Business Economy Kerala News

ഗുരുവായൂർ ക്ഷേത്രം ഭണ്ഡാര വരവ് 7.85 കോടിരൂപ


ഗുരുവായൂർ ക്ഷേത്രത്തിൽ 2026 സെപ്റ്റംബർ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് വൈകിട്ട് (സെപ്റ്റംബർ 19 ന്) പൂർത്തിയായപ്പോൾ ലഭിച്ചത് 7,85,99,249 രൂപ. 1കിലോ 820ഗ്രാം 100 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 15 കിലോഗ്രാം 212 ഗ്രാം.
എസ്.ബി.ഐ ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.

ഇ ഭണ്ഡാരങ്ങൾ വഴി

കിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി 2,64,758 രൂപയും കിഴക്കേ നട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി 34,367 രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 1,21,021രൂപയും ഇന്ത്യൻ ബാങ്ക് ഇ ഭണ്ഡാരം വഴി 6,233 രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 81,539 രൂപയും ധനലക്ഷ്മി ബാങ്ക് ഇ ഭണ്ഡാരം വഴി 1,89, 819രൂപയും ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *