ഇന്ത്യയും പാകിസ്ഥാനും സമ്പൂര്‍ണ വെടിനിർത്തൽ പ്രഖ്യാപിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. ഇന്ന് വൈകിട്ട് 5 മണി മുതൽ വെടിനിർത്തൽ നിലവിൽ വന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച് പാകിസ്ഥാന്റെ ഡിജിഎംഒ, ഇന്ന് ഉച്ചയ്ക്ക് 3.35 ന് ഇന്ത്യൻ ഡിജിഎംഒയുമായി ഫോണിൽ സംസാരിച്ചു. തുടർന്ന്, കര, വായു, കടൽ എന്നീ മൂന്നിടങ്ങളിലും സൈനിക നടപടികളും വെടിവെപ്പുകളും നിർത്താനുള്ള ധാരണയിൽ എത്തുകയായിരുന്നുവെന്ന് മിശ്രി പറഞ്ഞു. മേയ് 12-ന് ഉച്ചയ്ക്ക് 12 മണിക്ക്, ഡിജിഎംഒമാർ Read More…
Tag: pakistan
പാകിസ്ഥാൻ യാത്രാ വിമാനങ്ങളെ കവചമാക്കി ഇന്ത്യയെ ആക്രമിക്കാൻ ശ്രമം; 400 ഡ്രോണുകൾ ഇന്ത്യ തകർത്തു
ന്യൂഡൽഹി: ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി പാകിസ്ഥാൻ മെയ് 8ന് രാത്രി മുതൽ 9ന് പുലർച്ചെവരെ നടത്തിയ വ്യോമാക്രമണം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പടിഞ്ഞാറൻ അതിർത്തിയിൽ വിവിധ മേഖലകളിൽ 36 കേന്ദ്രങ്ങൾ ലക്ഷ്യമാക്കി 500ഓളം ഡ്രോണുകൾ ഉപയോഗിച്ച് പാകിസ്ഥാൻ ആക്രമണ ശ്രമം നടത്തി. ഇതിൽ 400 ഡ്രോണുകൾ ഇന്ത്യ തകർത്തത് പാക് സൈന്യത്തിനു വലിയ തിരിച്ചടിയായെന്ന് വിദേശകാര്യ മന്ത്രാലയ വക്താക്കൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. യാത്രാ വിമാനങ്ങളെ കവചമാക്കിയുള്ള ഈ ആക്രമണ ശ്രമം, ഇന്ത്യൻ പ്രതിപ്രവർത്തനത്തെ സിവിൽ വിമാനങ്ങൾക്കു Read More…
പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ ഇറക്കുമതികളും നിരോധിച്ചു ഇന്ത്യ
ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ഉത്പാദിപ്പിക്കുന്നവയും കയറ്റുമതി ചെയ്യുന്നവയും ഉള്‍പ്പടെ പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ ഇറക്കുമതികളും ഇന്ത്യ നിരോധിച്ചു. കേന്ദ്ര വാണിജ്യ മന്ത്രാലയം ഈ നടപടി രാജ്യത്തിന്റെ ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനായാണ് എടുത്തതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2023ലെ വിദേശ വ്യാപാര നയത്തില്‍ ഭേദഗതി വരുത്തി, പുതിയ തീരുമാനത്തിന്റെ ഭാഗമായി പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ ഉത്പന്നങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതായി ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് അറിയിച്ചു. “നടപടിയുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ മറ്റുള്ള വ്യവസ്ഥകള്‍ ഉടന്‍ അറിയിക്കപ്പെടും,” എന്നു ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. Read More…
പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിര്‍ത്തിയിലൂടെ പറക്കാനാകില്ല; വിലക്ക് ഏർപ്പെടുത്തി ഇന്ത്യ
ന്യൂഡൽഹി: ജമ്മു-കശ്മീരിലെ പെഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയുടെ വ്യോമാതിര്‍ത്തിയിലൂടെയുള്ള യാത്രയ്ക്ക് നിരോധനം. പാകിസ്ഥാൻ ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിന്റെ മറുപടിയായാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. ഇനി മുതൽ പാകിസ്ഥാന്റെ സിവിലിയൻ, സൈനിക വിമാനങ്ങൾക്കൊന്നും ഇന്ത്യയുടെ അന്താരാഷ്ട്ര വ്യോമപരിധിയിൽ പ്രവേശിക്കാൻ അനുമതി ഇല്ല. എന്നാൽ, പാകിസ്ഥാൻ വഴി സഞ്ചരിക്കുന്ന വിദേശ വിമാന സർവീസുകൾക്ക് തടസമുണ്ടാകില്ല. ഏപ്രിൽ 22-നുണ്ടായ പെഹൽഗാം ആക്രമണത്തിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാകിസ്ഥാനെതിരെ സിന്ധു നദീജല കരാർ റദ്ദാക്കുന്നതുൾപ്പെടെ Read More…
കേരളത്തിൽ 102 പാക് പൗരൻമാർ രാജ്യം വിടാൻ നിർദ്ദേശം; പകുതിയോളം മെഡിക്കൽ വിസയിൽ എത്തിയവർ
തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാകിസ്ഥാനെതിരെ കടുത്ത നിലപാട് സ്വീകരിച്ചുകൊണ്ട്, രാജ്യത്തെ പാക് പൗരൻമാരെ ഉടൻ തിരിച്ചയക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിൽ ഉള്ള 102 പാക് പൗരൻമാർക്കും ഈ നിർദ്ദേശം ബാധകമായിട്ടുണ്ട്. സംസ്ഥാനത്ത് നിലവിൽ ഉള്ള പാകിസ്ഥാൻ പൗരൻമാരിൽ പകുതിയോളം പേർ ചികിത്സയ്ക്കായി മെഡിക്കൽ വിസയിൽ എത്തിയവരാണ്. മറ്റു ചിലർ വ്യാപാര ആവശ്യങ്ങൾക്കാണ് എത്തിയത്. മെഡിക്കൽ വിസയിൽ എത്തിയവർ ഏപ്രിൽ 29നും, മറ്റുള്ളവർ 27നുമുമുമ്പ് ഇന്ത്യ വിട്ട് പോവണമെന്നാണ് വിദേശകാര്യ മന്ത്രാലയം നൽകിയ നിർദ്ദേശം. ഇന്ത്യയിലെ Read More…





