India International News Politics

പാകിസ്ഥാനിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉന്നത ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്നു

പെഷവാർ: പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉന്നത ഉദ്യോഗസ്ഥനെ അജ്ഞാതരായ അക്രമികൾ വെടിവെച്ചുകൊന്നു. സംഭവം ആസൂത്രിത കൊലപാതകമാണെന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഡയറക്ടർ ജനറൽ ഷംഷാദ് അക്തറാണ് കൊല്ലപ്പെട്ടത്. ദക്ഷിണ വസീറിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ടാങ്ക് ജില്ലയിലെ ഗിരാ ബലൂചിന് സമീപമായിരുന്നു സംഭവം.

വെടിവെപ്പിനുശേഷം അക്രമികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. റെസ്‌ക്യൂ 1122 ഉദ്യോഗസ്ഥർ മൃതദേഹം ജില്ലാ ആസ്ഥാന ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *