താനെ: അന്ധവിശ്വാസങ്ങൾ ഒഴിവാക്കി ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, ആയുർവേദം തുടങ്ങിയ വിഷയങ്ങളെ യുക്തിപരവും ശാസ്ത്രീയവുമായ സമീപനത്തിലൂടെ പഠിക്കണമെന്ന് യുവ ഗവേഷകരോട് ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത്.
മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ വിജ്ഞാൻ ദർശൻ റിസർച്ച് ഓർഗനൈസേഷൻ (VDRO) സംഘടിപ്പിച്ച ‘വേദിക് ഭാരത് യൂത്ത് തിങ്കേഴ്സ് ഡയലോഗ് 2026’ ദേശീയ സമ്മേളനത്തിൽ ‘പ്രോജക്ട് വിജ്ഞാൻ ദർശൻ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നൽകണമെന്നും യഥാർത്ഥ സുസ്ഥിര വികസനത്തിന് സാങ്കേതിക പുരോഗതിയും പ്രകൃതി സംരക്ഷണവും തമ്മിൽ സന്തുലിതാവസ്ഥ ആവശ്യമാണെന്നും ദേവവ്രത് പറഞ്ഞു.
വേദകാല ശാസ്ത്രത്തിന്റെ പ്രസക്തിയും അദ്ദേഹം ചൂണ്ടിക്കാട്ടി. പരമ്പരാഗത അറിവുകളെ യുക്തിയുടെയും ശാസ്ത്രീയ സമീപനത്തിന്റെയും അടിസ്ഥാനത്തിൽ പഠിച്ച് ഗവേഷണരംഗത്ത് പുതിയ സംഭാവനകൾ നൽകാൻ യുവ ഗവേഷകർ മുന്നോട്ടുവരണമെന്നും ഗവർണർ ആവശ്യപ്പെട്ടു.





