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ സര്‍വേലന്‍സ് ഓഫീസര്‍ ഡോ. ടി.കെ അനൂപ്, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എന്‍.എ ഷീജ, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജില്‍ഷോ ജോര്‍ജ്ജ്, ജില്ലാ മെഡിക്കല്‍ ഓഫീസ്, ജില്ലാ വെക്റ്റര്‍ കണ്ട്രോള്‍ യൂണിറ്റ് എന്നിവിടങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ മുഖേനയും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും ക്ലോറിനേഷന്‍ പരിപാടികളും ക്യാമ്പയിനിൻ്റെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്.

വൃത്തി ക്യാമ്പയിനിൻ്റെ ഭവനങ്ങളില്‍ നടത്തുന്ന ഡ്രൈ ഡേ – ഉറവിട നശീകരണ ക്യാമ്പയിനിൻ്റെ ജില്ലാതല ഉദ്ഘാടനം രാജന്‍ ജെ. പല്ലന്‍ ഇന്ന് (ജൂണ്‍ 21) രാവിലെ 9 ന് എം.എല്‍.എ. ഓഫീസ് പരിസരപ്രദേശത്തുള്ള വീടുകള്‍ കേന്ദ്രീകരിച്ചു നടത്തും. ജില്ലയിലുടനീളം ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വെള്ളിയാഴ്ച ദിവസങ്ങളില്‍ നടപ്പിലാക്കുന്ന ഡ്രൈ ഡേ ക്യാമ്പയിനിൻ്റെ ജില്ലാതല ഉദ്ഘാടനവും ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തും.

Leave a Reply

Your email address will not be published. Required fields are marked *