Culture India International News Politics

ബിർസ മുണ്ടയുടെ ജന്മദിനത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഗോത്രവർഗ സ്വാതന്ത്ര്യസമര പോരാളി ഭഗവാൻ ബിർസ മുണ്ടയുടെ ജന്മദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമർപ്പിച്ചു. പാർലമെൻ്റ് സമുച്ചയത്തിൽ നടന്ന ചടങ്ങിൽ അദ്ദേഹം ബിർസ മുണ്ടയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.

ബിർസ മുണ്ടയുടെ അചഞ്ചലമായ ധൈര്യവും പോരാട്ടവീര്യവും മാതൃരാജ്യത്തോടുള്ള സമർപ്പണവും ഓരോ തലമുറയ്ക്കും പ്രചോദനമായി തുടരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ബിർസ മുണ്ടയുടെ സംഭാവനകളെയും ജീവിതത്തെയും അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി സമൂഹമാധ്യമമായ എക്സിലും സന്ദേശം പങ്കുവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *