തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്ക് വ്യവസായ സ്ഥാപനങ്ങൾ സന്ദർശിക്കുന്നതിന് കെ.എസ്.ആർ.ടി.സി. 500 രൂപയ്ക്ക് ഇൻഡസ്ട്രിയൽ വിസിറ്റ് പ്രോഗ്രാമിന് തുടക്കം കുറിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു.
വ്യവസായ സ്ഥാപനങ്ങളിൽ ഒരു ദിവസം ഭക്ഷണം ഉൾപ്പെടെ ആരംഭിക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി, വിദ്യാർത്ഥികൾ രാവിലെ പുറപ്പെടുകയും, വൈകിട്ട് തിരികെ എത്തുകയും ചെയ്യും. ആധുനിക രീതിയിൽ വ്യവസായങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിന് പരിശീലനം ലഭിച്ച അധ്യാപകർ സേവനം നൽകുമെന്ന് മന്ത്രി പറഞ്ഞു. അടുത്ത ഘട്ടത്തിൽ കോളേജ് വിദ്യാർഥികൾക്കായി ഈ സേവനം ലഭ്യമാക്കും.
അതിനൊപ്പം, 112 കേന്ദ്രങ്ങളിൽ നിന്നുള്ള ശബരിമല ബജറ്റ് ടൂറിസം പദ്ധതിയുടേയും കെ.എസ്.ആർ.ടി.സിയിൽ തുടക്കം കുറിച്ചു. ശബരിമല ദർശനം കഴിഞ്ഞ് തിരികെ എത്തിക്കുന്ന രീതിയിൽ സർവീസ് ക്രമീകരണം നടത്തിയിട്ടുണ്ട്.
ഡ്രൈംവിഗിന്റെ ശാസ്ത്രീയ രീതികളും മോക്ക് ടെസ്റ്റുകളും ഉൾപ്പെടുന്ന ഗതാഗത വകുപ്പിന്റെ പുതിയ മൊബൈൽആപ്പ് ഉടൻ നിലവിൽ വരുമെന്ന് മന്ത്രി അറിയിച്ചു. ഈ ആപ്പിൽ ഡ്രൈവിംഗ് ശാസ്ത്രീയ രീതികളും, മോക്ക് ടെസ്റ്റുകളും ഉൾപ്പെടുന്ന വീഡിയോ കോഴ്സുകൾ ലഭ്യമാകും. ഈ കോഴ്സുകൾ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷകളിൽ ലഭ്യമാകും, അതിലൂടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് പ്രയോജനമുണ്ടാകും. റോഡ് സേഫ്റ്റി, കെ.എസ്.ആർ.ടി.സി റിസർവേഷൻ സേവനങ്ങൾ ഉൾപ്പെടുന്ന മറ്റൊരു മൊബൈൽ ആപ്പും ഉടൻ അവതരിപ്പിക്കും.